10 April 2019, Wednesday

ചേലക്കര

അതിര്‍ത്തി പുനര്‍നിര്‍ണയം നടന്നിട്ടും മാറ്റങ്ങളൊന്നുമില്ലാത്ത, ജില്ലയിലെ ഏക മണ്ഡലമാണ് ചേലക്കര. ജില്ലയുടെ വടക്കു കിഴക്കന്‍ മേഖലയെ പ്രതിനിധാനം ചെയ്യുന്ന ചേലക്കര ഭാരതപ്പുഴയേയും വടക്കന്‍ മലനിരകളേയും കിഴക്കുപടിഞ്ഞാറ് ഭാഗങ്ങള്‍ പാലക്കാട് ജില്ലയേയും അതിരിടുന്നു. കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശപോരാട്ടങ്ങളാല്‍ ഇളകിമറിഞ്ഞ ചേലക്കരയുടെ മണ്ണ് ഇടതുപക്ഷത്തിന് സംശയരഹിതമായ അടിത്തറയുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ടവയാണ്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും ചേലക്കരയെ നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്നത് ഇപ്പോഴത്തെ സ്പീക്കര്‍ കെ രാധാകൃഷ്ണനാണ്. ഒന്നരപ്പതിറ്റാണ്ടായി ഏത് പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷത്തിന് കരുത്തുപകര്‍ന്ന മണ്ഡലം ഇക്കുറിയും കൂടുതല്‍ കരുത്തുകാട്ടുമെന്നതില്‍ സംശയമില്ല.

1965ല്‍ രൂപീകൃതമായ ചേലക്കര സംവരണ മണ്ഡലത്തില്‍ 1996 വരെ കൂടുതല്‍ തെരഞ്ഞെടുപ്പിലും കോഗ്രസിനായിരുന്നു വിജയം. 1965, 70, 77, 80 തെരഞ്ഞെടുപ്പുകളില്‍ കോഗ്രസിലെ കെ കെ ബാലകൃഷ്ണനാണ് വിജയിച്ചത്. 1967ല്‍ പി കുഞ്ഞനും (സിപിഐ എം), 82ല്‍ സി കെ ചക്രപാണിയും (സിപിഐ എം) വിജയിച്ചപ്പോള്‍ 87ല്‍ ഡോ. എം എ കുട്ടപ്പനും (കോഗ്രസ്) 91ല്‍ എം പി താമിയും (കോഗ്രസ്) സീറ്റ് തിരിച്ചുപിടിച്ചു. എന്നാല്‍ 1996ല്‍ കെ രാധാകൃഷ്ണന്‍ (സിപിഐ എം) വെന്നിക്കൊടി പാറിച്ചശേഷം പിന്നീട് എല്‍ഡിഎഫിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2001ലും 2006ലും രാധാകൃഷ്ണനെ കൂടുതല്‍ ഭൂരിപക്ഷത്തോടെയാണ് ചേലക്കരക്കാര്‍ നിയമസഭയിലേക്കയച്ചത്. 2006ലെ ഭൂരിപക്ഷം റെക്കോഡായി-14,629.

വികസനം എത്തി നോക്കാതിരുന്ന പിന്നോക്ക മണ്ഡലത്തില്‍ വിവിധ മേഖലകളില്‍ പുരോഗതിയുടെ പുതുപഥങ്ങള്‍ക്കും ഈ കാലയളവ് സാക്ഷ്യം വഹിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണവും കുടിവെള്ള പദ്ധതികളും മുതല്‍ ചിരകാലസ്വപ്നമായ മായന്നൂര്‍ പാലത്തിന്റെ സാക്ഷാല്‍ക്കാരത്തില്‍വരെ അത് എത്തിനില്‍ക്കുന്നു. പുതിയ ബജറ്റ് പ്രഖ്യാപനത്തിലും ചേലക്കരയുടെ ഒട്ടേറെ വികസനാവശ്യങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂര്‍, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍, മുള്ളൂര്‍ക്കര, ദേശമംഗലം, വരവൂര്‍ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മണ്ഡലത്തിലെ അഞ്ച് പഞ്ചായത്ത് എല്‍ഡിഎഫിനോടൊപ്പം അടിയുറച്ചുനിന്നു.

2004 മുതല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും ചേലക്കരക്കാര്‍ പഴയ പാരമ്പര്യം ഉപേക്ഷിച്ച് ഇടതുപക്ഷത്തേക്ക് ചാഞ്ഞു. 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ചേലക്കര ഉള്‍പ്പെട്ട ആലത്തൂര്‍ ലോക്സഭാ മണ്ഡലം എല്‍ഡിഎഫിനൊപ്പമായിരുന്നു. ഈ ഇടതുപക്ഷകൂറ് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ച് പ്രകടിപ്പിക്കാനുള്ള ആവേശത്തിലാണ് ചേലക്കരക്കാര്‍. ഇക്കുറി ആകെ വോട്ടര്‍മാര്‍ 1,72,171 ആണ്. ഇതില്‍ 81,413 പുരുഷന്മാരും 90,245 സ്ത്രീകളുമാണ്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,57,690 ആയിരുന്നു വോട്ടര്‍മാര്‍.തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ‍, പഴയന്നൂർ‍, തിരുവില്വാമല, വള്ളത്തോൾ നഗർ, വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് ചേലക്കര നിയമസഭ നിയോജകമണ്ഡലം. ചേലക്കര സംവരണ മണ്ഡലമാണ്​. ആലത്തൂർ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു . ​1977മുതൽ 2011 വരെ നടന്ന എട്ടു തിരെഞ്ഞെടുപ്പുകളിൽ നാല് തവണ കോൺഗ്രസ്സും നാലു തവണ സി. പി. ഐ. എമ്മും ജയിച്ചു, കഴിഞ്ഞ നാല് തിരെഞ്ഞെടുപ്പുകളിൽ ജയിച്ചത്‌ മുൻ സ്പീക്കറും സി.പി.ഐ.എം. നേതാവുമായ കെ. ​രാധാകൃഷ്ണനാണ്​. ഓരോ പ്രാവശ്യവും അദ്ദേഹത്തിന് ഇവിടെ ഭൂരിപക്ഷം കൂടുകയാണ് ചെയ്തത്. ഇത്തവണ കോൺഗ്രസ്സ് സ്ഥാനാർഥിയായി കെ. എ. തുളസിയും സി.പി.ഐ.എം സ്ഥനാർഥിയായി യു.ആർ. പ്രദീപും ബി.ജെ.പിക്ക് വേണ്ടി ഷാജുമോന്‍ വട്ടേക്കാടും ജനവിധി തേടുന്നു. രണ്ടായിരത്തി പതിനൊന്നിൽ ബി.ജെ.പിക്ക് ​​5.31% വോട്ടുകൾ ഉണ്ടായിരുന്നു.

​​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ടുകൾ: 173352

പോള്‍ ചെയ്ത വോട്ടുകൾ : 132942

പോളിങ്ങ് ശതമാനം : 76.69

​​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ ചേലക്കര നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​

ലോകസഭയിൽ ഇടതുപക്ഷത്തിനു ഭൂരിപക്ഷത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇരുപതിനായിരം വോട്ടിന്റെ വൻ ഇടിവാണ് വന്നിരിക്കുന്നത്. അത് നിയമസഭാതിരെഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കാൻ ഇടതുപക്ഷം കാര്യമായ ശ്രദ്ധ ചെലുത്തേണ്ടി വരും. ബി.ജെ.പി. വോട്ടുകൾ ഇരട്ടിപ്പിച്ചിട്ടുണ്ട് .

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

 

Malayalam
ജില്ല: