11 June 2018, Monday

ജി എസ് ജയലാല്‍

Malayalam

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം. വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തി. കമ്മ്യൂണിസറ്റ് പാര്‍ട്ടിയുടെ ചാത്തന്നൂര്‍ മണ്ഡലത്തിലെ പ്രമുഖ നേതാക്കളിലൊരാളും കല്ലുവാതുക്കല്‍ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ഗോപാലകൃഷ്ണപിള്ളയുടെയും സതീഭായിയുടെയും മകനാണ്. എഐവൈഎഫ് മണ്ഡലം സെക്രട്ടറിയായിരുന്നു. നിരവധി ട്രേഡ്‌യൂണിയനുകളുടെ ഭാരവാഹിയാണ്. സ്പിന്നിങ് മില്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) പ്രസിഡന്റ്, വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, നിര്‍മ്മാണത്തൊഴിലാളി യൂണിയന്‍ മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 2011ലെ തെരഞ്ഞെടുപ്പില്‍ മഹിളാകോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണയെയാണ് തോല്‍പ്പിച്ചത്. ഭൂരിപക്ഷം - 12,589. ഭാര്യ: പ്രീത ആര്‍എസ് (എല്‍ഐസി ഏജന്റ്). മക്കള്‍: ആർദ്ര പി ലാല്‍, അദ്വൈത് കൃഷ്ണ.

വർഷം: 
2016