30 April 2017, Sunday

തവനൂർ

അറബിക്കടലിനോട് ഓരം ചേര്‍ന്ന് ഇരുകരകളിലും ഭാരതപ്പുഴയെ തഴുകുകയാണ് തവനൂര്‍. പുനര്‍നിര്‍ണയവേളയില്‍ പൊന്നാനിയില്‍ നിന്ന് എടപ്പാളും തിരൂരിലെ ഭൂരിഭാഗം പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്തപ്പോഴാണ് ഭൂപടത്തില്‍ തവനൂര്‍ മണ്ഡലം പിറന്നത്. കയറുപിരിയ്ക്കും തൊഴിലാളികളുടെ അവകാശ സമരകഥയും പറയാനുണ്ട് പുതുതായി പിറന്ന തവനൂരിന്. മംഗലം, തൃപ്രങ്ങോട്, പുറത്തൂര്‍, തവനൂര്‍, എടപ്പാള്‍, കാലടി, പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് പുതിയതായി രുപീകരിച്ച തവനൂര്‍ മണ്ഡലം. കയര്‍, കര്‍ഷക, മത്സ്യത്തൊഴിലാളികളാണ് കൂടുതല്‍. തവനൂര്‍ ഓത്തന്മാര്‍ മഠം. പ്രകൃതിരമണീയമായ പടിഞ്ഞാറെക്കര അഴിമുഖം, ശബരിമലയുടെ ഇടത്താവളമായ മല്ലൂര്‍ക്കടവ്, തവനൂരിലെ കാര്‍ഷികകോളേജ്, പൊതുമേഖയിലെ സംരംഭമായ കെല്‍ട്രോണ്‍ എന്നിവ ഈ മണ്ഡലത്തിലാണ്. കേളപ്പജിയുടെ നാടാണ് തവനൂര്‍. വള്ളത്തോളിന്റെ ജന്മഗൃഹം ഉള്‍പ്പെടുന്ന മംഗലം ചേന്നരയും മണ്ഡലത്തിലാണ്. വള്ളത്തോള്‍ സ്മാരകം പണിപ്പുരയിലാണ്. ചമ്രവട്ടം അയ്യപ്പക്ഷേത്രവും തൃപ്രങ്ങോട് ക്ഷേത്രവും മണ്ഡലത്തിലാണ്. സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ ഇവിടത്തെ വോട്ടറാണ്. എല്‍ഡിഎഫ് ഭരണകാലത്ത് നൂറ് ബസുകള്‍ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ച കെഎസ്ആര്‍ടിസി ബസ്ബോഡി നിര്‍മാണ കേന്ദ്രം എടപ്പാളിലാണ്. ചമ്രവട്ടത്തെയും പൊന്നാനിയെയും ബന്ധിക്കുന്ന തൃപ്രങ്ങോട്ടെ പാലം, തിരൂര്‍ പുഴക്ക് കുറുകെയുള്ള കൂട്ടായി റഗുലേറ്റര്‍ കംബ്രിഡ്ജ്് എന്നിവ വികസനരംഗത്തെ നാഴികക്കല്ലുകളാണ്. ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള മേഖലയാണ് തവനൂര്‍. കഴിഞ്ഞതവണ തിരൂരിനെ സിപിഐ എമ്മിലെ പി പി അബ്ദുള്ളക്കുട്ടിയും പൊന്നാനിയെ പാലോളി മുഹമ്മദ് കുട്ടിയും പ്രതിനിധീകരിച്ചു. മണ്ഡലത്തില്‍ 1,54,568 വോട്ടര്‍മാരുണ്ട്്. 73,254 പേര്‍ പുരുഷന്മാരും 81,314 പേര്‍ സ്ത്രീകളുമാണ്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍.മലപ്പുറം ജില്ലയിലെ കാലടി, എടപ്പാൾ, തവനൂർ, വട്ടംകുളം, മംഗലം, തൃപ്രങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് തവനൂർ നിയമസഭാമണ്ഡലം. പൊന്നാനി ലോകസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു തവനൂര്‍. 2008-ലെ നിയമസഭാമണ്ഡല പുനഃനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. സി.പി.എം. സ്വതന്ത്രന്‍ ആയ കെ. ടി. ജലീൽ ആണ് നിയമസഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മണ്ഡല പുനഃനിർണ്ണയത്തോടെയാണ് കെ.ടി. ജലീല്‍ കുറ്റിപ്പുറം ഉള്‍പ്പെടുന്ന കോട്ടക്കല്‍ വിട്ട് തവനൂരില്‍ എത്തിയത്. ഇത്തവണയും കെ.ടി. ജലീല്‍ തന്നെയാണ് ഇവിടെ നിന്നും ഇടതുപക്ഷത്തിനു വേണ്ടി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. യു.ഡി.എഫിനു വേണ്ടി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പി.എം. ഇഫ്തിക്കറുധീനും ബി.ജെ.പിക്ക് വേണ്ടി രവി തേലത്തും ജനവിധി തേടും. 2011ല്‍ ബി.ജെ.പിക്ക് 5.81% വോട്ടുകള്‍ ഉണ്ടായിരുന്നു.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ട്: 156189

പോൾ ചെയ്യപ്പെട്ട വോട്ട്: 122297

പോളിംഗ് ശതമാനം: 78.30

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ലോകസഭയില്‍ എത്തിയപ്പോഴേക്കും ഭൂരിപക്ഷത്തില്‍ രണ്ടായിരത്തിലധികം വോട്ടുകളുടെ വര്‍ദ്ധന ഇടതുപക്ഷത്തിനുണ്ടായിട്ടുണ്ട്. മലപ്പുറം ജില്ല പൊതുവില്‍ ലീഗ് ആഭിമുഖ്യം ആണെങ്കിലും തവന്നൂരും പൊന്നാനിയും ഇടതിനു മേല്‍ക്കൈ തരുന്നു. ബി.ജെ.പി. ആറായിരത്തിലധികം വോട്ടുകളുടെ വര്‍ദ്ധന വരുത്തിയിട്ടുണ്ട്. ​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ​ തവനൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:

 

Malayalam
ജില്ല: