താനൂർ
സ്ഥാനാർത്ഥി
രൂപം മാറിയിട്ടും അറബിക്കടലിന്റെ ഓരം ചേര്‍ന്നുനില്‍ക്കുകയാണ് താനൂര്‍ മണ്ഡലം. വര്‍ഷങ്ങളുടെ പഴക്കമുള്ള മണ്ഡലത്തിന്റെ കിഴക്ക് കുന്നിന് പ്രദേശവും പടിഞ്ഞാറ് തീരദേശവുമാണ്. വടക്ക് പൂരപ്പുഴയും അറബിക്കടലും ചേര്‍ന്നാണ് അതിര്‍ത്തി പങ്കിടുന്നത്. മണ്ഡലത്തിലെ ഒട്ടുമ്പുറം അഴിമുഖം വിനോദസഞ്ചാരകന്ദ്രമാകാനുള്ള തയ്യാറെടുപ്പിലാണ്. പുതിയ ബജറ്റിലൂടെ 'ഫിഷിങ് ഹാര്‍ബറെ'ന്ന സ്വപ്നത്തിനും ചിറകുമുളച്ചു. ഏറ്റവും വലിയ കോള്നിലങ്ങളിലൊന്നായ മോര്യകാപ്പ് പാടശേഖരം മണ്ഡലത്തോട് ചേര്‍ന്നാണ്. സ്വാതന്ത്യ്രസമരവുമായും മലബാര്‍ കലാപവുമായും ബന്ധപ്പെട്ട നിരവധിസ്ഥലങ്ങളും വ്യക്തികളും ഇവിടെയുണ്ട്. വക്കം അബ്ദുള്‍ ഖാദര്‍ മൌലവി, ഹസ്സനാര് കുട്ടി സാഹിബ്, മലബാര്‍ കലാപത്തില്‍ തൂക്കിക്കൊന്ന ഉമൈമാനകത്ത് കുഞ്ഞിഖാദര്‍ തുടങ്ങി അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ചരിത്രപുരുഷന്മാര് മണ്ഡലവുമായി ബന്ധപ്പെട്ടുകിടക്കുന്നു. മതമൈത്രിക്ക് പേരുകേട്ടതും മലബാറിലെ പൊങ്കാല എന്നറിയപ്പെടുന്നതുമായ 'ശോഭപ്പറമ്പ് ക്ഷേത്രം', വെട്ടത്തുനാട്ടിലെ സാസ്കാരികകേന്ദ്രമെന്നറിയപ്പെടുന്ന താനൂര്‍... തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളും താനൂരിന്റെ പ്രത്യേകതയാണ്.
നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായ താനൂര്‍ മണ്ഡലം പുനര്‍ നിര്‍ണയിക്കപ്പെട്ടപ്പോള്‍ ആറുപഞ്ചായത്തുകളാണ് ഉള്‍പ്പെട്ടത്. കഴിഞ്ഞതെരഞ്ഞെടുപ്പില്‍ പത്ത് പഞ്ചായത്തുകള്‍ ഉണ്ടായിരുന്നു. ഇവയില്‍ നന്നമ്പ്ര, എടരിക്കോട്, തെന്നല, പറപ്പൂര്, പെരുമണ്ണ പഞ്ചായത്തുകള്‍ തിരൂരങ്ങാടി മണ്ഡലത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. ശേഷിച്ച താനൂര്‍, താനാളൂര്‍, നിറമരുതുര്‍, ഒഴുര്‍, പൊന്മുണ്ടം, പഞ്ചായത്തുകളും പഴയ കുറ്റിപ്പുറം മണ്ഡലത്തിലുണ്ടായിരുന്ന ചെറിയമുണ്ടം പഞ്ചായത്തും ഉള്‍പ്പെട്ടതാണ് പുതിയ താനൂര്‍. ജില്ലയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള മണ്ഡലം കൂടിയാണ് താനൂര്‍. താനൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകള്‍ മത്സ്യമേഖലയും ഒഴൂര്‍, പൊന്മുണ്ടം, ചെറിയമുണ്ടം, താനാളൂര്‍ പഞ്ചായത്തുകള്‍ കാര്ഷികമേഖലയുമാണ്. മുസ്ളിംലീഗും കോഗ്രസും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കും ഏറെ പേരുകേട്ടതാണ് താനൂര്‍.
1,36,326 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. സ്ത്രീവോട്ടര്‍മാരാണ് കൂടുതല്‍. 65,839 പുരുഷന്മാരും 70,487 സ്ത്രീകളുമാണ്. 2006 ലെ തെരഞ്ഞെടുപ്പില്‍ 11,170 വോട്ടിന് യുഡിഎഫിലെ അബ്ദുറഹിമാന് രണ്ടത്താണിയാണ് തെരഞ്ഞെടുക്കപ്പെട്ടത്്. അബ്ദുറഹിമാന് രണ്ടത്താണി 64,038 വോട്ടും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി കെ മുഹമ്മദ്കുട്ടി കോയക്കുട്ടി 52,868 വോട്ടും നേടി. ബിജെപി സ്ഥാനാര്‍ഥി എം ജയചന്ദന്‍ 8050 വോട്ടുണ്ട്. 68.83 ശതമാനമായിരുന്നു പോളിങ്.മലപ്പുറം ജില്ലയിലെ താനൂർ മുനിസിപ്പാലിറ്റിയും ചെറിയമുണ്ടം, നിറമരുതൂർ, ഒഴൂർ, പൊന്മുണ്ടം, താനാളൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് താനൂർ നിയമസഭാ മണ്ഡലം. 1957 മുതലുള്ള താനൂർ നിയമസഭാ മണ്ഡലചരിത്രം എടുത്താൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ അല്ലാതെ വേറെ ആരും ഇവിടെ നിന്നും വിജയിച്ചിട്ടില്ല. ലീഗിലെ പ്രമുഖ നേതാക്കളായ സി. എച്. മുഹമ്മദ് കോയ രണ്ടു തവണയും, ഇ. അഹമ്മദ് മൂന്ന് തവണയും, സീതി ഹാജി ഒരു തവണയും ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. 2006ലും 2011ലും ഇവിടെ നിന്നും വിജയിച്ചത് ലീഗിലെ അബ്ദുൾ റഹിമാൻ രണ്ടത്താണിയാണ്. ഇത്തവണയും ഇദ്ദേഹം തന്നെ യു.ഡി.എഫിന് വേണ്ടി മത്സരത്തിനിറങ്ങുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച വി. അബ്ദുൾ റഹ്മാൻ തന്നെ ഇത്തവണ താനൂർ മണ്ഡലത്തിൽ ഇടതുപക്ഷത്തിനു വേണ്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായി പി. ആർ. രസ്മിൽ നാഥ് ജനവിധി തേടുന്നു. മലപ്പുറത്തെ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ തവണ ഇവിടെ ലീഗിന് ഭൂരിപക്ഷം കുറവായിരുന്നു. നിയമസഭയിൽ നിന്നും 2014ലെ ലോകസഭയിലേക്ക് എത്തിയപ്പോൾ ഭൂരിപക്ഷത്തിൽ മൂവായിരത്തിലധികം വോട്ടുകളുടെ കുറവുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ ഇടതുപക്ഷം കാര്യമായ ശ്രമം നടത്തിയേക്കും. പൊന്നാനി ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു താനൂർ.
2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം
ആകെ വോട്ട്: 138051
പോൾ ചെയ്യപ്പെട്ട വോട്ട്: 104106
പോളിംഗ് ശതമാനം: 75.41
![]() |
2014 ലോകസഭാ തെരഞ്ഞെടുപ്പിൽ താനൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്:
![]() |
2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:
![]() |