തിരുവല്ല
സ്ഥാനാർത്ഥി
മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ തിരുവല്ല നിയോജക മണ്ഡലത്തിന് കറകളഞ്ഞ ഇടതുപക്ഷമുഖം. കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലം കൈവരിച്ച നേട്ടങ്ങള്‍ തിരുവല്ലയുടെ മനസ്സ് ഇടതുപക്ഷ മുന്നണി കീഴ്പ്പെടുത്തി. പഴയ കല്ലൂപ്പാറ മണ്ഡലത്തില്‍ ഉണ്ടായിരുന്ന കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട്, പുറമറ്റം, പഞ്ചായത്തുകളാണ് ഇക്കുറി തിരുവല്ല മണ്ഡലത്തോട് ചേര്‍ത്തിരിക്കുന്നത്. തിരുവല്ല മുനിസിപ്പാലിറ്റിയും 11 പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് തിരുവല്ല മണ്ഡലം. ആകെ 190258 വോട്ടര്‍മാരുള്ള തിരുവല്ലയില്‍ 101330 സ്ത്രീകളും 88928 പുരുഷന്മാരുമാണ്. പുതിയ തിരുവല്ല മണ്ഡലത്തിന്റെ ചരിത്രം പരിശോദിക്കുമ്പോള്‍ കൂട്ടിച്ചേര്‍ത്ത് കല്ലൂപ്പാറ മണ്ഡലത്തിന്റെ ചരിത്രവും ഒഴിവാക്കാനാകാത്തതാണ്.
പഴയ കല്ലൂപ്പാറ മണ്ഡലത്തില്‍ 1957ലും 60വും കോണ്‍ഗ്രസ്സിലെ എം എം മത്തായി ആണ് വിജയിച്ചത്. അതും മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍. 65ല്‍ കേരള കോണ്‍ഗ്രസ്സിലെ ഡോ കെ ജോര്‍ജ്ജ് തോമസ് വിജയിച്ചു. തുടര്‍ന്ന് 67ല്‍ ജോര്‍ജ്ജ് തോമസ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി നിന്നാണ് വിജയം കൊണ്ടത്. 70,77 തിരഞ്ഞെടുപ്പുകളില്‍ വീണ്ടും കേരള കോണ്‍ഗ്രസ്സിലെ ടി എസ് ജോണ്‍ വിജയിച്ചു. 80ല്‍ കേരള കോണ്‍ഗ്രസ്സ് ജെയിലെ കെ എ മാത്യുവും കേരള കോണ്‍ഗ്രസ്സ് എമ്മിലെ സി എ മാത്യുവും തമ്മില്‍ മത്സരിച്ചപ്പോള്‍ വിജയം കെ എ മത്യുവിനൊപ്പം നിന്നു. 82ല്‍ കേരള കോണ്‍ഗ്രസ്സിലെ ടി എസ് ജോണ്‍ വീണ്ടും വിജയിച്ചു. 57ല്‍ സി എ മാത്യു കോണ്‍ഗ്രസ്സ് എസ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. എന്നാല്‍ വിജയിക്കാനായില്ല. 91ലും ടി എസ് ജോണിന് പരാജയമായിരുന്നു. കേരള കോണ്‍ഗ്രസ്സ് ബിയിലെ ജോസഫ് എം പുതുശ്ശേരിക്കായിരുന്നു അത്തവണ വിജയം. എന്നാല്‍ 96ല്‍ ടി എസ് ജോണ്‍ പുതുശ്ശേരിയെ തോല്‍പ്പിച്ചു. 2001ല്‍ കേരള കോണ്‍ഗ്രസ്സ് എം സ്ഥാനാര്‍ത്ഥിയായി ജോസഫ് എം പുതുശ്ശേരി മത്സരിച്ചപ്പോഴും വിജയം കണ്ടു. 2006ല്‍ വീണ്ടും പുതുശ്ശേരിക്കായിരുന്നു വിജയം. ചെറിയാന് ഫിലിപ്പായിരുന്നു ഇത്തവണ എതിര് സ്ഥാനാര്‍ത്ഥി.
തിരുവല്ലയില്‍ 57ലെ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ പത്മനാഭന് തമ്പിയായിരുന്നു വിജയിച്ചിരുന്നത്. 60ല്‍ കോണ്‍ഗ്രസ്സിലെ പി ചാക്കോ വിജയിച്ചു. 65 മുതല്‍ 77 വരെയുള്ള നാല് തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ്സിലെ ഇ ജോണ്ജേക്കബ്ബായിരുന്നു വിജയി. 78ല്‍ ജേക്കബ്ബ്ജോണ് മരിച്ചതിനെ തുടര്‍ന്ന് 79ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജനത പാര്‍ട്ടിയിലെ പി സി തോമസ് കേരള കോണ്‍ഗ്രസ്സിലെ ജോണ്‍ ജേക്കബ് വള്ളക്കാലിയെ പരാജയപ്പെടുത്തി. 80ല്‍ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി സി തോമസ് ഇടതുപക്ഷ മുന്നണിയിലെ വര്‍ഗീസ് കരിപ്പായിയെ പരാജയപ്പെടുത്തി. 82ല്‍ എല്‍ ഡി എഫിലെ ഉമ്മന്‍ തലവടിയെ പരാജയപ്പെടുത്തി പി സി തോമസ് തുടര്‍ച്ചയായ മൂന്നാം വിജയം നേടി. 87ല്‍ കേരള കോണ്‍ഗ്രസ്സ് എം സ്ഥാനാര്‍ത്ഥിയായി നാലാം തവണ അങ്കത്തിനെത്തിയ പി സി തോമസിനെ ജനതാദളിലെ മാത്യു ടി തോമസ് അട്ടിമറിച്ചപ്പോള്‍ തിരുവല്ല മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇടതുപക്ഷത്തേക്ക് ചാഞ്ഞു. 91ല്‍ മാമ്മന്‍ മത്തായിയിലൂടെ മണ്ഡലം യു ഡി എഫ് തിരിച്ച് പിടിച്ചു. പിന്നീട് രണ്ട് വട്ടം കൂടി അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചു.
2003ല്‍ മാമ്മന്‍ മത്തായിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് മാമ്മന്‍ മത്തായി ജനതാദളിലെ ഡോ വർഗ്ഗീസ് ജോര്‍ജ്ജിനെ പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ 2006ല്‍ മാത്യു ടി തോമസ് കേരള കോണ്‍ഗ്രസ്സ് എമ്മിലെ വിക്ടര്‍ തോമസിനെ പരാജയപ്പെടുത്തി വീണ്ടും ഇടതുപക്ഷത്തിന് അനുകൂലമാക്കി.—തിരുവല്ല നഗരസഭയും കുന്നന്താനം, ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ, കവിയൂര്‍, പുറമറ്റം, പെരിങ്ങര, നെടുമ്പ്രം, കുറ്റൂര്‍, കടപ്ര, നിരണം എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തിലുളലളത്. കഴിഞ്ഞ അഞ്ച് വര്ഷക്കാലത്തിനിടിയില് സംസ്ഥാനത്ത് ഏറ്റഴും കൂടുതല്‍ ഫണ്ട് ചിലവഴിച്ച് വികസന പ്രവര്‍ത്തനങ്ങല്‍ നടത്തിയ മണ്ഡലമെന്ന നിലയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വളരെ വലിയ അടിത്തറയാണ് മണ്ഡലത്തില്‍ ഉണ്ടായിരിക്കുന്നത്.