19 April 2019, Friday

തിരൂരങ്ങാടി

അസംബ്ലി തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു തിരൂരങ്ങാടി. മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. കെകെ സമദാണ് സംസ്ഥാനത്തിലെ മത്സരാര്‍ത്ഥികളില്‍ ഏറ്റവും പ്രായക്കുറവുള്ളയാള്‍ എന്നത് ഇവിടുത്തെ തെരഞ്ഞെടുപ്പിനെ വേറിട്ടതാക്കുന്നു. കഴിഞ്ഞ ഏഴുവര്‍ഷത്തോളമായി മഞ്ചേരിയിലെ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന ഈ ഇരുപത്തൊമ്പതുകാരന്‍ ഇന്ന് മണ്ഡലത്തിലെ നിറസ്സാന്നിധ്യമാണ്. പ്രചരണരംഗത്ത് ഇടുതുമുന്നണിയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് ഇനി മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന വികസനപരിപാടികള്‍ വിശദമാക്കി പൊതുയോഗങ്ങളിലും കുടുംബസദസ്സുകളിലും ഈ ചെറുപ്പക്കാരന്‍ ആവേശമായി മാറി കഴിഞ്ഞു. ചവിട്ടിത്തേഞ്ഞ പഴഞ്ചന്‍ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ പുച്ഛിച്ചു പുറം തള്ളുന്ന കാഴചയാണ് മണ്ഡലത്തിലെങ്ങും പ്രകടമാകുന്നത്. ജനങ്ങളെ മോഹനവാഗ്ദാനങ്ങളില്‍ ഇനിയും കുടുക്കാമെന്ന എതിരാളികളുടെ ശ്രമം വിഫലമാവുകയാണ് ഇവിടെ. പരമ്പരാഗത രീതിയില്‍ ഒരേ ചിഹ്നത്തില്‍ മുദ്രകുത്തിയിരുന്ന വിഭാഗം ചതിക്കുഴികളില്‍ ഇനി വീഴുകയില്ലെന്ന് പ്രഖ്യാപിച്ച് സ്ത്രീകളടക്കമുള്ള വോട്ടര്‍മാര്‍ യുവനേതാവിന് പിന്തുണയുമായി പരസ്യമായി രംഗത്ത് വന്നത് ഇടതുമുന്നണിയുടെ ഭരണനേട്ടങ്ങള്‍ ജനങ്ങളുടെ ഇടയിലുണ്ടാക്കിയ മതിപ്പിന് തെളിവാണ്. കാലിക രാഷ്ട്രീയത്തിലെ പൊറാട്ടുനാടകം കണ്ടുമടുത്ത മണ്ഡലത്തിലെ ജനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങി എന്നത് സമദിന് മണ്ഡലത്തില്‍ ലഭിക്കുന്ന സ്വീകരണം തെളിവാണ്. പരമ്പരാഗത വോട്ടുകളെ തങ്ങളുടെ കാല്‍ക്കീഴില്‍ അമര്‍ത്തിപ്പിടിക്കാന്‍ സര്‍വ്വ കുതന്ത്രങ്ങളും എതിരാളികള്‍ മെനയുന്നുണ്ടെങ്കിലും ഇനിയുമൊരു വിഡ്ഢിനാടകത്തിന് വേദി ഒരുക്കുകയില്ല എന്ന് സ്വമേധയാ തീരുമാനമെടുത്ത വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പിലെ അങ്കത്തിന് സമദിന് ഒപ്പമാണ്. ചുരുങ്ങിയ സമയം കൊണ്ട് യുവപോരാളിക്ക് മണ്ഡലത്തില്‍ നേടിയെടുക്കാന്‍ കഴിഞ്ഞ സ്‌നേഹവും പിന്തുണയും എതിരാളികളുടെ നെഞ്ചില്‍ തീ കോരിയിടുന്നു. ആരേയും കുത്തിനോവിക്കാതെയും അവഹേളിക്കാതെയും പക്വമായ രീതിയില്‍ ഇടപെടാന്‍ കഴിവുള്ള കുട്ടിസഖാവിന്റെ മുന്നേറ്റം അസൂയാവഹമാണ്. സിപിഐയുടെ യുവജനസംഘടനയായ എ ഐ വൈ എഫിന്റെ അഴിമതി വിരുദ്ധമുന്നേറ്റങ്ങളില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ള തിരൂരങ്ങാടി മണ്ഡലത്തിലെ കന്നിപ്പോരാളി സമദ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പും മണ്ഡലത്തില്‍ സുപരിചിതനാണ്. അവസരവാദ രാഷ്ട്രീയത്തിന്റെ പരുക്കന്‍ സമീപനങ്ങളും കുതന്ത്രങ്ങളും പരിചിതമല്ലാത്ത ഈ നിയമബിരുദധാരി ഇടതുമുന്നണിയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ മാത്രം പ്രചരണായുധമാക്കുമ്പോള്‍ എതിര്‍ചേരിയിലുള്ളവരുടെ കാല്‍ച്ചുവട്ടിലെ വോട്ടുകള്‍ പോലും ഒലിച്ചുപോകുന്നുവെന്നത് അവരെ തെല്ലൊന്നുമല്ല ആശങ്കയിലാഴ്ത്തുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന സമദ് ഇപ്പോള്‍ എഐവൈഎഫ് ജില്ലാ പ്രസിഡണ്ട്, സംസ്ഥാനസമിതിയംഗം, സിപിഐ ജില്ലാ കൗണ്‍സിലംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. സിപിഐ സംസ്ഥാനകൗണ്‍സിലംഗം പി മൈമൂനയുടെ മകനാണ്. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പുഴക്കല്‍ മുഹമ്മദ് കുട്ടിയുടെ പേരമകനാണ് സമദ്. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്നലെ പുത്തരിക്കല്‍ ടൈല്‍സ് ഫാക്ടറി, ചെട്ടിപ്പടിയിലെ ഖാദി നെയ്ത്ത്‌കേന്ദ്രം, പരപ്പനങ്ങാടി തഹ്‌ലിമുല്‍ ഇസ്‌ലാം കോംപഌക്‌സ്, ആലുങ്ങല്‍ കോക്കനട്ട് നേഴ്‌സറി എന്നിവിടങ്ങളിലും മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികളുടെ ഇടയിലും സന്ദര്‍ശനം നടത്തി. സമദ് കടന്നു ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം സ്‌നേഹോഷ്മളമായ സ്വീകരണമാണ് ലഭിക്കുന്നത്. തീരദേശവാസികളുടെ ഉന്നമനത്തിന് ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണതുടര്‍ച്ച അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ അഡ്വ സമദിന്റെ വിജയത്തിനായി രംഗത്ത് വന്നത് ഈ ചെറുപ്പക്കാരന്റെ ആത്മവീര്യം വര്‍ദ്ധിപ്പിക്കുന്നു. പാലക്കണ്ടി വേലായുധന്‍, ഗിരീഷ്, പിപി ലെനിന്‍ദാസ്, കാര്‍ത്തികേയന്‍, എപി മുഹമ്മദ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം വീടുകളില്‍ സന്ദര്‍ശനം നടത്തി. കൂടാതെ എല്‍ഡിഎഫിന്റെ നേതാക്കളെല്ലാം പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്.നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍, കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍, കച്ചവടക്കാര്‍, ചുമട്ട് തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിലെ സമസ്തമേഖലയിലുള്ളവര്‍ അഡ്വ കെകെ സമദിന്റെ വിജയത്തിനായി മണ്ഡലത്തിലെ വോട്ടര്‍മാരെ സന്ദര്‍ശിക്കുന്നതിനുള്ള തിരക്കിലാണ്. സി പി ഐ നേതാക്കളായ അഡ്വ. എം റഹ്മത്തുള്ള, വി ഉണ്ണികൃഷ്ണന്‍, അഡ്വ. കെ മോഹന്‍ദാസ് തുടങ്ങിയവരുടെ സാന്നിധ്യം ഈ യുവനേതാവിന്റെ പോരാട്ടത്തിന്‍ കരുത്ത് പകരുന്നു.മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തിരൂരങ്ങാടി മുനിസിപ്പാലിറ്റികൾ, എടരിക്കോട്, നന്നമ്പ്ര, തെന്നല, പെരുമണ്ണക്ലാരി പഞ്ചായത്തുകളും ചേർന്ന നിയമസഭാ മണ്ഡലമാണ് തിരൂരങ്ങാടി നിയമസഭാമണ്ഡലം. 1965 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ അല്ലാതെ ആകെ ഇവിടെ നിന്നും ജയിച്ചത്‌ എ. കെ. ആന്റണിമാത്രമാണ്. 1995ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിൽ നിന്ന് കോൺഗ്രസ്സ് ആയിരുന്നു ഇവിടെ മത്സരിച്ചത്. ആ തെരഞ്ഞെടുപ്പില്‍ എ. കെ. ആന്റണി 22259 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. മുസ്ലീം ലീഗിൻറെ ശക്തമായ വേരോട്ടമുള്ള ഈ മണ്ഡലത്തിൽ ഇടതുപക്ഷത്തിനു വിജയം എന്നും ബാലികേറാമലയാണ്. ഈ മണ്ഡലത്തിലെ ഇപ്പോഴത്തെ എം.എൽ.എ. പി.കെ. അബ്ദുറബ്ബ് ആണ്. ബി.ജെ.പി ക്ക് 2011ൽ 4.27% വോട്ടുകൾ കിട്ടിയിരുന്നു. ഇത്തവണയും യു.ഡി.എഫിന് വേണ്ടി പി.കെ. അബ്ദുറബ്ബ് മത്സരിക്കും. ഈ മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർത്ഥികളാണ് ഇടതുപക്ഷത്ത് നിന്നും പൊതുവിൽ മത്സരിക്കുന്നത്. നിയാസ് പുളിക്കകത്താണ് ഇത്തവണ സി.പി.ഐയുടെ സ്ഥാനാർത്ഥി. പൊന്നാനി ലോകസഭാ മണ്ഡലത്തിലാണ് തിരൂരങ്ങാടി മണ്ഡലം ഉൾപ്പെടുന്നത്.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ട്: 152828

പോൾ ചെയ്യപ്പെട്ട വോട്ട്: 100323

പോളിംഗ് ശതമാനം: 65.64

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ​ തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്:

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:

 

Malayalam
ജില്ല: