13 April 2019, Saturday

തിരൂർ

ഭാഷാപിതാവിന്റെ നാടായ തിരൂര്‍ ജില്ലയിലെ തീരദേശമണ്ഡലങ്ങളിലൊന്നാണ്. തുഞ്ചന്റെ തത്തക്കും കയ്ക്കാത്ത കാഞ്ഞിരമരത്തിനും കെ ദാമോദരന്റെ കമ്യൂണിസ്റ്റ് കൃതികള്‍ക്കും വരെ തിരൂര്‍ സാക്ഷി. മാമാങ്കം പലകുറികൊണ്ടാടിയ തിരുന്നാവായയും വൈദേശികാധിപത്യത്തിനെതിരെ പോരാടി ധീരരക്തസാക്ഷികളായവരുടെ വാഗണ്‍ട്രാജഡി സ്മാരകവും പുനര്‍ നിര്‍ണയിച്ച നാട്. തിരൂര്‍ മുനിസിപ്പാലിറ്റിയും തീരദേശ പഞ്ചായത്തുകളായ വെട്ടം, തലക്കാട്, നിളാനദീതീരം പുല്‍കി മാമാങ്ക ശേഷിപ്പുകള്‍ പുനര്‍ജനിക്കുന്ന തിരുന്നാവായ, ആഴ്വാഞ്ചരി തമ്പ്രാക്കളുടെ നാടായ ആതവനാട്, കല്‍പ്പ കഞ്ചേരി, വളവന്നൂര്‍ എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് തിരൂര്‍ മണ്ഡലം. പഴയ കുറ്റിപ്പുറം മണ്ഡലത്തിലെ പകുതിയോളം പഞ്ചായത്തുകളാണ് തിരൂരിനോട് കൂട്ടിച്ചേര്‍ത്തത്. ആതവനാട്, തിരുന്നാവായ, കല്‍പ്പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്തുകളാണ് പഴയ കുറ്റിപ്പുറം മണ്ഡലത്തില്‍ നിന്നും എടുത്തത്. പഴയ തിരൂര്‍ മണ്ഡലത്തിലുണ്ടായിരുന്ന തൃപ്രങ്ങോട്, മംഗലം, പുറത്തുര്‍, തവനൂര്‍, വട്ടംകുളം, കാലടി പഞ്ചായത്തുകള്‍ പുതുതായി രൂപീകരിച്ച തവനൂര്‍ മണ്ഡലത്തിലുള്‍പ്പെടുത്തി. വെട്ടം പഞ്ചായത്തില്‍ മത്സ്യത്തൊഴിലാളികളും തലക്കാട്, ആതവനാട്, തിരുന്നാവായ, കല്‍പ്പകഞ്ചേരി പഞ്ചായത്തുകളില്‍ വെറ്റില, അടക്ക കര്‍ഷകരുമാണ് പ്രധാനം. നെല്‍കൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് മണ്ഡലത്തിലെ പ്രബല വിഭാഗം. തുഞ്ചന്‍ മെമ്മോറിയല്‍ കോളേജ്, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയുടെ പ്രാദേശിക പഠനകേന്ദ്രം തുടങ്ങി മലബാറിലെ പ്രധാന ഓര്‍ഫനേജുകളിലൊന്നായ വളവന്നൂര്‍ ബാഫഖി യത്തീംഖാന വരെ മണ്ഡലത്തിലാണ്. കല്‍പ്പകഞ്ചേരിക്കാരനായ പത്മശ്രീ ജേതാവ് ഡോ. ആസാദ് മൂപ്പനും ആഴ്വാഞ്ചേരി തമ്പ്രാക്കളായി സ്ഥാനമേറ്റെടുത്ത കൃഷ്ണന്‍ തമ്പ്രാക്കളും മണ്ഡലത്തിലെ വോട്ടര്‍മാരാണ്. മണ്ഡലത്തില്‍ 1,63,753 വോട്ടര്‍മാരുണ്ട്. 75,546 പേര്‍ പുരുഷന്മാരും 88,207 പേര്‍ സ്ത്രീകളുമാണ്. കൂടുതലും സ്ത്രീകള്‍. 2006ല്‍ മുസ്ളിംലീഗിലെ ഇ ടി മുഹമ്മദ് ബഷീറിനെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ പി പി അബ്ദുള്ളക്കുട്ടി 71,270 വോട്ടുനേടി. 62,590 വോട്ടാണ് ഇ ടി മുഹമ്മദ് ബഷീറിന് ലഭിച്ചത്. 8680 വോട്ടായിരുന്നു എല്‍ഡിഎഫിന്റെ ഭൂരിപക്ഷം. ബിജെപിയുടെ അഡ്വ. എം കെ ജയശങ്കര്‍ 8909 വോട്ടുനേടി. സ്വതന്ത്രസ്ഥാനാര്‍ഥികളായ യൂസഫ് കിള്ളത്തുപറമ്പില്‍ 1589 വോട്ടും കെ സുധാദേവി 968 വോട്ടും നേടി. ബിഎസ്പി സ്ഥാനാര്‍ഥി തേരി വേലായുധന്‍കുട്ടിക്ക് 766 വോട്ട് ലഭിച്ചു. 78.2 ആയിരുന്നു പോളിങ് ശതമാനം.മലപ്പുറം ജില്ലയിലെ തിരൂർ നഗരസഭയും തിരൂർ താലൂക്കിലെ ആതവനാട്, കൽപകഞ്ചേരി, തലക്കാട്, തിരുനാവായ, വളവന്നൂർ, വെട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് തിരൂർ നിയമസഭാമണ്ഡലം. 1957 മുതൽ 2011 വരെ നടന്ന പതിനാലു തെരഞ്ഞെടുപ്പുകളിൽ ആകെ ഒരുതവണ മാത്രമേ ഇടതുപക്ഷ സ്ഥാനാർത്ഥി ഇവിടെ നിന്നും വിജയിച്ചിട്ടുള്ളു. 2006ൽ മുസ്ലീം ലീഗിലെ ഇ. ടി. മുഹമ്മദ്‌ ബഷീറിനെ സി.പി.ഐ(എം) സ്ഥാനാർത്ഥി പി. പി. അബ്ദുള്ളകുട്ടി 8680 വോട്ടുകൾക്ക് പരാജയപ്പെടുത്തി എന്നതൊഴിച്ചാൽ പതിമൂന്ന് തവണയും ലീഗ് സ്ഥാനാർത്ഥികളാണ് വിജയിച്ചിട്ടുള്ളത്. ​​മുസ്ലീം ലീഗിൻറെ പരമ്പരാഗത മണ്ഡലത്തിൽ ​2011ൽ ​സി. മമ്മൂട്ടി ലീഗിന് വേണ്ടി മണ്ഡലം തിരിച്ചു പിടിച്ചു. ഇത്തവണ സി. മമ്മൂട്ടി തന്നെയാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥി. ഇടതുപക്ഷ സ്വതന്ത്രനായി ഗഫൂർ പി ലില്ലിയും ബി.ജെ.പിക്ക് വേണ്ടി എൻ. കെ. ദേവിദാസനും ജനവിധി തേടുന്നു. പൊന്നാനി ലോകസഭാ മണ്ഡലത്തിലാണ് തിരൂർ ഉൾപ്പെടുന്നത്.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.​

ആകെ വോട്ട്: 166273

പോൾ ചെയ്യപ്പെട്ട വോട്ട്: 126353

പോളിംഗ് ശതമാനം: 75.99

നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്നും ലോകസഭയിലേക്ക് എത്തിയപ്പോൾ ലീഗിന്റെ ഭൂരിപക്ഷത്തിൽ പതിനാറായിരം വോട്ടുകളുടെ കുറവ് വന്നതായി കാണാം. ഇത് ഇടതുപക്ഷം എങ്ങിനെ മുതലെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും ജയപരാജയങ്ങൾ.​ ​​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ തിരൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:

 

Malayalam
ജില്ല: