18 March 2019, Monday

നിലമ്പൂർ

തോട്ടംതൊഴിലാളികളുടെയും കുടിയേറ്റകര്‍ഷകരുടെയും കണ്ണിലൂണ്ണി രക്തസാക്ഷി സഖാവ് കുഞ്ഞാലിയുടെ പൈതൃകമുള്ള മണ്ണായിട്ടും മറ്റാരെയും വളരാന്‍ വിടാത്ത ആര്യാടന്‍ മുഹമ്മദിനെ പിഴുതെറിയാനാണ് മലയോരമേഖലയുടെ ഗുരുനാഥനെത്തുന്നത്. ആ ദൌത്യം നിറവേറ്റാനാകുമെന്നാണ് മത്സരം മുറുകുമ്പോള്‍ തെളിയുന്നത്. പതിനൊന്നാം തവണ ആര്യാടന്‍ മത്സരിക്കുമ്പോള്‍ മണ്ഡലത്തിലെ വികസനമുരടിപ്പ് തുറന്നുകാണിച്ചാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പ്രൊഫ. എം തോമസ് മാത്യു എത്തുന്നത്. ബിജെപി സ്ഥാനാര്‍ഥിയായി കെ സി വേലായുധനും രംഗത്തുണ്ട്. ആര്യാടന്‍മുഹമ്മദിനോട് തോമസ്മാത്യുവിനിത് രണ്ടാം അങ്കമാണ്. 1996ലായിരുന്നു ആദ്യ മത്സരം. അന്ന് ഒരു തുടക്കക്കാരന്റെ പരിചയക്കുറവ് മുതലെടുത്ത്് ആര്യാടന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. 5000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമാണ് ആര്യാടന്‍ ജയിച്ചത്. അന്ന് ഭൂരിപക്ഷം നല്‍കിയ ചോക്കാട്, കാളികാവ്, ചാലിയാര്‍ പഞ്ചായത്തുകള്‍ ഇന്ന് മണ്ഡലം വിട്ടു. തോമസ്മാത്യുവിന്റെ ശിഷ്യസമ്പത്തും വികസന കാഴ്ചപ്പാടുമാണ് അന്നും ഇന്നും ആര്യാടന് വെല്ലുവിളി. എംഎല്‍എ എന്ന നിലയില്‍ നിലമ്പൂരിന് വികസനമുരടിപ്പാണ് ആര്യാടന്‍ സമ്മാനിച്ചതെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു. ബൈപാസും ബസ്സ്റാന്‍ഡുമില്ലാത്ത നിലമ്പൂര്‍. വനംവകുപ്പിന് കീഴിലെ ഏക പൊതുമേഖലാ സ്ഥാപനമായ വുഡ് ഇന്‍ഡസ്ട്രീസ് പൂട്ടിക്കിടന്ന് തൊഴിലാളികള്‍ ആത്മഹത്യയുടെ മുനമ്പിലായി. പ്രവേശനകവാടമായ സിഎന്‍ജി റോഡില്‍ നിലമ്പൂര്‍ വടപുറം പാലത്തിന്റെ ജീര്‍ണത. സര്‍ക്കാര്‍ ഒരു കോടി നല്‍കി നടപ്പാക്കുന്ന സമ്പൂര്‍ണ വൈദ്യുതീകരണത്തിന് പ്രാഥമിക യോഗം വിളിക്കാത്ത മണ്ഡലം. 2010 വരെ ഒരുരൂപ കെഎസ്ആര്‍ടിസിക്ക് നല്‍കാത്ത ഏക എംഎല്‍എ. അങ്ങനെ മുപ്പത് കൊല്ലം പിറകിലായ നിലമ്പൂരിന് 'അനിവാര്യമായ മാറ്റം, വിവേചനമില്ലാത്ത വികസനം' എന്ന ആശയത്തിലൂന്നിയാണ് എല്‍ഡിഎഫ് പ്രചാരണം. എംഎല്‍എയുടെ അവഗണന മറികടന്ന് ഏതാനും വികസന പ്രവര്‍ത്തനം സംസ്ഥാനസര്‍ക്കാര്‍ നിലമ്പൂരില്‍ നടപ്പാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിക്ക് ഒന്നരക്കോടി നല്‍കി. യുഡിഎഫ് അടച്ചുപൂട്ടാന്‍ ശുപാര്‍ശ ചെയ്ത കെഎസ്ആര്‍ടിസിയെ മുപ്പത് ഷെഡ്യൂളാക്കി സബ്ഡിപ്പോയാക്കി ഉയര്‍ത്തി. ടൂറിസം രംഗത്ത് കനോലിപ്ളോട്ടില്‍ തൂക്കുപാലവും ആഢ്യന്‍പാറയില്‍ പത്തരക്കോടിയുടെ ടൂറിസം റോഡും, കരിമ്പുഴയില്‍ ടാമറിന്റ് ഹോട്ടലും യാഥാര്‍ഥ്യമാക്കി സര്‍ക്കാരിന്റെ ഈ നേട്ടങ്ങള്‍ എല്‍ഡിഎഫ് പ്രചാരണവിഷയമാണ്. മുസ്ളിംലീഗിനെയും പാണക്കാട് തങ്ങളെയും അധിക്ഷേപിക്കുന്ന ആര്യാടന് കനത്ത തിരിച്ചടി നല്‍കാനൊരുങ്ങുകയാണ് ലീഗ്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാത്തതില്‍ കോണ്‍ഗ്രസിലും മുറുമുറുപ്പുണ്ട്. മണ്ഡലത്തില്‍ 1,72,857 വോട്ടര്‍മാരുണ്ട്. 89,466 പേര്‍സ്ത്രീകളാണ്. കുടിയേറ്റകര്‍ഷകരും, തോട്ടംതൊഴിലാളികളും കൂടുതലുള്ള മണ്ഡലത്തില്‍ ആദിവാസി വോട്ടുകള്‍ നിര്‍ണായകമാണ്. എടക്കര, വഴിക്കടവ്, മൂത്തേടം, കരുളായ്, അമരമ്പലം, ചുങ്കത്തറ, പോത്ത്കല്ല് പഞ്ചായത്തുകളും നിലമ്പൂര്‍ മുനിസിപ്പാലിറ്റിയുമാണ് മണ്ഡലത്തിലുള്ളത്.മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ നിലമ്പൂർ നിയമസഭാ മണ്ഡലം. ഈ മണ്ഡലം വയനാട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. കോൺഗ്രസിലെ ആര്യാടൻ മുഹമ്മദ്‌ ആണ് വർഷങ്ങൾ ആയി ഈ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നത്. ആകെ രണ്ടു തവണ മാത്രമേ ഇടതിന് ഇവിടെ ജയിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 1967ൽ ഇടതുപക്ഷത്ത് നിന്നും കെ. കുഞ്ഞാലി ഇവിടെ വിജയിച്ചു. തുടർന്ന് വീണ്ടും കോൺഗ്രസ്സ് നേടി. 1982ൽ ടി. കെ. ഹംസ ആര്യാടനെ തോൽപ്പിച്ചു മണ്ഡലം ഇടതിന് വേണ്ടി നേടിയെങ്കിലും 1987ൽ ആര്യാടൻ മണ്ഡലം തിരിച്ചു പിടിച്ചു. പിന്നീട് ഒരിക്കലും നിലമ്പൂരിൽ ഇടതിന് വിജയിക്കാനായിട്ടില്ല. എം. പി. ഗംഗാധരൻ രണ്ടു തവണയും ആര്യാടൻ മുഹമ്മദ് ആറു തവണയും ഇവിടെ നിന്നും ജയിച്ചു. ഇത്തവണ ആര്യാടൻ മുഹമ്മദിന് പകരം മകൻ ആര്യാടൻ ഷൌക്കത്ത് സ്ഥാനാർത്ഥി ആകാനാണ് സാധ്യത. പി.വി. അൻവർ ഇടതു സ്വതന്തൻ ആയി മത്സരിക്കും. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ആയിരിക്കും എൻ.ഡി.എ മുന്നണിക്ക്‌ വേണ്ടി മത്സരിക്കുക. കഴിഞ്ഞ തവണ 3.25​% വോട്ടുകളാണ് ബി ജെ പിക്ക് ഇവിടെ നിന്ന് ലഭിച്ചത്.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 174633

പോൾ ചെയ്യപ്പെട്ട വോട്ട്: 136358

പോളിംഗ് ശതമാനം: 78.08

കഴിഞ്ഞ ലോകസഭയിൽ സ്വതന്ത്രൻ ആയി മത്സരിച്ച പി. വി. അൻവർ തന്നെയാണ് ഇത്തവണ നിയമസഭയിലേക്ക് ഇടതു സ്വതന്ത്രൻ ആയി മത്സരിക്കുന്നത്. അത് കൊണ്ട് തന്നെ ഇടതു വോട്ടുകളും മണ്ഡലത്തിലെ മറ്റു വോട്ടുകളും നേടി വിജയിക്കാം എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. നിയമസഭയിൽ നിന്നും ലോകസഭയിലേക്ക് എത്തുമ്പോൾ 2300ൽ പരം വോട്ടുകളുടെ ഭൂരിപക്ഷം യു.ഡി.എഫിന് കുറഞ്ഞിട്ടുണ്ട് അതും പി. വി. അൻവറിന് കിട്ടിയ ആറായിരം വോട്ടിലുമാണ് ഇടതുപക്ഷം പ്രതീക്ഷ വയ്ക്കുന്നത്. പക്ഷെ ആര്യാടൻ ഷൌക്കത്തിനു മണ്ഡലത്തിൽ വലിയ ജനപിന്തുണയുണ്ട്. ബി.ജെ.പിയുടെ വോട്ടുകൾ 4425 നിന്ന് 13120 ആയി വർദ്ധിച്ചു എന്നതും എടുത്ത് പറയേണ്ട വസ്തുതയാണ്.

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

 

Malayalam
ജില്ല: