19 August 2017, Saturday

നെടുമങ്ങാട്

സ്ഥാനാർത്ഥി

ഇടതുപക്ഷത്തോട് ശക്തമായ ആഭിമുഖ്യവും കൂറും പുലര്‍ത്തുന്ന മണ്ഡലമാണ് നെടുമങ്ങാട്. മണ്ഡല പുനര്‍ നിര്‍ണയം നെടുമങ്ങാടിന്റെ ഇടതുപക്ഷ ചായ്‌വ് വര്‍ധിപ്പിച്ചിരിക്കുന്നുവെന്നാണ് വിലയിരുത്തല്‍. മണ്ഡല പുനര്‍ നിര്‍ണയത്തെ തുടര്‍ന്ന് നാല് പഞ്ചായത്തുകള്‍ വിട്ടുപോകുകയും മൂന്നെണ്ണം കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു. നെടുമങ്ങാടിന്റെ ഭാഗമായിരുന്ന അരുവിക്കര, വെള്ളനാട് പഞ്ചായത്തുകള്‍ പുതിയ അരുവിക്കര മണ്ഡലത്തിന്റെ ഭാഗമായി. ആനാട്, പനവൂര്‍ പഞ്ചായത്തുകള്‍ വാമനപുരം മണ്ഡലത്തില്‍ ചേര്‍ന്നു. വാമനപുരം മണ്ഡലത്തിന്റെ ഭാഗമായിരുന്ന മാണിക്കല്‍ പഞ്ചായത്തും കഴക്കൂട്ടം മണ്ഡലത്തിന്റെ ഭാഗമായിരുന്ന പോത്തന്‍കോട്,അണ്ടൂര്‍ക്കോ ണം പഞ്ചായത്തുകള്‍ ഇപ്പോള്‍ നെടുമങ്ങാടിന്റെ ഭാഗമായി. ഇതിനുപുറമേ വെമ്പായം, കരകുളം, നെടുമങ്ങാട് മുന്‍സിപ്പാലിറ്റി എന്നിവ നെടുമങ്ങാട് മണ്ഡലത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നു.

മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന 1957ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ എന്‍ എന്‍ പണ്ടാരത്തിലിനെ വിജയിപ്പിച്ചുകൊണ്ടാണ് നെടുമങ്ങാട് അതിന്റെ കമ്യൂണിസ്റ്റ്  ആഭിമുഖ്യം ആദ്യമായി പ്രകടിപ്പിച്ചത്. പി എസ് പി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ സോമശേഖര്‍നായരെയാണ് പണ്ടാരത്തില്‍ പരാജയപ്പെടുത്തിയത്. 1960 ലെ തിരഞ്ഞെടുപ്പിലും പണ്ടാരത്തില്‍ വിജയം ആവര്‍  ത്തിച്ചു. പി എസ് പിയിലെ നടരാജ പിള്ളയാണ് ഇത്തവണ പരാജയപ്പെട്ടത്. 1965ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എസ് വരദരാജന്‍ നായര്‍ പണ്ടാരത്തിലിനെ തോല്‍പ്പിച്ച് ഇവിടെനിന്നും വിജയിച്ചെങ്കിലും ആര്‍ ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ നിയമസഭ ചേര്‍ന്നില്ല. 1967ലെ തിരഞ്ഞെടുപ്പില്‍ സി പി ഐയിലെ കെ ജി കുഞ്ഞുകൃഷ്ണ പിള്ള വരദരാജന്‍ നായരെ തോല്‍പ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. 1970ലും കുഞ്ഞുകൃഷ്ണ പിള്ള വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ വി സഹദേവനാണ് ഇത്തവണ പരാജയപ്പെട്ടത്.

1977ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി പി ഐ നേതാവ് കണിയാപുരം രാമചന്ദ്രന്‍ നെടുമങ്ങാടിന്റെ പ്രതിനിധിയായി നിയമസഭയിലെത്തി. ആര്‍ സുന്ദരേശന്‍ നായരെയാണ് കണിയാപുരം പരാജയപ്പെടുത്തിയത്. 1980ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി പി ഐ നേതാവ് കെ വി സുരേന്ദ്രനാഥ് നെടുമങ്ങാട് നിന്നും വിജയിച്ചു. യു ഡി എഫ് സ്വതന്ത്രനായി മത്സരിച്ച ചന്ദ്രശേഖരന്‍ നായരെയാണ് സുരേന്ദ്രനാഥ് പരാജയപ്പെടുത്തിയത്. 1982, 1987 വര്‍ഷങ്ങളിലും കെ വി സുരേന്ദ്ര നാഥ് വിജയം ആവര്‍ത്തിച്ചു. എസ് വരദരാജന്‍ നായര്‍, പാലോട് രവി എന്നിവരെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 1991ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പാ ലോട് രവി സി പി ഐ നേതാവ് കെ ഗോവിന്ദ പിള്ളയെ പരാജയപ്പെടുത്തി മണ്ഡലം കോണ്‍ഗ്രസ് പക്ഷത്താക്കി. 1996 ലെ തിരഞ്ഞെടുപ്പിലും പാലോട് രവി വിജയം ആവര്‍ത്തിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മാങ്കോട് രാധാകൃഷ്ണനാണ് പരാജയപ്പെട്ടത്. 2001 ലും 2006ലും പാലോട് രവിയെ പരാജയപ്പെടുത്തി മാങ്കോട് രാധാകൃഷ്ണന്‍ മണ്ഡലം ഇടതു പക്ഷ ചേരിയില്‍ ഉറപ്പിച്ച് നിര്‍ത്തി.  

തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മുന്‍സിപ്പാലിറ്റി, വെമ്പായം, കരകുളം പഞ്ചായത്തുകളും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും എല്‍ ഡി എഫിന് വിജയിക്കാനായി. മണ്ഡല പുനര്‍ നിര്‍ണയത്തെ തുടര്‍ന്നുള്ള അനുകൂല സാഹചര്യവും എം എല്‍ എ എന്ന നിലയില്‍ മാങ്കോട് രാധാകൃഷ്ണന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ഇക്കുറിയും എല്‍ ഡി എഫിന് തുണയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Malayalam