23 May 2017, Tuesday

നെന്മാറ

സ്ഥാനാർത്ഥി

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ എലവഞ്ചേരി, കൊടുവായൂർ, കൊല്ലങ്കോട്, മുതലമട, നെല്ലിയാമ്പതി, നെന്മാറ, പല്ലശ്ശന, അയിലൂർ, പുതുനഗരം, വടവന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് നെന്മാറ നിയമസഭാമണ്ഡലം. ​​കൊല്ലങ്കോട് എന്ന പേരിൽ അറിയപ്പെടുന്ന മണ്ഡലം 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ​നെന്മാറ ആയതു. കൊല്ലങ്കോട് പൊതുവിൽ ഇടതു അനുകൂല മണ്ഡലം ആയിരുന്നു. കഴിഞ്ഞ തവണ സിഎംപിയുടെ എം. വി രാഘവനെ മത്സരിപ്പിച്ചത് നെന്മാറയിൽ ആയിരുന്നു. സിപിഎമ്മിലെ വി. ചെന്താമരാക്ഷൻ ഈ മണ്ഡലത്തിൽ എം വി രാഘവനെ തോൽപ്പിച്ചു എം എൽ എ ആയി. ഇത്തവണ കോൺഗ്രസ്സ് മണ്ഡലം ഏറ്റെടുത്തു എ വി ഗോപിനാഥ് മത്സരിക്കും. ഇടതുപക്ഷത് നിന്നും കെ ബാബുവും ബി ജെ പിക്ക് വേണ്ടി എൻ.ശിവരാജനും ജനവിധി തേടുന്നു. ബിജെപിക്ക് ​6.80% വോട്ടുകള്‍ ലഭിച്ചിരുന്നു രണ്ടായിരത്തി പതിനൊന്നിൽ . ആലത്തൂർ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു നെന്മാറ.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ടുകൾ : 171567

പോൾ ചെയ്ത വോട്ടുകൾ : 134074

പോളിങ്ങ് ശതമാനം : 78.15

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ നെന്മാറ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

 

Malayalam
ജില്ല: