19 October 2017, Thursday

നെയ്യാറ്റിൻ‌കര

സ്ഥാനാർത്ഥി

മണ്ഡല പുനര്‍നിര്‍ണ്ണയത്തെത്തുടര്‍ന്ന് പാടേ മാറിയ നിയോജക മണ്ഡലമാണ് നെയ്യാറ്റിന്‍കര. പഴയ നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പഞ്ചായത്തുകള്‍ അധികവും ഇപ്പോള്‍ പാറശ്ശാല മണ്ഡലത്തിലാണ്. പഴയ പാറശ്ശാല മണ്ഡലത്തിലുണ്ടായിരുന്ന കാരോട്, കുളത്തൂര്‍, ചെങ്കല്‍, തിരുപുറം, എന്നീ പഞ്ചായത്തുകള്‍ പുതിയ നെയ്യാറ്റിന്‍കര മണ്ഡലത്തിന്റെ ഭഗമായപ്പോള്‍ പഴയ നെയ്യാറ്റിന്‍കരയുടെ ഭാഗമായിരുന്ന നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയും അതിയന്നൂര്‍ പഞ്ചായത്തും മാത്രമാണ് മണ്ഡലത്തില്‍ അവശേഷിച്ചത്.

മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോട് ശക്തമായ ആഭിമുഖ്യം പ്രകടിപ്പിച്ച മണ്ഡലമാണ് നെയ്യാറ്റിന്‍കര. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ രൂപീകരണത്തിന് നെയ്യാറ്റിന്‍കരയുടെ സംഭാവനയുമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ആര്‍ ജനാര്‍ദ്ദനന്‍ നായരെ വിജയിപ്പിച്ചുകൊണ്ടാണ് നെയ്യാറ്റിന്‍കര അസംബ്ലിമണ്ഡലം അതിന്റെ ഇടതുപക്ഷ ചായ്‌വ് പ്രകടിപ്പിച്ചത്. പി എസ് പി സ്ഥാനാര്‍ഥിയായിരുന്ന എന്‍ കെ കൃഷ്ണപിള്ളയെയാണ് ജനാര്‍ദ്ദനന്‍ നായര്‍ പരാജയപ്പെടുത്തിയത്.

1960 ലെ തിരഞ്ഞെടുപ്പില്‍ പി എസ് പിയിലെ പി നാരായണന്‍ തമ്പി ആര്‍ ജനാര്‍ദ്ദനന്‍ നായരെ പരാജയപ്പെടുത്തി. 1965 ല്‍ കോണ്‍ഗ്രസ്സിലെ ജി ചന്ദ്രശേഖരപിള്ള സി പി എമ്മിലെ എം സത്യനേശനെ പരാജയപ്പെടുത്തി മണ്ഡലം കോണ്‍ഗ്രസ് പക്ഷത്താക്കി. 1967 ലെ തിരഞ്ഞെടുപ്പില്‍ ആര്‍ ഗോപാലകൃഷ്ണന്‍ നായര്‍ കോണ്‍ഗ്രസിന് വേണ്ടി മണ്ഡലം നിലനിര്‍ത്തി. ഇത്തവണയും പരാജയപ്പെട്ടത് എം സത്യനേശനാണ്. 1970 ല്‍ സി പി എമ്മിലെ ആര്‍ പരമേശ്വരന്‍ പിള്ള ഇവിടെ നിന്ന് വിജയിച്ചു. സി പി ഐ സ്ഥാനാര്‍ഥി ആര്‍ ജനാര്‍ദ്ദനന്‍ നായരെയാണ് പരമേശ്വരന്‍ പിള്ള പരാജയപ്പെടുത്തിയത്.

1977 ലെ തിരഞ്ഞെടുപ്പില്‍ എന്‍ ഡി പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്‍ സുന്ദരേശന്‍ നായര്‍ ഇവിടെ നിന്ന് വിജയിച്ചു. 1980 ലും ഇദ്ദേഹം വിജയം ആവര്‍ത്തിച്ചു. രണ്ട് തവണയും പരാജയപ്പെട്ടത് ആര്‍ പരമേശ്വരന്‍ പിള്ളയാണ്. 1982 ല്‍ സുന്ദരേശന്‍ നായരെ പരാജയപ്പെടുത്തി എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എസ് ആര്‍ തങ്കരാജ് ഇവിടെ നിന്ന് വിജയിച്ചു. 1987 ലും അദ്ദേഹം വിജയം ആവര്‍ ത്തിച്ചു. കോണ്‍ഗ്രസിലെ കെ സി തങ്കരാജിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

1991 ല്‍ എസ് ആര്‍ തങ്കരാജിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ തമ്പാനൂര്‍ രവി ഇവിടെ നിന്ന് വിജയിച്ചു. 1996, 2001 വര്‍ഷങ്ങളിലും കോണ്‍ഗ്രസിന് വേണ്ടി തമ്പാനൂര്‍ രവി മണ്ഡലം നിലനിര്‍ത്തി. ചാരുപാറ രവി, റോസ് ചന്ദ്രന്‍ എന്നിവരെയാണ് ഈ തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം പരാജയപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി ജെ തങ്കപ്പന്‍ തമ്പാനൂര്‍ രവിയെ പരാജയപ്പെടുത്തി എല്‍ ഡി എഫിന് വേണ്ടി മണ്ഡലം പിടിച്ചെടുത്തു.  കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ അതിയന്നൂര്‍ ഒഴികെയുള്ള പഞ്ചായത്തുകളിലും നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലും യു ഡി എഫ് വിജയിച്ചു. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളും, മാറിയ രാ ഷ്ട്രീയ കാലാവസ്ഥയും എല്‍ ഡി എഫിന് അനുകൂലമാകുമെ ന്നാണ് വിലയിരുത്തപ്പെടുന്നത്.

Malayalam