22 August 2017, Tuesday

പട്ടാമ്പി

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ പട്ടാമ്പി നഗരസഭയും കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ എന്നീ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പട്ടാമ്പി നിയമസഭാമണ്ഡലം. 1957 മുതൽ 2011 വരെ നടന്ന പതിനാലു തിരെഞ്ഞെടുപ്പുകളിൽ സി.പി.ഐ. സ്ഥനാർഥികൾ ആറു തവണയും സി.പി.ഐ.എം. സ്ഥാനാർഥികൾ മൂന്ന് തവണയും കോൺഗ്രസ് സ്ഥാനാർഥികൾ അഞ്ചു തവണയും വിജയിച്ചിട്ടുണ്ട്. കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയും പ്രമുഖനായ കമ്യുണിസ്റ്റ് നേതാവുമായ ഇ.എം.എസ്. ഇവിടെ നിന്നും നാല് തവണ വിജയിച്ചു നിയമസഭയിൽ എത്തിയിട്ടുണ്ട്. മുൻ മന്ത്രിയും ഇടതുപക്ഷത്തെ പ്രമുഖനായ കെ.ഇ. ഇസ്മെയിൽ മൂന്ന് തവണയും വിജയിച്ചിട്ടുണ്ട് . രണ്ടായിരത്തിഒന്നിൽ കെ.ഇ. ഇസ്മയിലിനെ തോൽപ്പിച്ചു മണ്ഡലം പിടിച്ച കോൺഗ്രസിലെ സി.പി. മുഹമ്മദ് കഴിഞ്ഞ മൂന്ന് തവണയും പട്ടാമ്പിയിൽ നിന്നും വിജയിക്കുന്നു . ഇത്തവണയും സി.പി. മുഹമ്മദ് തന്നെയാണു കോണ്ഗ്രസ് സ്ഥാനാർഥി , മണ്ഡലം പിടിക്കാൻ ഇടതുപക്ഷത് നിന്നും ജെ.എൻ.യുവിലെ കരുത്തനായ യൂണിയൻ നേതാവ് മുഹമ്മദ് മുഹ്ഷിനെയാണ് സി.പി.ഐ. രംഗത്ത് ഇറക്കിയിരിക്കുന്നത് അത് കൊണ്ട് തന്നെ , ശക്തമായ പോരാട്ടം നടക്കും എന്നതിൽ സംശയമില്ല. ബി.ജെ.പി സ്ഥനാർഥിയായി പി. മനോജ് മത്സരിക്കുന്നു. പാലക്കാട്ട് ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു പട്ടാമ്പി .

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ടുകൾ : 153467

പോൾ ചെയ്ത വോട്ടുകൾ : 117818

പോളിങ്ങ് ശതമാനം : 76.77

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ​ പട്ടാമ്പി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

നിയമസഭാതിരെഞ്ഞെടുപ്പിൽ നിന്നും രണ്ടായിരത്തി പതിനാലിലെ ലോകസഭാതിരെഞ്ഞെടുപ്പിൽ എത്തിയപ്പോഴേക്കും യു.ഡി.എഫിന് ഉണ്ടായിരുന്ന പന്ത്രണ്ടായിരം വോട്ടിൻറെ ഭൂരിപക്ഷം മറികടന്നു ഇടതുപക്ഷം ആറായിരത്തിൽപ്പരം വോട്ടിൻറെ ലീഡ് നിലനിർത്തിയതായി കാണാം. ​

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​

 

Malayalam
ജില്ല: