18 October 2017, Wednesday

പത്തനാപുരം

തോട്ടങ്ങളിലും വയലേലകളിലും പണിയെടുക്കുന്ന അദ്ധ്വാനിക്കുന്നവരുടെ നാടായ പത്തനാപുരം പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് ഏറെ വളക്കൂറുള്ള മണ്ണാണ്. 1952ല്‍ തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നടന്ന ആദ്യതെരഞ്ഞെടുപ്പ് ചരിത്രം സൃഷ്ടിച്ചു എന്നുപറയാം.  കമ്മ്യൂണിസ്റ്റുകാര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് അന്ന് മത്സരിച്ചത്. ആ തെരഞ്ഞെടുപ്പില്‍ അഡ്വ. രാജഗോപാലന്‍നായര്‍  2850 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ ബാവാസാഹിബിനെ തോല്‍പ്പിച്ചു. ശക്തമായ ത്രികോണമത്സരത്തില്‍ രാജഗോപാലന്‍നായര്‍ക്ക് 13471 വോട്ടും ബാവാസാഹിബിന് 10621 വോട്ടും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ഗോവിന്ദന്‍നായര്‍ക്ക് 5859 വോട്ടും ലഭിച്ചു.

1954ല്‍ പുനര്‍നിര്‍ണയം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി നേതാവ് എംഎന്‍ ഗോവിന്ദന്‍നായരെ 727 വോട്ടിന് കളത്തില്‍ വേലായുധന്‍നായര്‍ പരാജയപ്പെടുത്തി. കളത്തിലിന് 14172 വോട്ടും എമ്മെന് 13445 വോട്ടുമാണ് ലഭിച്ചത്. 1957ല്‍ ഒന്നാം നിയമസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ അഡ്വ. എന്‍ രാജഗോപാലന്‍നായര്‍ വീണ്ടും മത്സരരംഗത്തെത്തി. 10059 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിലെ കുട്ടന്‍പിള്ളയെ തോല്‍പ്പിച്ചത്. രാജഗോപാലന്‍നായര്‍ക്ക് 24499 വോട്ടും കുട്ടന്‍പിള്ളയ്ക്ക് 14440 വോട്ടും ലഭിച്ചു. പിഎസ്പി സ്ഥാനാര്‍ത്ഥി ഡി ദാമോദരന്‍ പോറ്റിക്ക് 9973 വോട്ടും, ആര്‍എസ്പിയിലെ കെ പി രാഘവന്‍പിള്ളയ്ക്ക് 1109 വോട്ടും ലഭിച്ചു.

വിമോചനസമരത്തെ തുടര്‍ന്ന് 1960ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആര്‍ ബാലകൃഷ്ണപിള്ള 4535 വോട്ടിന് സിപിഐയിലെ രാജഗോപാലന്‍നായരെ തോല്‍പ്പിച്ചു. ബാലകൃഷ്ണയ്ക്ക് 35136 വോട്ടും രാജഗോപാലന്‍നായര്‍ക്ക് 30601 വോട്ടും ലഭിച്ചു. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം 1965ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐയിലെ പി സി ആദിച്ചനായിരുന്നു വിജയം. ഭൂരിപക്ഷം 776 വോട്ട്. അദ്ദേഹത്തിന് 13949 വോട്ടും കോണ്‍ഗ്രസിലെ പി കെ രാമചന്ദ്രദാസിന് 13172 വോട്ടും, കേരളാ കോണ്‍ഗ്രസിലെ പിഎസ് വെളുത്തകുഞ്ഞിന് 10217 വോട്ടും ലഭിച്ചു.

1967ല്‍ സിപിഐയിലെ പി കെ രാഘവന്‍ 11881 വോട്ടിനാണ് കോണ്‍ഗ്രസിലെ പി കെ രാമചന്ദ്രദാസിനെ തോല്‍പ്പിച്ചത്. പി കെ രാഘവന് 23401 വോട്ടും, രാമചന്ദ്രദാസിന് 11520 വോട്ടും ലഭിച്ചു.
1970ലും സിപിഐയിലെ പി കെ രാഘവനായിരുന്നു വിജയം. ഭൂരിപക്ഷം 7652 വോട്ട്. പി കെ രാഘവന്‍ 24654 വോട്ടും സിപിഎമ്മിലെ പി കെ കുഞ്ഞച്ചന് 17002 വോട്ടും ലഭിച്ചു.
1977ല്‍ സിപിഐയിലെ ഇ കെ പിള്ളയ്ക്കായിരുന്നു വിജയം. ഭൂരിപക്ഷം 791 വോട്ട്. ഇ കെ പിള്ളയ്ക്ക് 30927 വോട്ടും, കേരളാ കോണ്‍ഗ്രസിലെ എ ജോര്‍ജിന് 30136 വോട്ടുമാണ് ലഭിച്ചത്.
1980 സിപിഐയിലെ ഇ കെ പിള്ള 9193 വോട്ടിന് സ്വതന്ത്രനായ ബാവാസാഹിബിനെ തോല്‍പ്പിച്ചു. ഇ കെ പിള്ളയ്ക്ക് 37527 വോട്ടും ബാവാ സാഹിബിന് 28328 വോട്ടും ലഭിച്ചു.
1982ല്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ എ ജോര്‍ജിനായിരുന്നു വിജയം. സിപിഐയിലെ കെ കൃഷ്ണപിള്ളയെ 3928 വോട്ടിന് തോല്‍പ്പിച്ചു. ജോര്‍ജിന് 37088 വോട്ടും കൃഷ്ണപിള്ളയ്ക്ക് 33160 വോട്ടും ലഭിച്ചു.
1987ല്‍ സിപിഐയിലെ ഇ ചന്ദ്രശേഖരന്‍ നായര്‍ മണ്ഡലം തിരിച്ചുപിടിച്ചു. എ ജോര്‍ജിനെ 12603 വോട്ടിനാണ് തോല്‍പ്പിച്ചത്. ചന്ദ്രശേഖരന്‍നായര്‍ക്ക് 46611 വോട്ടും എ ജോര്‍ജിന് 34008 വോട്ടും ലഭിച്ചു.
1991ല്‍ സിപിഐയിലെ കെ പ്രകാശ്ബാബു 6028 വോട്ടിന് കേരളാ കോണ്‍ഗ്രസ്(എം)ലെ വാക്കനാട് രാധാകൃഷ്ണനെ തോല്‍പ്പിച്ചു. പ്രകാശ്ബാബുവിന് 50295 വോട്ടും വാക്കനാടന്‍ രാധാകൃഷ്ണന് 44267 വോട്ടുമാണ് ലഭിച്ചത്.
1996ല്‍ രണ്ടാംതവണയും പ്രകാശ്ബാബു വിജയിച്ചു. ഭൂരിപക്ഷം 4488 വോട്ട്. അദ്ദേഹത്തിന് 49023 വോട്ടും കേരളാ കോണ്‍ഗ്രസിലെ തോമസ് കുതിരവട്ടത്തിന് 44536 വോട്ടും ലഭിച്ചു.
2001ല്‍ കേരളാ കോണ്‍ഗ്രസ്(ബി)യിലെ കെ ബി ഗണേഷ്‌കുമാര്‍ 9931 വോട്ടിന് കെ പ്രകാശ്ബാബുവിനെ തോല്‍പ്പിച്ചു. ഗണേഷ്‌കുമാറിന് 58224 വോട്ടും പ്രകാശ്ബാബുവിന് 48294 വോട്ടുമാണ് ലഭിച്ചത്.
2006ലും കെബി ഗണേഷ് കുമാര്‍ വിജയിച്ചു. സിപിഐയിലെ കെ ആര്‍ ചന്ദ്രമോഹനനെയാണ് തോല്‍പ്പിച്ചത്. ഭൂരിപക്ഷം 11814. ഗണേഷ്‌കുമാറിന് 55554 വോട്ടും ചന്ദ്രമോഹനന്‍ 43740 വോട്ടുമാണ് ലഭിച്ചത്.

മണ്ഡലം പുനര്‍നിര്‍ണയത്തിനുമുമ്പ് പിറവന്തൂര്‍, വിളക്കുടി, തലവൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, പത്തനാപുരം, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടിരുന്നു. പുനര്‍നിര്‍ണയത്തിനുശേഷം തെന്മല, ആര്യങ്കാവ് പഞ്ചായത്തുകള്‍ പുനലൂര്‍ മണ്ഡലത്തിലായി. ഇപ്പോള്‍ മേലില, വെട്ടിക്കവല, പട്ടാഴി, പട്ടാഴി വടക്കേക്കര, പത്തനാപുരം, പിറവന്തൂര്‍, വിളക്കുടി, തലവൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നു.

Malayalam
ജില്ല: