15 December 2018, Saturday

പരസ്യ തട്ടിപ്പ്: തരൂരിന്റെ ഓഫീസിന് പ്രതികരണമില്ല

തമിഴ്നാട്ടിലെ ദേശീയപാതയുടെ ഫോട്ടോ സ്വന്തം മണ്ഡലത്തിലെ നേട്ടമാക്കി പരസ്യമിറക്കിയതിനെപ്പറ്റി കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഓഫീസിന് പ്രതികരണമില്ല. അതിനിടെ തമിഴ്നാട്ടിലെ ദേശീയപാതയുടെ ചിത്രമുള്ള ചില ഫ്ളക്സ് ബോര്‍ഡുകള്‍ തരൂരിന്റെ അനുയായികള്‍ എടുത്തുമാറ്റി. ഫ്ളക്സ് ബോര്‍ഡുകള്‍ക്കുപുറമെ, വികസനനേട്ടം എന്ന പേരില്‍ തരൂര്‍ പത്രങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങളിലും പുറത്തിറക്കിയ ലഘുലേഖയിലും തമിഴ്നാട് ദേശീയപാതയുടെ ചിത്രമുണ്ടായിരുന്നു. കോയമ്പത്തൂരിനും സേലത്തിനുമിടയില്‍ ഈറോഡിനുസമീപം ചിത്തോട് ടൗണ്‍ പ്രദേശത്തുകൂടി കടന്നുപോകുന്ന നാലുവരിപ്പാതയാണ് തരൂര്‍ സ്വന്തം മണ്ഡലത്തിന്റെ വികസനമാക്കിയത്. പരസ്യ തട്ടിപ്പ് ദേശാഭിമാനിയടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ തരൂര്‍ കുടുങ്ങിയിരിക്കുകയാണ്.

Malayalam