19 April 2019, Friday

പെരിന്തൽമണ്ണ

പെരിന്തല്‍മണ്ണ: ഇടതുപക്ഷത്തിന്റെ വികസനക്കാറ്റു വീശിയപ്പോള്‍ മെഡി സിറ്റിയില്‍ നിന്നും എഡ്യൂ സിറ്റിയിലേക്ക് മുന്നേറിയ മണ്ഡലമാണ് പെരിന്തല്‍മണ്ണ. കേരളസര്‍ക്കാര്‍  സഫലമാക്കിയ ചേലാമലയിലെ അലിഗഡ് യൂണിവേഴ്സിറ്റി പ്രത്യേക കേന്ദ്രം മണ്ഡലത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്നു. ആതുരസേവനരംഗത്ത്  ആധുനിക ശാസ്ത്രനേട്ടങ്ങള്‍ ഉള്‍ക്കൊണ്ട നിരവധി സംരംഭങ്ങളാണ് പെരിന്തല്‍മണ്ണയെ  ഹൈടെക് മെഡി സിറ്റിയാക്കി മാറ്റിയിരുന്നത്. കമ്യൂണിസ്റ്റാചാര്യന്‍ ഇ എം എസിന് ജന്മമേകിയ ഏലംകുളം മനയും സാമൂഹികമാറ്റങ്ങള്‍ക്ക് സാക്ഷിയായ കുന്തിപ്പുഴയുടെ തീരവും മണ്ഡലത്തെ ധന്യമാക്കുന്നു.
പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയും വെട്ടത്തൂര്‍, മേലാറ്റൂര്‍, താഴേക്കോട്, ആലിപ്പറമ്പ്, പുലാമന്തോള്‍, ഏലംകുളം അടങ്ങുന്നതാണ് പുതിയ പെരിന്തല്‍മണ്ണ മണ്ഡലം. ഇതില്‍ പുലാമന്തോള്‍ മങ്കടയില്‍ നിന്ന് കൂട്ടിച്ചേര്‍ത്തതാണ്. നേരത്തെയുണ്ടായിരുന്ന എടപ്പറ്റ, കീഴാറ്റൂര്‍ പഞ്ചായത്തുകള്‍ മഞ്ചേരി മണ്ഡലത്തിന്റെയും അങ്ങാടിപ്പുറം മങ്കടയുടെയും ഭാഗമായി.
 1921ല്‍ ഖിലാഫത്ത് പോരാളികള്‍ പിടിച്ചടക്കിയ വള്ളുവനാട് സബ് രജിസ്ട്രാര്‍ ഓഫീസും ബ്രിട്ടീഷുകാരുടെ ഖജാനയും പെരിന്തല്‍മണ്ണയിലായിരുന്നു. അടിസ്ഥാനവര്‍ഗത്തിനുവേണ്ടി സാഹിത്യരചന നടത്തിയ ചെറുകാടിന്റെ ജന്മനാടാണ് പുലാമന്തോള്‍. ടിപ്പുവിന്റെ പടയോട്ടകേന്ദ്രമായിരുന്ന മേലാറ്റൂര്‍. എകെജി ഒളിവില്‍ നിന്ന് പുറത്തുവന്നതും പ്രസംഗിച്ചതും പെരിന്തല്‍മണ്ണയിലായിരുന്നു.  സ്വാതന്ത്യ്രസമര പോരാളികളായിരുന്ന എം പി ഗോവിന്ദമേനോന്‍, ഗോവിന്ദ നമ്പ്യാര്‍, ഇ പി ഗോപാലന്‍, കെ എന്‍ മേനോന്‍ എന്നിവര്‍ പെരിന്തല്‍മണ്ണയെ കര്‍മഭൂമിയാക്കിയവര്‍.
കാര്‍ഷികപ്രധാനമാണ് പെരിന്തല്‍മണ്ണ. നെല്ല്, മരച്ചീനി, വാഴ, റബ്ബര്‍, പച്ചക്കറി എന്നിവയാണ് പ്രധാനം. ജലസേചന പദ്ധതികളായ പുലാമന്തോളിലെ കട്ടൂപ്പാറ, രാമഞ്ചാടി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ സംഭാവനയായിരുന്നു.അടക്കാമാര്‍ക്കറ്റായ പുലാമന്തോളും  വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ കൊടികുത്തിമലയും പേരുകേട്ടു. നിരവധി സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ എം എസ് വിദ്യാഭ്യാസ സമുച്ചയം, ഉന്നതനിലവാരത്തിലേക്കുയര്‍ന്ന ഇ എം എസ് സഹകരണ ആശുപത്രി, എംഇഎസ് ഡെന്റല്‍ കോളേജ്, മൌലാനാ, അല്‍ശിഫ ആശുപത്രികള്‍. ഇപ്പോള്‍ ശാസ്ത്രനഗരിയാകാന്‍ കൂടി ഒരുങ്ങുകയാണ് പെരിന്തല്‍മണ്ണ. മണ്ഡലത്തില്‍ 1,61,685 വോട്ടര്‍മാരുണ്ട്്. 76,812 പേര്‍ പുരുഷന്മാരും 84,873 പേര്‍ സ്ത്രീകളുമാണ്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍.
2006-ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ വി ശശികുമാര്‍  76,059 വോട്ടുനേടി വിജയിച്ചു. 14,003 വോട്ടായിരുന്നു വി ശശികുമാറിന്റെ ഭൂരിപക്ഷം. മുസ്ളിം ലീഗിലെ ഹമീദ് 62,056  വോട്ടും കരസ്ഥമാക്കി. ബിജെപി സ്ഥാനാര്‍ഥി സതീദേവി  2705 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി അബ്ദുള്‍ ഹമീദ്  1204 വോട്ടും നേടി. സ്വതന്ത്ര സ്ഥാനാര്‍ഥി കൊടക്കാടന്‍ ഹംസ 869 വോട്ടും ബിഎസ്പി സ്ഥാനാര്‍ഥി കെ ഷീബാ കൃഷ്ണന്‍  865 വോട്ടും നേടി. സ്വതന്ത്ര സ്ഥാനാര്‍ഥികളായ അക്ബര്‍ 673 ഉം ഉമ്മര്‍ മൌലവി 410ഉം മൊയ്തീന്‍ ഷാ 307 വോട്ടും നേടി. 77.48 ശതമാനമായിരുന്നു പോളിങ്.

പെരിന്തല്‍മണ്ണ: ജനകീയ എംഎല്‍എയെ നേരിടാന്‍ പണക്കൊഴുപ്പ് ആയുധമാക്കുന്ന കച്ചവടരാഷ്ട്രീയം പ്രചാരണവിഷയമാകുകയാണ് വള്ളുവനാടിന്റെ സിരാകേന്ദ്രത്തില്‍. അഞ്ചുപതിറ്റാണ്ടില്‍ സാധിക്കാത്ത വികസനം അഞ്ചുവര്‍ഷത്തിനുള്ളില്‍ നല്‍കിയ വി ശശികുമാര്‍ എംഎല്‍എയും മന്ത്രിപദം മോഹിച്ച് കളം മാറ്റിച്ചവിട്ടിയ മഞ്ഞളാംകുഴി അലിയും തമ്മിലാണ് പെരിന്തല്‍മണ്ണയിലെ പ്രധാന പോര്. ബിജെപി സ്ഥാനാര്‍ഥിയായി സി കെ കുഞ്ഞിമുഹമ്മദും മത്സരരംഗത്തുണ്ട്. 
 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും സിഐടിയു ജില്ലാ പ്രസിഡന്റുമായ ശശികുമാറിനിത് മൂന്നാമങ്കമാണ്. ജില്ലയില്‍ മുസ്ളിംലീഗിന്റെ വന്‍മരങ്ങള്‍ കടപുഴകിവീണ 2006ല്‍ മണ്ഡലം ഇടത്തോട്ട് ചാഞ്ഞു. മുസ്ളിംലീഗിലെ പി അബ്ദുല്‍ ഹമീദിനെ 14,003 വോട്ടിന് പരാജയപ്പെടുത്തിയാണ് നാലുപതിറ്റാണ്ടിനുശേഷം മണ്ഡലം തിരിച്ചുപിടിച്ചത്. അതോടെ പെരിന്തല്‍മണ്ണക്കാര്‍ എംഎല്‍എയെ അറിഞ്ഞുതുടങ്ങി. വികസനമുന്നേറ്റവും കക്ഷിരാഷ്ട്രീയഭേദമെന്യേ ജനങ്ങളുമായുണ്ടാക്കിയ ആത്മബന്ധവും ശശികുമാറിന്റെ വിജയം സുനിശ്ചിതമാക്കുന്നു. മറുവശത്ത് 'ജയിച്ചാല്‍ മന്ത്രി, തോറ്റാല്‍ രാജ്യസഭ' എന്ന ലീഗിന്റെ പതിവ് സൂത്രവാക്യവും വിശ്വസിച്ച് 'ഭാഗ്യപരീക്ഷണ'ത്തിന് മുതിരുകയാണ് മഞ്ഞളാംകുഴി അലി. ഇടതുപക്ഷത്തിന്റെ കരുത്തില്‍ മങ്കടയില്‍ രണ്ടുതവണ എംഎല്‍എയായ അലിക്കിത് നാലാമങ്കമാണ്. 'അധികാര കസേരയില്‍ കണ്ണുംനട്ടാണ്' അലി കുഞ്ഞാലിക്കുട്ടിയുടെ ക്ഷണപ്രകാരം ലീഗില്‍ ചേക്കേറിയത്. എന്നാല്‍ പാളയത്തില്‍ 'പട' തുടങ്ങിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശം മാനിച്ച് പെരിന്തല്‍മണ്ണയില്‍ മത്സരിക്കാന്‍ നിര്‍ബന്ധിതനായി. പെരിന്തല്‍മണ്ണയില്‍ സ്ഥാനാര്‍ഥിക്കുപ്പായംതുന്നിവച്ചവരെയും 'കൂടെയുള്ളവരെയും' അലി നിരാശരാക്കി. തുടര്‍ന്നുണ്ടായ അസ്വാരസ്യവും ഭീതിയും പ്രചാരണത്തില്‍ നിഴലിക്കുന്നു. 

 
വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫ് പ്രചാരണം. അലിഗഡ് സര്‍വകലാശാല സ്പെഷ്യല്‍ സെന്റര്‍ കാലം മായ്ക്കാത്ത നേട്ടമായി. നഗരത്തിന് തീരാശാപമായ ഗതാഗതക്കുരുക്കഴിച്ച് ബൈപാസുകള്‍ക്ക് തുടക്കമിട്ടും താലൂക്ക് ആശുപത്രിയെ ഉന്നത നിലവാരത്തിലെത്തിച്ചും എംഎല്‍എ മാതൃകയായി. നഗരസഭയിലും വെട്ടത്തൂര്‍, ഏലംകുളം പഞ്ചായത്തുകളിലും ഇടതുപക്ഷഭരണമാണ്. താഴേക്കോട്, പുലാമന്തോള്‍, ആലിപ്പറമ്പ് പഞ്ചായത്തുകളിലും ഇടതുപക്ഷത്തിനാണ് മുന്‍തൂക്കം. മേലാറ്റൂരിലാകട്ടെ നിര്‍ണായകശക്തിയും. മണ്ഡലത്തില്‍ 1,61,685 വോട്ടര്‍മാരുണ്ട്. ഇതില്‍ 84,873 പേര്‍ സ്ത്രീവോട്ടര്‍മാരാണ്. പെരിന്തല്‍മണ്ണ നഗരസഭ, മേലാറ്റൂര്‍, വെട്ടത്തൂര്‍, താഴേക്കോട്, ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോള്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് മണ്ഡലം. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ നഗരസഭയും, ആലിപ്പറമ്പ്, എലംകുളം, പുലാമന്തോൾ, താഴേക്കോട്, ​വെട്ടത്തൂർ, മേലാറ്റൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് പെരിന്തൽമണ്ണ നിയമസഭാമണ്ഡലം. ​ 1957 മുതല്‍ 2011 വരെ നടന്ന 14 തിരെഞ്ഞെടുപ്പ് ചരിത്രമെടുത്താൽ രണ്ടു തവണ സി.പി.ഐ സ്ഥാനാർഥികളും മൂന്ന് തവണ സി.പി.ഐ.എം. സ്ഥാനാർഥികളും ഒമ്പത് തവണ മുസ്ലീം ലീഗു സ്ഥാനാർഥികളും ജയിച്ചിട്ടുണ്ട്. മുൻ മന്ത്രി നാലകത്ത് സൂപി ആറ്‌ തവണ ഇവിടെ നിന്നും വിജയിച്ചു നിയമസഭയിൽ എത്തിയിട്ടുണ്ട്. 2006ൽ ശശികുമാർ ഇടതുപക്ഷത്തിനു വേണ്ടി മണ്ഡലം പിടിച്ചുവെങ്കിലും 2011ൽ മഞ്ഞളാം കുഴി അലി ലീഗിന് വേണ്ടി തിരിച്ചു പിടിച്ചു. ഇടതുപക്ഷത്തിനു വേണ്ടു വി. ശശികുമാറും യു..ഡി.എഫിന് വേണ്ടി, ലീഗില്‍ നിന്നും അലിയും ബി.ജെ.പി യിൽ നിന്നും എം.കെ. സുനിലും ഇത്തവണ ജനവിധി തേടുന്നു. 2011ൽ ബി.ജെ.പിക്ക് വളരെ കുറഞ്ഞ ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത് ​1.48% മാത്രം. ഇടതുപക്ഷം മണ്ഡലം തിരിച്ചു പിടിക്കാൻ ശക്തമായ ശ്രമം നടത്തും അതുകൊണ്ട് തന്നെ മത്സരം കടുക്കുമെന്നു തന്നെ പ്രതീക്ഷിക്കാം . മണ്ഡലത്തിലെ ശക്തമായ ജനപിന്തുണ ശശികുമാറിന് ഗുണം ചെയ്തേക്കും. അതെ സമയം മന്ത്രി എന്ന നിലയിൽ അലിയുടെ വിലയിരുത്തപ്പെടലുകൾ കൂടിയാവും ജനവിധി .

​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.​​

ആകെ വോട്ട്: 164998

പോൾ ചെയ്യപ്പെട്ട വോട്ട്: 134087

പോളിംഗ് ശതമാനം: 81.27

​2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

​ ​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​ ​​

(എ രാധാകൃഷ്ണന്‍ )

 

 

 

Malayalam
ജില്ല: