19 March 2019, Tuesday

മങ്കട

വള്ളുവനാടിന്റെ ചരിത്രസ്മരണകളുറങ്ങുന്ന മങ്കട പുനര്‍നിര്‍ണയിച്ചപ്പോഴും വേലയും പൂരവും കൊടിയേറും കാവുകള്‍ മണ്ഡലത്തിന് സ്വന്തം. മാമാങ്കസമയത്ത് രാജവംശങ്ങളുടെ കിടമത്സരംകൊണ്ടും വര്‍ത്തമാനകാലത്ത് തീപാറിയ രാഷ്ട്രീയ പോരാട്ടംകൊണ്ടും മങ്കട ശ്രദ്ധേയം. ഈയിടെ കാലുമാറ്റരാഷ്ട്രീയത്തിന്റെ വെളിച്ചപ്പാടുറഞ്ഞുതുള്ളിയപ്പോഴും മങ്കടയെ നാടറിഞ്ഞു. വടക്ക്പടിഞ്ഞാറ് കടലുണ്ടിപ്പുഴയും തെക്ക്കിഴക്ക് ഭാരതപ്പുഴയുടെ കൈവഴിയായ തൂതപ്പുഴയും കാര്‍ഷികമേഖയായ മങ്കടയെ സമ്പുഷ്ടമാക്കുന്നു. നെല്ല്, കമുക്, തെങ്ങ്, റബ്ബര്‍, പച്ചക്കറികള്‍ എന്നിവയാണ് കൃഷികളില്‍ പ്രധാനം. കേരളത്തിലെ പുകള്‍പെറ്റ ക്ഷേത്രങ്ങളിലൊന്നായ തിരുമന്ധാംകുന്നും പ്രസിദ്ധമായ പുത്തനങ്ങാടി മഖാമിലെ നേര്‍ച്ചയും ടിപ്പുവിന്റെ പടയോട്ടത്താവളമായ പടപ്പറമ്പും പാലൂര്‍ കോട്ടയും പുനര്‍നിര്‍ണയിച്ച മങ്കടയിലാണ്. മാമാങ്കവുമായി ബന്ധപ്പെട്ട ചരിത്രത്തിലും മങ്കടയുണ്ട്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനുമുന്നില്‍ ചാവറുകളെ യാത്രയാക്കാനായി ഉപയോഗിച്ച ചാവേറുതറയും ക്ഷേത്രത്തിന് സമീപം ചാവേറുകള്‍ കുളിച്ചിരുന്ന അല്‍പ്പാക്കുളവും പ്രധാനം. അടിസ്ഥാനവര്‍ഗത്തിന്റെ കഥാകാരന്‍ ചെറുകാടിന്റെ ജന്മനാടായ പുലാമന്തോള്‍, സ്വതന്ത്യ്രസമരസേനാനികളായ എം പി നാരായണമേനോന്റെയും കട്ടിലശേരി മുഹമ്മദ് മൌലവിയുടെയും ജന്മംകൊണ്ടും കര്‍മംകൊണ്ടും അനുഗൃഹീതമായ പുഴക്കാട്ടിരി, സാഹിത്യകാരണവര്‍ നന്തനാരുടെയും സോപാന സംഗീതജ്ഞന്‍ ഞെരളത്ത് രാമപ്പൊതുവാളിന്റെയും നാടായ അങ്ങാടിപ്പുറവും മണ്ഡലത്തിലാണ്. മങ്കടയുടെ പ്രശസ്തി ലോകമറിയിച്ച മങ്കട രവിവര്‍മയും ഇവിടെ ജനിച്ചു. തെന്നിന്ത്യയിലെ പ്രമുഖ മനോ രോഗചികിത്സാകേന്ദ്രമായ പൂങ്കുടില്‍ മനയും മങ്കടയില്‍ത്തന്നെ. പുനര്‍ നിര്‍ണയിച്ചപ്പോള്‍ കാതലായ മാറ്റം മണ്ഡലത്തിനുണ്ടായി. മങ്കട, മക്കരപ്പറമ്പ്, കുറുവ, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂര്‍ക്കനാട്, അങ്ങാടിപ്പുറം എന്നീ ഏഴ് പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുനര്‍നിര്‍ണയിച്ച മങ്കട. നേരത്തെയുണ്ടായിരുന്ന പുലാമന്തോള്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലേക്കും, കോഡൂര്‍ മലപ്പുറത്തേക്കും ഇരിമ്പിളിയം, എടയൂര്‍ പഞ്ചായത്തുകള്‍ കോട്ടക്കല്‍ മണ്ഡലത്തേക്കും കൂട്ടിച്ചേര്‍ത്തു. പകരം പഴയ പെരിന്തല്‍മണ്ണയില്‍ നിന്ന് അങ്ങാടിപ്പുറം പഞ്ചായത്തിനെ മണ്ഡലത്തില്‍ ഉള്‍പ്പെടുത്തി. പത്തുവര്‍ഷത്തെ ഇടതുപക്ഷസാമീപ്യംകൊണ്ട് വികസനക്കുത്തിപ്പുണ്ടായ മണ്ഡലമാണിത്. സമ്പൂര്‍ണ വൈദ്യൂതീകരണം പൂര്‍ത്തിയായ കേരളത്തിലെ രണ്ടാമത്തെ മണ്ഡലമാണ് മങ്കട. കുടിവെള്ളം, റോഡ് മേഖലകളിലും മറ്റ് അടിസ്ഥാനസൌകര്യങ്ങളുടെ കാര്യത്തിലും വന്‍ കുതിച്ചുചാട്ടം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധകൊണ്ടുണ്ടായി. ഇപ്പോഴുള്ള ഏഴുപഞ്ചായത്തുകളും യുഡിഎഫിനാണെങ്കിലും അങ്ങാടിപ്പുറം, പുഴക്കാട്ടിരി, മൂര്‍ക്കനാട്, മങ്കട പഞ്ചായത്തുകള്‍ ഇടതുപക്ഷ സ്വാധീനമേഖലകളാണ്. മണ്ഡലത്തില്‍ 1,62,504 വോട്ടര്‍മാരുണ്ട്്. 78,155 പേര്‍ പുരുഷന്മാരും 84,349 പേര്‍ സ്ത്രീകളുമാണ്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 2006ല്‍ മുസ്ളിംലീഗ് രണ്ടാമതും കാലിടറിവീണ മണ്ഡലമാണ് മങ്കട. എല്‍ഡിഎഫ് സ്വതന്ത്രന്‍ മഞ്ഞളാംകുഴി അലി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത് 5073 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. 79,613 വോട്ടാണ് മഞ്ഞളാംകുഴി അലിക്ക് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി മുസ്ളിംലീഗിലെ ഡോ. എം കെ മുനീര്‍ 74,540 വോട്ടുനേടി ബിജെപി സ്ഥാനാര്‍ഥി ഡോ. കുമാരി സുകുമാരന്‍ 3403 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി എ എം മുനീര്‍ 1100 വോട്ടും നേടി. 83.92 ശതമാനം പോളിങ്ങാണ് അന്ന് രേഖപ്പെടുത്തിയത്.മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ, മക്കരപ്പറമ്പ്, മങ്കട, മൂർക്കനാട്, പുഴക്കാട്ടിരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയോജകമണ്ഡലമാണ് മങ്കട നിയമസഭാ മണ്ഡലം. 1977 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ മുസ്ലീം ലീഗ് ഏഴു തവണയും ഇടതുപക്ഷ സ്വതന്ത്രൻ രണ്ടു തവണയും ഇവിടെ വിജയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ മുസ്ലീം ലീഗിൻറെ ഒരു കുത്തക മണ്ഡലം ആണ് മങ്കട. 2001ലും 2006ലും ​ഇടതുപക്ഷ സ്വതന്ത്രനായി മഞ്ഞളാംകുഴി അലി ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടു എന്നതൊഴിച്ചാൽ ഇടതുപക്ഷത്തിന് ഈ മണ്ഡലത്തിൽ വിജയിക്കാനായിട്ടില്ല. 2011ൽ മുസ്ലീം ലീഗിലേക്ക് ചേക്കേറിയ മാഞ്ഞളാംകുഴി അലി മണ്ഡലം മാറിയപ്പോൾ ലീഗിലെ അഹമ്മദ് കബീർ 23593 വോട്ടിൻറെ ഭൂരിപക്ഷത്തിൽ ഇവിടെ നിന്ന് വിജയിച്ചു. ബി.ജെ.പിക്ക് രണ്ടായിരത്തി പതിനൊന്നിൽ 3.62% വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ​യു.ഡി.എഫ് സ്ഥാനാർത്ഥിയായി ​ടി. എ. അഹമ്മദ് കബീർ തന്നെ ഇത്തവണയും മത്സരരംഗത്തുണ്ട്. ടി. കെ. റഷീദലിയാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. ബി.ജെ.പിക്ക് വേണ്ടി ബി. രതീഷും മത്സരിക്കും.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.​​

ആകെ വോട്ട്: 164006

പോൾ ചെയ്യപ്പെട്ട വോട്ട്: 121247

പോളിംഗ് ശതമാനം: 73.93

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ​ മങ്കട നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​

 

Malayalam
ജില്ല: