19 April 2019, Friday

മഞ്ചേരി

ജില്ലയുടെ ആസ്ഥാനം മലപ്പുറത്താണെങ്കിലും ഹൃദയമിടിക്കുന്നത് മഞ്ചേരിയിലാണ്. ആരോഗ്യപരിപാലനരംഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ജനറല്‍ ആശുപത്രിയും നീതിയുടെ കാവലാളായ ജില്ലാ കോടതിയും മഞ്ചേരിയില്‍ സ്ഥിതിചെയ്യുന്നു. പുനര്‍നിര്‍ണയിച്ചതോടെ ഭക്തകവി പൂന്താനത്തിന്റെ ഇല്ലവും മണ്ഡലത്തിന് സ്വന്തം. കാല്‍പന്തുകളിയുടെ കളിത്തൊട്ടിലായ ജില്ലക്ക് ഇടതുപക്ഷം സമ്മാനിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയവും സ്പോര്‍ട്സ് അക്കാദമിയും ഇനി മഞ്ചേരിയിലെ പയ്യനാട്ട് തലയുയര്‍ത്തിനില്‍ക്കും. ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയാണ് മഞ്ചേരി. ആദ്യത്തെ 'മലബാര്‍ കോണ്‍ഗ്രസ് സമ്മേളനം' നടന്നത് മഞ്ചേരിയിലായിരുന്നു. സ്വാതന്ത്യ്രസമരസേനാനി കെ മാധവന്‍നായര്‍ ജനിച്ചതും ഇവിടെതന്നെ. സാംസ്കാരികസാന്നിധ്യമായ മഞ്ചേരി കോവിലകവും രാഷ്ട്രീയമേഖലകളില്‍ വിലപ്പെട്ട സംഭാവന നല്‍കിയ കുരിക്കള്‍ കുടുംബവും ഇവിടെയാണ്. മലബാര്‍ കലാപത്തിന്റെ പ്രഭവകേന്ദ്രങ്ങളായിരുന്ന പാണ്ടിക്കാട്, പയ്യനാട്, സാമ്രാജ്യത്വവിരുദ്ധപോരാളി ആലിമുസ്ള്യാരുടെ നാടായ നെല്ലിക്കുത്ത്, ചെറുകാടിന്റെയും വി ടി ഭട്ടതിരിപ്പാടിന്റെയും കര്‍മഭൂമിയായിരുന്ന കീഴാറ്റൂര്‍... ആ നിര നീളുന്നു. അടിസ്ഥാന സൌകര്യങ്ങള്‍കൊണ്ട് മികച്ചുനില്‍ക്കുന്ന സംസ്ഥാനത്തെ ടെക്നിക്കല്‍ ഹൈസ്കൂളിലൊന്ന് മഞ്ചേരിയിലാണ്. 1996-2001 ഭാരണകാലയളവില്‍ മികച്ച നിലയില്‍ ജനകീയാസൂത്രണപദ്ധതി നടപ്പാക്കിയതിന് സംസ്ഥാന അവാര്‍ഡ് നേടിയത് മഞ്ചേരി മുനിസിപ്പാലിറ്റിയായിരുന്നു. കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് മഞ്ചേരി. റബര്‍, നെല്ല്, പച്ചക്കറി, തെങ്ങ്, കമുക് കൃഷിയാണ്് പ്രധാനം. പുനര്‍നിര്‍ണയിച്ചപ്പോള്‍ നിലവിലുണ്ടായിരുന്ന മഞ്ചേരി മുനിസിപ്പാലിറ്റിയും വണ്ടൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന തൃക്കലങ്ങോട്, പാണ്ടിക്കാട് പഞ്ചായത്തുകളും പെരിന്തല്‍മണ്ണയുടെ ഭാഗമായിരുന്ന കീഴാറ്റൂര്‍, എടപ്പറ്റ പഞ്ചായത്തുകളും ഉള്‍പ്പെട്ടു. മുമ്പുണ്ടായിരുന്ന കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, കാവനൂര്‍, അരീക്കോട്, കുഴിമണ്ണ പഞ്ചായത്തുകള്‍ ഏറനാട് മണ്ഡലത്തിന്റെയും പുല്‍പ്പറ്റ മലപ്പുറം മണ്ഡലത്തിന്റെയും ഭാഗമായി. രാഷ്ട്രീയ സ്വാധീനത്തിന്റെ കാര്യത്തില്‍ എല്ലായിടത്തും യുഡിഎഫിനൊപ്പം എല്‍ഡിഎഫ് ഇഞ്ചോടിഞ്ചുണ്ട്. മണ്ഡലത്തില്‍ 1,62,670 വോട്ടര്‍മാരുണ്ട്്. 79,184 പേര്‍ പുരുഷന്മാരും 83,486 പേര്‍ സ്ത്രീകളുമാണ്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. പ്രവാസികള്‍ ഏറെയുള്ള മണ്ഡലമാണ് മഞ്ചേരി. 2006-ല്‍ മുസ്ളിംലീഗിലെ പി കെ അബ്ദുറബ്ബ് 76,646 വോട്ടുനേടി വിജയിച്ചു. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഐഎന്‍എല്ലിലെ എ പി അബ്ദുല്‍ വഹാബ് 61,724 വോട്ടും കരസ്ഥമാക്കി. ബിജെപി സ്ഥാനാര്‍ഥി അഡ്വ. എന്‍ ശ്രീപ്രകാശ് 5,786 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി കെ കെ മുജീബ് റഹ്മാന്‍ 1,137 വോട്ടും നേടി. ബിഎസ്പി സ്ഥാനാര്‍ഥി അഡ്വ. വി പ്രവീണ്‍ 730 വോട്ടാണ് നേടിയത്. എഐഡിഎംകെക്കുവേണ്ടി മത്സരിച്ച അഷറഫ് മഠത്തില്‍ 540 വോട്ടും എല്‍ജെപി സ്ഥാനാര്‍ഥി കെ കെ രാജീവ് 405 വോട്ടും നേടി. 76.92 ശതമാനമായിരുന്നു പോളിങ്ങ്. 15,372 വോട്ടായിരുന്നു പി കെ അബ്ദുറബ്ബിന്റെ ഭൂരിപക്ഷം.​മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭയും, കീഴാറ്റൂർ, എടപ്പറ്റ, പാണ്ടിക്കാട് തൃക്കലങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മഞ്ചേരി നിയമസഭാമണ്ഡലം. വൻഭൂരിപക്ഷത്തിൽ മുസ്ലീം ലീഗ് സ്ഥിരമായി ജയിച്ചു വരുന്ന മണ്ഡലമാണ് മഞ്ചേരി. 1977 മുതലുള്ള കണക്കെടുത്താൽ ലീഗ് സ്ഥാനാർഥികൾ അല്ലാതെ വേറെ ആരും ഇവിടെ നിന്നും വിജയിച്ച ചരിത്രമില്ല , ഇസഹാക്ക് കുരിക്കൾ നാലുതവണ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട് . 1980 ല്‍ സി.എച്ച്. മുഹമ്മദ്‌ കോയ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട് 2006ൽ പി. കെ. അബ്ദുൾ റബ് വിജയിച്ചപ്പോൾ 2011ൽ എം. ഉമ്മർ 29079 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബി.ജെ.പിക്ക് 2011ൽ 5.42​ % വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷമുന്നണി മഞ്ചേരി സീറ്റ് സാധാരണ സി.പി.ഐ ക്കാണ് കൊടുക്കുന്നത് കെ. മോഹൻദാസാണ് സി.പി.ഐ.ക്ക് വേണ്ടി ഇത്തവണ മത്സരിക്കുന്നത് ലീഗിന് വേണ്ടി എം. ഉമ്മർ വീണ്ടും ജനവിധി തേടുന്നു ബി.ജെ.പിക്ക് വേണ്ടി സി.ദിനേശാണ് ജനവിധി തേടുന്നത്. മുസ്ലീംലീഗിന്‍റെ പേരിൽ ആരെ നിർത്തിയാലും ഇവിടെ അവർക്ക് വിജയം ഉറപ്പാണ് എന്നതാണ് മണ്ഡലത്തിന്‍റെ ഇതുവരെയുള്ള ചരിത്രം അത് തിരുത്തി കുറിക്കാൻ ഇടതുപക്ഷം നന്നേ വിയർപ്പ് ഒഴുക്കേണ്ടി വരും .

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.​

ആകെ വോട്ട്: 164036

പോൾ ചെയ്യപ്പെട്ട വോട്ട്: 116553

പോളിംഗ് ശതമാനം: 71.05

2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ മഞ്ചേരി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

ലോകസഭയിൽ ലീഗിന് മൂവായിരം വോട്ടിലധികം കുറവ് വന്നതായി കാണാം. അതെസമയം ഇടതുപക്ഷം തങ്ങളുടെ വോട്ടുകൾ കൃത്യമായി നിലനിര്‍ത്തിയപ്പോള്‍ ബി.ജെ.പി. തങ്ങളുടെ നില കുറച്ചു മെച്ചപ്പെടുത്തി അയ്യായിരം വോട്ടിന്‍റെ വർദ്ധനരേഖപ്പെടുത്തി .

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​

 

Malayalam
ജില്ല: