17 August 2017, Thursday

മണലൂർ

തൃശൂർ ജില്ലയിലെ അരിമ്പൂർ, മണലൂർ, ചൂണ്ടൽ, കണ്ടാണശ്ശേരി, എളവള്ളി, മുല്ലശ്ശേരി, വാടാനപ്പള്ളി, പാവറട്ടി, വെങ്കിടങ്ങ് എന്നീപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണലൂർ നിയമസഭാമണ്ഡലം. 1957 മുതല്‍ നടന്ന പതിനാലു തിരെഞ്ഞെടുപ്പുകളിൽ രണ്ടു തവണ മാത്രമേ ഇടതുപക്ഷത്തിനു വിജയിക്കാൻ കഴിഞ്ഞുള്ളൂ ഇവിടെ നിന്നും. പന്ത്രണ്ടു തവണയും കോൺഗ്രസ് സ്ഥാനാർഥികളാണ് ഇവിടെ നിന്നും വിജയിച്ചത്. ആദ്യ തവണ (1957ൽ) ഇടതുപക്ഷ സ്ഥനാർഥിയായി നിന്ന് ജോസഫ് മുണ്ടശ്ശേരി ജയിച്ചതിനു ശേഷം 2006-ൽ മാത്രമാണ് ഇടതു പക്ഷത്തിനു മണ്ഡലം തിരിച്ചു പിടിക്കാൻ കഴിഞ്ഞത്. സി പി ഐ എമിന് വേണ്ടി മുരളി പെരുനല്ലിയാണ് 7720 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ തോൽപ്പിച്ചത് . രണ്ടായിരത്തി പതിനൊന്നിൽ 481 വോട്ടിനു സിപിഎമ്മിലെ ബേബി ജോണിനെ തോൽപ്പിച്ചു കോൺഗ്രസിലെ പി. എ . മാധവൻ കോൺഗ്രസ്സിനു വേണ്ടി നേടി .സി. പി.എമ്മിന് വേണ്ടി മുരളി പെരുനല്ലി വീണ്ടും ഇവിടെ മത്സരിക്കും. കനത്ത പോരാട്ടമായിരിക്കും ഇത്തവണയും. ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനു ആയിരുന്നു ഇവിടെ ഭൂരിപക്ഷം. ബി ജെ പി രണ്ടായിരത്തി പതിനൊന്നില്‍ 7.56​% വോട്ടു നേടിയിരുന്നു. തൃശൂർ ലോകസഭാമണ്ഡലത്തില്‍ ഉൾപ്പെടുന്നു മണലൂർ നിയമസഭാമണ്ഡലം. ​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം: ആകെ വോട്ടുകൾ: 189796 പോൾ ചെയ്ത വോട്ടുകൾ: 139491 പോളിങ്ങ് ശതമാനം: 73.50 ​​​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ മണലൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​ ലോകസഭയിൽ ഇടതുപക്ഷത്തിനു ലഭിച്ച ലീഡ് മണലൂർ മണ്ഡലത്തിൽ ഇത്തവണയും നിലനിർത്താൻ കഴിഞ്ഞാൽ മുരളി പെരുനല്ലി വീണ്ടും ഇവിടെ നിന്നും ജയിക്കും. ആം ആദ്മിയ്ക്ക് അയ്യായിരത്തിൽ അധികം വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട് . 2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:തൃശൂർ ജില്ലയിലെ അരിമ്പൂർ, മണലൂർ, ചൂണ്ടൽ, കണ്ടാണശ്ശേരി, എളവള്ളി, മുല്ലശ്ശേരി, വാടാനപ്പള്ളി, പാവറട്ടി, വെങ്കിടങ്ങ് എന്നീപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണലൂർ നിയമസഭാമണ്ഡലം. 1957 മുതല്‍ നടന്ന പതിനാലു തിരെഞ്ഞെടുപ്പുകളിൽ രണ്ടു തവണ മാത്രമേ ഇടതുപക്ഷത്തിനു വിജയിക്കാൻ കഴിഞ്ഞുള്ളൂ ഇവിടെ നിന്നും. പന്ത്രണ്ടു തവണയും കോൺഗ്രസ് സ്ഥാനാർഥികളാണ് ഇവിടെ നിന്നും വിജയിച്ചത്. ആദ്യ തവണ (1957ൽ) ഇടതുപക്ഷ സ്ഥനാർഥിയായി നിന്ന് ജോസഫ് മുണ്ടശ്ശേരി ജയിച്ചതിനു ശേഷം 2006-ൽ മാത്രമാണ് ഇടതു പക്ഷത്തിനു മണ്ഡലം തിരിച്ചു പിടിക്കാൻ കഴിഞ്ഞത്. സി പി ഐ എമിന് വേണ്ടി മുരളി പെരുനല്ലിയാണ് 7720 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ തോൽപ്പിച്ചത് . രണ്ടായിരത്തി പതിനൊന്നിൽ 481 വോട്ടിനു സിപിഎമ്മിലെ ബേബി ജോണിനെ തോൽപ്പിച്ചു കോൺഗ്രസിലെ പി. എ . മാധവൻ കോൺഗ്രസ്സിനു വേണ്ടി നേടി .സി. പി.എമ്മിന് വേണ്ടി മുരളി പെരുനല്ലി വീണ്ടും ഇവിടെ മത്സരിക്കും. കനത്ത പോരാട്ടമായിരിക്കും ഇത്തവണയും. ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനു ആയിരുന്നു ഇവിടെ ഭൂരിപക്ഷം. ബി ജെ പി രണ്ടായിരത്തി പതിനൊന്നില്‍ 7.56​% വോട്ടു നേടിയിരുന്നു. തൃശൂർ ലോകസഭാമണ്ഡലത്തില്‍ ഉൾപ്പെടുന്നു മണലൂർ നിയമസഭാമണ്ഡലം.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ടുകൾ: 189796

പോൾ ചെയ്ത വോട്ടുകൾ: 139491

പോളിങ്ങ് ശതമാനം: 73.50

​​​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ മണലൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​

ലോകസഭയിൽ ഇടതുപക്ഷത്തിനു ലഭിച്ച ലീഡ് മണലൂർ മണ്ഡലത്തിൽ ഇത്തവണയും നിലനിർത്താൻ കഴിഞ്ഞാൽ മുരളി പെരുനല്ലി വീണ്ടും ഇവിടെ നിന്നും ജയിക്കും. ആം ആദ്മിയ്ക്ക് അയ്യായിരത്തിൽ അധികം വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട് .

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:


 

 

Malayalam
ജില്ല: