13 December 2017, Wednesday

മണ്ണാർക്കാട്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ മണ്ണാർക്കാട് മുൻസിപ്പാലിറ്റിയും അഗളി, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, ​തെങ്കര, പുതൂർ, ഷോളയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ​​മണ്ണാർക്കാട് നിയമസഭാമണ്ഡലം. പാലക്കാട്ട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു മണ്ണാർക്കാട് 1977 മുതൽ 2011 വരെ നടന്ന ഒൻപതു തിരെഞ്ഞെടുപ്പുകളുടെ ചരിത്രമെടുത്താൽ നാല് തവണ സി.പി.ഐ. സ്ഥാനാർഥികളും അഞ്ചു തവണ മുസ്ലീം ലീഗ് സ്ഥാനാർഥികളും ജയിച്ചിട്ടുണ്ട് . രണ്ടായിരത്തി പതിനൊന്നിൽ ഇടതുപക്ഷ സ്ഥനാർഥിയെ തോൽപ്പിച്ച് മുസ്ലീം ലീഗിലെ എൻ. ഷംസുദ്ദീൻ നിയമസഭയിൽ എത്തി​. ഇത്തവണയും എൻ. ഷംസുദ്ദീൻ തന്നെ ലീഗിന് വേണ്ടി ഇറങ്ങുമ്പോൾ ഇടതുപക്ഷത്ത് നിന്നും ജനവിധി തേടുന്നത് കെ. പി. സുരേഷ് രാജാണ്, എൻ.ഡി.എ. സ്ഥാനാർഥിയായി ജനവിധി തേടുന്നത് ബി.ഡി.ജെ.എസിൽ നിന്നും കേശവദേവ് പുതുമനയാണ്. ബി.ജെ.പിക്ക് കഴിഞ്ഞ തവണ ​4.67% വോട്ടുകൾ ലഭിച്ചിട്ടുണ്ട് .

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ടുകൾ : 166126

പോൾ ചെയ്ത വോട്ടുകൾ : 121195

പോളിങ്ങ് ശതമാനം : 72.95

​​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ​ മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്:

നിയമസഭയിൽ ഉണ്ടായിരുന്ന 8270 വോട്ടിന്റെ ഭൂരിപക്ഷം വെറും 288 വോട്ടിലേക്ക് മാറിയത് സൂചിപ്പിക്കുന്നത് മണ്ഡലത്തിൽ കാര്യമായ വോട്ടുകൾ ഇടതിന് പോൾ ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. കൂടാതെ, ബി.ജെ.പിക്ക് 8616 വോട്ടിന്റെ വർധനവും ഉണ്ടായിട്ടുണ്ട്. അത്കൊണ്ട് തന്നെ ഇത്തവണ മുസ്ലീം ലീഗിന് മണ്ഡലം നിലനിർത്താൻ നന്നായി വിയർക്കേണ്ടിവരും .

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:

 

Malayalam
ജില്ല: