20 October 2017, Friday

മലപ്പുറം

വിളിപ്പാടകലെയുള്ള പാണക്കാട്ടും കാരാത്തോട്ടും ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങളുടെ നിഴലിലാണ് മലപ്പുറം മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഭൂമിശാസ്ത്രപരമായി മലകളും നെല്‍വയലുകളും നിറഞ്ഞ പ്രദേശമാണ് മലപ്പുറം. എറനാടന്‍ കാര്‍ഷികസമര പോരാട്ടങ്ങളുടെ കഥപറയുന്ന പൂക്കോട്ടൂരും ബ്രിട്ടീഷുകാരുടെയും എംഎസ്പിയുടെയും വെടിയൊച്ച മുഴങ്ങിയ കോട്ടക്കുന്നും ഇവിടെയാണ്. കടലുണ്ടിപ്പുഴയുടെ തീരം, എംഎസ്പിയുടെ ആസ്ഥാനം... വിശേഷണങ്ങളും ഏറെ. മൂന്ന് പഞ്ചായത്തുകള്‍ പുതിയതായി ഉള്‍പ്പെടുത്തിയും നാലെണ്ണം ഒഴിവാക്കിയുമാണ് മണ്ഡലം പുനര്‍നിര്‍ണയിച്ചത്. മലപ്പുറം മുനിപ്പാലിറ്റി, മൊറയൂര്‍, പൂക്കോട്ടൂര്‍, പുല്‍പ്പറ്റ, കോഡൂര്‍, ആനക്കയം പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നവയാണ് മലപ്പുറം മണ്ഡലം. മലപ്പുറം മുനിസിപ്പാലിറ്റി, ആനക്കയം, ഒതുക്കുങ്ങല്‍, പൊന്മള, വേങ്ങര, കോട്ടക്കല്‍ പഞ്ചായത്തുകളാണ് പഴയ മലപ്പുറം മണ്ഡലത്തിലുണ്ടായിരുന്നത്. പുതിയതായി എത്തിയ മൊറയൂര്‍, പൂക്കോട്ടൂര്‍ പഞ്ചായത്തുകള്‍ പഴയ കൊണ്ടോട്ടി മണ്ഡലത്തിലും പുല്‍പ്പറ്റ മഞ്ചേരി മണ്ഡലത്തിലും കോഡൂര്‍ മങ്കട മണ്ഡലത്തിലും ഉള്‍പ്പെട്ടതായിരുന്നു. മണ്ഡലത്തില്‍ 1,66,819 ആണ് വോട്ടര്‍മാര്‍. ഇതില്‍ 83,090 പേര്‍ പുരുഷന്മാരും 83,727 പേര്‍ സ്ത്രീകളുമാണ്. മുസ്ളിം ന്യൂനപക്ഷങ്ങളാണ് വോട്ടര്‍മാരില്‍ ഭൂരിപക്ഷം. ഏറെയും സാധാരണക്കാര്‍. പ്രവാസികുടുംബങ്ങളും ഗതിനിര്‍ണയിക്കും. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഭരിക്കുന്നത് യുഡിഎഫ് ആണെങ്കിലും പലതിലും പലപ്പോഴും കാലിടറിയ ചരിത്രമുണ്ട് മുസ്ളിം ലീഗിന്. മലപ്പുറം മുനിസിപ്പാലിറ്റി, പുല്‍പ്പറ്റ, കോഡൂര്‍, പഞ്ചായത്തുകളില്‍ ഇടതുപക്ഷം വിജയക്കൊടി പാറിച്ചിട്ടുണ്ട്. മണ്ഡലം രൂപീകരണം മുതല്‍ യുഡിഎഫ് ആണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. കഴിഞ്ഞതവണ മുസ്ളിം ലീഗിലെ അഡ്വ. എം ഉമ്മറും ജനതാദള്‍ എസിലെ അഡ്വ. പി പി സഫറുള്ളയും തമ്മിലായിരുന്നു മുഖ്യ മത്സരം. 30,657 വോട്ടിനാണ് എം ഉമ്മര്‍ വിജയിച്ചത്. എം ഉമ്മര്‍ 70,056 വോട്ടും, പി പി സഫറുള്ള 39,399 വോട്ടും നേടി. ബിജെപിയുടെ അഡ്വ. സി ദിനേശ് 4938 വോട്ടുനേടി. 64.39 ആയിരുന്നു പോളിങ് ശതമാനം.മലപ്പുറം ജില്ലയിലെ മലപ്പുറം നഗരസഭയും ഏറനാട് താലൂക്കിലെ മൊറയൂർ, പൂക്കോട്ടൂർ, ആനക്കയം, പുൽപ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളും പെരിന്തൽമണ്ണ താലൂക്കിലെ കോഡൂർ ഗ്രാമപഞ്ചായത്തും ഉൾപ്പെട്ടതാണ്‌ മലപ്പുറം നിയമസഭാ മണ്ഡലം. 1957 മുതലുള്ള ചരിത്രമെടുത്താൽ മുസ്ലീം ലീഗ് അല്ലാതെ വേറൊരു പാർട്ടിയും ഇവിടെ നിന്നും ജയിച്ചിട്ടില്ല. ലീഗിനു മൃഗീയ ഭൂരിപക്ഷം കിട്ടുന്ന കുത്തക മണ്ഡലം എന്ന പേരാണ് മലപ്പുറത്തിന്. സി. എച്. മുഹമ്മദ്‌ കോയ, പി. കെ. കുഞ്ഞാലികുട്ടി, എം. കെ. മുനീർ എന്നീ ലീഗ് പ്രമുഖർ ഇവിടെ നിന്നും ജനവിധി തേടിയിട്ടുണ്ട്. രണ്ടായിരത്തി പതിനൊന്നിലെ തെരഞ്ഞെടുപ്പിൽ കേരളത്തിലെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ആണ് ലീഗിലെ പി. ഉബൈദുള്ള ഇവിടെ വിജയിച്ചത്. പി. ഉബൈദുള്ള തന്നെ ഇത്തവണ യു.ഡി.എഫിന് വേണ്ടി മത്സരിക്കും. കെ. പി. സുമതിയാണ് സി.പി.ഐ(എം) സ്ഥാനാർത്ഥി. ബാദുഷ തങ്ങൾ ബി.ജെ.പിക്ക് വേണ്ടി ജനവിധി തേടുന്നു. കഴിഞ്ഞ തവണ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്ക് ബി.ജെ.പി സ്ഥാനാർത്ഥിയേക്കാൾ കൂടുതൽ വോട്ടുകൾ ഇവിടെ നിന്ന് കിട്ടിയിരുന്നു. മലപ്പുറം ലോകസഭാ മണ്ഡലത്തിലാണ് മലപ്പുറം നിയോജക മണ്ഡലം ഉൾപ്പെടുന്നത്.

​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ട്: 167667

പോൾ ചെയ്യപ്പെട്ട വോട്ട്: 122245

പോളിംഗ് ശതമാനം: 72.91

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​​മലപ്പുറം നിയമസഭാമണ്ഡലം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​

 

Malayalam
ജില്ല: