30 April 2017, Sunday

മലമ്പുഴ

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മലമ്പുഴ നിയമസഭാമണ്ഡലം. ഇടതുപക്ഷത്തെ പ്രമുഖർ ജയിച്ചു വരുന്ന മണ്ഡലങ്ങളിൽ ഒന്നാണു മലമ്പുഴ. 1965 മുതൽ 2011 വരെ നടന്ന പന്ത്രണ്ടു തിരെഞ്ഞെടുപ്പ് ചരിത്രമെടുത്താൽ എല്ലാ തവണയും സി പി ഐ എം സ്ഥനാർത്ഥികൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്. ഇ. കെ. നായനാർ രണ്ടു തവണയും, ടി ശിവദാസമേനോൻ മൂന്ന് തവണയും വിജയിച്ചിട്ടുണ്ട്. രണ്ടായിരത്തി ഒന്നു മുതൽ മൂന്ന് തവണ പ്രതിപക്ഷ നേതാവ് സി.പി.ഐ.എമ്മിലെ വി.എസ്. അച്യുതാനന്ദൻ ആണ് വിജയിച്ചിരിക്കുന്നത്. വി.എസ്. അച്യുതാനന്ദൻ തന്നെയാണ് ഇത്തവണയും ഇവിടെ സി.പിഐ.എമ്മിനെ പ്രതിനിധീകരിക്കുന്നത്. വി.എസ്. ജോയ് കൊൺഗ്രസ്സിനു വേണ്ടിയും സി. കൃഷ്ണകുമാർ ബി.ജെ.പിക്ക് വേണ്ടിയും ജനവിധി തേടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. ഇവിടെ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. ഇടതുപക്ഷത്തിനു ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ ഇത്തവണയും വിജയം ഇടതിനൊപ്പം എന്നതിൽ സംശയം ഉണ്ടാവേണ്ടതില്ല.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ടുകൾ : 180267

പോൾ ചെയ്ത വോട്ടുകൾ : 136316

പോളിങ്ങ് ശതമാനം : 75.62

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ​ മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്:​

നിയമസഭാമണ്ഡലത്തിൽ കിട്ടിയ ഭൂരിപക്ഷത്തിന്റെ കൂടെ ഏഴായിരിത്തിലധികം വോട്ടുകൾ ഇടതുപക്ഷത്തിനു ലോകസഭയിൽ നേടാൻ കഴിഞ്ഞിട്ടുണ്ട്, അതെ സമയം നിയമസഭയിൽ സ്ഥാനാർഥിയെ നിർത്താതെ ഇരുന്ന ബി.ജെ.പിക്ക് ലോകസഭാതിരെഞ്ഞെടുപ്പിൽ മലമ്പുഴമണ്ഡലത്തിൽ ഇരുപതിനായിരത്തിലധികം വോട്ടുകൾ നേടാൻ കഴിഞ്ഞു. മാത്രമല്ല, പാലക്കാട്ട് ലോകസഭാ മണ്ഡലത്തിൽ പാലക്കാട്ട് നിയമസഭാ മണ്ഡലം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബി.ജെ.പി ക്ക് വോട്ടു കിട്ടിയ മണ്ഡലം കൂടിയാണ് ​ മലമ്പുഴ.

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:

(Courtesy: Bodhi Commons, Ravanan Kannur)

Malayalam
ജില്ല: