12 December 2017, Tuesday

മുല്ലക്കര രത്നാകരന്‍

Malayalam

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം. വിഎസ് മന്ത്രിസഭയില്‍ കൃഷിവകുപ്പ് മന്ത്രിയായിരുന്നു. എഐവൈഎഫിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സിപിഐ കൊല്ലം ജില്ലാ അസി. സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 'തൊഴില്‍ അല്ലെങ്കില്‍ ജയില്‍' അടക്കം നിരവധി ശ്രദ്ധേയമായ യുവജനപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിരവധി തവണ പൊലീസ് മര്‍ദ്ദനത്തിനും ജയില്‍വാസത്തിനും വിധേയനായി. എല്‍ഡിഎഫ് മന്ത്രിസഭയില്‍ കൃഷി വകുപ്പ് മന്ത്രിയെന്ന നിലയില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. കര്‍ഷക ആത്മഹത്യയ്ക്ക് വിരാമമിടാനായതും നെല്‍കൃഷി വ്യാപിപ്പിക്കാന്‍ സ്വീകരിച്ച നടപടികളും ഭരണാധികാരി എന്ന നിലയില്‍ ശ്രദ്ധേയനാക്കി. 2006ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി നിയമസഭയിലെത്തിയത്. കോൺഗ്രസിലെ പ്രയാര്‍ ഗോപാലകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. 2011ലെ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിലെ ഷാഹിദ കമാലിനെ 23,624 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. അദ്ധ്യാപികയായ ഗീതയാണ് ഭാര്യ.

വർഷം: 
2016