18 April 2019, Thursday

വണ്ടൂർ

മലയോരമേഖലയോട് ഓരംചേര്‍ന്നും ജനവാസകേന്ദ്രങ്ങളെ തഴുകിയുമാണ് പുനര്‍നിര്‍ണയിച്ച വണ്ടൂര്‍ മണ്ഡലം ഭൂപടത്തില്‍ വ്യാപിച്ചുകിടക്കുന്നത്. ജില്ലയിലെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളമണ്ഡലവും ഏക പട്ടികജാതി സംവരണ മണ്ഡലവുമാണ് വണ്ടൂര്‍. ഏറനാടിന്റെ വീരപുത്രന്‍ കുഞ്ഞാലി പോരാട്ടത്തിന് തുടക്കമിട്ട കരുവാരക്കുണ്ടും താമസമാക്കിയ കാളികാവും ഇവിടെയാണ്. കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ഈ പഞ്ചായത്തുകള്‍ കേരളത്തിലെ ആദ്യ റബ്ബര്‍ പ്ളാന്റേഷന്‍ തോട്ടങ്ങളിലൊന്നാണ്. 1907-ല്‍ സ്ഥാപിച്ച 3000 ഏക്കറോളം വരുന്ന കേരള എസ്റ്റേറ്റ്, മികച്ച ഇനം അടയ്ക്ക കൃഷിക്ക് പേരുകേട്ട കരുവാരക്കുണ്ടും മണ്ഡലത്തിലാണ്. കാളികാവ്, ചോക്കാട്, പോരൂര്‍, വണ്ടൂര്‍, തിരുവാലി, മമ്പാട്, തുവ്വൂര്‍ എന്നീ ഏഴ് പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് പുനഃക്രമീകരിച്ച വണ്ടൂര്‍ മണ്ഡലം. ഇവയില്‍ കാളികാവ്, ചോക്കാട് പഞ്ചായത്തുകള്‍ പഴയ നിലമ്പൂര്‍ മണ്ഡത്തില്‍ നിന്ന് എടുത്തവയാണ്. നേരത്തേയുളള പാണ്ടിക്കാട്, തൃക്കലങ്ങോട് പഞ്ചായത്തുകള്‍ മഞ്ചേരി മണ്ഡലത്തിലേക്കും എടവണ്ണ പുതിയതായി രൂപീകരിച്ച ഏറനാടിലേക്കും കൂട്ടിചേര്‍ത്തു. റബറിനും കവുങ്ങിനും പുറമെ പച്ചക്കറികള്‍, വാഴ, കപ്പ, നെല്ല്, തെങ്ങ് തുടങ്ങിയവയാണ് പ്രധാന കൃഷികള്‍. കുടിയേറ്റ മേഖലയായ കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട് എന്നീ പഞ്ചായത്തുകള്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്നു. ആദ്യകാല മലയോര കര്‍ഷകര്‍ മുഴുവനും കുടിയേറ്റ കര്‍ഷകരാണ്. മണ്ഡലത്തില്‍ മമ്പാട് പഞ്ചായത്ത് ഒഴികെ മറ്റ് പഞ്ചായത്തുകള്‍ ഭരിക്കുന്നത് യുഡിഎഫാണെങ്കിലും തിരുവാലിയും വണ്ടൂരും എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതും കരുവാരക്കുണ്ട്, പോരൂര്‍ പഞ്ചായത്തുകള്‍ ശക്തമായ അടിത്തറയുള്ളവയുമാണ്. ഏറനാട്ടിലെ രണ്ടാമത്തേതും നിലമ്പൂര്‍ താലൂക്കിലെ ആദ്യത്തേതുമായ മമ്പാട് എംഇഎസ് കോളേജ് , കേരളത്തിലെ ആദ്യമികവിന്റെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട കരുവാരക്കുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, മണ്ഡലത്തിലെ ആദ്യ സ്കൂളായ വണ്ടൂര്‍ വി എം സി ഗവ. ഹൈസ്കൂള്‍, മരവ്യാപാരത്തിന് പേരുകേട്ട വാണിയമ്പലം തുടങ്ങിയവയൊക്കെ ഈ മണ്ഡലത്തിലാണ്. മാപ്പിള കവിയായിരുന്ന പുലിക്കോട്ടില്‍ ഹൈദറിന്റെ നാടാണ് വണ്ടൂര്‍. ലോക പ്രശസ്തനും ഇന്ത്യയിലെ കൊളാഷ് ചിത്രകാരന്മാരില്‍ ഒരാളുമായ മനു കള്ളിക്കാട്, സാഹിത്യകാരി കെ ഡി ശ്രീദേവി എന്നിവരും മണ്ഡലത്തിലാണ്. മണ്ഡലത്തില്‍ 1,79,811 വോട്ടര്‍മാരുണ്ട്. 84,348 പുരുഷന്മാരും 93,463 സ്ത്രീ വോട്ടര്‍മാരുമാണ്. ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ളതും പുരുഷവോട്ടര്‍മാരുള്ളതും വണ്ടൂരിലാണ്. 2006 ല്‍ യുഡിഎഫിനുവേണ്ടി മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസിലെ എ പി അനില്‍കുമാറിന് 85,118 വോട്ട് ലഭിച്ചു. 17,161 വോട്ടിന്റെ ഭൂരിപക്ഷം. സിപിഐ എമ്മിലെ കൊരമ്പയില്‍ ശങ്കരന്‍ 67,957 വോട്ടും ബിജെപിയിലെ കെ യു ചന്ദ്രന്‍ 3837 വോട്ടും ബിഎസ്പിയിലെ പി സി വിജയന്‍ 1080 വോട്ടും കരസ്ഥമാക്കി. 78.56 ശതമാനമായിരുന്നു പോളിങ്.​മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, മമ്പാട്, പോരൂർ, തിരുവാലി, തുവ്വൂർ, വണ്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ വണ്ടൂർ നിയമസഭാമണ്ഡലം. ഇത് വയനാട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. ഈ മണ്ഡലം ഒരു തികഞ്ഞ യു.ഡി.എഫ് മണ്ഡലം ആണ്. 1977 മുതലുള്ള ഒൻപതു തെരഞ്ഞെടുപ്പുകളുടെ കണക്കെടുത്താൽ 1996ൽ സി.പി.ഐ.എമ്മിലെ എൻ. കണ്ണൻ വിജയിച്ചതൊഴിച്ചാൽ ഒരിക്കൽ പോലും ഇടതിന് വിജയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത മണ്ഡലമാണിത്. എ. പി. അനിൽ കുമാർ ആണ്‌ 2001 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എ. പി. അനിൽ കുമാർ തന്നെയാകും ഈ സംവരണ മണ്ഡലത്തിൽ ഇത്തവണയും യു.ഡി.എഫ് സ്ഥാനാർത്ഥി. കെ നിഷാന്ത് ആണ് ഇടതുപക്ഷ സ്ഥാനാർത്ഥി. ബി.ജെ.പിക്ക് 2011ൽ 2.18% ആണ് വോട്ടുകൾ ഇവിടെ നിന്ന് ലഭിച്ചത്.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 180536

പോൾ ചെയ്യപ്പെട്ട വോട്ട്: 132610

പോളിംഗ് ശതമാനം: 73.45

നിയമസഭയെ അപേക്ഷിച്ച് ലോകസഭയിലേക്ക് എത്തിയപ്പോൾ പതിനാറായിരം വോട്ടിൻറെ ഭൂരിപക്ഷ കുറവ് ഇവിടെ കോൺഗ്രസ്സിനു വന്നിട്ടുണ്ട്​, ബി.ജെ.പിക്ക് എഴായിരത്തിൽപ്പരം വോട്ടുകൾ കൂടിയിട്ടുമുണ്ട്. ഇടതുപക്ഷം സ്വന്തം വോട്ടുകൾ ഏതാണ്ട് കൃത്യമായി നിലനിർത്തി എന്നും കാണാം. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

 

Malayalam
ജില്ല: