19 August 2017, Saturday

വള്ളിക്കുന്ന്

സ്ഥാനാർത്ഥി

കലിക്കറ്റ് യൂണിവേഴ്സിറ്റിയും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗവും വിനോദസഞ്ചാരകേന്ദ്രവുമടങ്ങിയപ്പോള്‍ പുതുതായി രുപീകരിച്ച വള്ളിക്കുന്ന് 'വിഐപി' മണ്ഡലമായി. പുതിയ മണ്ഡലങ്ങളില്‍ ഭൂമിശാസ്ത്രപരമായി ശ്രദ്ധനേടുന്ന നിയമസഭാ മണ്ഡലമാണ് വള്ളിക്കുന്ന്. ജനകീയാസൂത്രണത്തിലൂടെ ലോകശ്രദ്ധ നേടിയ പ്രദേശം കൂടിയാണ് വള്ളിക്കുന്ന്. പഴയ കൊണ്ടോട്ടി, തിരൂരങ്ങാടി മണ്ഡലങ്ങളിലെ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്താണ് വള്ളിക്കുന്ന് മണ്ഡലം രൂപീകരിച്ചത്. തിരൂരങ്ങാടിയുടെ ഭാഗമായിരുന്ന മൂന്നിയൂര്‍, വള്ളിക്കുന്ന്, തേഞ്ഞിപ്പലം പഞ്ചായത്തുകളും കൊണ്ടോട്ടിയില്‍ ഉള്‍പ്പെട്ടിരുന്ന ചേലേമ്പ്ര, പള്ളിക്കല്‍ പഞ്ചായത്തുകളുമാണ് വള്ളിക്കുന്ന് മണ്ഡലത്തിലുള്ളത്. മുഴുവന്‍ പഞ്ചായത്തുകളിലും യുഡിഎഫ് ഭരണമാണെങ്കിലും വള്ളിക്കുന്നിലും ചേലേമ്പ്രയിലും എല്‍ഡിഎഫ് പലതവണ കൊടിപാറിച്ചിട്ടുണ്ട്. മൂന്നിയൂരിലും തേഞ്ഞിപ്പലത്തും എല്‍ഡിഎഫ് ഭരണമുണ്ടായിരുന്നു. തീരദേശവും കുന്നിന്‍ചെരിവും വയലേലകളും നിറഞ്ഞതാണ് വള്ളിക്കുന്ന്. കണ്ടല്‍ക്കാടുകള്‍, ബാലാതിരുത്തിദ്വീപ്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങി പ്രധാന പ്രദേശങ്ങള്‍ മണ്ഡലത്തിലുള്‍പ്പെടുന്നു. ജില്ലയിലെ എറ്റവും നീളം കൂടിയതും ദക്ഷിണേന്ത്യയില്‍ കടല്‍മുഖത്തെ ആദ്യ പാലവുമായ കടലുണ്ടിക്കടവ് പാലം, കേരളത്തിലെ പ്രധാന പക്ഷിസങ്കേതമായ കടലുണ്ടി പക്ഷിസങ്കേതം എന്നിവയും ഈ മണ്ഡലത്തിലാണ്. വ്യവസായ വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന കാക്കഞ്ചേരി കിന്‍ഫ്ര വ്യവസായ പാര്‍ക്ക്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഗ്യാസ് ഫില്ലിങ്ങ് യൂണിറ്റ് എന്നിവയും വള്ളിക്കുന്നിലുള്‍പ്പെടും. ഉദ്യോഗസ്ഥരും ഇടത്തരക്കാരും മത്സ്യത്തൊഴിലാളികളും കര്‍ഷകരും അടങ്ങിയതാണ് ഇവിടുത്തെ ജനവിഭാഗം. മുട്ടിച്ചിറ ശുഹദാക്കളുടെ നേര്‍ച്ച, മതസൌഹാര്‍ദത്തിന് പേരുകേട്ട മൂന്നിയൂര്‍കളിയാട്ട മഹോത്സവം, നിറങ്കൈതകോട്ട ഉത്സവം, പള്ളിപ്പെരുന്നാള്‍ തുടങ്ങി വള്ളിക്കുന്നിന്റെ സാസ്കാരിക മുദ്രകളും തനിമകളും ഏറെ. വള്ളിക്കുന്നിലെ സംസ്ഥാന വേളിബോള്‍ പരിശീലനകേന്ദ്രം കായികഭൂപടത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. നെല്ല്, വാഴ, മരച്ചീനി, പച്ചക്കറി എന്നിവയാണ് പ്രധാന കൃഷി. വിവിധയിനം പച്ചക്കറികളും മരച്ചീനിയും ഇവിടെനിന്ന് ഗള്‍ഫിലേക്ക് വരെ കയറ്റി അയക്കുന്നു. ബാലാതിരുത്തിദ്വീപ് കേന്ദ്രീകരിച്ചുള്ള കല്ലുമ്മക്കായ കൃഷിയും ശ്രദ്ധേയം. 1,55,243 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. പുരുഷവോട്ടര്‍മാര്‍ 77,925 ഉം 77,318 പേര്‍ സ്ത്രീകളും.മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ ചേലേമ്പ്ര, മൂന്നിയൂർ, പള്ളിക്കൽ, പെരുവളളൂർ, തേഞ്ഞിപ്പലം, വള്ളിക്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകളുൾപെടുന്ന നിയമസഭാ മണ്ഡലമാണ്​ വള്ളിക്കുന്ന്. മലപ്പുറം ലോകസഭാ മണ്ഡലത്തിലാണ് വള്ളിക്കുന്ന് നിയമസഭാമണ്ഡലം ഉൾപ്പെടുന്നത്. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ മണ്ഡലം നിലവിൽ വന്നത്. മുസ്ലീം ലീഗിൻറെ കെ. എൻ. എ. ഖാദർ ആണ് നിലവിലെ പ്രതിനിധി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഈ മണ്ഡലം വലതുപക്ഷത്തിനൊപ്പമായിരുന്നു നിലകൊണ്ടത്. ബി.ജെ.പിക്ക് മലപ്പുറം ജില്ലയിൽ താരതമ്യേന കൂടുതൽ വോട്ടുകളുള്ള മണ്ഡലമാണ് വള്ളിക്കുന്ന്. ഇത്തവണ കെ. എൻ. എ. ഖാദറിന് പകരം പി. അബ്ദുൾ ഹമീദാണ് ലീഗിന്റെ സ്ഥാനാർത്ഥി. ഇടതുപക്ഷ മുന്നണി ഈ സീറ്റ് ഐ.എൻ.എലിനാണ് നൽകിയത്, ഓ. കെ. തങ്ങളാണ് അവരുടെ സ്ഥാനാർത്ഥി. ബി.ജെ.പി സ്ഥാനാർത്ഥി കെ. ജയചന്ദ്രനും ജനവിധി തേടുന്നു.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ട്: 156165

പോൾ ചെയ്യപ്പെട്ട വോട്ട്: 113304

പോളിംഗ് ശതമാനം: 72.55

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ​ വള്ളിക്കുന്ന് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്:

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:

 

Malayalam
ജില്ല: