14 December 2017, Thursday

വേങ്ങര

കന്നിമത്സരത്തിനൊരുങ്ങുന്ന മണ്ഡലത്തിന്റെ തലസ്ഥാനമാവുകയാണ് മിനി ഗള്‍ഫ് എന്നറിയപ്പെടുന്ന വേങ്ങര. പണ്ടുമുതല്‍ക്കേ പ്രവാസികള്‍ ഏറെയുള്ള നാടാണ് വേങ്ങര. മലബാര്‍ കലാപത്തിന്റെ ഭാഗമായുണ്ടായ ചേറൂര്‍ വെടിവെപ്പും അന്നെഴുതിയ ചേറൂര്‍ പടപ്പാട്ടും ഏറെ പ്രസിദ്ധം. പണ്ട് ഏറ്റവും കൂടുതല്‍ മരച്ചീനി (കപ്പ) ഉല്‍പ്പാദിപ്പിച്ച് കയറ്റുമതിചെയ്തിരുന്ന ഊരകത്തെ പൂളാപ്പീസും ടൂറിസം വികസനത്തിന് അനന്ത സാധ്യതയുള്ള ഊരകം മലയും മണ്ഡലത്തിന് സ്വന്തം. സ്വാതന്ത്യ്ര സമരസേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പേരിലറിയപ്പെടുന്ന എ ആര്‍ നഗറും വേങ്ങരയില്‍ത്തന്നെ. പുനര്‍നിര്‍ണയിച്ചപ്പോള്‍ പഴയ മലപ്പുറം, തിരുരങ്ങാടി, താനൂര്‍ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് പുതുതായി പിറന്ന വേങ്ങര മണ്ഡലം. ആകെ ആറുപഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. മലപ്പുറം മണ്ഡലത്തിന്റെ ഭാഗമായിരുന്ന വേങ്ങര, കണ്ണംമംഗലം, ഊരകം, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളും തിരൂരങ്ങാടി മണ്ഡലത്തിന്റെ ഭാഗമായിരുന്ന എ ആര്‍ നഗര്‍, താനൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന പറപ്പൂര്‍ പഞ്ചായത്തും ചേര്‍ന്നതാണ് വേങ്ങര മണ്ഡലം. മമ്പുറത്തേക്ക് വെള്ളപ്പട്ടാളം വരുന്നതറിഞ്ഞ് ആളുകള്‍ ഒത്തുകൂടി പടനയിച്ച പ്രദേശമായ കണ്ണമംഗലത്തെ 'പടപ്പറമ്പ്' ചരിത്രപ്രസിദ്ധമാണ്. കടലുണ്ടിപ്പുഴയുടെ ഓരത്തുള്ള മണ്ഡലത്തില്‍ ഇടതുപക്ഷ ഭരണത്തിലാണ് പുഴയ്ക്ക് കുറുകെ പാലങ്ങള്‍ നിര്‍മിച്ച് റെക്കോഡിട്ടത്. കൂമന്‍കല്ല് പാലം, കുഴിപ്പുറം പാലം, പറപ്പൂര്‍ കാവില്‍കാവ് പാലം, മഞ്ഞാമാട് പാലം.... ആ നിര നീളുന്നു. മണ്ഡലത്തിന്റെ മധ്യത്തിലൂടെയാണ് കടലുണ്ടിപ്പുഴ ഒഴുകുന്നത്്. ഒതുക്കുങ്ങല്‍, പറപ്പൂര്‍, ഊരകം, വേങ്ങര, എ ആര്‍ നഗര്‍ പഞ്ചായത്തുവഴി. അതുകൊണ്ടുതന്നെ നെല്ല്, വാഴ, കപ്പ, വെറ്റില, പച്ചക്കറി എന്നിവയാണ് പ്രധാന കാര്‍ഷിക വിളകള്‍. 1,43,180 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. പുരുഷവോട്ടര്‍മാരാണ് കൂടുതല്‍. 72,915 വോട്ടര്‍മാര്‍ പുരുഷന്മാരും 70,265 പേര്‍ സ്ത്രീകളുമാണ്.​മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ വേങ്ങര, കണ്ണമംഗലം, എ.ആർ നഗർ, ഊരകം, പറപ്പൂർ, ഒതുക്കുങ്ങൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുത്തി പുതുതായി നിലവിൽ വന്ന നിയമസഭാ മണ്ഡലമാണ് വേങ്ങര നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാ മണ്ഡലം നിലവിൽ വന്നത്. പഴയ മലപ്പുറം, തിരുരങ്ങാടി, താനൂർ മണ്ഡലങ്ങൾ ചേർന്നതാണ് പുതുതായി പിറന്ന വേങ്ങര മണ്ഡലം. പ്രഥമ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ പി. കെ. കുഞ്ഞാലികുട്ടി ഇടതുപക്ഷ സ്വതന്ത്രൻ കെ. പി. ഇസ്മായിലിനെ 38237 വോട്ടുകൾക്കാണ്‌ പരാജയപ്പെടുത്തിയത്. ഇത്തവണയും ഇവിടെ നിന്ന് പി. കെ. കുഞ്ഞാലിക്കുട്ടിയാണ് മത്സരിക്കുന്നത്. പി. പി. ബഷീർ ആണ് ഇടതുമുന്നണി സ്ഥാനാർത്ഥി. അലി ഹാജി ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർത്ഥി ഇവിടെ എസ്.ഡി.പി.ഐക്കും പിന്നിൽ നാലാം സ്ഥാനത്ത് ആണ് എത്തിയത്. ലീഗിന് മൃഗീയ ആധിപത്യം ഉള്ള മേഖലയായതു കൊണ്ട് തന്നെ വിജയം അനായാസം എന്ന് പറയേണ്ടിവരും. മലപ്പുറം ലോകസഭമണ്ഡലത്തിൽ ഉൾപ്പെടുന്നു വേങ്ങര.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ട്: 144304

പോൾ ചെയ്യപ്പെട്ട വോട്ട്: 99530

പോളിംഗ് ശതമാനം: 68.97

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ വേങ്ങര നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:



Assembly Election 2016constituency analysis 2016EssayPolitics Share this

 

Malayalam
ജില്ല: