25 January 2019, Friday

സി കൃഷ്ണന്‍

Malayalam

പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശി. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവും സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറിയും. സിഐടിയു സംസ്ഥാന കമ്മറ്റി അംഗം, അഖിലേന്ത്യ ജനറല്‍ കൌണ്‍സില്‍ അംഗം, ഖാദി വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ ചുമതലകളിലും പ്രവര്‍ത്തിക്കുന്നു. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് അംഗമാണ്.

വിശദമായി

സാധാരണക്കാരില്‍ സാധാരണക്കാരനാണ്‌ പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശിയായ സി കൃഷ്ണന്‍. ഇദ്ദേഹത്തിന്റെ ജീവിതം തൊഴിലാളികള്‍ക്കായി സമര്‍പ്പിതമാണ്‌. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും ഓടിനടക്കുന്ന ഇദ്ദേഹം ഇതുവരെയായി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍പോലും മത്സരിച്ചിട്ടില്ല. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗമാണ്‌ ഈ അറുപത്തിരണ്ടുകാരന്‍. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, അഖിലേന്ത്യ ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഖാദി വര്‍ക്കേഴ്സ്‌ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്‌. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു.

തീര്‍ത്തും ദരിദ്രമായ കുടുംബാന്തരീക്ഷമായിരുന്നു കൃഷ്ണന്റേത്‌. അതിനാല്‍ നന്നേ ചെറുപ്പത്തില്‍ ബീഡിതെറുപ്പ്‌ ജോലിയില്‍ പ്രവേശിക്കേണ്ടിവന്നു.പിന്നീട് തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

വർഷം: 
2011