21 December 2018, Friday

ആലപ്പുഴ

ചെങ്ങന്നൂർ

കേരള നിയമസഭ രൂപീകൃതമായ 1957ല്‍  നടന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്‍ ശങ്കരനാരായണന്‍ തമ്പിയെ വിജയിപ്പിച്ച് ആദ്യ സ്പീക്കറാക്കിയ മണ്ഡലം എന്ന ചരിത്രമാണ് ചെങ്ങന്നൂരിനുള്ളത്. മണ്ഡലം രൂപീകരിച്ചതുമുതല്‍ നടന്ന 13 തിരഞ്ഞെടുപ്പുകളില്‍ 4 എണ്ണത്തില്‍ വിജയിച്ചത് ഇടതുപക്ഷമായിരുന്നു. 1991 മുതല്‍ മണ്ഡലത്തിന് വലത്തേക്കാണ് ചായ്‌വ്. തുടര്‍ച്ചയായി യുഡിഎഫ് ജയിച്ചുവന്നിരുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വികസനവും ഏറെ അകലെയാണ്.

Malayalam

മാവേലിക്കര

മാറ്റം എന്നാല്‍ ഇങ്ങനെയാകണം. അടിമുടി മാറ്റം. മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷം മാവേലിക്കരയ്ക്കു വന്ന മാറ്റം കണ്ടാല്‍ ആരും അതിശയിക്കും. മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക തിലകക്കുറിയായ മാവേലിക്കര പുതുമോടിയോടെയാകും ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബൂത്തിലേക്കു നീങ്ങുക. ഈ പുതിയ മുഖം യുഡിഎഫിനെ ഭയപ്പെടുത്തുന്നതാണ്. രൂപീകരണഘട്ടം മുതല്‍ പ്രകടിപ്പിച്ചുപോന്ന ഇടതുപക്ഷ രാഷ്ട്രീയാഭിമുഖ്യം കൂടുതല്‍ കരുത്തോടെ കാട്ടാന്‍ തയ്യാറെടുക്കുകയാണ് മാവേലിക്കര. ഇതു എല്‍ഡിഎഫിനു പകരുന്ന ആത്മവിശ്വാസം ചെറുതല്ല. മറുവശത്ത്, രണ്ടുപതിറ്റാണ്ടോളമായി ആധിപത്യം സ്ഥാപിച്ച യുഡിഎഫ് ആശങ്കയിലുമാണ്.

Malayalam

കായംകുളം

പ്രമുഖരെ തഴഞ്ഞും പുതുമുഖങ്ങളെ തലോടിയും മുന്നണികളെ മാറിയും കേറിയും വരിച്ചും നില്‍ക്കുന്ന കായംകുളം മണ്ഡലം ആരുടെയും കുത്തകയല്ല. കായംകുളത്തിന്റെ ഭാഗമായിരുന്ന മുതുകുളം പുനര്‍നിര്‍ണയത്തില്‍ ഹരിപ്പാട് മണ്ഡലത്തിലേക്ക് മാറിയപ്പോള്‍ മാവേലിക്കര മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഭരണിക്കാവും ചെട്ടികുളങ്ങരയും കായംകുളത്തോടും ചേര്‍ന്നു. കായംകുളം നഗരസഭ കൂടാതെ ദേവികുളങ്ങര, കണ്ടല്ലൂര്‍, കൃഷ്ണപുരം, പത്തിയൂര്‍, ഭരണിക്കാവ്, ചെട്ടികുളങ്ങര പഞ്ചായത്തുകള്‍ ചേരുന്നതാണ് പുതിയ കായംകുളം മണ്ഡലം.

Malayalam

ഹരിപ്പാട്

വിശ്വസ്തനും സിറ്റിങ് എംഎല്‍എയുമായ ബാബുപ്രസാദിനെ 'കരയ്ക്കിരുത്തി'യാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഹരിപ്പാട്ട് പോരാട്ടത്തിനിറങ്ങുന്നത്. ഇതിന്റെ ലക്ഷ്യമെന്തെന്നത് പരസ്യമായ രഹസ്യവും. നേതൃപദവിയെന്ന ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം അട്ടിമറിക്കാനുള്ള നീക്കം മണ്ഡലത്തില്‍ മോശമല്ലാത്ത പ്രാതിനിധ്യമുള്ള ഓര്‍ത്തഡോക്സ് വിഭാഗം കരുതലോടെയാണ് വീക്ഷിക്കുന്നത്.

Malayalam

ആലപ്പുഴ

ടി വി തോമസിനെയും പി കെ വാസുദേവന്‍ നായരെയും പോലെയുള്ള രാഷ്ട്രീയ അതികായന്‍മാരെ നിയമസഭയിലെത്തിച്ച ചരിത്രമാണ് ആലപ്പുഴയ്ക്കുള്ളത്. മണ്ഡലം രൂപീകരിച്ചതു മുതല്‍ നടന്ന 14 തിരഞ്ഞെടുപ്പുകളില്‍ 6 എണ്ണത്തിലും വിജയിച്ചത് സിപിഐ നേതാക്കളായിരുന്നു. 1991 മുതല്‍  തുടര്‍ച്ചയായി ഇത്തിരി വലത്തേക്കാണ് മണ്ഡലത്തിന്റെ ചായ്‌വ്.എന്നാല്‍  പുനര്‍നിര്‍ണ്ണയം  ഇടതുപക്ഷത്തിനുള്ള വന്‍ സാധ്യത മുന്നോട്ട്  വെയ്ക്കുകയാണിപ്പോള്‍.

Malayalam

അരൂർ

രൂപീകൃതമായതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷത്തിലും ഇടതുപക്ഷത്തോടൊപ്പം നിലനിന്ന മണ്ഡലമാണ് അരൂര്‍. രണ്ട് പ്രാവശ്യം മാത്രമാണ് മണ്ഡലം ഇടതുപക്ഷത്തെ കൈവിട്ടത്. ഇവിടെ നിന്ന് സ്ഥിരമായി മത്സരിച്ചുപോന്നിരുന്നത് കെ ആര്‍ ഗൗരിയമ്മയായിരുന്നു. എന്നാല്‍ 1977ല്‍ പി എസ് ശ്രീനിവാസനും പിന്നീട് 2006ല്‍ അഡ്വ. എ എം ആരിഫ് ഗൗരിയമ്മയെ പരാജയപ്പെടുത്തിയതും ചരിത്രം. ഇടതുപക്ഷത്തുനിന്നും പോയ ഗൗരിയമ്മ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പ് ഗോദയിലെത്തിയെങ്കിലും ഒരു തവണ മാത്രമാണ് വിജയിക്കാനായത്.

Malayalam
Subscribe to RSS - ആലപ്പുഴ