12 December 2017, Tuesday

ഇടുക്കി

പീരുമേട്

ആവേശത്തിരകളിളക്കി എല്‍ ഡി എഫ് വിജയം സുനിശ്ചിതമാക്കി മുന്നേറുകയാണ് പീരുമേടിന്റെ പ്രിയപുത്രിയായി മാറിയ ഇ എസ് ബിജിമോള്‍. കഴിഞ്ഞ തവണ ബിജിമോളോട് 5304 വോട്ടിന് പരാജയപ്പെട്ട കോണ്‍ഗ്രസിലെ ഇ എം ആഗസ്തിയാണ് മുഖ്യ എതിരാളി. ഇടതുപക്ഷജനാധിപത്യമുന്നണി ഒറ്റക്കെട്ടായി ശക്തമായ പ്രതിരോധനിര സൃഷ്ടിച്ചുകൊണ്ട് മുന്നേറുമ്പോള്‍ കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസിലെയും കലഹത്തില്‍ ആടിയുലയുകയാണ് യു ഡി എഫ്.

Malayalam

ഇടുക്കി

നാലു മുഖ്യമന്ത്രിമാരെ അധികാരത്തിലേറ്റിയ നിയമസഭയായിരുന്നു 1977 മാര്‍ച്ച് 19ന് കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. 74ലെ പുനര്‍നിര്‍ണയത്തോടെ 140 മണ്ഡലങ്ങളാക്കിയ ശേഷം നടന്ന തെരഞ്ഞെടുപ്പുംകൂടിയായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യമെങ്ങും കോണ്‍ഗ്രസിനെതിരായപ്പോള്‍ കേരളം ഒപ്പംനിന്ന ചരിത്രവും ഈ തെരഞ്ഞെടുപ്പിനുണ്ട്. 111 സീറ്റോടെ അധികാരത്തിലെത്തിയ സഖ്യത്തെ നയിച്ച് മാര്‍ച്ച് 25ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയായി. രാജന്‍കേസിലെ വിധിയെതുടര്‍ന്ന് എപ്രില്‍ 25ന് അദ്ദേഹം രാജിവെച്ചു. തുടര്‍ന്ന് എ കെ ആന്റണി എപ്രില്‍ 27ന് മുഖ്യമന്ത്രിയായി.

Malayalam

തൊടുപുഴ

കേരള നിയമസഭയിലേക്കുള്ള മൂന്നാമത്തെ തെരഞ്ഞെടുപ്പ് 1965 മാര്‍ച്ച് നാലിനായിരുന്നു. 62ല്‍ത്തന്നെ ദ്വയാംഗ മണ്ഡലങ്ങള്‍ ഒഴിവാക്കി പുനര്‍നിര്‍ണ്ണയം നടത്തിയതിനാല്‍ സംസ്ഥാനത്താകെ 133 മണ്ഡലങ്ങളായി. ഇടുക്കിയില്‍ അഞ്ചു മണ്ഡലങ്ങളും. കമ്യൂണിസ്റ്റ് പാര്‍ടിയിലെ പിളര്‍പ്പും മറ്റുംകൊണ്ട് ഒരു കക്ഷിക്കും സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം കിട്ടിയില്ല. 40 സീറ്റ് നേടിയ സിപിഐ എം ആയിരുന്നു എറ്റവും വലിയ കക്ഷി. മന്ത്രിസഭാ രൂപീകരണത്തിലെ അനിശ്ചിതാവസ്ഥകളെത്തുടര്‍ന്ന് മാര്‍ച്ച് 25ന് സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തി.

Malayalam

ഉടുമ്പൻ‌ചോല

എല്‍ഡിഎഫ് ഭരണത്തിന്‍കീഴില്‍ പശ്ചാത്തല വികസനത്തില്‍ വന്‍നേട്ടം കൈവരിച്ച ഉടുമ്പന്‍ചോല മണ്ഡലത്തിന് പുനര്‍നിര്‍ണയത്തില്‍ മൂന്ന് പഞ്ചായത്തുകളാണ് കുറവുവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13 പഞ്ചായത്തുകളുണ്ടായിരുന്ന മണ്ഡലത്തിലിപ്പോള്‍ പത്ത് പഞ്ചായത്തുകളാണുള്ളത്.

Malayalam
Subscribe to RSS - ഇടുക്കി