26 March 2019, Tuesday

എറണാകുളം

കളമശ്ശേരി

രാജ്യാന്തരശ്രദ്ധ ആകര്‍ഷിച്ച പദ്ധതികളായ സൈബര്‍സിറ്റിയും കാവില്‍ അക്വാപാര്‍ക്കും ഈ മണ്ഡലത്തിലാണെന്നത് എല്‍ഡിഎഫിന് മുതല്‍ക്കൂട്ടാകുന്നു. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിലവില്‍ ആലുവയുടെ ഭാഗമായ കളമശേരി, ഏലൂര്‍ മുനിസിപ്പാലിറ്റികളിലും ഇതര പ്രദേശങ്ങളിലും തങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ കന്നിപ്പോരാട്ടത്തില്‍ തുണയാകുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.

Malayalam

കോതമംഗലം

മണ്ഡലപുനര്‍നിര്‍ണയത്തോടെ രൂപവും ഭാവവും മാറിയ കോതമംഗലത്ത് തീ പാറുന്ന പോരാട്ടത്തിന് വേദിയൊരുങ്ങി. മണ്ഡലപുനര്‍ക്രമീകരണത്തില്‍ മൂന്നു പഞ്ചായത്തുകള്‍ കോതമംഗലത്ത് നിന്നും വേര്‍പെട്ടപ്പോള്‍ ഇടതുപക്ഷത്തിന് ഗണ്യമായ സ്വാധീനമുള്ള കുട്ടമ്പുഴ, പഞ്ചായത്ത് കോതമംഗലത്തേക്ക് കൂട്ടി ചേര്‍ക്കപ്പെട്ടതാണ് മണ്ഡലത്തിന്റെ രാഷ്ട്രീയ ബലാബലത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കിട വരുത്തിയിരിക്കുന്നത്.

Malayalam

പിറവം

പതിനൊന്ന് കാര്‍ഷിക പഞ്ചായത്തുകളും വന്‍കിട വ്യവസായ സ്ഥാപനങ്ങളുള്ള പഴയ തിരുവാങ്കുളം പഞ്ചായത്തും ഉള്‍പ്പെട്ട മണ്ഡലമാണ് പിറവം. വലിപ്പത്തിലും വോട്ടര്‍മാരുടെ എണ്ണത്തിലും ജില്ലയില്‍ പിറവത്തിനാണ് ഒന്നാംസ്ഥാനം.

Malayalam

കുന്നത്ത്നാട്

ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലമാണ് കുന്നത്തുനാട്. പുനഃക്രമീകരണത്തില്‍ പരിക്കൊന്നുമേല്‍ക്കാത്ത കുന്നത്തുനാട് 12-ാമത് ജനവിധിക്കാണ് തയ്യാറെടുക്കുന്നത്. ഇരുമുന്നണികളെയും തുണച്ചിട്ടുള്ള മണ്ഡലത്തിന്റെ മുന്‍കാല ജനവിധികളില്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, എഐസിസി അംഗം ടി എച്ച് മുസ്തഫ, പോള്‍ പി മാണി തുടങ്ങിയ വമ്പന്മര്‍ പലരെയും പരാജയപ്പെടുത്തിയതും ചരിത്രം. ആറുവട്ടം യുഡിഎഫിനെയും അഞ്ചുവട്ടം എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെയും വിജയിപ്പിച്ച മണ്ഡലം നീണ്ട ഇടവേളയ്ക്കുശേഷമാണ് വീണ്ടും സംവരണ മണ്ഡലമാകുന്നത്.

Malayalam

തൃക്കാക്കര

പുതിയതായി രൂപംകൊണ്ട നിയമസഭാ മണ്ഡലങ്ങളില്‍ ഏറെ ശ്രദ്ധനേടുന്ന മണ്ഡലമാണ് തൃക്കാക്കര. കേരളം മുഴുവന്‍ ചര്‍ച്ചചെയ്യുംചെയ്യപ്പെടുന്ന വികസനസ്വപ്‌നമായ സ്മാര്‍ട്ട്‌സിറ്റിയുടെ തട്ടകം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തവണയും ഒരുപോലെ കേരളം ചര്‍ച്ചചെയ്യുന്ന സ്മാര്‍ട്ട്‌സിറ്റിയുടെ മണ്ണില്‍ കന്നിപോരാട്ടമാണ്. വികസനത്തിന്റെ രാഷ്ട്രീയം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വാഗ്ദാനങ്ങളുടെ സഫലീകരണത്തിന്റെ ഓരോ ഘട്ടത്തില്‍ സാക്ഷിയാണ് ഈ ഐടി ഹബ്ബ്. 

Malayalam

തൃപ്പൂണിത്തുറ

ചരിത്രനഗരമെന്നറിയപ്പെടുന്ന തൃപ്പൂണിത്തുറയുടെ രാഷ്ട്രീയചിത്രം പ്രവചനാതീതമാക്കുന്ന തെരഞ്ഞെടുപ്പാണ് വരുന്നത്. അഞ്ചുവട്ടം ഇടതുപക്ഷത്തെയും ആറുപ്രാവശ്യം യുഡിഎഫിനെയും തുണച്ച രാഷ്ട്രീയചരിത്രമാണ് തൃപ്പൂണിത്തുറയുടേത്. പുതിയ പ്രദേശങ്ങളിലേക്കു വ്യാപിച്ച് പുത്തന്‍ മുഖഛായയോടെ 14-ാം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മണ്ഡലം രാഷ്ട്രീയനിരീക്ഷകരിലും കൌതുകമുണര്‍ത്തുന്നു.

Malayalam

കൊച്ചി

സംസ്ഥാനത്തെ ഏറ്റവും ചെറിയ മണ്ഡലമായ മട്ടാഞ്ചേരി ചരിത്രത്തിലേക്ക് മാഞ്ഞപ്പോള്‍ പകരം രൂപീകൃതമായ കൊച്ചി മണ്ഡലം ഇപ്പോള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്ന നിരവധി വിഷയങ്ങളാണ് കൊച്ചിയിലുള്ളത്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വന്നതോടെ കൊച്ചി തുറമുഖത്തെ തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. കൊച്ചി തുറമുഖം ഇപ്പോള്‍ എറണാകുളം മണ്ഡലത്തിലാണ്. എങ്കിലും അവിടെ തൊഴിലെടുക്കുന്നവരില്‍ ഭൂരിഭാഗവും കൊച്ചി മണ്ഡലത്തില്‍നിന്നുള്ളവരാണ്.

Malayalam

വൈപ്പിൻ

ഇന്ത്യയുടെ പ്രശസ്തി വാനോളമുയര്‍ത്തുന്ന വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, കായലും കടലും പുഴയും അതിരുകള്‍, ദ്വീപസമൂഹങ്ങളുടെ സാന്നിധ്യം, സുന്ദരമായ ടൂറിസം കേന്ദ്രങ്ങള്‍, ചെമ്മീന്‍കെട്ടുകള്‍, പൊക്കാളിപ്പാടങ്ങള്‍.... വൈപ്പിന്‍ മണ്ഡലത്തിന്റെ പ്രാധാന്യം ഇതൊക്കെ.

Malayalam

Pages

Subscribe to RSS - എറണാകുളം