9 March 2019, Saturday

കണ്ണൂർ

പേരാവൂർ

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ഇരിട്ടി മുനിസിപ്പാലിറ്റിയും ആറളം, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, പേരാവൂർ എന്നീ ‍പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ പേരാവൂർ നിയമസഭാമണ്ഡലം. 1977 മുതൽ കോൺഗ്രസ്സിലെ, മുൻമന്ത്രി കൂടിയായ, കെ. പി. നൂറുദീൻ അഞ്ചു തവണ ഈ മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ടുണ്ട്. അതിനു ശേഷം കെ. ടി. കുഞ്ഞുമുഹമ്മദും പ്രൊഫസർ എ. ഡി.

Malayalam

മട്ടന്നൂർ

അങ്കത്തട്ടില്‍ ആയുധം നഷ്ടപ്പെട്ടവനെപ്പോലെയാണ് മട്ടന്നൂരില്‍ യുഡിഎഫിന്റെ നില്‍പ്പ്. പരാജയഭീതിയില്‍ ഘടകകക്ഷികള്‍ ഓരോന്നായി പിന്മാറിയ മണ്ഡലം. ഒടുവില്‍ വീരന്‍ ജനതയുടെ തലയില്‍ കെട്ടിവച്ച് കോണ്‍ഗ്രസ് കൈയൊഴിഞ്ഞു. സ്ഥാനാര്‍ഥിയായി കോട്ടയത്തുനിന്നും ആളെ ഇറക്കേണ്ടി വന്നു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ കേരളം ഉറ്റുനോക്കുന്ന മണ്ഡലത്തില്‍ നല്ല എതിരാളിയെപ്പോലും അവതരിപ്പിക്കാനാകാത്ത ദൈന്യതയാണ് യുഡിഎഫിന്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത ജോസഫ് ചാവറയാണ് യുഡിഎഫ് സ്ഥാനാര്‍ഥി.

Malayalam

കൂത്തുപറമ്പ

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് കൂത്തുപറമ്പ് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. വടകര ലോകസഭാ മണ്ഡലത്തിലാണ്‌ കൂത്ത്‌പറമ്പ് മണ്ഡലം ഉൾപ്പെടുന്നത്. കൂത്തുപറമ്പ്, പാനൂർ എന്നീ നഗരസഭകളും കോട്ടയം, കുന്നോത്തുപറമ്പ്, മൊകേരി, പാനൂർ, പാട്യം, തൃപ്പങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കൂത്തുപറമ്പ് നിയമസഭാമണ്ഡലം. കണ്ണൂർ ജില്ലയിലെ ഇടതുകോട്ടകളിൽ ഒന്നാണിത്.

Malayalam

തലശേരി

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലാണ് തലശ്ശേരി നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. തലശ്ശേരി നഗരസഭയും ചൊക്ലി, എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ തലശ്ശേരി നിയമസഭാമണ്ഡലം. ​സി.പി.ഐ(എം) കുത്തകയാക്കി വച്ചിരിക്കുന്ന മണ്ഡലമാണിത്. 1957ലും 1960ലും വി. ആർ. കൃഷ്ണയ്യർ, 1967ൽ കെ. പി. ആർ. ഗോപാലൻ എന്നീ പ്രമുഖർ ​തലശേരിയിൽ നിന്നും വിജയിച്ചിട്ടുണ്ട്.

Malayalam

ധർമ്മടം

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളും തലശ്ശേരി താലൂക്കിലെ ധർമ്മടം, പിണറായി, വേങ്ങാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് ധർമ്മടം നിയമസഭാ മണ്ഡലം.

Malayalam

കണ്ണൂർ

നേരത്തേയുണ്ടായിരുന്ന പ്രദേശങ്ങള്‍ വിട്ടുപോകുകയും പുതിയ പ്രദേശങ്ങള്‍ കൂടിച്ചേരുകയും ചെയ്തതോടെ കണ്ണൂര്‍ മണ്ഡലത്തില്‍ യു ഡി എഫിന്റെ ആത്മവിശ്വാസം തീരെ ഇല്ലാതായിരിക്കുകയാണ്. യു ഡി എഫ് ജയിച്ചു വന്നിരുന്ന മണ്ഡലമാണ് കണ്ണൂര്‍. എം എല്‍ എയായിരുന്ന കെ സുധാകരന്‍ എം പിയായതിനെ തുടര്‍ന്ന് എം എല്‍ എ സ്ഥാനം രാജി വച്ചപ്പോള്‍ പകരം എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടത് യു ഡി എഫ് പ്രതിനിധിയായ എ പി അബ്ദുള്ളക്കുട്ടിയാണ്. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന വിലയിരുത്തലാണ് യു ഡി എഫിനുള്ളത്.

Malayalam

അഴീക്കോട്

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ അഴീക്കോട്‌, ചിറക്കൽ, പാപ്പിനിശ്ശേരി, നാറാത്ത്‌, വളപട്ടണം പഞ്ചായത്തുകളും ചെറിയ ഒരു ഭാഗം കണ്ണൂർ കോർപറേഷനും ഉൾപ്പെട്ടതാണ്‌ അഴീക്കോട് നിയമസഭാമണ്ഡലം. 1977 മുതൽ 2011 വരെ ഒൻപതു തവണ തിരെഞ്ഞെടുപ്പ് നടന്നതിൽ രണ്ടു തവണ മാത്രമേ സി.പി.ഐ.എമ്മിനെ ഈ മണ്ഡലം കൈവിട്ടുള്ളൂ. 1977ൽ ഇവിടെ നിന്നും വിജയിച്ച ചടയൻ ഗോവിന്ദനായിരുന്നു അഴീക്കോടിന്റെ ആദ്യ എം.എൽ.എ.

Malayalam

ഇരിക്കൂർ

കണ്ണൂർ ജില്ലയിലെ മലയോര പഞ്ചായത്തുകൾ ചേർന്ന ഇരിക്കൂർ മണ്ഡലം, കണ്ണൂർ ലോകസഭ മണ്ഡലത്തിൽ ഉൾപ്പെടുന്നു. തളിപ്പറമ്പ്‌ താലൂക്കിലെ ചെങ്ങളായി, ഇരിക്കൂർ, ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, ഉളിക്കൽ എന്നീ പഞ്ചായത്തുകളും ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയും ഉൾപ്പെട്ടതാണ്‌ ഇരിക്കൂർ നിയമസഭാമണ്ഡലം. 1982 മുതൽ കോൺഗ്രസിലെ കെ.സി. ജോസഫ്‌ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Malayalam

തളിപ്പറമ്പ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ തളിപ്പറമ്പ് മുനിസിപ്പാലിറ്റി, ആന്തൂർ മുനിസിപ്പാലിറ്റി എന്നിവയും കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, ചപ്പാരപ്പടവ്‌, കുറുമാത്തൂർ, പരിയാരം, മലപ്പട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭാമണ്ഡലം. ആന്തൂർ പഞ്ചായത്തിനെ 1990ലാണ് തളിപ്പറമ്പ് നഗരസഭയോട് കൂട്ടിച്ചേർത്തത്.

Malayalam

കല്യാശ്ശേരി

കണ്ണൂർ ജില്ലയിലെ കണ്ണൂർ, തളിപ്പറമ്പ് താലൂക്കുകളിൽ പെടുന്ന നിയമസഭാമണ്ഡലമാണ് കല്യാശ്ശേരി നിയമസഭാമണ്ഡലം. ഇത് കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. മുൻമുഖ്യമന്ത്രി ഇ. കെ. നായനാരുടെ ജന്മസ്ഥലം ഉൾപ്പെടുന്ന ഈ പ്രദേശം, കണ്ണൂർ ജില്ലയിലെ സി.പി.ഐ.എം ശക്തികേന്ദ്രങ്ങളിൽ ഒന്നാണ്. 2008ലെ നിയമസഭാ മണ്ഡല പുനർനിർണ്ണയത്തോടെയാണ് ഈ മണ്ഡലം നിലവിൽ വന്നത്.

Malayalam

Pages

Subscribe to RSS - കണ്ണൂർ