11 June 2018, Monday

കാസറഗോഡ്

തൃക്കരിപ്പൂർ

കാസർഗോഡ്‌ ജില്ലയിൽ കണ്ണൂരിനോട് അതിർത്തി പങ്കിടുന്ന മണ്ഡലമാണ് ​തൃക്കരിപ്പൂർ നിയമസഭാമണ്ഡലം. 2008ലെ മണ്ഡല പുനർനിർണയത്തിന് മുന്നേ കണ്ണൂർ ജില്ലയിലെ ചില പ്രദേശങ്ങളും ഈ മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്നു.

Malayalam

കാഞ്ഞങ്ങാട്

കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട് സഗരസഭയും ബളാൽ, അജാനൂർ, കള്ളാർ, കിനാനൂർ-കരിന്തളം, കൊടോം-ബെളൂർ, മടിക്കൈ, പനത്തടി എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപെട്ടതാണ് കാഞ്ഞങ്ങാട് മണ്ഡലം. 2008-ലെ മണ്ഡല പുനർനിർണ്ണയം വഴി രൂപീകൃതമായ മണ്ഡലമാണിത്. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐ ആണ് ഇവിടെ നിന്നും മത്സരിക്കുന്നത്. ഇത്തവണയും സി.പി.ഐ തന്നെ മത്സരിക്കാനാണ് സാധ്യത.

Malayalam

ഉദുമ

കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് ജില്ലയിലെ ദേലംപാടി, ചെമ്മനാട്, ബേഡഡുക്ക, മൂളിയാര്‍, കുറ്റിക്കോല്‍ എന്നീ ഗ്രാമ പഞ്ചായത്ത്കളും പള്ളിക്കര, പുല്ലൂർ-പെരിയ, ഉദുമ എന്നീ പഞ്ചായത്തുകളും ഉള്‍പെട്ടതാണ് ഉദുമ മണ്ഡലം. സി.പി.ഐ.എമ്മിലെ (എൽ.ഡി.എഫ്) കെ. കുഞ്ഞിരാമന്‍ ആണ് മണ്ഡലത്തെ ഇപ്പോൾ പ്രതിനിധീകരിക്കുന്നത്.

Malayalam

കാസറഗോഡ്

എന്നും ത്രികോണ മത്സരത്തിന് വേദിയാകുന്ന കാസര്‍കോട് ഇത്തവണ പോരാട്ടം പഴയ സഹപ്രവര്‍ത്തകര്‍ തമ്മില്‍. വനിതയെ ഇറക്കി ബിജെപിയും ബലപരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ്. രണ്ട് തവണ എല്‍ഡിഎഫ് പിന്തുണയില്‍ മത്സരിച്ച് ഒടുവില്‍ മറുകണ്ടം ചാടിയ എന്‍ എ നെല്ലിക്കുന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി രംഗത്തുവന്നപ്പോള്‍ അവസരവാദ രാഷ്ട്രീയത്തിനില്ലെന്ന പ്രഖ്യാപനവുമായി നാഷണല്‍ യൂത്ത് ലീഗ് നേതാവ് അസീസ് കടപ്പുറം എല്‍ഡിഎഫ് പിന്തുണയോടെ ജനവിധി തേടുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചോര്‍ന്നുപോയ വോട്ട് തിരിച്ച് പിടിക്കാന്‍ കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി എന്‍ ഭട്ടിനെയാണ് ബിജെപി രംഗത്തിറക്കിയിട്ടുള്ളത്.

Malayalam

മഞ്ചേശ്വരം

കാസർഗോഡ് താലൂക്കിൽ പെടുന്ന, കേരളത്തിലെ വടക്കെ അറ്റത്തു കിടക്കുന്ന മണ്ഡലം. കന്നഡ, കൊങ്കിണി, മലയാളം ഭാഷകൾ സംസാരിക്കുന്നവരെ ഇവിടെ കാണാം. മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ മഞ്ചേശ്വരം നിയമസഭാ മണ്ഡലം. ബി ജെ പിക്ക് കാര്യമായ വളകൂറുള്ള മണ്ഡലമാണിത്.

Malayalam
Subscribe to RSS - കാസറഗോഡ്