24 November 2017, Friday

കൊല്ലം

ചാത്തന്നൂർ

ചാത്തന്നൂര്‍ എന്ന നിയോജകമണ്ഡലം പിറക്കുന്നത് 1965ലാണ്. ആദ്യം പരവൂരും പിന്നെ ഇരവിപുരവുമായിരുന്നു. 1951ലെ തിരു-കൊച്ചി ലജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പില്‍ പരവൂരില്‍ വിജയിച്ചത് പി രവീന്ദ്രന്‍ എന്ന സ്വതന്ത്രനായിരുന്നു. കോണ്‍ഗ്രസ് നേതാവ് കുഞ്ഞികൃഷ്ണനെതിരെ നേടിയ അട്ടിമറി വിജയം കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചു.1951 കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ മിക്കവാറും ഒളിവിലായിരുന്നു. പാര്‍ട്ടി സംഘടന പൊതുവേ ശിഥിലവും. അതുകൊണ്ട് 51 ലെ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമായി പാര്‍ട്ടി ഏറ്റെടുത്തു. അന്ന് പാര്‍ട്ടി അനുഭാവികളായ ചെറുപ്പക്കാരെ പലയിടത്തും സ്ഥാനാര്‍ഥികളാക്കി.

Malayalam

ഇരവിപുരം

ഒരുതവണ ഒഴിച്ചാല്‍ എക്കാലവും ഇടതുപക്ഷസ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച പാരമ്പര്യമാണ് ഇരവിപുരം അസംബ്ലി മണ്ഡലത്തിനുള്ളത്. 1957ന് ശേഷം 13 തവണ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. 1965ല്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് നിയമസഭ കൂടിയില്ല. ബാക്കിയുള്ള 12 നിയമസഭകളില്‍ 11ലും ഇരവിപുരത്തെ പ്രതിനിധീകരിച്ചത് ഇടതുപക്ഷമാണ്. ഒന്നാം നിയമസഭയിലും രണ്ടാം നിയമസഭയിലും മണ്ഡലത്തെ പ്രതിനിധീകരിച്ചത് സി.പി.ഐ.-യിലെ പി. രവീന്ദ്രനാണ്. 195-ല്‍ അദ്ദേഹത്തെ വി. കുഞ്ഞുശങ്കപ്പിള്ള (പി.എസ്.പി.)യും 60ല്‍ ഭാസ്കരന്‍പിള്ള (പി.എസ്.പി.)യുമാണ് എതിര്‍ത്തത്.

Malayalam

കൊല്ലം

തിരുകൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ കൊല്ലം മണ്ഡലത്തില്‍ 1951ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ ആര്‍ എസ് പിയിലെ ടി കെ ദിവാകരന്‍ 2349 വോട്ടിന് കോണ്‍ഗ്രസിലെ എ എ റഹിമിനെ തോല്‍പ്പിച്ചു. തൊഴിലാളികളുടെ അഭൂതപൂര്‍വമായ മുന്നേറ്റമായിരുന്നു ആ തിരഞ്ഞെടുപ്പുവിജയം. ടി കെ ദിവാകരന് 12,373 വോട്ടും എ എ റഹിമിന് 10029 വോട്ടുമാണ് ലഭിച്ചത്. 1954 ലെ തിരഞ്ഞെടുപ്പിലും ടി കെ ദിവാകരന്‍ തന്നെ വിജയിച്ചു. ഇത്തവണ എതിരാളി കോണ്‍ഗ്രസിലെ ആര്‍ ശങ്കറായിരുന്നു. ഭൂരിപക്ഷം 6175 വോട്ട്. ടികെയ്ക്ക് 20063 വോട്ടും ശങ്കറിന് 13888 വോട്ടും ലഭിച്ചു.

Malayalam

കുണ്ടറ

കാര്‍ഷികസമൃദ്ധിയില്‍ സംസ്ഥാനം അംഗീകരിച്ച മികവും വ്യവസായപ്പെരുമയും കശുവണ്ടി-മത്സ്യ സമൃദ്ധിയും ഒത്തുചേര്‍ന്ന് തൊഴിലാളികളുടെ കരുത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തിദുര്‍ഗമായ കുണ്ടറ തെരഞ്ഞെടുപ്പിന് സജ്ജമായി. 2008ലെ അതിര്‍ത്തി പുനര്‍നിര്‍ണയത്തിനു ശേഷം പഴയ കുണ്ടറ മണ്ഡലത്തില്‍ നിലനിര്‍ത്തിയ കുണ്ടറ, പെരിനാട്, പേരയം പഞ്ചായത്തുകള്‍ക്കൊപ്പം ഇരവിപുരം മണ്ഡലത്തിലെ തൃക്കോവില്‍വട്ടം, ഇളമ്പള്ളൂര്‍, കൊറ്റങ്കര പഞ്ചായത്തുകളും ചാത്തന്നൂര്‍ മണ്ഡലത്തിലെ നെടുമ്പനയും ചേര്‍ന്നതാണ് പുതിയ കുണ്ടറ മണ്ഡലം.

Malayalam

ചടയമംഗലം

ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് ചടയമംഗലം. 1951ല്‍ തിരുകൊച്ചി ലജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചടയമംഗലം ദ്വയാംഗ മണ്ഡലമായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആര്‍ കേശവപിള്ള 1703 വോട്ടിനും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ കൊച്ചുകുഞ്ഞ് 642 വോട്ടിനും വിജയിച്ചു.

Malayalam

പുനലൂർ

തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് 1951ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുനലൂര്‍ ഉള്‍പ്പെടുന്ന പ്രദേശം പത്തനാപുരം മണ്ഡലത്തിലായിരുന്നു. ചരിത്രം സൃഷ്ടിച്ച ആ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം സ്വതന്ത്രന്മാരായിട്ടാണ് മത്സരിച്ചത്. പത്തനാപുരത്ത് രാജഗോപാലന്‍ നായര്‍ക്കായിരുന്നു വിജയം. 2850 വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിന് കിട്ടി. അദ്ദേഹത്തിന് 13471 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ ബാവാസാഹിബിന് 10621 വോട്ടും ലഭിച്ചു.

Malayalam

പത്തനാപുരം

തോട്ടങ്ങളിലും വയലേലകളിലും പണിയെടുക്കുന്ന അദ്ധ്വാനിക്കുന്നവരുടെ നാടായ പത്തനാപുരം പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് ഏറെ വളക്കൂറുള്ള മണ്ണാണ്. 1952ല്‍ തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നടന്ന ആദ്യതെരഞ്ഞെടുപ്പ് ചരിത്രം സൃഷ്ടിച്ചു എന്നുപറയാം.  കമ്മ്യൂണിസ്റ്റുകാര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് അന്ന് മത്സരിച്ചത്. ആ തെരഞ്ഞെടുപ്പില്‍ അഡ്വ. രാജഗോപാലന്‍നായര്‍  2850 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ ബാവാസാഹിബിനെ തോല്‍പ്പിച്ചു.

Malayalam

കുന്നത്തൂർ

തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് 1952ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കുന്നത്തൂര്‍ ദ്വയാംഗ മണ്ഡലമായിരുന്നു. കോണ്‍ഗ്രസിലെ ആദിച്ചനും മാധവന്‍ ഉണ്ണിത്താനും വിജയിച്ചു. ആദിച്ചന് 6744 വോട്ടും മാധവനുണ്ണിത്താന് 4819 വോട്ടും ലഭിച്ചു. ഇരുവര്‍ക്കും യഥാക്രമം 26800 വോട്ടും 26303 വോട്ടുമാണ് ലഭിച്ചത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ഗോപാലന്‍നായര്‍ക്ക് 21484 വോട്ടും കൃഷ്ണശാസ്ത്രിക്ക് 20056 വോട്ടും ആര്‍എസ്പിയിലെ രാഘവന്‍പിള്ളയ്ക്ക് 10874 വോട്ടും ലഭിച്ചു. 1954ല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയിലെ പന്തളം പി ആര്‍ മാധവന്‍പിള്ള 5778 വോട്ടിനും ആര്‍എസ്പിയിലെ കെഎസ് കൃഷ്ണശാസ്ത്രി 5666 വോട്ടിനും വിജയിച്ചു.

Malayalam

Pages

Subscribe to RSS - കൊല്ലം