6 March 2019, Wednesday

കോഴിക്കോട്

ബേപ്പൂർ

ഇന്ത്യ സ്വതന്ത്രമാവുന്നതിന് മുമ്പുതന്നെ ലോകപ്രശസ്തമാണ് ബേപ്പൂര്‍. പ്രകൃതിദത്തമായ തുറമുഖം, ഉരുനിര്‍മാണത്തിലെ കരവിരുത് എന്നിവ ബേപ്പൂരിന്റെ യശസ്സ് ഉയര്‍ത്തി. ഖലാസിമാരുടെ അധ്വാനമഹത്വവും ഓടുനിര്‍മാണരംഗത്തെ പ്രാഗത്ഭ്യവും ബേപ്പൂരിന്റെ തൊപ്പിയില്‍ പൊന്‍തൂവലായി. ഇതോടൊപ്പം നാടിന്റെ ഇടതുപക്ഷ മനസ്സൂകൂടി ചേര്‍ന്നതോടെ ബേപ്പൂര്‍ എല്ലാ രംഗത്തും തിളങ്ങി. 1965ല്‍ നിയോജകമണ്ഡലം രൂപീകരിച്ചശേഷം രണ്ട്തവണ കൈവിട്ടതൊഴിച്ചാല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയം കൊയ്ത പാരമ്പര്യമാണ് ബേപ്പൂര്‍ നിയോജകമണ്ഡലത്തിനുള്ളത്.

Malayalam

കുന്നമംഗലം

2006 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫിന് ഏക എംഎല്‍എയെ ലഭിച്ച മണ്ഡലമാണ് കുന്നമംഗലം. യുഡിഎഫിലെ ലീഗ് സ്വതന്ത്രന്‍ യു സി രാമന്‍ 297 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1977 മുതല്‍ ഈ നിയമസഭാ മണ്ഡലം പട്ടികജാതി സംവരണ സീറ്റായിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തോടെ കുന്നമംഗലം ജനറല്‍ മണ്ഡലമായി. കുന്നമംഗലം, ചാത്തമംഗലം, പെരുവയല്‍, പെരുമണ്ണ, മാവൂര്‍, ഒളവണ്ണ പഞ്ചായത്തുകളാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. വര്‍ഷങ്ങളായി കുന്നമംഗലത്തിന്റെ ഭാഗമായിരുന്ന കുരുവട്ടൂര്‍ പഞ്ചായത്ത് എലത്തൂര്‍ മണ്ഡലത്തിന്റെയും മുക്കം പഞ്ചായത്ത് തിരുവമ്പാടി മണ്ഡലത്തിന്റെയും ഭാഗമായി.

Malayalam

തിരുവമ്പാടി

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ മുക്കം നഗരസഭയും തിരുവമ്പാടി, കാരശ്ശേരി, കോടഞ്ചേരി, കൊടിയത്തൂർ, കൂടരഞ്ഞി, പുതുപ്പാടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ തിരുവമ്പാടി നിയമസഭാ മണ്ഡലം. ഇത് വയനാട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു.

Malayalam

കൊടുവള്ളി

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി​ മുനിസിപ്പാലിറ്റിയും കിഴക്കോത്ത്, മടവൂർ, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കൊടുവള്ളി നിയമസഭാ മണ്ഡലം. കോഴിക്കോട് ലോകസഭാമണ്ഡലത്തിലാണ് കൊടുവള്ളി ഉൾപ്പെടുന്നത്. മുസ്ലീം ലീഗിൻറെ കുത്തക മണ്ഡലം ആണ് കൊടുവള്ളി.

Malayalam

കോഴിക്കോട് സൗത്ത്

തൊഴിലാളികള്‍ക്ക് പുതുജീവന്‍ നല്‍കിയ തിരുവണ്ണൂര്‍ കോട്ട മില്ലും വികസനമുന്നേറ്റം കുറിക്കുന്ന മാവൂര്‍ റോഡുമെല്ലാം പകിട്ടേകുന്ന മണ്ഡലമാണ് കോഴിക്കോട് സൌത്ത്. നഗരത്തിന്റെ പകുതിയിലധികവും ഈ മണ്ഡലത്തിലാണ്. കൂടുതല്‍ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനെ പിന്തുണച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്. പഴയ കോഴിക്കോട് രണ്ടാം മണ്ഡലം അടുക്കിപ്പണിതാണ് കോഴിക്കോട് സൌത്ത് രൂപപ്പെടുത്തിയത്. കോര്‍പറേഷനിലെ 17 മുതല്‍ 38 വരെയുള്ള വാര്‍ഡുകളും 41-ാം വാര്‍ഡും ഉള്‍പ്പെടുന്നതാണ് സൌത്ത്. 62,951 പുരുഷ വോട്ടര്‍മാരും 67,454 സ്ത്രീവോട്ടര്‍മാരുമടക്കം 1,30,405 വോട്ടര്‍മാരാണുളളത്.

Malayalam

കോഴിക്കോട് നോർത്ത്

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപ്പറേഷനിലെ 1 മുതൽ 16 വരെ വാർഡുകൾ, 39, 40, 42 മുതൽ 51 വരെ വാർഡുകൾ എന്നിവ ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് കോഴിക്കോട്‌‌ വടക്ക് നിയമസഭാ മണ്ഡലം. ഇത് കോഴിക്കോട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. 2008ലെ മണ്ഡല പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാ മണ്ഡലം നിലവിൽ വന്നത്. പൊതുവിൽ കോഴിക്കോട് നോർത്ത് ഇടതുപക്ഷത്തോട് ആഭിമുഖ്യം കാട്ടുന്ന മണ്ഡലം ആണ്.

Malayalam

ഏലത്തൂർ

ആദ്യ നിയമസഭാംഗത്തെ തെരഞ്ഞെടുത്ത് കേരള നിയമസഭയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് എലത്തൂര്‍. നഗരവും ഗ്രാമവും ഇഴചേര്‍ന്നുകിടക്കുന്ന നിയമസഭാ മണ്ഡലം. കോരപ്പുഴയെ തഴുകി തീരദേശം മുതല്‍ മലയോരംവരെ സവിശേഷമായ ഭൂവിഭാഗങ്ങളുള്ളതാണ് ഈ പുതിയ നിയോജകമണ്ഡലം. ജില്ലയിലെ മൂന്നു മണ്ഡലങ്ങള്‍ ചേര്‍ന്നാണ് 13-ാമത്തെ പുതിയ ജനപ്രതിനിധിക്കായുള്ള തട്ടകം, എലത്തൂര്‍ രൂപീകൃതമായത്. ബാലുശേരി, കൊടുവള്ളി, കുന്നമംഗലം മണ്ഡലങ്ങളിലെ പ്രദേശങ്ങളാണ് എലത്തൂരിലുള്ളത്.

Malayalam

ബാലുശ്ശേരി

ജില്ലയില്‍ ഏറ്റവുമധികം വോട്ടര്‍മാരുള്ള ബാലുശേരി ചരിത്രത്തിലാദ്യമായി ഇത്തവണ സംവരണമണ്ഡലമായി. വര്‍ഷങ്ങളായി കുന്നമംഗലമാണ് സംവരണമണ്ഡലം. അത്തോളി, ബാലുശേരി, കായണ്ണ, കൂരാച്ചുണ്ട്, കോട്ടൂര്‍, നടുവണ്ണൂര്‍, പനങ്ങാട്, ഉള്ള്യേരി, ഉണ്ണികുളം എന്നീ ഒമ്പത് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ബാലുശേരി. എലത്തൂര്‍, തലക്കുളത്തൂര്‍, അത്തോളി, ഉള്ള്യേരി, ബാലുശേരി, നന്മണ്ട, പനങ്ങാട് പഞ്ചായത്തുകളായിരുന്നു മണ്ഡല പുനര്‍നിര്‍ണയത്തിനു മുമ്പ് ഉണ്ടായിരുന്നത്. ഇതില്‍ തലക്കുളത്തൂര്‍, നന്മണ്ട പഞ്ചായത്തുകള്‍ പുതിയ മണ്ഡലമായ എലത്തൂരിലേക്ക് മാറി. എലത്തൂര്‍ പഞ്ചായത്താകട്ടെ കോര്‍പറേഷന്റെ ഭാഗമാണെങ്കിലും എലത്തൂര്‍ മണ്ഡലത്തിലായി.

Malayalam

പേരാമ്പ്ര

ചരിത്രപ്രസിദ്ധമായ കൂത്താളി സമരത്തിലൂടെയും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ കീഴരിയൂര്‍ ബോംബ് കേസിലൂടെയും ജനമുന്നേറ്റത്തിന്റെ വീറുറ്റ പാരമ്പര്യമുള്ള നാടാണ് പേരാമ്പ്ര നിയമസഭാ മണ്ഡലം. 1957ലാണ് മണ്ഡലം രൂപീകൃതമായത്. ചങ്ങരോത്ത്, ചക്കിട്ടപാറ, കൂത്താളി, പേരാമ്പ്ര, നൊച്ചാട്, അരിക്കുളം, ചെറുവണ്ണൂര്‍, മേപ്പയൂര്‍, തുറയൂര്‍, കീഴരിയൂര്‍ എന്നീ പത്ത് പഞ്ചായത്തുകളാണുള്ളത്. 321.98 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. കഴിഞ്ഞതവണ മണ്ഡലത്തിലുണ്ടായിരുന്ന കായണ്ണ, കൂരാച്ചുണ്ട്, കോട്ടൂര്‍, നടുവണ്ണൂര്‍ പഞ്ചായത്തുകള്‍ ബാലുശേരി മണ്ഡലത്തിന്റെ ഭാഗമായി.

Malayalam

കൊയിലാണ്ടി

നഗരസഭയുടെ വികസനനായകനെ നിയമസഭയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കൊയിലാണ്ടി മണ്ഡലം. പത്തുവര്‍ഷം നഗരസഭയെ നയിച്ചതിന്റെ ഭരണപാടവം ഇടതുപക്ഷ സ്ഥാനാര്‍ഥി കെ ദാസന്റെ വഴികള്‍ സുഗമമാക്കുന്നു. വികസനരംഗത്ത് മണ്ഡലത്തെ ബഹുദൂരം മുന്നോട്ടുനയിച്ച പി വിശ്വന്‍ എംഎല്‍എയ്ക്ക് കെ ദാസനിലൂടെ തുടര്‍ച്ച തേടുകയാണ് ജനങ്ങള്‍. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് കെ പി അനില്‍കുമാറിനെയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. പ്രതിഷേധം തെരുവ്പ്രകടനത്തോളമെത്തിയതിന്റെ ക്ഷീണത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഈ പ്രതികൂലാവസ്ഥ മറികടന്നുവേണം അനില്‍കുമാറിന് പോരാട്ടത്തിനിറങ്ങാന്‍.

Malayalam

Pages

Subscribe to RSS - കോഴിക്കോട്