18 November 2017, Saturday

തിരുവനന്തപുരം

പരസ്യ തട്ടിപ്പ്: തരൂരിന്റെ ഓഫീസിന് പ്രതികരണമില്ല

തമിഴ്നാട്ടിലെ ദേശീയപാതയുടെ ഫോട്ടോ സ്വന്തം മണ്ഡലത്തിലെ നേട്ടമാക്കി പരസ്യമിറക്കിയതിനെപ്പറ്റി കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഓഫീസിന് പ്രതികരണമില്ല. അതിനിടെ തമിഴ്നാട്ടിലെ ദേശീയപാതയുടെ ചിത്രമുള്ള ചില ഫ്ളക്സ് ബോര്‍ഡുകള്‍ തരൂരിന്റെ അനുയായികള്‍ എടുത്തുമാറ്റി. ഫ്ളക്സ് ബോര്‍ഡുകള്‍ക്കുപുറമെ, വികസനനേട്ടം എന്ന പേരില്‍ തരൂര്‍ പത്രങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങളിലും പുറത്തിറക്കിയ ലഘുലേഖയിലും തമിഴ്നാട് ദേശീയപാതയുടെ ചിത്രമുണ്ടായിരുന്നു. കോയമ്പത്തൂരിനും സേലത്തിനുമിടയില്‍ ഈറോഡിനുസമീപം ചിത്തോട് ടൗണ്‍ പ്രദേശത്തുകൂടി കടന്നുപോകുന്ന നാലുവരിപ്പാതയാണ് തരൂര്‍ സ്വന്തം മണ്ഡലത്തിന്റെ വികസനമാക്കിയത്.

Malayalam

ആറ്റിങ്ങൽ

പുനര്‍ നിര്‍ണയിച്ച ആറ്റിങ്ങല്‍ നിയമസഭാ നിയോജകമണ്ഡലം അതിര്‍ത്തിയുടെയും ഘടനയുടെയും കാര്യത്തില്‍ കാര്യമായ വ്യത്യാസമുള്ള മണ്ഡലമാണ്. പഴയ കിളിമാനൂര്‍ മണ്ഡലം ഇല്ലാതായതോടെ അതിലുള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ ഭൂരിഭാഗവും ഇപ്പോഴത്തെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ടു. പഴയ ആറ്റിങ്ങല്‍ മണ്ഡലത്തിലെ പല ഗ്രാമപഞ്ചായത്തുകളും ഇപ്പോള്‍ പുതിയതായി രൂപപ്പെട്ട ചിറയിന്‍കീഴ് മണ്ഡലത്തിലാണ്. വര്‍ക്കല നിയോജകമണ്ഡലത്തിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളും ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലാണുള്‍പ്പെട്ടിട്ടുള്ളത്.

Malayalam

ചിറയിന്‍കീഴ്

അറബിക്കടല്‍ അതിരിടുന്ന ചിറയിന്‍കീഴ് മണ്ഡലത്തിന് നിയമസഭാ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനം. പഴയ ആറ്റിങ്ങല്‍ മണ്ഡലത്തിലെ അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, അഴൂര്‍, കിഴുവിലം പഞ്ചായത്തുകളും കിളിമാനൂരിലെ മുദാക്കലും കഴക്കൂട്ടത്തെ മംഗലപുരം, കഠിനംകുളം പഞ്ചായത്തുകളും ഉള്‍പ്പെടുത്തിയാണ് പുതുതായി ചിറയിന്‍കീഴ് മണ്ഡലത്തിനു രൂപംനല്‍കിയത്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണ് മണ്ഡലം. അഞ്ചുതെങ്ങ് പഞ്ചായത്തിലെ ഒന്നാംപാലത്തില്‍നിന്ന് ആരംഭിച്ച് കഠിനംകുളത്തെ തുമ്പവരെ നീളുന്ന ചിറയിന്‍കീഴ്, അഴൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കടലോരഗ്രാമമാണ് മണ്ഡലത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി നിര്‍ണയിക്കുന്നത്.

Malayalam

നെടുമങ്ങാട്

ഇടതുപക്ഷത്തോട് ശക്തമായ ആഭിമുഖ്യവും കൂറും പുലര്‍ത്തുന്ന മണ്ഡലമാണ് നെടുമങ്ങാട്. മണ്ഡല പുനര്‍ നിര്‍ണയം നെടുമങ്ങാടിന്റെ ഇടതുപക്ഷ ചായ്‌വ് വര്‍ധിപ്പിച്ചിരിക്കുന്നുവെന്നാണ് വിലയിരുത്തല്‍. മണ്ഡല പുനര്‍ നിര്‍ണയത്തെ തുടര്‍ന്ന് നാല് പഞ്ചായത്തുകള്‍ വിട്ടുപോകുകയും മൂന്നെണ്ണം കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു. നെടുമങ്ങാടിന്റെ ഭാഗമായിരുന്ന അരുവിക്കര, വെള്ളനാട് പഞ്ചായത്തുകള്‍ പുതിയ അരുവിക്കര മണ്ഡലത്തിന്റെ ഭാഗമായി. ആനാട്, പനവൂര്‍ പഞ്ചായത്തുകള്‍ വാമനപുരം മണ്ഡലത്തില്‍ ചേര്‍ന്നു.

Malayalam

നെയ്യാറ്റിൻ‌കര

മണ്ഡല പുനര്‍നിര്‍ണ്ണയത്തെത്തുടര്‍ന്ന് പാടേ മാറിയ നിയോജക മണ്ഡലമാണ് നെയ്യാറ്റിന്‍കര. പഴയ നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പഞ്ചായത്തുകള്‍ അധികവും ഇപ്പോള്‍ പാറശ്ശാല മണ്ഡലത്തിലാണ്. പഴയ പാറശ്ശാല മണ്ഡലത്തിലുണ്ടായിരുന്ന കാരോട്, കുളത്തൂര്‍, ചെങ്കല്‍, തിരുപുറം, എന്നീ പഞ്ചായത്തുകള്‍ പുതിയ നെയ്യാറ്റിന്‍കര മണ്ഡലത്തിന്റെ ഭഗമായപ്പോള്‍ പഴയ നെയ്യാറ്റിന്‍കരയുടെ ഭാഗമായിരുന്ന നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയും അതിയന്നൂര്‍ പഞ്ചായത്തും മാത്രമാണ് മണ്ഡലത്തില്‍ അവശേഷിച്ചത്.

Malayalam

കോവളം

എന്നും ഇടതുപക്ഷത്തോട് ആദരവും സ്‌നേഹവും പുലര്‍ത്തിയിട്ടുള്ള ഒരു മണ്ഡലമാണ് കോവളം. കൈത്തറി തൊഴിലാളികളും കര്‍ഷകരും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന കോവളം മണ്ഡലത്തില്‍ വികസനം എന്തെന്ന് മണ്ഡലത്തിലെ നിവാസികള്‍ അറിയുന്നത് എല്‍ഡിഎഫിന്റെ ഭരണ നേട്ടത്തിലാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 250 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സിറ്റിങ് എംഎല്‍എ ജമീല പ്രകാശം തന്റെ മണ്ഡലത്തില്‍ നടപ്പിലാക്കിയത്. കുടിവെള്ളത്തിനായി പരക്കം പാഞ്ഞ മണ്ഡലത്തിലെ നിവാസികള്‍ക്ക് 100 കോടിയോളം ചെലവഴിച്ച് മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാന്‍ കഴിഞ്ഞു.

Malayalam

കാട്ടാക്കട

തിരുവനന്തപുരം നഗരവുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന പുതുതായി രൂപംകൊണ്ട നിയമസഭാമണ്ഡലമാണ് കാട്ടാക്കട. ആറ് പഞ്ചായത്താണ് ഈ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ പള്ളിച്ചല്‍, വിളവൂര്‍ക്കല്‍, വിളപ്പില്‍, മാറനല്ലൂര്‍, മലയിന്‍കീഴ് പഞ്ചായത്തുകള്‍ പഴയ നേമംമണ്ഡലത്തിലും കാട്ടാക്കട പഞ്ചായത്ത് പുനഃക്രമീകരണത്തില്‍ ഇല്ലാതായ ആര്യനാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്നതുമാണ്.

Malayalam

അരുവിക്കര

മണ്ഡലം പുനസംഘടനയെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട മണ്ഡലമാണ് അരുവിക്കര നിയോജക മണ്ഡലം. പഴയ ആരന്യാട്, നെടുമങ്ങാട് മണ്ഡലങ്ങളില്‍ നിന്നും ചില ഗ്രാമപഞ്ചായത്തുകള്‍ പുതിയ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കാര്‍ഷികമേഖലക്ക് ഏറെ പ്രാധാന്യമുള്ള മണ്ഡലങ്ങളില്‍ ഒന്നാണിത്. ഇവിടെ തൊഴിലാളികള്‍ക്കിടയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഉറച്ച് അടിത്തറയാണുള്ളത്. ഇത് ഇക്കുറി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗുണകരമാകുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

Malayalam

Pages

Subscribe to RSS - തിരുവനന്തപുരം