12 December 2017, Tuesday

പത്തനംതിട്ട

അടൂർ

 ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ അടിത്തറയും സംഘടനാ ശേഷിയുമുളള മണ്ഡലമാണ് അടൂര്‍ . പഴയ അടൂരിന്റെ ഒരു പഞ്ചായത്ത് ഒഴിവാക്കിയും പഴയ പന്തളത്തിന്റെ മൂന്നു പഞ്ചായത്തുകളും കോന്നിയില്‍ നിന്ന് ഒരെണ്ണവും കൂട്ടിച്ചേര്‍ത്തും രൂപീകരിച്ച മണ്ഡലമാണ് അടൂര്‍.അടൂര്‍ നഗരസഭയും പന്തളം, തുമ്പമണ്‍, കടമ്പനാട്, കൊടുമണ്‍, ഏറത്ത്, ഏഴംകുളം, പള്ളിക്കല്‍, പന്തളം തെക്കേക്കര പഞ്ചായത്തുകളും അടങ്ങുന്നതാണ് അടൂര്‍ നിയമസഭാ മണ്ഡലം. അടൂര്‍ നഗരസഭയിലും പന്തളം, തുമ്പമണ്‍, കടമ്പനാട് ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് അധികാരത്തിലുളളത്.

Malayalam

കോന്നി

അതിരുകള്‍ പുനര്‍ നിര്‍ണ്ണയിച്ചതോടെ മലയോര മേഖലയായ കോന്നിയില്‍ ഇത്തവണ ഇടതുപക്ഷ അടിത്തറ കൂടുതല്‍ ശക്തമായി. ഇടതുസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും മണ്ഡല പുനര്‍നിര്‍ണ്ണയത്തിലൂടെ ഇടത് അടിത്തറ ശക്തമായതും കോന്നിയില്‍ എല്‍ ഡി എഫിന് അനുകൂല സാഹചര്യമൊരുക്കുന്നു.

Malayalam

തിരുവല്ല

മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ തിരുവല്ല നിയോജക മണ്ഡലത്തിന് കറകളഞ്ഞ ഇടതുപക്ഷമുഖം. കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലം കൈവരിച്ച നേട്ടങ്ങള്‍ തിരുവല്ലയുടെ മനസ്സ് ഇടതുപക്ഷ മുന്നണി കീഴ്‌പ്പെടുത്തി. പഴയ കല്ലൂപ്പാറ മണ്ഡലത്തില്‍ ഉണ്ടായിരുന്ന കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട്, പുറമറ്റം, പഞ്ചായത്തുകളാണ് ഇക്കുറി തിരുവല്ല മണ്ഡലത്തോട് ചേര്‍ത്തിരിക്കുന്നത്. തിരുവല്ല മുനിസിപ്പാലിറ്റിയും 11 പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് തിരുവല്ല മണ്ഡലം. ആകെ 190258 വോട്ടര്‍മാരുള്ള തിരുവല്ലയില്‍ 101330 സ്ത്രീകളും 88928 പുരുഷന്മാരുമാണ്.

Malayalam
Subscribe to RSS - പത്തനംതിട്ട