23 September 2017, Saturday

പാലക്കാട്

ആലത്തൂർ

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ ആലത്തൂർ, എരിമയൂർ, കിഴക്കഞ്ചേരി, കുഴൽമന്ദം, മേലാർകോട്, തേങ്കുറിശ്ശി, വണ്ടാഴി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ആലത്തൂർ നിയമസഭാമണ്ഡലം. ആലത്തൂർ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു ആലത്തൂർ നിയമസഭാ മണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെ കുഴൽമന്ദവും ആലത്തൂരും കൂട്ടി യോജിപ്പിച്ച് ഉണ്ടായ മണ്ഡലമാണ് ആലത്തൂർ.

Malayalam

നെന്മാറ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ എലവഞ്ചേരി, കൊടുവായൂർ, കൊല്ലങ്കോട്, മുതലമട, നെല്ലിയാമ്പതി, നെന്മാറ, പല്ലശ്ശന, അയിലൂർ, പുതുനഗരം, വടവന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് നെന്മാറ നിയമസഭാമണ്ഡലം. ​​കൊല്ലങ്കോട് എന്ന പേരിൽ അറിയപ്പെടുന്ന മണ്ഡലം 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ​നെന്മാറ ആയതു. കൊല്ലങ്കോട് പൊതുവിൽ ഇടതു അനുകൂല മണ്ഡലം ആയിരുന്നു.

Malayalam

ചിറ്റൂർ

​പാലക്കാട് ജില്ലയിലെ ചിറ്റൂർ-തത്തമംഗലം നഗരസഭയും എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി പെരുവെമ്പ്, പൊൽപ്പുള്ളി പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ചിറ്റൂർ നിയമസഭാമണ്ഡലം. ആലത്തൂർ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു ചിറ്റൂർ.

Malayalam

തരൂർ

തരൂര്‍ മണ്ഡലത്തില്‍ എ കെ ബാലന്‍ എത്തുന്നത് 1000 സൂര്യന്മാരുടെ പ്രകാശവുമായാണ്. കേരളത്തില്‍ പ്രകാശം പരത്തിയ വൈദ്യുതിമന്ത്രിയെന്ന അംഗീകാരവും പ്രദേശവുമായുള്ള ചിരപരിചയവും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ മണ്ഡലത്തിന് ഏറെ സ്വീകാര്യനാക്കുന്നു. കുഴല്‍മന്ദം, ആലത്തൂര്‍ മണ്ഡലങ്ങളിലായിരുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തിയാണ് തരൂര്‍ രൂപംകൊണ്ടത്. ഇവിടെ എ കെ ബാലന് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. കഴിഞ്ഞ രണ്ടു തവണയും കുഴല്‍മന്ദത്തെ പ്രതിനിധാനംചെയ്തത് എ കെ ബാലനാണ്. കേരളപ്പിറവിമുതല്‍ ഇടതുപ്രസ്ഥാനത്തിനൊപ്പം നില്‍ക്കുന്ന മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് തെല്ലും ആശങ്കയില്ല.

Malayalam

പാലക്കാട്

​പാലക്കാട് ജില്ലയിലെ പാലക്കാട് നഗരസഭയും, പാലക്കാട് താലൂക്കിലെ കണ്ണാടി, പിരായിരി എന്നീ ഗ്രാമപഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പാലക്കാട് നിയമസഭാമണ്ഡലം. പാലക്കാട് ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു ഈ മണ്ഡലം. 1977 മുതല്‍ 1991 വരെ തുടർച്ചയായി അഞ്ചു തവണ ​സി.എം.സുന്ദരം ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി നിന്നും കൊണ്ട് വിജയിച്ചിട്ടുണ്ട്. ​1996ൽ സി. എം. സുന്ദരത്തെ തോൽപ്പിച്ചു ടി. കെ. നൌഷാദ് മണ്ഡലം സി.പി.ഐ.എമ്മിന് വേണ്ടി നേടി, 2001-ൽ പ്രമുഖ കോൺഗ്രസ് നേതാവായ കെ. ശങ്കരനാരായണൻ മണ്ഡലം യു.ഡി.എഫിന് വേണ്ടി തിരിച്ചു പിടിച്ചു. 2006-ൽ വീണ്ടും സി.പി.ഐ.എം, കെ.കെ.

Malayalam

മലമ്പുഴ

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മലമ്പുഴ നിയമസഭാമണ്ഡലം. ഇടതുപക്ഷത്തെ പ്രമുഖർ ജയിച്ചു വരുന്ന മണ്ഡലങ്ങളിൽ ഒന്നാണു മലമ്പുഴ. 1965 മുതൽ 2011 വരെ നടന്ന പന്ത്രണ്ടു തിരെഞ്ഞെടുപ്പ് ചരിത്രമെടുത്താൽ എല്ലാ തവണയും സി പി ഐ എം സ്ഥനാർത്ഥികൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്. ഇ. കെ. നായനാർ രണ്ടു തവണയും, ടി ശിവദാസമേനോൻ മൂന്ന് തവണയും വിജയിച്ചിട്ടുണ്ട്. രണ്ടായിരത്തി ഒന്നു മുതൽ മൂന്ന് തവണ പ്രതിപക്ഷ നേതാവ് സി.പി.ഐ.എമ്മിലെ വി.എസ്. അച്യുതാനന്ദൻ ആണ് വിജയിച്ചിരിക്കുന്നത്.

Malayalam

മണ്ണാർക്കാട്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ മണ്ണാർക്കാട് മുൻസിപ്പാലിറ്റിയും അഗളി, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, ​തെങ്കര, പുതൂർ, ഷോളയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ​​മണ്ണാർക്കാട് നിയമസഭാമണ്ഡലം. പാലക്കാട്ട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു മണ്ണാർക്കാട് 1977 മുതൽ 2011 വരെ നടന്ന ഒൻപതു തിരെഞ്ഞെടുപ്പുകളുടെ ചരിത്രമെടുത്താൽ നാല് തവണ സി.പി.ഐ. സ്ഥാനാർഥികളും അഞ്ചു തവണ മുസ്ലീം ലീഗ് സ്ഥാനാർഥികളും ജയിച്ചിട്ടുണ്ട് . രണ്ടായിരത്തി പതിനൊന്നിൽ ഇടതുപക്ഷ സ്ഥനാർഥിയെ തോൽപ്പിച്ച് മുസ്ലീം ലീഗിലെ എൻ. ഷംസുദ്ദീൻ നിയമസഭയിൽ എത്തി​. ഇത്തവണയും എൻ.

Malayalam

കോങ്ങാട്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, തച്ചമ്പാറ, കരിമ്പ എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കേരളശ്ശേരി,കോങ്ങാട്, മങ്കര, മണ്ണൂർ, പറളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കോങ്ങാട് നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനഃനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. പട്ടിക ജാതി സംവരണ മണ്ഡലമാണ് കോങ്ങാട്. സി.പി.ഐ.എമ്മിലെ കെ.

Malayalam

ഒറ്റപ്പാലം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരസഭയും അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂർ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒറ്റപ്പാലം നിയമസഭാമണ്ഡലം. 1957 മുതല്‍ 2011 വരെയുള്ള പതിനാലു തിരെഞ്ഞടുപ്പു ചരിത്രമെടുത്താല്‍ പന്ത്രണ്ടു തവണയും മണ്ഡലം ഇടതിനൊപ്പം ആയിരുന്നു. ​ബി. ജെ.

Malayalam

ഷൊർണ്ണൂർ

പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ, ചെർപ്പുളശ്ശേരി ​നഗരസഭകളും അനങ്ങനടി, ചളവറ, നെല്ലായ, തൃക്കടീരി, വാണിയംകുളം, വെള്ളിനേഴി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഷൊർണ്ണൂർ നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനഃനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. ഇടതുപക്ഷത്ത് നിന്നും സി.പി.ഐ.എം. നേതാവ് കെ. എസ്. സലീഖ ആണ് ഷൊർണ്ണൂറിനെ നിയമസഭയില്‍ പ്രതിനിധാനം ചെയുന്നത്.

Malayalam

Pages

Subscribe to RSS - പാലക്കാട്