19 February 2019, Tuesday

മലപ്പുറം

പൊന്നാനി

പൊന്നാനി കണ്ടകുറുമ്പക്കാവില്‍ നാട്ടുതാലപ്പൊലി. വൈകിട്ട് അഞ്ചരയോടെ തുടങ്ങുന്ന വെടിക്കെട്ട് കാണാനെത്തിയ ആയിരങ്ങള്‍. കാവില്‍ വാദ്യമേളം. കൊടിക്കൂറയ്ക്കുതാഴെ ഗജവീരന്മാര്‍. വഴിനീളെ തോരണങ്ങള്‍. ചെറിയ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ മതേതരസ്വഭാവം വിളിച്ചറിയിക്കുന്ന നാടിന്റെ സ്വന്തം ഉത്സവം കാണാനെത്തിയവര്‍ക്കിടയിലേക്ക് ചുറുചുറുക്കോടെ സ്ഥാനാര്‍ഥിയെത്തി. ചമ്രവട്ടത്ത് വാഹനം നിര്‍ത്തി പൂരപ്പറമ്പിലേക്കു നടന്നുനീങ്ങിയ പി ശ്രീരാമകൃഷ്ണനിലേക്ക് നാടിന്റെ സ്നേഹം വേനല്‍മഴപോലെപെയ്തു.

Malayalam

തവനൂർ

അറബിക്കടലിനോട് ഓരം ചേര്‍ന്ന് ഇരുകരകളിലും ഭാരതപ്പുഴയെ തഴുകുകയാണ് തവനൂര്‍. പുനര്‍നിര്‍ണയവേളയില്‍ പൊന്നാനിയില്‍ നിന്ന് എടപ്പാളും തിരൂരിലെ ഭൂരിഭാഗം പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്തപ്പോഴാണ് ഭൂപടത്തില്‍ തവനൂര്‍ മണ്ഡലം പിറന്നത്. കയറുപിരിയ്ക്കും തൊഴിലാളികളുടെ അവകാശ സമരകഥയും പറയാനുണ്ട് പുതുതായി പിറന്ന തവനൂരിന്. മംഗലം, തൃപ്രങ്ങോട്, പുറത്തൂര്‍, തവനൂര്‍, എടപ്പാള്‍, കാലടി, പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് പുതിയതായി രുപീകരിച്ച തവനൂര്‍ മണ്ഡലം. കയര്‍, കര്‍ഷക, മത്സ്യത്തൊഴിലാളികളാണ് കൂടുതല്‍. തവനൂര്‍ ഓത്തന്മാര്‍ മഠം.

Malayalam

കോട്ടക്കൽ

ആയുര്‍വേദത്തിലൂടെ ലോകപ്രശസ്തമായ കോട്ടക്കല്‍ ഇനി നിയമസഭാമണ്ഡലത്തിന്റെ പേരിലുമറിയപ്പെടും. കുറ്റിപ്പുറം പേരുമാറ്റി കോട്ടക്കലായി എത്തുമ്പോള്‍ നിളമാത്രമല്ല തൂതയും കടലുണ്ടിപ്പുഴയും മണ്ഡലത്തിന് സ്വന്തം. അഞ്ചുവര്‍ഷത്തിനുശേഷം പേരുമാഞ്ഞെങ്കിലും മണ്ഡലത്തില്‍ വികസനനേട്ടത്തിന്റെ സുവര്‍ണരേഖകള്‍ തെളിഞ്ഞുകാണുന്നു. മുസ്ളിംലീഗിന്റെ കോട്ടകൊത്തളത്തില്‍ കുഞ്ഞാലിക്കുട്ടി തറപറ്റിവീണതോടെയാണ് മണ്ഡലം ശ്രദ്ധേയമായത്. ആയുര്‍വേദത്തിന്റെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന വൈദ്യരത്നം പി എസ് വാരിയര്‍ സ്ഥാപിച്ച കോട്ടക്കല്‍ ആര്യവൈദ്യശാലയും മികവിന്റെ കേന്ദ്രമായിമാറിയ ആയുര്‍വേദകോളേജും മണ്ഡലത്തിന്റെ ഹദയതാളമാണ്.

Malayalam

തിരൂർ

ഭാഷാപിതാവിന്റെ നാടായ തിരൂര്‍ ജില്ലയിലെ തീരദേശമണ്ഡലങ്ങളിലൊന്നാണ്. തുഞ്ചന്റെ തത്തക്കും കയ്ക്കാത്ത കാഞ്ഞിരമരത്തിനും കെ ദാമോദരന്റെ കമ്യൂണിസ്റ്റ് കൃതികള്‍ക്കും വരെ തിരൂര്‍ സാക്ഷി. മാമാങ്കം പലകുറികൊണ്ടാടിയ തിരുന്നാവായയും വൈദേശികാധിപത്യത്തിനെതിരെ പോരാടി ധീരരക്തസാക്ഷികളായവരുടെ വാഗണ്‍ട്രാജഡി സ്മാരകവും പുനര്‍ നിര്‍ണയിച്ച നാട്. തിരൂര്‍ മുനിസിപ്പാലിറ്റിയും തീരദേശ പഞ്ചായത്തുകളായ വെട്ടം, തലക്കാട്, നിളാനദീതീരം പുല്‍കി മാമാങ്ക ശേഷിപ്പുകള്‍ പുനര്‍ജനിക്കുന്ന തിരുന്നാവായ, ആഴ്വാഞ്ചരി തമ്പ്രാക്കളുടെ നാടായ ആതവനാട്, കല്‍പ്പ കഞ്ചേരി, വളവന്നൂര്‍ എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് തിരൂര്‍ മണ്ഡലം.

Malayalam

താനൂർ

രൂപം മാറിയിട്ടും അറബിക്കടലിന്റെ ഓരം ചേര്‍ന്നുനില്‍ക്കുകയാണ് താനൂര്‍ മണ്ഡലം. വര്‍ഷങ്ങളുടെ പഴക്കമുള്ള മണ്ഡലത്തിന്റെ കിഴക്ക് കുന്നിന്‍ പ്രദേശവും പടിഞ്ഞാറ് തീരദേശവുമാണ്. വടക്ക് പൂരപ്പുഴയും അറബിക്കടലും ചേര്‍ന്നാണ് അതിര്‍ത്തി പങ്കിടുന്നത്. മണ്ഡലത്തിലെ ഒട്ടുമ്പുറം അഴിമുഖം വിനോദസഞ്ചാരകന്ദ്രമാകാനുള്ള തയ്യാറെടുപ്പിലാണ്. പുതിയ ബജറ്റിലൂടെ 'ഫിഷിങ് ഹാര്‍ബറെ'ന്ന സ്വപ്നത്തിനും ചിറകുമുളച്ചു. ഏറ്റവും വലിയ കോള്‍നിലങ്ങളിലൊന്നായ മോര്യകാപ്പ് പാടശേഖരം മണ്ഡലത്തോട് ചേര്‍ന്നാണ്. സ്വാതന്ത്യ്രസമരവുമായും മലബാര്‍ കലാപവുമായും ബന്ധപ്പെട്ട നിരവധിസ്ഥലങ്ങളും വ്യക്തികളും ഇവിടെയുണ്ട്.

Malayalam

തിരൂരങ്ങാടി

അസംബ്ലി തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു തിരൂരങ്ങാടി. മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. കെകെ സമദാണ് സംസ്ഥാനത്തിലെ മത്സരാര്‍ത്ഥികളില്‍ ഏറ്റവും പ്രായക്കുറവുള്ളയാള്‍ എന്നത് ഇവിടുത്തെ തെരഞ്ഞെടുപ്പിനെ വേറിട്ടതാക്കുന്നു. കഴിഞ്ഞ ഏഴുവര്‍ഷത്തോളമായി മഞ്ചേരിയിലെ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന ഈ ഇരുപത്തൊമ്പതുകാരന്‍ ഇന്ന് മണ്ഡലത്തിലെ നിറസ്സാന്നിധ്യമാണ്.

Malayalam

വള്ളിക്കുന്ന്

കലിക്കറ്റ് യൂണിവേഴ്സിറ്റിയും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗവും വിനോദസഞ്ചാരകേന്ദ്രവുമടങ്ങിയപ്പോള്‍ പുതുതായി രുപീകരിച്ച വള്ളിക്കുന്ന് 'വിഐപി' മണ്ഡലമായി. പുതിയ മണ്ഡലങ്ങളില്‍ ഭൂമിശാസ്ത്രപരമായി ശ്രദ്ധനേടുന്ന നിയമസഭാ മണ്ഡലമാണ് വള്ളിക്കുന്ന്. ജനകീയാസൂത്രണത്തിലൂടെ ലോകശ്രദ്ധ നേടിയ പ്രദേശം കൂടിയാണ് വള്ളിക്കുന്ന്. പഴയ കൊണ്ടോട്ടി, തിരൂരങ്ങാടി മണ്ഡലങ്ങളിലെ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്താണ് വള്ളിക്കുന്ന് മണ്ഡലം രൂപീകരിച്ചത്.

Malayalam

വേങ്ങര

കന്നിമത്സരത്തിനൊരുങ്ങുന്ന മണ്ഡലത്തിന്റെ തലസ്ഥാനമാവുകയാണ് മിനി ഗള്‍ഫ് എന്നറിയപ്പെടുന്ന വേങ്ങര. പണ്ടുമുതല്‍ക്കേ പ്രവാസികള്‍ ഏറെയുള്ള നാടാണ് വേങ്ങര. മലബാര്‍ കലാപത്തിന്റെ ഭാഗമായുണ്ടായ ചേറൂര്‍ വെടിവെപ്പും അന്നെഴുതിയ ചേറൂര്‍ പടപ്പാട്ടും ഏറെ പ്രസിദ്ധം. പണ്ട് ഏറ്റവും കൂടുതല്‍ മരച്ചീനി (കപ്പ) ഉല്‍പ്പാദിപ്പിച്ച് കയറ്റുമതിചെയ്തിരുന്ന ഊരകത്തെ പൂളാപ്പീസും ടൂറിസം വികസനത്തിന് അനന്ത സാധ്യതയുള്ള ഊരകം മലയും മണ്ഡലത്തിന് സ്വന്തം. സ്വാതന്ത്യ്ര സമരസേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പേരിലറിയപ്പെടുന്ന എ ആര്‍ നഗറും വേങ്ങരയില്‍ത്തന്നെ.

Malayalam

മലപ്പുറം

വിളിപ്പാടകലെയുള്ള പാണക്കാട്ടും കാരാത്തോട്ടും ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങളുടെ നിഴലിലാണ് മലപ്പുറം മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഭൂമിശാസ്ത്രപരമായി മലകളും നെല്‍വയലുകളും നിറഞ്ഞ പ്രദേശമാണ് മലപ്പുറം. എറനാടന്‍ കാര്‍ഷികസമര പോരാട്ടങ്ങളുടെ കഥപറയുന്ന പൂക്കോട്ടൂരും ബ്രിട്ടീഷുകാരുടെയും എംഎസ്പിയുടെയും വെടിയൊച്ച മുഴങ്ങിയ കോട്ടക്കുന്നും ഇവിടെയാണ്. കടലുണ്ടിപ്പുഴയുടെ തീരം, എംഎസ്പിയുടെ ആസ്ഥാനം... വിശേഷണങ്ങളും ഏറെ. മൂന്ന് പഞ്ചായത്തുകള്‍ പുതിയതായി ഉള്‍പ്പെടുത്തിയും നാലെണ്ണം ഒഴിവാക്കിയുമാണ് മണ്ഡലം പുനര്‍നിര്‍ണയിച്ചത്.

Malayalam

മങ്കട

വള്ളുവനാടിന്റെ ചരിത്രസ്മരണകളുറങ്ങുന്ന മങ്കട പുനര്‍നിര്‍ണയിച്ചപ്പോഴും വേലയും പൂരവും കൊടിയേറും കാവുകള്‍ മണ്ഡലത്തിന് സ്വന്തം. മാമാങ്കസമയത്ത് രാജവംശങ്ങളുടെ കിടമത്സരംകൊണ്ടും വര്‍ത്തമാനകാലത്ത് തീപാറിയ രാഷ്ട്രീയ പോരാട്ടംകൊണ്ടും മങ്കട ശ്രദ്ധേയം. ഈയിടെ കാലുമാറ്റരാഷ്ട്രീയത്തിന്റെ വെളിച്ചപ്പാടുറഞ്ഞുതുള്ളിയപ്പോഴും മങ്കടയെ നാടറിഞ്ഞു. വടക്ക്പടിഞ്ഞാറ് കടലുണ്ടിപ്പുഴയും തെക്ക്കിഴക്ക് ഭാരതപ്പുഴയുടെ കൈവഴിയായ തൂതപ്പുഴയും കാര്‍ഷികമേഖയായ മങ്കടയെ സമ്പുഷ്ടമാക്കുന്നു. നെല്ല്, കമുക്, തെങ്ങ്, റബ്ബര്‍, പച്ചക്കറികള്‍ എന്നിവയാണ് കൃഷികളില്‍ പ്രധാനം.

Malayalam

Pages

Subscribe to RSS - മലപ്പുറം