18 March 2019, Monday

അതിനപ്പുറവും പ്രതീക്ഷയുടെ താഴ്വര തന്നെയാണ്

ശ്രീനിവാസന്‍ , ജീവിതത്തെ അതിന്റ സമഗ്രതയില്‍ അനുഭവിക്കുകയും ആ അനുഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും അവയുടെ പ്രേരണയാല്‍ തന്റെ കലാസൃഷ്ടിയെ മൂര്‍ത്തമാക്കുകയുമാണ് ചെയ്യുന്നത്. ജീവിതാനുഭവങ്ങളുടെ കുത്തൊഴുക്കില്‍ നിലയില്ലാതെ മുങ്ങിത്തപ്പിയവരെല്ലാം ജീവിതത്തിന്റെ അര്‍ത്ഥം അന്വേഷിക്കാന്‍ മെനക്കെടണമെന്നില്ല. എന്നാല്‍, ജീവിതത്തില്‍ കഴിഞ്ഞുപോയതും ദൈനംദിനം അനുഭവവേദ്യമാവുന്നതുമായ പല രസങ്ങളിലുള്ള ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നൈരന്തര്യത്തിന്റെ ഉള്ളിലേക്കിറങ്ങിചെന്ന് ജീവിതത്തിന്റെ ഉപ്പിനെ, സത്യത്തെ തൊട്ടുകാണിക്കാനുള്ള എളിയശ്രമം; ആ ശ്രമമെങ്കിലും നടത്തുന്നത് ഒരു നല്ല ലക്ഷണമാണ്. അത് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ക്ക് പച്ച പകരുന്നുണ്ട്. ശ്രീനിവാസന്‍ തന്റെ സിനിമകളിലൂടെ ശ്രമിക്കുന്നതും അത് തന്നെയാണ്. ജീവിതാനുഭവങ്ങളുടെ അലകടലില്‍ നിന്ന് തിരയടിക്കുമ്പോഴാണ് ശ്രീനിവാസന്റെ ചിരികള്‍ക്ക് ജീവനുണ്ടാവുന്നത്. ശ്രീനിവാസനില്‍ ചിരിയില്ലാത്ത സംഭാഷണങ്ങളില്ല. ശ്രീനിവാസന് കാതോര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളിലും വിശകലനങ്ങളിലും വിമര്‍ശനങ്ങളിലുമൊക്കെ പച്ചയായ ജീവിത യാഥാര്‍ത്ഥ്യത്തിന്റെ ശംഖിരമ്പം കേള്‍ക്കാം. ജീവിതത്തില്‍ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ക്കുവാന്‍ ശ്രീനിവാസന്‍ മടിക്കുന്നേയില്ല. പൊഴിഞ്ഞുവീഴുന്ന ചിരിക്കുടന്നകളുടെ ഉള്ളിലേക്ക് കാതോര്‍ക്കുമ്പോള്‍ പിന്നിട്ട വഴികളില്‍ പെയ്തിറങ്ങിയ സങ്കടപ്പെരുമഴയ്ക്ക് ശേഷമുള്ള മരപ്പെയ്ത്ത് കേള്‍ക്കാം. അറിയാതെ തിരകഥാകൃത്താവുകയും അറിഞ്ഞ് സംവിധായകനാവുകയും അറഞ്ഞ് അഭിനയിക്കുകയും ചെയ്യുന്ന ശ്രീനിവാസന്‍, മലയാളിയുടെ സിനിമാകാഴ്ചകള്‍ക്ക് ഏറെ രസം പകര്‍ന്ന് നല്‍കുന്നു. ജനപ്രിയ സിനിമ എന്നപേരില്‍ പുറത്തിറങ്ങുന്ന ചില പടപ്പുകള്‍ സിനിമയുടെ മൂല്യബോധത്തെ തന്നെ തകര്‍ത്തുകളയുന്നുണ്ട്. അത്തരം സിനിമാധാരണകളെ പൊളിച്ചെഴുതുവാനും അപനിര്‍മ്മിക്കാനും ശ്രമിക്കുന്ന സിനിമാക്കാരനാണ് ശ്രീനിവാസന്‍. ജനപ്രിയസിനിമകളുടെ കളങ്കിത ഭാവങ്ങളെ പ്രതിരോധിക്കുകയും അവയുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്തുകൊണ്ട് തന്റെ ജനപ്രിയ ബദലുകളിലൂടെ സിനിമയുടെ ശാക്തികമായ ഒരുതലം പടുത്തുയര്‍ത്തുകയാണ് അദ്ദേഹം. സിനിമയുമായി ബന്ധപ്പെടുന്ന കലാകാരന്‍മാര്‍ സമൂഹത്തിലെ പ്രശ്നങ്ങളോടും രാഷ്ട്രീയത്തോടുമൊക്കെ പുറംതിരിഞ്ഞു നില്‍ക്കണം എന്ന ആപ്തവാക്യവും ശ്രീനിവാസന് ബാധകമല്ല. സിനിമയ്ക്കകത്തും പുറത്തുമുള്ള അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയുന്ന, സിനിമാലോകത്തിലെ ഈ വ്യത്യസ്തന്റെ അറിയപ്പെടാത്ത ജീവിതം എഴുതപ്പെടേണ്ടതാണ്. വലിയരീതിയില്‍ പ്രതിഭാദാരിദ്യ്രമുള്ള മലയാള സിനിമാലോകത്ത്, വളര്‍ന്ന് വരുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് ശ്രീനിവാസന്‍ കടന്നുവന്ന വഴികള്‍ തീര്‍ച്ചയായും പ്രചോദനവുമാവും. ശ്രീനിവാസന്റെ ചിന്തകളും നിരീക്ഷണങ്ങളും ജീവിതവും വിപുലമായ ക്യാന്‍വാസില്‍ പകര്‍ത്തേണ്ട ഒന്നു തന്നെയാണ്. ഇത് ചില കോറിയിടലുകള്‍ മാത്രം. ശ്രീനിവാസന്‍ സംസാരിക്കുന്നു.

 • ഒരു ജീവിതരേഖ വേണ്ടിവരുമെന്നറിഞ്ഞിരുന്നെങ്കില്‍ എന്റെ ജീവിതത്തെ ഞാന്‍ കൂടുതല്‍ നാടകീയവും സംഭവബഹുലവുമാക്കുമായിരുന്നു എന്ന് താങ്കള്‍ മുമ്പ് പറഞ്ഞിട്ടുമുണ്ട്. സംഭവബഹുലമാക്കാന്‍ വിട്ടുപോയ ബാല്യവും കൌമാര്യവും കുടുംബവും പാട്യത്തിന്റെ നിറവും മണവും നാട്ടുവഴികളുമൊക്കെ ഇപ്പോഴും മനസ്സിലുണ്ടോ?

ശ്രീനിവാസന്‍ : കഴിഞ്ഞതെല്ലാം മറന്നുകളയുക എന്നത് മനുഷ്യഗുണമല്ല. ഒരു സാധാരണ ബാല്യമായിരുന്നു മറ്റുള്ളവരുടേത് പോലെ എന്റേയും. കണ്ണൂര്‍ ജില്ലയിലെ പാട്യം തീര്‍ത്തും സാധാരണമായ ഒരു ഗ്രാമമാണ്. അവിടെയാണ് ഞാന്‍ ജനിച്ചത്. വളര്‍ന്നത്. മധ്യവര്‍ഗത്തിലും അതിന് താഴേ തട്ടിലുമുള്ളവരാണ് പാട്യത്തെ ജനങ്ങളില്‍ ഭൂരിഭാഗവും. സത്യം പറഞ്ഞാല്‍ ആ കാലത്തെ ജീവിതം സംഭവബഹുലമാക്കണം എന്ന് കരുതിയാലും പ്രായോഗികമാക്കാന്‍ കഴിയുമായിരുന്നില്ല. മലബാറിന്റെ അന്നത്തേയും ഇന്നത്തേയും പോരായ്മയായ അവസരമില്ലായ്മ, നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയുടെ പരിമിതികള്‍ ഇവയൊക്കെ എന്നെയും വീര്‍പ്പ് മുട്ടിച്ചു. എന്റെ അച്ഛന്‍ ഒരധ്യാപകനായിട്ടുപോലും മുന്‍കൂട്ടി തയ്യാറാക്കിയ മൂശയില്‍ എന്നെ വാര്‍ത്തെടുക്കാനാണ് പരിശ്രമിച്ചത്. എന്നില്‍ അന്തര്‍ലീനമായി കിടന്ന പലതരത്തിലുള്ള അഭിരുചികളുമായി ഞാന്‍ കുതറിയോടാന്‍ ശ്രമിച്ചപ്പോഴൊക്കെ അച്ഛന്‍ കടിഞ്ഞാണുകളിട്ടു. മാനസികമായും ശാരീരികമായും തളര്‍ന്നുപോയ അവസരങ്ങള്‍ എന്റെ ബാല്യത്തിലും ഏറെയുണ്ടായിരുന്നു.

പാട്യം പ്രദേശം കമ്യൂണിസ്റ് പാര്‍ട്ടിക്ക് ഏറെ വേരോട്ടമുള്ള പ്രദേശമാണ്. അച്ഛന്‍ കമ്യൂണിസ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും. സ്വാഭാവികമായും നാടിന്റെയും വീടിന്റെയും സ്വാധീനം എന്നെയും കമ്യൂണിസ്റ് അനുഭാവിയാക്കി മാറ്റി. ഞങ്ങള്‍ കുട്ടികള്‍ ബാലസംഘത്തിന്റെ ജാഥകളില്‍ വരിവരിയായി നീങ്ങി. അര്‍ത്ഥമറിയില്ലെങ്കിലും ചങ്കുപൊട്ടി മുദ്രാവാക്യം വിളിച്ചു: ചെങ്കൊടി തൊട്ടുകളിക്കേണ്ട, അത് ചന്ദ്രനിലെത്തിയ കൊടിയാണ്... കെ എസ് വൈ എഫ് പ്രവര്‍ത്തകരുടെ വളണ്ടിയര്‍ പരിശീലനങ്ങള്‍ കൊയ്ത്തുകഴിഞ്ഞ പാടങ്ങളെ സജീവമാക്കി. ഗോപാലസേന എന്നാണ് പൊതുവില്‍ കെ എസ് വൈ എഫ് അറിയപ്പെട്ടിരുന്നത്. നാട്ടിലെ രാഷ്ട്രീയ കാഴ്ചകള്‍ കമ്യൂണിസ്റ് ശക്തിയുടേത് മാത്രമായിരുന്നു.

കുട്ടിക്കാലത്തുതന്നെ സ്പോര്‍ട്സിലും എഴുത്തിലുമൊക്കെ എനിക്ക് കമ്പമുണ്ടായിരുന്നു. മലബാറില്‍ അക്കാലത്ത് നല്ല വായനാസംസ്കാരം ഉണ്ടായിരുന്നു. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിലല്ലായിരുന്നു വായന. പ്രാഥമിക വിദ്യഭ്യാസം മാത്രമുള്ള ചെത്ത് തൊഴിലാളിയും കല്ല്കൊത്താനായി കപ്പണയില്‍ പോവുന്നവരും മേസ്തിരിയും കൂലിപ്പണിക്കാരുമൊക്കെ വായനക്കാര്‍ ആയിരുന്നു. ആ ചുറ്റുപാടിന്റെ സ്വാധീനം എന്നെയും വായനയിലേക്ക് തിരിച്ചു. അഞ്ചാംക്ളാസില്‍ പഠിക്കുമ്പോള്‍ ഡിറ്റക്ടീവ് നോവലിലാണ് വായന ആരംഭിച്ചത്. വീട്ടിലുള്ളവര്‍ പഠനമായാണ് എന്റെ വായനയെ കണ്ടത്. വൈകാതെ അച്ഛന്‍ പിടിച്ചു. മൃഗീയമായി മര്‍ദ്ദിക്കാറുള്ള അച്ഛന്‍ ഈ വിഷയത്തില്‍ എന്നെ തല്ലിയില്ല. അച്ഛനെന്നെ കാര്യമായി ഉപദേശിച്ചു: എസ് കെ പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങള്‍ വായിക്കണം. അച്ഛന്റെ ആ വാക്കുകള്‍ ഞാന്‍ അനുസരിച്ചു. വായനയുടെ പുതിയ ലോകം. ബഷീര്‍, തകഴി, ഉറൂബ്, എംടി, വിലാസിനി, ഒവി വിജയന്‍... നിരവധി പുസ്തകങ്ങള്‍. റഷ്യന്‍ ക്ളാസിക്കുകളുടെയും ബംഗാളി സാഹിത്യത്തിന്റെയും പരിഭാഷകള്‍ തുടങ്ങിയവയെല്ലാം എന്റെ വായനയെ നവീകരിച്ചു. വീട്ടിലെ പ്രതിസന്ധികള്‍ക്കുമുകളിലെ ആശ്വാസങ്ങളായിരുന്നു ചെറുപ്പത്തിലെ വായന.

അച്ഛന്‍ കണിശക്കാരനായിരുന്നു. അച്ഛന്റെ സങ്കല്പത്തിലെ മക്കളെ സൃഷ്ടിക്കാനുളള പോംവഴി അടിയാണെന്നാണ് ധരിച്ചിരുന്നത് എന്ന് തോന്നുന്നു. എന്നാല്‍, പഠിപ്പിക്കുന്ന കുട്ടികളെ അച്ഛന്‍ അടിക്കുമായിരുന്നില്ല. ഞങ്ങള്‍ അച്ഛന്റെ ക്ളാസിലെ കുട്ടികളോട് ചോദിച്ചപ്പോള്‍ അച്ഛന്‍ അവര്‍ക്ക് നല്ല അധ്യാപകനാണ്. കുട്ടികളായ ഞങ്ങള്‍ക്ക് പുത്തന്‍ കാഴ്ചപ്പാടുകളും അനുഭവങ്ങളും ഉണ്ടാക്കാനോ ഞങ്ങളില്‍ ജീവിതവീക്ഷണങ്ങള്‍ ഉണ്ടാക്കാനോ ഉള്ള സൌഹൃദപൂര്‍ണ്ണമായ അന്തരീക്ഷം വീട്ടിലുണ്ടായിരുന്നില്ല. മധ്യസ്ഥങ്ങളും കേസുകളും മറ്റ് പ്രശ്നങ്ങളുമായി അച്ഛന്‍ അദ്ദേഹത്തിന്റേതായ സംഘര്‍ഷഭരിതമായ ഒരു ലോകത്താണ് ജീവിച്ചത്.

കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു അച്ഛന്‍ എന്ന് പറഞ്ഞല്ലൊ. ഇടയ്ക്ക് കുറേനാള്‍ ജയിലില്‍ കിടന്നു. ഏതാണ്ട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം. അച്ഛനും എ.കെ.ജിയുമായി അക്കാലത്ത് എഴുത്തുകുത്തുകള്‍ നടത്താറുണ്ടായിരുന്നു. നാട്ടിലെ പ്രശ്നങ്ങളായിരുന്നു അച്ഛന്‍ എ.കെ.ജിയെ എഴുതി അറിയിച്ചിരുന്നത്. വടിവൊത്ത അക്ഷരത്തിലുളള എ.കെ.ജിയുടെ മറുപടികളില്‍, അച്ഛന്‍ ചൂണ്ടിക്കാണിച്ച പ്രശ്നം തന്റെ മനസ്സിലുണ്ടെന്നും അതിനെങ്ങിനെ ഇവിടെ പ്രാദേശികമായി പരിഹാരം കാണാമെന്നുളള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നാട്ടില്‍ വരുമ്പോള്‍ കാണാമെന്ന ആശ്വാസവാക്കുകളുമൊക്കെയുണ്ടാവും. അച്ഛന്‍ നിധിപോലെ സൂക്ഷിച്ച ആ കത്തുകളുടെ വില അന്ന് മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ട് തന്നെ അവയൊന്നും ഞങ്ങള്‍ സൂക്ഷിച്ചുവെച്ചില്ല.

മലബാറുകാര്‍ക്ക് ഒരു ഒതുങ്ങിക്കൂടല്‍ സ്വഭാവമുണ്ട്. ഒരു വില്ലേജ് ഓഫീസറെ അല്ലെങ്കില്‍ ഒരു എഞ്ചിനീയറെ കാണേണ്ടത് അത്യാവശ്യമാണെങ്കിലും കഴിവതും കാണാതിരിക്കാന്‍ ശ്രമിക്കും. അവരുടെ വിലപ്പെട്ട സമയം പോയാലോ! നമ്മള്‍ അവര്‍ക്കൊരു ബുദ്ധിമുട്ടായാലോ! എന്നൊക്കെയാവും ചിന്ത. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇതൊരു ഒഴിഞ്ഞുമാറല്‍ കൂടിയാണ്. വിഷയങ്ങളെ, പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുളള വിമുഖത എന്നും പറയാം. നമ്മുടെ ബുദ്ധിമുട്ട് സ്വയം സഹിച്ചാല്‍ മതിയല്ലൊ എന്ന മനോഭാവം. ഇപ്പോളതില്‍ കുറെയെല്ലാം മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു. മലബാറില്‍ അടിസ്ഥാന സൌകര്യങ്ങളുടെ കുറവുമേറെയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുള്ള സൌകര്യങ്ങളില്ല. പാടാന്‍ കഴിവുള്ള ഒരാള്‍ക്ക് അവിടെ പാട്ടുപഠിക്കാനുള്ള അവസരമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുമ്പ് വളരെ കുറവായിരുന്നു. തെക്കന്‍ കേരളത്തിലെ പഠനസൌകര്യങ്ങള്‍ മലബാറില്‍ ഇന്നുമില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ പോരായ്മയെ മുറിച്ചു കടക്കാന്‍ എന്നെ പ്രേരിപ്പിച്ചതും സഹായിച്ചതും മട്ടനൂര്‍ കോളേജിലെ അപ്പുനമ്പ്യാര്‍ എന്ന അധ്യാപകനായിരുന്നു. എന്റെ വായനയെ അദ്ദേഹം ഏറെ പരിപോഷിപ്പിച്ചു. ഇംഗ്ളീഷ് ക്ളാസിക്കുകള്‍ തുടങ്ങിയവയൊക്കെ എന്റെ വായനയിലേക്ക് കടന്നുവന്നു. പാഠപുസ്തകങ്ങളെക്കാള്‍ ഞാന്‍ വായിച്ചത് ഇത്തരം പുസ്തകങ്ങളായിരുന്നു. അതിരുകളില്ലാത്ത വായന എന്നെയറിയാന്‍ സ്വയം സഹായിച്ചു. ഡിഗ്രി കഴിയുന്ന സമയമായപ്പോള്‍ ഒരു ദിവസം അപ്പുമാഷ് എന്നെ വിളിച്ചു; “ശ്രീനി, നീ നിന്റെ കഴിവുകളെ മറന്ന് മുന്നോട്ടുപോകരുത്, ശ്രീനിയുടെ യഥാര്‍ത്ഥ വഴി ശ്രീനി തന്നെയാണ് കണ്ടെത്തേണ്ടത്” മാഷിന്റെ വാക്കുകളില്‍ നിന്നാണ് അഭിനയം ഗൌരവത്തോട് കൂടി സമീപിക്കേണ്ട ഒന്നാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്.

അച്ഛന്‍ ഒരു നല്ല അഭ്യാസിയായിരുന്നെന്ന് കൈരളി ടി വിക്ക് വേണ്ടി പിണറായി വിജയനുമായി അഭിമുഖം നടത്തിയപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. അവര്‍ക്കൊക്കെ അച്ഛനെ അറിയാം. ഓര്‍ത്തപ്പോള്‍ ശരിയാണ്, ഏതെങ്കിലും ദിക്കില്‍ കമ്മ്യൂണിസ്റുകാരെ ആക്രമിച്ചു എന്ന് കേട്ടാല്‍ അച്ഛന്റെ ചോര തിളയ്ക്കും. അവിടേക്ക് ഓടിയെത്താനായി ഇറങ്ങിപ്പുറപ്പെടും. ആരൊക്കെ തടസ്സം നിന്നാലും വകവെയ്ക്കില്ല. അച്ഛന്‍ അവിടെയെത്തുമ്പോഴേക്കും അടിയൊക്കെ തീരും എന്നതൊന്നും അച്ഛന്‍ ഓര്‍ക്കില്ല. അതിനാല്‍ തന്നെ പ്രദേശത്തെ പ്രധാന പിന്തിരിപ്പന്മാര്‍ക്ക് അച്ഛനെ നല്ല ഭയവുമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഓര്‍മ്മയില്‍ വരുന്ന ഒരു ചിത്രമുണ്ട്. ഞാനും അച്ഛനും കൂടി തോട്ടുവരമ്പിലൂടെ നടന്നുപോവുകയാണ്. നമ്മുടെ പ്രദേശത്തുള്ള പുല്ലഞ്ചേരി ഇല്ലത്തെ നമ്പൂതിരി ഞങ്ങള്‍ക്കെതിരായി നടന്നുവരികയാണ്. അച്ഛനെ കണ്ടപ്പോള്‍ നമ്പൂതിരി ആ വഴിയില്‍ നിന്ന് മാറി, പാടവരമ്പില്‍നിന്ന് ഇറങ്ങി അകന്ന് നടക്കാന്‍ തുടങ്ങി. അപ്പോള്‍ അച്ഛന്‍, നമ്പൂതിരി കേള്‍ക്കാനായി ഉറക്കെ വിളിച്ചു പറഞ്ഞു: “ങാ.. അങ്ങനെ വേണം, ഞങ്ങള്‍ കുറെ മാറി നടന്നതല്ലെ, ഇനി നിങ്ങളായിക്കോ..” മുമ്പ് പ്രദേശത്തെ ജന്മിമാരായ നമ്പൂതിരിമാര്‍ കാണിച്ച ക്രൂരതയോടും അടിച്ചമര്‍ത്തല്‍ മനോഭാവത്തോടുമുളള വെറുപ്പും അമര്‍ഷവും പ്രതിഷേധവും അന്നെനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴാണ് അതിലെ ഹ്യൂമറും പ്രതിഷേധവും മറ്റും തിരിച്ചറിയാന്‍ കഴിയുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അച്ഛന്റെ അധ്യാപക ജോലി നഷ്ടപ്പെട്ടു. പിന്നീട് കമ്മ്യൂണിസ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ പെട്ടെന്ന് തന്നെ അച്ഛന് ജോലി തിരിച്ചുകിട്ടി.

സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ എന്റെ കലാനിപുണത സ്കൂളിലും നാട്ടിലുമൊക്കെ ഏതാണ്ട് അംഗീകരിക്കപ്പെട്ടിരുന്നു. ഞാന്‍ പഠനത്തില്‍ വളരെ മോശമാണെന്ന മിക്കവരുടേയും ധാരണ തകര്‍ത്തുകൊണ്ട് നാല്‍പ്പതുപേരുളള ക്ളാസ്സില്‍, എസ്.എസ്.എല്‍.സി വിജയിച്ച ആറ് പേരില്‍ ഞാനുമുണ്ടായിരുന്നു. കോളേജ് വിദ്യാഭ്യാസം മട്ടനൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ്. കോളേജിലായിരുന്നു. പ്രീഡിഗ്രി ക്ളാസ്സില്‍ എന്റെ കൂടെ എഴുപത്തൊന്‍പത് കുട്ടികളുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ആ സമയത്തുള്ള കോളേജുകള്‍ തമ്മില്‍ 30-40 കിലോമീറ്ററുകളുടെ വ്യത്യാസമുണ്ട്. ഇപ്പോഴും വലിയ വ്യത്യാസമൊന്നുമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്തെങ്ങുമില്ലാത്തതുകൊണ്ടുതന്നെ മിക്കവരും പത്താം ക്ളാസ് കഴിയുമ്പോള്‍ പഠനം നിര്‍ത്തുമായിരുന്നു. ഞാന്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. ക്ളാസില്‍ ആദ്യമൊക്കെ മുന്നിലത്തെ ബഞ്ചിലായിരുന്നു ഇരുന്നത്. പിന്നീട് പിറകിലേക്ക് പിറകിലേക്ക് മാറി. ക്ളാസ്സുകളില്‍ ഹൃദ്യമായ അന്തരീക്ഷമായിരുന്നു. കൂത്തുപറമ്പില്‍ നിന്നും മട്ടനൂരിലേക്കുള്ള യാത്രാപ്പടി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ താമസം മട്ടനൂരിലെ അമ്മയുടെ വീട്ടിലേക്കാക്കി മാറ്റി. ജീവിതം അതുവരെ തുടര്‍ന്നുവന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി.

ആ കാലത്ത് കോളേജില്‍ മത്സര നാടകങ്ങളില്‍ അഭിനയിക്കുന്നുണ്ട്. വൈരൂപ്യങ്ങള്‍ എന്ന നാടകമാണ് ആദ്യമായി ഞങ്ങളവതരിപ്പിച്ചത്. സലാംകാരശ്ശേരിയുടെ രചന. കൂട്ടികളെ അഭിനയിപ്പിച്ച് പരിശോധിച്ചശേഷമാണ് നാടകത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. നാടകാഭിനയത്തില്‍ മുന്‍പരിചയമുളള എന്നെ, കോളേജില്‍ നാടകം സംവിധാനം ചെയ്ത പ്രൊഫസര്‍ സി.ജി. നായര്‍ അഭിനയിക്കാനായി നിയോഗിച്ചു. ഏറ്റവും നല്ല നടന്‍ ഞാനായിരുന്നു. പ്രീഡിഗ്രി കാലം സംഭവബഹുലമായിരുന്നു. എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഞാന്‍ പ്രീഡിഗ്രി പാസായി. എണ്‍പത് പേരില്‍ നിന്നും വിജയിച്ച എട്ട്പേരില്‍ ഒരാള്‍. ക്ളാസില്‍ കയറാത്ത ഞാന്‍ ജയിച്ചത് അധ്യാപകര്‍ക്കുപോലും അതിശയമായിരുന്നു. ജയിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു. ജയിച്ചില്ലെങ്കില്‍ തിരിച്ച് വീട്ടില്‍ ഒതുങ്ങേണ്ടിവരുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍പോലും കഴിയുമായിരുന്നില്ല.

പ്രീഡിഗ്രി ജയിച്ചതോടെ വീട്ടിലെ എന്നോടുളള സമീപനത്തില്‍ ചില മാറ്റങ്ങള്‍ വന്നു. എനിക്ക് പരിപൂര്‍ണ്ണ സ്വാതന്ത്യ്രം കിട്ടി. ക്ളാസില്‍ കയറാത്ത എനിക്ക് കോളേജിലും മാന്യത ലഭിച്ചു. മട്ടനൂര്‍ കോളേജിലെ അഞ്ച് വര്‍ഷം എന്റെ ജീവിതത്തിലെ സുപ്രധാന കാലഘട്ടം തന്നെയാണ്. എന്റെ അഭിനയവാസനയോട് അച്ഛന് ആദ്യം മുതലേ പുച്ഛമായിരുന്നു. നാടകംകളി എന്നാണ് പറയുക. അത് നശിക്കാനുള്ള വഴിയാണെന്നാണ് അച്ഛന്റെ പക്ഷം. എന്നാല്‍, അച്ഛനെ ഞെട്ടിച്ച ഒരു സംഭവം ആയിടക്കുണ്ടായി. എനിക്ക് യൂണിവേഴ്സിറ്റി സോണല്‍ മത്സരത്തില്‍ മികച്ച നടനുളള സമ്മാനം ലഭിച്ചു. പത്രങ്ങളില്‍ ഒന്നാംപേജില്‍ തന്നെ ഫോട്ടോയും വാര്‍ത്തയും വന്നു. അച്ഛന്‍ അത്ഭുതത്തോടുകൂടിയാണ് അത് നോക്കിയത്. അദ്ദേഹത്തിന്റെ കണ്ണില്‍ ഞാന്‍ തലതിരിഞ്ഞവനായിരുന്നല്ലോ. കോളേജ് പഠനത്തിന് ശേഷമാണ് മദ്രാസില്‍ അഭിനയം പഠിക്കാനായി പോവുന്നത്.

 • വടക്കേ മലബാറിന്റെ ഒരു പ്രത്യേകത വല്ലാതെ ഒതുങ്ങിക്കൂടാന്‍ പലപ്പോഴും നിര്‍ബന്ധിതരാവുന്നു എന്നതാണ്. കഴിവുകളുണ്ടെങ്കിലും അത് വളര്‍ത്തിയെടുക്കാനും പ്രകടിപ്പിക്കാനും കഴിയാത്ത സാഹചര്യം. തങ്ങള്‍ക്കിഷ്ടപ്പെട്ട മേഖലയില്‍ കഴിവ് തെളിയിക്കാനും വളരാനും കഴിയാത്ത സാഹചര്യം. അത്തരമൊരു സാഹചര്യത്തെ അതിജീവിച്ചാണ് താങ്കള്‍ സിനിമയുടെ ലോകത്തിലേക്ക് നടന്ന് കയറിയത്. താങ്കളെ അതിലേക്ക് നയിച്ചത്?

ശരിയാണ് മലബാറുകാര്‍ക്ക് ഒരു ഒതുങ്ങിക്കൂടല്‍ സ്വഭാവമുണ്ട്. ഒരു വില്ലേജ് ഓഫീസറെ അല്ലെങ്കില്‍ ഒരു എഞ്ചിനീയറെ കാണേണ്ടത് അത്യാവശ്യമാണെങ്കിലും കഴിവതും കാണാതിരിക്കാന്‍ ശ്രമിക്കും. അവരുടെ വിലപ്പെട്ട സമയം പോയാലോ! നമ്മള്‍ അവര്‍ക്കൊരു ബുദ്ധിമുട്ടായാലോ! എന്നൊക്കെയാവും ചിന്ത. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇതൊരു ഒഴിഞ്ഞുമാറല്‍ കൂടിയാണ്. വിഷയങ്ങളെ, പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുളള വിമുഖത എന്നും പറയാം. നമ്മുടെ ബുദ്ധിമുട്ട് സ്വയം സഹിച്ചാല്‍ മതിയല്ലൊ എന്ന മനോഭാവം. ഇപ്പോളതില്‍ കുറെയെല്ലാം മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു. മലബാറില്‍ അടിസ്ഥാന സൌകര്യങ്ങളുടെ കുറവുമേറെയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുള്ള സൌകര്യങ്ങളില്ല. പാടാന്‍ കഴിവുള്ള ഒരാള്‍ക്ക് അവിടെ പാട്ടുപഠിക്കാനുള്ള അവസരമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുമ്പ് വളരെ കുറവായിരുന്നു. തെക്കന്‍ കേരളത്തിലെ പഠനസൌകര്യങ്ങള്‍ മലബാറില്‍ ഇന്നുമില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.

ഈ പോരായ്മയെ മുറിച്ചു കടക്കാന്‍ എന്നെ പ്രേരിപ്പിച്ചതും സഹായിച്ചതും മട്ടനൂര്‍ കോളേജിലെ അപ്പുനമ്പ്യാര്‍ എന്ന അധ്യാപകനായിരുന്നു. എന്റെ വായനയെ അദ്ദേഹം ഏറെ പരിപോഷിപ്പിച്ചു. ഇംഗ്ളീഷ് ക്ളാസിക്കുകള്‍ തുടങ്ങിയവയൊക്കെ എന്റെ വായനയിലേക്ക് കടന്നുവന്നു. പാഠപുസ്തകങ്ങളെക്കാള്‍ ഞാന്‍ വായിച്ചത് ഇത്തരം പുസ്തകങ്ങളായിരുന്നു. അതിരുകളില്ലാത്ത വായന എന്നെയറിയാന്‍ സ്വയം സഹായിച്ചു. ഡിഗ്രി കഴിയുന്ന സമയമായപ്പോള്‍ ഒരു ദിവസം അപ്പുമാഷ് എന്നെ വിളിച്ചു; “ശ്രീനി, നീ നിന്റെ കഴിവുകളെ മറന്ന് മുന്നോട്ടുപോകരുത്, ശ്രീനിയുടെ യഥാര്‍ത്ഥ വഴി ശ്രീനി തന്നെയാണ് കണ്ടെത്തേണ്ടത്” മാഷിന്റെ വാക്കുകളില്‍ നിന്നാണ് അഭിനയം ഗൌരവത്തോട് കൂടി സമീപിക്കേണ്ട ഒന്നാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്. നീ ഈ വഴിയിലേ പോവൂ, ഇതാണ് നിനക്ക് യോജിച്ച വഴി എന്നൊന്നും ആരും പറഞ്ഞു തന്നില്ല; അല്ലെങ്കില്‍ ആര്‍ക്കും ഞാന്‍ ചെവി കൊടുത്തില്ല എന്നതാവും ശരി. എന്നെ ഞാന്‍ തന്നെ വിലയിരുത്തി. ഞാന്‍ അഭിനയിച്ച, എഴുതിയ, സംവിധാനം ചെയ്ത നാടകങ്ങളൊക്കെ വിലയിരുത്തി. ഈ രംഗത്ത് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് ഗൌരവമായി ആലോചിച്ചു. ഒടുവില്‍ ഇത്തരത്തിലുള്ള ആലോചനകളുടെ മൂര്‍ത്തതയിലാണ് ഞാന്‍ മദിരാശി ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ എത്തിയത്.

ഞാന്‍ ഇന്‍സ്റിറ്റ്യൂട്ടിലേക്ക് പോയത് വിഡ്ഢിത്തമായിപ്പോയി എന്ന് ചിന്തിച്ചവരുണ്ട്. ജീവിതം തകര്‍ക്കാനുളള പോക്കാണെന്ന് വിലയിരുത്തിയവര്‍. അച്ഛനായിരുന്നു ആ കൂട്ടത്തിലെ പ്രധാനി. അച്ഛന്റെ അനുവാദമില്ലാതെയാണ് ഇന്‍സ്റിറ്റ്യൂട്ടില്‍ പോയത്. വയനാട്ടിലുളള സുരേഷ്ചന്ദ്രന്‍ എന്ന സുഹൃത്താണ് മദ്രാസിലേക്ക് പോകാന്‍ എഴുപത്തിയഞ്ച് രൂപ കടം തന്നത്. ഇന്ന് വിലയിരുത്തുമ്പോള്‍ എന്റെ തീരുമാനം ശരിയായിരുന്നു. ഇത്രയും പ്രതിലോമകരങ്ങളായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞത് എന്റെ തിരിച്ചറിവുകളിലൂടെതന്നെയായിരുന്നു.

കൈയ്യില്‍ കാല്‍കാശില്ലാത്ത കാലമായിരുന്നു മദിരാശി പഠനകാലം. എന്റെ നാട്ടുകാരനായ ദാസനെന്ന സുഹൃത്തിന്റെ കൂടെയാണ് അവിടെ താമസിച്ചത്. ദാസന്‍ അവിടെ ഒരു ക്ളബ്ബിലെ തൊഴിലാളിയായിരുന്നു. ദാസന്റെ ചെറിയ മുറിയില്‍ എന്നെയും അയാള്‍ താമസിപ്പിച്ചു. മദിരാശി നഗരത്തെ അടുത്തറിയുന്നതുവരെ അവിടെ കഴിഞ്ഞു. അച്ഛന്‍ എന്നെ തിരിഞ്ഞു നോക്കിയില്ല. ഒരമ്മാവന്‍ ചിലപ്പോഴൊക്കെ പണം അയച്ചു തരും. നാട്ടിലുളള ചില സുഹൃത്തുകളും സഹായിക്കും. പരിമിതിക്കുളളിലെ ആര്‍ഭാടപൂര്‍വ്വമായ ജീവിതം! എന്തെങ്കിലും തരത്തിലുള്ള ബാധ്യതകള്‍ ഉളള ഒരാളായിരുന്നു ഞാനെങ്കില്‍, ഒരിക്കലും എനിക്ക് മദിരാശിയിലെ ദുരിതങ്ങളോട് പൊരുതി, ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ കഴിയുമായിരുന്നില്ല. എനിക്ക് കുടുംബത്തിന്റെ കാര്യം നോക്കേണ്ടിയിരുന്നില്ല. ഞാന്‍ ജോലിചെയ്ത് ചിലവിന് കൊടുക്കേണ്ട അവസ്ഥ വീട്ടിലുണ്ടായിരുന്നില്ല. അങ്ങിനെയായിരുന്നെങ്കില്‍ ഇന്നത്തെ ഈ ശ്രീനിവാസന്‍ ഉണ്ടാവുമായിരുന്നില്ല.

 • മദിരാശിയിലെ പഠനകാലം. അവിടെവച്ചാണല്ലൊ സിനിമയെ അടുത്തറിഞ്ഞത്. മദ്രാസ് ഫിലിം ഇന്‍സ്റിറ്റ്യൂട്ടിനെ പറ്റി അറിയുന്നത്, അവിടേക്കുള്ള പ്രവേശനത്തിനായുള്ള പരിശ്രമങ്ങള്‍? മദിരാശി അനുഭവങ്ങളിലും തീക്ഷ്ണതയുണ്ടാവും അല്ലെ?

മദിരാശി.., ആ കാലം അനുഭവ സമ്പുഷ്ടമായിരുന്നു. ഹൃദയഭേദകമായ നിരവധി അനുഭവങ്ങള്‍ ഇന്നും മനസ്സില്‍ വിങ്ങലായി നില്‍ക്കുന്നുണ്ട്. എന്റെ സിനിമാ ജീവിതത്തിന് ഈ വിങ്ങലുകള്‍ എന്നും ശക്തി പകര്‍ന്നിട്ടുണ്ട്. മദ്രാസ് ഫിലിം ഇന്‍സ്റിറ്റ്യൂട്ടിലേക്ക് എത്തുന്നത് കുറെയേറെ സംഭവവികാസങ്ങള്‍ക്ക് ശേഷമാണ്. അഭിനയം പഠിക്കണം എന്നത് എന്റെ തീക്ഷ്ണമായ ആഗ്രഹം ആയിരുന്നു. പൂനാഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിക്കണം എന്ന ആലോചനയുടെ ഭാഗമായി പൂനെയില്‍ എയര്‍ഫോഴ്സില്‍ ജോലിചെയ്യുന്ന അമ്മാവന്റെ മകനുമായി ബന്ധപ്പെട്ടു. ആ സമയത്താണ് വീടിന് സമീപമുളള പ്രഭാകരന്‍ എന്നയാള്‍ മദിരാശിയില്‍ ഫിലിംചേംബര്‍ നടത്തുന്ന ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിപ്പിക്കുന്നുണ്ട് എന്ന വിവരം അറിഞ്ഞത്. അദ്ദേഹം സ്കൂള്‍ അധ്യാപകവൃത്തി രാജിവെച്ച് പൂനാഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ പോയ ആളാണ്. പ്രഭാകരന്‍മാഷ് ചെറുപ്പകാലത്ത് നമ്മുടെ നാട്ടില്‍ നാടകപ്രവര്‍ത്തനം നടത്തിയതും അഭിനയിച്ചതും ഒക്കെ എനിക്കോര്‍മ്മയുണ്ട്. പ്രഭാകരന്‍മാഷിന്് ഞാന്‍ എന്റെ വിശദാംശങ്ങളും ആഗ്രഹങ്ങളുമൊക്കെ വെച്ച് വിശദമായ ഒരു കത്തയച്ചു. എന്നാല്‍, അദ്ദേഹം എന്നെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലാണ് മറുപടി അയച്ചത്. അഭിനയം പഠിക്കുന്നതുകൊണ്ട് ജോലികിട്ടില്ല. ഇതുകൊണ്ട് നിങ്ങള്‍ക്ക് യാതൊരു കാര്യവുമില്ല എന്നിങ്ങനെ എന്നെ മാറി ചിന്തിപ്പിക്കാനുള്ള പരിശ്രമമായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. അപ്പോള്‍ ഞാന്‍ എന്റെ നയം വ്യക്തമാക്കി കൊണ്ട് തിരിച്ച് കത്ത് അയച്ചു. ചുരുക്കി പറഞ്ഞാല്‍ ഞങ്ങള്‍ തമ്മില്‍ ഗൌരവത്തിലുള്ള കത്തിടപാട് തുടങ്ങി. ഒരുഘട്ടത്തില്‍ അദ്ദേഹത്തിന് എന്റെ ആത്മാര്‍ത്ഥത ബോധ്യപ്പെട്ടു. എന്നോട് ആപ്ളിക്കേഷന്‍ അയക്കാന്‍ പറഞ്ഞു. ഫോട്ടോയൊക്കെ വച്ചാണ് ആപ്ളിക്കേഷന്‍. അതവിടെ ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഒരു മറുപടി വന്നു. ഈ ഫോട്ടോ കണ്ടാല്‍ ഒരു വിധത്തിലും ഇവിടെ അഡ്മിഷന്‍ കിട്ടുമെന്ന് തോന്നുന്നില്ല എന്നായിരുന്നു കത്തില്‍. ഞാന്‍ മറുപടി അയച്ചു: സര്‍, പ്രേംനസീര്‍ നല്ല ഭംഗിയും ആകാരവുമുളള ആളാണ് അദ്ദേഹം അഭിനയിക്കുന്ന കഥാപാത്രത്തിന്റെ വേലക്കാരനായി അഭിനയിക്കുന്നയാള്‍ക്കും അത്ര ഭംഗിയും സൌന്ദര്യവും വേണം എന്ന് പറയുന്നത് ശരിയാണോ? അഭിനയം പഠിക്കണം എന്ന എന്റെ ആഗ്രഹം ഒരുവിധത്തിലും കുറഞ്ഞില്ല. അവസാനം ഞാന്‍ മദിരാശി ഫിലിം ഇന്‍സ്റിറ്റ്യൂട്ടിലെത്തി.

 • യാതൊരു തടസവുമില്ലാതെ പ്രവേശനം ലഭിച്ചോ? ഇന്റര്‍വ്യു ബോര്‍ഡില്‍ ആരൊക്കെയാണ് ഉണ്ടായിരുന്നത്?

ഇന്റര്‍വ്യൂ ബോര്‍ഡില്‍ രാമുകാര്യാട്ട്, വിന്‍സന്റ് മാഷ്, പി ഭാസ്ക്കരന്‍, സേതുമാധവന്‍ തുടങ്ങിയ പ്രഗത്ഭരൊക്കെയാണ് ഉളളത്. എന്താണെന്നറിയില്ല, എന്നെ കണ്ടപ്പോള്‍ തന്നെ അവര്‍ ചിരിക്കാന്‍ തുടങ്ങി. പ്രഭാകരന്‍ മാഷും ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രിന്‍സിപ്പാളുമൊക്കെ ഇന്റര്‍വ്യു സമയത്തുണ്ട്. എന്നെ അവരെല്ലാം ചേര്‍ന്ന് ഉപദേശിക്കാന്‍ തുടങ്ങി. പ്രഭാകരന്‍ മാഷ് നിശബ്ദനായാണിരിക്കുന്നതെങ്കിലും മനസ്സ് അവരുടെ പക്ഷത്താണ്. അവസാനത്തെ അടവെന്ന നിലയില്‍ ഞാന്‍ വെച്ച് കാച്ചി: ഞാന്‍ സിനിമയില്‍ അഭിനയിക്കാനായി ഇറങ്ങിപ്പുറപ്പെട്ട ആളല്ല. കുറെ നാടകങ്ങള്‍ ചെയ്തിട്ടുണ്ട്. എഴുതിയിട്ടുണ്ട്. എന്റെ ലക്ഷ്യം അഭിനയം പഠിക്കുക എന്നതാണ്. ആ അറിവ് എന്റെ നാടകപ്രവര്‍ത്തനത്തിന് കൂടുതല്‍ ശക്തി പകരും. അതുകൊണ്ട് പഠിക്കാന്‍ അവസരം തരണം. ആധികാരികവും ആത്മാര്‍ത്ഥതയുമുള്ള എന്റെ പ്രയോഗങ്ങള്‍ ഇന്റര്‍വ്യുബോര്‍ഡിനെ വീഴ്ത്തി. പിറ്റേന്ന് രാമുകാര്യാട്ട് ഷൂട്ട് ചെയ്ത സ്ക്രീന്‍ ടെസ്റില്‍ സെലക്ട് ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് ഒന്നാം റാങ്കോടുകൂടിയാണ് ഞാന്‍ പടിയിറങ്ങിയത്.

 • മദിരാശി പഠനകാലത്ത് അച്ഛന്‍ സഹായിക്കുന്നുണ്ടോ? വീട്ടില്‍ നിന്ന് അന്വേഷണങ്ങള്‍ ഉണ്ടോ? സാമ്പത്തികമായി ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോവാന്‍ സാധിച്ചോ?

കൈയ്യില്‍ കാല്‍കാശില്ലാത്ത കാലമായിരുന്നു മദിരാശി പഠനകാലം. എന്റെ നാട്ടുകാരനായ ദാസനെന്ന സുഹൃത്തിന്റെ കൂടെയാണ് അവിടെ താമസിച്ചത്. ദാസന്‍ അവിടെ ഒരു ക്ളബ്ബിലെ തൊഴിലാളിയായിരുന്നു. ദാസന്റെ ചെറിയ മുറിയില്‍ എന്നെയും അയാള്‍ താമസിപ്പിച്ചു. മദിരാശി നഗരത്തെ അടുത്തറിയുന്നതുവരെ അവിടെ കഴിഞ്ഞു. അച്ഛന്‍ എന്നെ തിരിഞ്ഞു നോക്കിയില്ല. ഒരമ്മാവന്‍ ചിലപ്പോഴൊക്കെ പണം അയച്ചു തരും. നാട്ടിലുളള ചില സുഹൃത്തുകളും സഹായിക്കും. പരിമിതിക്കുളളിലെ ആര്‍ഭാടപൂര്‍വ്വമായ ജീവിതം! എന്തെങ്കിലും തരത്തിലുള്ള ബാധ്യതകള്‍ ഉളള ഒരാളായിരുന്നു ഞാനെങ്കില്‍, ഒരിക്കലും എനിക്ക് മദിരാശിയിലെ ദുരിതങ്ങളോട് പൊരുതി, ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ കഴിയുമായിരുന്നില്ല. എനിക്ക് കുടുംബത്തിന്റെ കാര്യം നോക്കേണ്ടിയിരുന്നില്ല. ഞാന്‍ ജോലിചെയ്ത് ചിലവിന് കൊടുക്കേണ്ട അവസ്ഥ വീട്ടിലുണ്ടായിരുന്നില്ല. അങ്ങിനെയായിരുന്നെങ്കില്‍ ഇന്നത്തെ ഈ ശ്രീനിവാസന്‍ ഉണ്ടാവുമായിരുന്നില്ല. ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിച്ച് തുടങ്ങിയപ്പോള്‍ തന്നെ എന്റെ സിനിമാ കാഴ്ചപ്പാടില്‍ മാറ്റം വന്നു. സിനിമാഭ്രമം നശിച്ചു. വളരെ ഗൌരവത്തോടുകൂടി സിനിമയെ കാണാന്‍ തുടങ്ങി. വിദേശ ഭാഷയിലുളള നിരവധി സിനിമകള്‍, ഗ്രേറ്റ് ആക്ടേഴ്സിന്റെ ഗ്രേറ്റ് പെര്‍ഫോമന്‍സുകള്‍ പഠനത്തിന്റെ ഭാഗമായി കാണ്ടപ്പോള്‍ സിനിമയുടെ ഗൌരവം ഉള്‍ക്കൊള്ളാന്‍ സാധിച്ചു. അപ്പോള്‍ എനിക്ക് ബോധ്യമായത് സിനിമ എന്ന മീഡിയത്തിന്റെ അടുത്ത് നില്‍ക്കാന്‍ പോലുമുളള യോഗ്യത എനിക്കില്ല എന്നാണ്.

 • സിനിമയെ പറ്റി പഠിച്ചപോഴാണോ മൂല്യമുള്ള സിനിമാധാരയുടെ പിന്നാലെ പോവണമെന്ന് തോന്നിയത്. ജീവിതത്തേയും സിനിമയേയും എങ്ങിനെ കാണുന്നു?

ജീവിച്ചു നോക്കുമ്പോഴാണ് ജീവിതത്തിലെ പാഠങ്ങള്‍ നമ്മള്‍ പഠിക്കുന്നത്. എല്ലാറ്റില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കുന്ന ഒരാള്‍ക്ക് ജീവിതത്തെ അഭിമുഖീകരിക്കാന്‍ കഴിയില്ല. പ്രതിസന്ധികളെ നേരിടാന്‍ കഴിയുകയുമില്ല. സിനിമയെ സംബന്ധിച്ചും അങ്ങിനെ തന്നെയാണ്. സിനിമയെ അറിയണം. സിനിമയെ പഠിക്കണം. എന്നാലേ സിനിമയെ മനസ്സിലാക്കാനും നല്ല സിനിമയെടുക്കാനും കഴിയൂ. ഇപ്പോള്‍ കേരളത്തില്‍ നിരവധി ഫിലിംഫെസ്റിവലുകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. പല രാജ്യങ്ങളില്‍ നിന്നുള്ള പല ഭാഷകളിലുളള നല്ല സിനിമകള്‍ ഇത്തരം ഫെസ്ററിവലുകളില്‍ കാണും. അവ സ്ഥിരമായി ഫിലിം ഫെസ്റ്റിവല്‍ ആഘോഷിക്കുന്ന ബുദ്ധിജീവികളും നല്ല സിനിമകളെ അറിയാന്‍ ആഗ്രഹിക്കുന്നവരും മാത്രമല്ല കാണേണ്ടത്; ചവറ് സിനിമകള്‍ എടുത്ത് നമ്മളെ ക്രൂശിക്കുന്ന സംവിധായകന്മാരെയും നിര്‍മ്മാതാക്കളെയും ഇത്തരം സിനിമകള്‍ കാണിക്കണം. അങ്ങനെയെങ്കിലും അവര്‍ ആ പരിപാടി നിര്‍ത്തുമെങ്കില്‍ മലയാള സിനിമയ്ക്ക്് അതൊരനുഗ്രഹമായിരിക്കും.

 • മദിരാശി താങ്കളുടെ സിനിമാ കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തി എന്ന് പറഞ്ഞു, നല്ല സിനിമകളെ മാത്രം മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്ന താങ്കള്‍ പിന്നീടെപ്പോഴാണ് കൊമേഴ്സ്യല്‍ സിനിമകളുടെ വഴിയെ നടക്കാന്‍ തുടങ്ങിയത്?

മദിരാശിയിലെ പഠനം കഴിഞ്ഞയുടന്‍ തന്നെ ഞാന്‍ മണിമുഴക്കം, സംഘഗാനം എന്നീ സിനിമകളില്‍ അഭിനയിച്ചു. അതിന്ശേഷം നാട്ടില്‍ തിരികെ വന്നു. തൃക്കരിപ്പൂര് കേന്ദ്രീകരിച്ച് നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമായി. അവിടെയുള്ള സുഹൃത്തുക്കള്‍ എന്നോട് സിനിമയില്‍ സജീവമാകണമെന്ന് നിര്‍ബന്ധിച്ചു. ഗൌരവമുളള സിനിമകളോട് മാത്രമേ സഹകരിക്കൂ എന്നതായിരുന്നു എന്റെ കാഴ്ചപ്പാട്. ബക്കര്‍ജിയെ പോലുളളവരുടെ നല്ല സിനിമകളില്‍ മാത്രമേ ഞാനിനി അഭിനയിക്കുകയുളളു എന്നായിരുന്നു ഞാന്‍ ഉറപ്പിച്ചത്. ആ ദൃഢനിശ്ചയത്തിന്റെ ഭാഗമായി ആ കാലത്ത് എനിക്ക് കൊമേഴ്സ്യല്‍ സിനിമകളില്‍ ലഭിച്ച ചില നല്ല റോളുകള്‍ വരെ ഞാന്‍ വേണ്ടെന്ന് വെച്ചു. എനിക്ക് റോളുകള്‍ കൊണ്ടുവന്ന സുഹൃത്തുക്കളോട് ഞാന്‍ തട്ടികയറി. എന്നാല്‍, നല്ല സിനിമകളെന്ന ലേബലില്‍ നടക്കുന്ന സിനിമാ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഭാഗഭാക്കാവാത്ത ഒരവസ്ഥയും അതേസമയം ഉണ്ടായി. അവര്‍ ബസ്സ്റാന്റില്‍ കാണുന്ന ആളെയാവും വിളിച്ച് അഭിനയിപ്പിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും എന്റെ നില പരുങ്ങലിലായി. കൊമേഴ്സ്യല്‍ സിനിമകളെ ഞാന്‍ തഴയുന്നു; നല്ല സിനിമകളുടെ വക്താക്കള്‍ക്ക് എന്നെപ്പോലും ആവശ്യമില്ല. അത്തരമൊരു അവസ്ഥയിലേക്കെത്തിയപ്പോഴാണ് ഞാന്‍ മാറി ചിന്തിക്കാന്‍ നിര്‍ബന്ധിതനായത്. പക്ഷെ, എന്റെ കാഴ്ചപ്പാടുകള്‍ എന്റേതെന്ന് പറയാവുന്ന സിനിമകളില്‍ ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. സിനിമ, പ്രേക്ഷകര്‍ക്ക് കാണുവാനും അവര്‍ക്ക് വിനോദിക്കാനും വേണ്ടിയുളളതാണ്. എന്റെ സിനിമകള്‍ അത്തരത്തിലുള്ളവയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആസ്വദിക്കാന്‍ കഴിയാത്ത സിനിമകളെ നല്ല സിനിമകള്‍ എന്ന് പുകഴ്ത്തുന്നതിനോടും എനിക്ക് വിയോജിപ്പുണ്ട്.

വിമല എന്നോട് ഒരാഗ്രഹം പറഞ്ഞു: കല്യാണത്തിന് മുന്‍പ് ഞാന്‍ അവളുടെ വീട്ടില്‍ പോയി കാര്യങ്ങളെല്ലാമൊന്ന് പറയണം. വിമലയുടെ വീട്ടുകാര്‍ക്ക് ഈ കല്യാണത്തില്‍ പ്രത്യേകിച്ച് എതിര്‍പ്പൊന്നുമുണ്ടാവാന്‍ വഴിയില്ല. വിമലയുടെ കല്യാണ തിരസ്ക്കരണങ്ങള്‍ മൂലം ആരെയെങ്കിലും ഇവള്‍ കല്യാണം കഴിച്ചാല്‍ മതി എന്ന നിലയിലേക്ക് വീട്ടുകാര്‍ എത്തിയിരുന്നു. അതുകൊണ്ട് ഞാന്‍ വീട്ടില്‍ പോയി കാര്യങ്ങള്‍ അവതരിപ്പിക്കണമെന്ന വിമലയുടെ ആഗ്രഹം ആവര്‍ത്തിക്കപ്പെട്ടു. ഞാന്‍ നയം പ്രഖ്യാപിച്ചു: അതൊന്നും പറ്റില്ല. ലളിതമായ കല്യാണം, ആര്‍ഭാടരഹിതമായ കല്യാണം... വിമതന്റെ വേഷത്തില്‍ വന്‍ ആദര്‍ശങ്ങളുടെ വക്താവായി ഞാന്‍ മാറി. സത്യത്തില്‍ ഞാന്‍ വളരെ ബുദ്ധിപൂര്‍വ്വം നടത്തിയ ഒരു നീക്കമായിരുന്നു അത്. വിമലയുടെ വീട്ടില്‍ പോയി ഞാന്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ അവര്‍ നല്ല രീതിയില്‍ കല്യാണം നടത്താന്‍ തുനിഞ്ഞിറങ്ങും. അങ്ങിനെ വരുമ്പോള്‍ എന്റെ ചിലവുകള്‍ വര്‍ധിക്കും. എന്റെ കൈയ്യില്‍ ആകെ നാനൂറ് രൂപയോളം മാത്രമേ ഉളളു. അതിനാല്‍ റിബലിന്റെ വേഷവുമായി ബുദ്ധിപൂര്‍വ്വം ഞാന്‍ മുന്നോട്ട് നീങ്ങി. പക്ഷെ, അമ്മയുടെ മുന്നില്‍ ഞാന്‍ കുടുങ്ങി. നമ്മുടെ അന്നത്തെ അവസ്ഥയില്‍ പൊതുവെ ദു:ഖിതയായ അമ്മ, കല്യാണം എവിടെവെച്ചായാലും താലി വേണം എന്ന ഉപാധി മുന്നോട്ടുവെച്ചു. താലികെട്ടിയേ മതിയാവൂ. അമ്മയുടെ സങ്കല്പത്തില്‍ സ്വര്‍ണ്ണത്തിന്റെ താലി തന്നെയാണുള്ളത്. ഒരൊഴിവുകഴിവും ചെലവാകില്ല. പ്രശ്നം പുലിവാലായി. അന്ന് കണ്ണൂരില്‍ അതിരാത്രം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. മമ്മൂട്ടി അതില്‍ അഭിനയിക്കുന്നുണ്ട്. അവസാനം മമ്മൂട്ടിയെ സഹായത്തിനായി ചെന്ന് കാണാന്‍ തീരുമാനിച്ചു. കാര്യങ്ങളെല്ലാം മമ്മൂട്ടിയോട് പറഞ്ഞു. രണ്ടായിരം രൂപയും വാങ്ങിച്ചു. ഞാന്‍ തീര്‍ച്ചയായും കല്യാണത്തിന് വരുമെന്ന് മമ്മൂട്ടി ശഠിച്ചു. വീണ്ടും പുലിവാലായി. കാരണം മമ്മൂട്ടി അന്ന് തരക്കേടില്ലാത്ത ഒരു സ്റാറാണ്. അയാള്‍ വന്നാല്‍ ആരെയും ക്ഷണിക്കാതെ നടത്തുന്ന കല്യാണം ബഹളമയമാവും. പരിതസ്ഥിതികളെല്ലാം ഞാന്‍ സമയമെടുത്ത് തന്നെ മമ്മൂട്ടിയെ മനസ്സിലാക്കിപ്പിച്ചു. മമ്മൂട്ടി കല്യാണത്തിന് വന്നില്ല. അങ്ങനെ അമ്മയുടെ താലിയെന്ന സങ്കല്പം യാഥാര്‍ത്ഥ്യമായി. വിമലയുടെ ന്യായമായ മറ്റൊരാഗ്രഹവും ആ പണം കൊണ്ട് നിറവേറി. കല്യാണസമയത്തെ സാരിയും ബ്ളൌസുമടക്കമുളള വസ്ത്രങ്ങളെല്ലാം ഞാന്‍ വാങ്ങിച്ചു നല്‍കണമെന്നതായിരുന്നു അത്. അവര്‍ക്ക് അവരുടെ വീട്ടില്‍ പിടിച്ചു നില്‍ക്കാനുളള ഏറ്റവും എളിയ ഉപാധി. അങ്ങിനെ ജനുവരി 13ന് കതിരൂര്‍ രജിസ്ട്രാഫീസില്‍ വെച്ച് എന്റെ കല്യാണം നടന്നു. ഞങ്ങളുടെ സ്നേഹത്തിന്റെ അര്‍ത്ഥവത്തായ പരിസമാപ്തി.

 • കുടുംബബന്ധങ്ങളെയും പ്രണയത്തെയുമൊക്കെ അഭ്രപാളികളില്‍ പല രൂപത്തിലും ഭാവത്തിലും താങ്കള്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തം കുടുംബത്തെയും പ്രണയത്തെയുമൊക്കെ എങ്ങിനെയാണ് നോക്കി കാണുന്നത്?

ഞാനും ഭാര്യ വിമലയും തമ്മില്‍ വിവാഹത്തിനുമുന്നേ പരിചയമുണ്ടായിരുന്നു. പ്രണയം എന്ന് വിശേഷിപ്പിക്കാന്‍ മാത്രമുള്ള ഒരടുപ്പമായിരുന്നു അതെന്ന് പറയാന്‍ കഴിയില്ല. പ്രണയമെന്നും വേണമെങ്കില്‍ വിളിക്കാം. സ്ഥിരതയില്ലാത്ത എന്റെ ജീവിതവഴികളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുളളതുകൊണ്ട് ഞാന്‍, എന്നെ ഒഴിവാക്കി വേറെ നല്ല ജീവിതമുണ്ടാക്കാന്‍ വിമലയെ നിരവധി തവണ ഉപദേശിച്ചിട്ടുണ്ട്. മദിരാശിപഠന കാലത്തും തുടര്‍ന്നും എന്റെ കത്തുകളില്‍ ഇത്തരം ഉപദേശങ്ങളായിരുന്നു അധികവും. എന്നാല്‍, ആ ദുരിതപ്പാടിന്റെ കാലത്തും വിമലയ്ക്ക് എന്റെ കാര്യത്തില്‍ നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. പ്രതീക്ഷകളൊന്നുമില്ലാത്ത,നാളെയെങ്ങനെയാവുമെന്ന് മുന്‍ധാരണയില്ലാത്ത അന്നത്തെ എന്റെ ജീവിതത്തില്‍ കല്യാണം എന്ന അജണ്ട ഉണ്ടായിരുന്നില്ല. എന്നാല്‍, വിമല മറ്റാരെയും കല്യാണം കഴിക്കാന്‍ തയ്യാറായിരുന്നില്ല. അച്ഛന്റെ കേസുകളുടെ പരമ്പരകള്‍ ഞങ്ങളുടെ വീട് പോലും നഷ്ടപ്പെടുത്തിയിരുന്നു. കൂത്തുപറമ്പില്‍ ഒരു വാടകവീട്ടിലായിരുന്നു താമസം. ഞങ്ങളുടെ നാട്ടില്‍ വാടകയ്ക്ക്താമസിക്കുക എന്നത് ഒരു കുറവ് തന്നെയാണ്. അത്തരം നിരവധി കുറവുകള്‍ക്കുള്ളില്‍ നില്‍ക്കുമ്പോഴാണ് വിമല എന്നെതന്നെ മനസ്സില്‍ പ്രതിഷ്ഠിച്ച് നില്‍ക്കുന്നത്.

ഞങ്ങളുടെ സ്നേഹം മറ്റ് ചില പ്രണയങ്ങള്‍ പോലെ നാടകീയവും സംഭവബഹുലവുമൊന്നുമായിരുന്നില്ല. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അറിയാം ഞങ്ങളുടെ ഉള്ളില്‍ പരസ്പരം സ്നേഹമുണ്ടെന്ന്. എന്നാല്‍, ഞങ്ങള്‍ അത് കൊട്ടിഘോഷിച്ച് നടക്കുവാനോ, ആഘോഷിക്കുവാനോ മെനക്കെട്ടില്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഞങ്ങള്‍ അതിനുളള പരുവത്തിലായിരുന്നില്ല. അതിനാല്‍ തന്നെ ഞങ്ങളുടെ സ്നേഹബന്ധത്തെ സുഹൃത്തുക്കള്‍ പോലും വ്യാഖ്യാനിച്ചത് പരിചയം, സൌഹൃദം തുടങ്ങിയ ലേബലുകളില്‍ മാത്രമാണ്. പക്ഷെ, വിമല ഒരു കല്യാണത്തിനും സമ്മതിക്കാതിരുന്നപ്പോള്‍ ഞങ്ങളുടെ ചില സുഹൃത്തുക്കള്‍ എന്നോട് സംശയത്തോടെ: അല്ല ശ്രീനി, വിമല കല്യാണം കഴിക്കുന്നില്ല, നീയുമായി വല്ല..ങേ? എന്നൊക്കെ ചോദിക്കാറുണ്ടായിരുന്നു. ശ്ശൊ, അപവാദം പറയല്ലെ..പാവം കുട്ടി.. എന്നൊക്കെ പറഞ്ഞ് ഞാന്‍ പതിവായി അതൊക്കെ നിഷേധിച്ചു. എന്നാല്‍, വീട്ടുകാര്‍ കൊണ്ടുവരുന്ന നിരവധി ആലോചനകള്‍ തിരസ്കരിച്ചുകൊണ്ട് വിമല കല്യാണത്തോട് മുഖംതിരിച്ചു നിന്നപ്പോള്‍, ഞാന്‍ ചെയ്യുന്നത് ദ്രോഹമാണെന്ന തിരിച്ചറിവില്‍, അവസാനം ഒരു കത്ത് ഞാന്‍ വിമലയ്ക്കയച്ചു. അതില്‍ ജനുവരി 12ന് നമ്മുടെ വിവാഹമാണ് തയ്യാറായിരിക്കണം എന്ന് ഞാനെഴുതി.

കല്ല്യാണം രജിസ്റ്രാഫീസില്‍ വെച്ച് നടത്താനാണ് പ്ളാനിട്ടത്. കല്ല്യാണ തിയ്യതിയും മറ്റ് കാര്യങ്ങളും എന്റെ അടുത്ത ചില സുഹൃത്തുക്കളോട് മാത്രം പറഞ്ഞു. മറ്റാരോടും ഒന്നും പറഞ്ഞില്ല. 12ന്റെ കല്യാണത്തിന് ഞാന്‍ നാട്ടിലെത്തിയത് 11-ാം തീയതിയാണ്. കാര്യങ്ങള്‍ ശരിയാക്കാന്‍ ഏര്‍പ്പാടാക്കിയ സുഹൃത്ത് വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞു: 12-ാം തീയതി ഒരു തരത്തിലും കല്യാണം നടക്കില്ല. അന്ന് വസ്തു രജിസ്ട്രേഷന്റെ ബഹളമാണ്. അങ്ങിനെ 13-ാം തീയതി കല്യാണമാക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഇന്നത്തെപ്പോലെ ഫോണും മൊബൈലുമൊന്നും അന്നില്ല. കത്ത് മാത്രമാണ് ശരണം. വിമലയെ എങ്ങിനെ അറിയിക്കാമെന്ന് ആലോചിക്കുമ്പോഴാണ് എന്റെ വാടകവീട്ടിലേക്ക് വിമല കയറി വരുന്നത്. ഞങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു. വിമല എന്നോട് ഒരാഗ്രഹം പറഞ്ഞു: കല്യാണത്തിന് മുന്‍പ് ഞാന്‍ അവളുടെ വീട്ടില്‍ പോയി കാര്യങ്ങളെല്ലാമൊന്ന് പറയണം. വിമലയുടെ വീട്ടുകാര്‍ക്ക് ഈ കല്യാണത്തില്‍ പ്രത്യേകിച്ച് എതിര്‍പ്പൊന്നുമുണ്ടാവാന്‍ വഴിയില്ല. വിമലയുടെ കല്യാണ തിരസ്ക്കരണങ്ങള്‍ മൂലം ആരെയെങ്കിലും ഇവള്‍ കല്യാണം കഴിച്ചാല്‍ മതി എന്ന നിലയിലേക്ക് വീട്ടുകാര്‍ എത്തിയിരുന്നു. അതുകൊണ്ട് ഞാന്‍ വീട്ടില്‍ പോയി കാര്യങ്ങള്‍ അവതരിപ്പിക്കണമെന്ന വിമലയുടെ ആഗ്രഹം ആവര്‍ത്തിക്കപ്പെട്ടു. ഞാന്‍ നയം പ്രഖ്യാപിച്ചു: അതൊന്നും പറ്റില്ല. ലളിതമായ കല്യാണം, ആര്‍ഭാടരഹിതമായ കല്യാണം... വിമതന്റെ വേഷത്തില്‍ വന്‍ ആദര്‍ശങ്ങളുടെ വക്താവായി ഞാന്‍ മാറി. സത്യത്തില്‍ ഞാന്‍ വളരെ ബുദ്ധിപൂര്‍വ്വം നടത്തിയ ഒരു നീക്കമായിരുന്നു അത്. വിമലയുടെ വീട്ടില്‍ പോയി ഞാന്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ അവര്‍ നല്ല രീതിയില്‍ കല്യാണം നടത്താന്‍ തുനിഞ്ഞിറങ്ങും. അങ്ങിനെ വരുമ്പോള്‍ എന്റെ ചിലവുകള്‍ വര്‍ധിക്കും. എന്റെ കൈയ്യില്‍ ആകെ നാനൂറ് രൂപയോളം മാത്രമേ ഉളളു. അതിനാല്‍ റിബലിന്റെ വേഷവുമായി ബുദ്ധിപൂര്‍വ്വം ഞാന്‍ മുന്നോട്ട് നീങ്ങി. പക്ഷെ, അമ്മയുടെ മുന്നില്‍ ഞാന്‍ കുടുങ്ങി. നമ്മുടെ അന്നത്തെ അവസ്ഥയില്‍ പൊതുവെ ദു:ഖിതയായ അമ്മ, കല്യാണം എവിടെവെച്ചായാലും താലി വേണം എന്ന ഉപാധി മുന്നോട്ടുവെച്ചു. താലികെട്ടിയേ മതിയാവൂ. അമ്മയുടെ സങ്കല്പത്തില്‍ സ്വര്‍ണ്ണത്തിന്റെ താലി തന്നെയാണുള്ളത്. ഒരൊഴിവുകഴിവും ചെലവാകില്ല. പ്രശ്നം പുലിവാലായി.

അന്ന് കണ്ണൂരില്‍ അതിരാത്രം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. മമ്മൂട്ടി അതില്‍ അഭിനയിക്കുന്നുണ്ട്. അവസാനം മമ്മൂട്ടിയെ സഹായത്തിനായി ചെന്ന് കാണാന്‍ തീരുമാനിച്ചു. കാര്യങ്ങളെല്ലാം മമ്മൂട്ടിയോട് പറഞ്ഞു. രണ്ടായിരം രൂപയും വാങ്ങിച്ചു. ഞാന്‍ തീര്‍ച്ചയായും കല്യാണത്തിന് വരുമെന്ന് മമ്മൂട്ടി ശഠിച്ചു. വീണ്ടും പുലിവാലായി. കാരണം മമ്മൂട്ടി അന്ന് തരക്കേടില്ലാത്ത ഒരു സ്റാറാണ്. അയാള്‍ വന്നാല്‍ ആരെയും ക്ഷണിക്കാതെ നടത്തുന്ന കല്യാണം ബഹളമയമാവും. പരിതസ്ഥിതികളെല്ലാം ഞാന്‍ സമയമെടുത്ത് തന്നെ മമ്മൂട്ടിയെ മനസ്സിലാക്കിപ്പിച്ചു. മമ്മൂട്ടി കല്യാണത്തിന് വന്നില്ല. അങ്ങനെ അമ്മയുടെ താലിയെന്ന സങ്കല്പം യാഥാര്‍ത്ഥ്യമായി. വിമലയുടെ ന്യായമായ മറ്റൊരാഗ്രഹവും ആ പണം കൊണ്ട് നിറവേറി. കല്യാണസമയത്തെ സാരിയും ബ്ളൌസുമടക്കമുളള വസ്ത്രങ്ങളെല്ലാം ഞാന്‍ വാങ്ങിച്ചു നല്‍കണമെന്നതായിരുന്നു അത്. അവര്‍ക്ക് അവരുടെ വീട്ടില്‍ പിടിച്ചു നില്‍ക്കാനുളള ഏറ്റവും എളിയ ഉപാധി. അങ്ങിനെ ജനുവരി 13ന് കതിരൂര്‍ രജിസ്ട്രാഫീസില്‍ വെച്ച് എന്റെ കല്യാണം നടന്നു. ഞങ്ങളുടെ സ്നേഹത്തിന്റെ അര്‍ത്ഥവത്തായ പരിസമാപ്തി.

സ്നേഹം, പ്രണയം, കുടുംബ ബന്ധങ്ങള്‍ തുടങ്ങിയവയൊന്നും പ്രഹസനങ്ങളാവാന്‍ പാടില്ല. പച്ചയായ ജീവിതത്തില്‍ എത്തിപ്പിടിക്കലുകളും കൈവിട്ടുപോവലുകളും ആശ്വാസനിമിഷങ്ങളും നഷ്ടത്തിന്റെ വഴികളും തുടങ്ങി സന്തോഷത്തിന്റെയും ദു:ഖത്തിന്റെയും നിരവധി മുഹൂര്‍ത്തങ്ങളുണ്ടാവാം. എല്ലാ സമയത്തും മുറുകെ പിടിക്കേണ്ട ഹൃദയത്തോട് ചേര്‍ക്കേണ്ടവ തന്നെയാണ് സ്നേഹവും പ്രണയവും കുടുംബ ബന്ധവുമൊക്കെ.

 • പ്രതിവര്‍ഷം മലയാളത്തില്‍ 60ല്‍ കൂടുതല്‍ സിനിമകള്‍ പുറത്തിറങ്ങുന്നുണ്ട്. ഇവയില്‍ വെറും അഞ്ചോ ആറോ സിനിമകളാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. സാമ്പത്തികമായി രക്ഷപ്പെടുന്നത്. ബാക്കി സിനിമകള്‍ അവ നിര്‍മ്മിച്ച നിര്‍മ്മാതാക്കളെ പാപ്പരാക്കിക്കൊണ്ട് തകര്‍ന്ന് പോവുകയാണ്. ഇത് പ്രതിഭാ ദാരിദ്യ്രം കൊണ്ടല്ലെ?

പ്രതിഭകളെ ഉണ്ടാക്കുവാനുള്ള അടിസ്ഥാന സൌകര്യങ്ങളും സംവിധാനങ്ങളും നമ്മുടെ നാട്ടില്‍ വളരെ കുറവാണ്. ഞാന്‍ പഠിച്ചത് മദിരാശിയിലെ ഫിലിംചേമ്പര്‍ ഇന്‍സ്റിറ്റ്യൂട്ടിലാണ്. സൌത്ത് ഇന്ത്യയിലെ പ്രൊഡ്യൂസര്‍മാര്‍ നേതൃത്വം കൊടുക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ ഒരു സംഘടനയാണ് ഫിലിംചേമ്പര്‍. അവരാണ് ഈ ഇന്‍സ്റിറ്റ്യൂട്ടിന് വേണ്ടി മുതല്‍ മുടക്കിയിരിക്കുന്നത്. കുറഞ്ഞ ഫീസ് മാത്രമേ അന്ന് ചുമത്തിയിരുന്നുളളു. രജനീകാന്ത് എന്റെ സീനിയറായി പഠിച്ചിരുന്നു. കോഴ്സൊക്കെ കഴിഞ്ഞ് രജനികാന്ത് ഇന്‍സ്റിറ്റ്യൂട്ടിന്റെ മെമ്പര്‍മാരായ സിനിമാ പ്രവര്‍ത്തകരുടെ പിന്നാലെ ചാന്‍സ് തേടി നിരവധി തവണ നടന്നു. ആരും അയാള്‍ക്ക് അവസരം കൊടുത്തില്ല. ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയ ആളാണ് എന്നൊക്കെ അവര്‍ക്കറിയാം. മാര്‍ക്കറ്റുളള നടന്മാരെയാണ് അവര്‍ക്ക് വേണ്ടത്. അവസാനം കെ. ബാലചന്ദര്‍, രജനീകാന്തിന് ഒരവസരം കൊടുത്തു. പടം റിലീസായി, പിറ്റേന്നുമുതല്‍ രജനി സ്റാറാണ്. അപൂര്‍വ്വരാഗങ്ങളായിരുന്നു ആ സിനിമ. വളരെ പെട്ടെന്ന് രജനീകാന്ത് സൂപ്പര്‍സ്റാറായി മാറി. ഞാനപ്പോഴും ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിക്കയാണ്. ആ സമയത്ത് ഇന്‍സ്റിറ്റ്യൂട്ടിലെ ഒരു ഫംങ്ഷനുവേണ്ടി രജനി വന്നു. അയാള്‍ ചാന്‍സിനായി പിറകേ നടന്ന ചേംബറിന്റെ മെമ്പര്‍മാരെല്ലാം അവിടെ ഉണ്ട്. അന്ന് മലയാളത്തിലെ ഒരു പ്രൊഡ്യൂസറാണ് ചേംബറിന്റെ പ്രസിഡന്റ്. അദ്ദേഹം രജനീകാന്തിന്റെ പിന്നാലെ അദ്ദേഹത്തിന്റെ ഡേറ്റിനായഭ്യര്‍ത്ഥിച്ച് നടന്നു. മൂത്രമൊഴിക്കാന്‍ പോലും സമ്മതിക്കാതെ രജനിയുടെ പിന്നാലെ അദ്ദേഹം നടന്നു. ഞാന്‍ മൂകസാക്ഷിയാണ്. രജനിയാണെങ്കില്‍ ഇയാളെ ഒട്ടും മൈന്റ് ചെയ്യുന്നില്ല. വളരെ മോശപ്പെട്ട പ്രതികരണമാണ് രജനി അയാളോട് പ്രകടിപ്പിച്ചത്. രജനികാന്ത് മോശപ്പെട്ട ഒരു മനുഷ്യനൊന്നുമല്ല. ഒരു നല്ലവ്യക്തിയാണ്. ഇതിലും കൈപ്പുളള അനുഭവം മുന്‍പ് ചാന്‍സ് തേടി നടന്നപ്പോള്‍ രജനിക്കുമുണ്ടായിട്ടുണ്ടാവാം. അതിന്റെ പ്രതിപ്രവര്‍ത്തനമാവാം അവിടെ കാണിച്ചത്. മദിരാശിയിലെ ഫിലിം ചേംമ്പര്‍ ഇന്‍സ്റിറ്റ്യൂട്ട് പൂട്ടാന്‍ ഈ സംഭവമാണ് യഥാര്‍ത്ഥ കാരണം. കാശ് മുടക്കി ഇന്‍സ്റിറ്റ്യൂട്ട് തുടര്‍ന്നു നടത്തേണ്ടതുണ്ടോ എന്ന ചര്‍ച്ച കൊഴുക്കുകയും അവസാനം ഇന്‍സ്റിറ്റ്യൂട്ട് അടച്ച് പൂട്ടുകയും ചെയ്തു. നമ്മുടെ സിനിമാ ബോധത്തിന്റെയും പ്രതിബദ്ധതയുടെയും ഒരുദാഹരണം മാത്രമാണിത്.

നല്ല സിനിമകള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനായുള്ള സാങ്കേതിക സ്ഥാപനങ്ങള്‍ ഇവിടെയില്ല. കേരളത്തെ സംബന്ധിച്ച് ആധികാരികതയുള്ള ഇത്തരം സ്ഥാപനങ്ങളുടെ കുറവ് പ്രത്യക്ഷത്തില്‍ തന്നെയുണ്ട്്. ഞങ്ങള്‍ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് മലബാറില്‍ സിനിമാ പഠനത്തിനായി ഒരു ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങാന്‍ ഗൌരവമായി ആലോചിക്കുന്നുണ്ട്. ഒരു ബിസിനസ്സ് സ്ഥാപനമായല്ല. ചാരിറ്റബിള്‍ സ്വാഭാവമുളള, പ്രതിഭകളെ സൃഷ്ടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയുളള ഒരു സ്ഥാപനമാവും അത്. മലബാറിനെ സംബന്ധിച്ച് കലാകാരന്മാര്‍ക്ക് വളര്‍ന്ന് വരുവാനുളള സാഹചര്യങ്ങളുടെ കുറവുണ്ട്. അവിടെ ഒരു മ്യൂസിക് കോളേജില്ല. നല്ല രീതിയിലുളള ഒരു ആനിമേഷന്‍ ഇന്‍സ്റിറ്റ്യൂട്ട് ഇല്ല. ഇതെല്ലാം ഞങ്ങളുടെ ആലോചനയിലുണ്ട്. പ്രതിഭകളുള്ളവര്‍ കേരളത്തില്‍ നിരവധി പേരുണ്ടാവാം. അവര്‍ക്ക് കഴിവ് തെളിയിക്കാനുളള അവസരങ്ങളും അവരെ തിരിച്ചറിയുവാനും പരിപോഷിപ്പിക്കാനുമുളള സംവിധാനവും നമുക്ക് അത്യാവശ്യം തന്നെയാണ്.

ഒരു പ്രൊഡ്യൂസര്‍; ബസ് മുതലാളിയാണ്. ഒരു ദിവസം തന്റെ പ്രദേശത്ത് മാത്രം അറിഞ്ഞാല്‍ പോരാ, കൂടുതല്‍ പ്രശസ്തനാവണം എന്ന ഉദ്ദേശത്തോടെ സിനിമ പിടിക്കാനിറങ്ങി. തുടര്‍ച്ചയായി നാലഞ്ച് സിനിമകള്‍ ചെയ്ത്, പരാജയപ്പെടുന്നതില്‍ വിജയം നേടിയ ഒരു സംവിധായകനാണ് ഇദ്ദേഹത്തെ കുരുക്കിയത്. ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഈ പ്രൊഡ്യൂസര്‍ എന്നെ പരിചയപ്പെട്ടു. ആദ്യമായി സിനിമയെടുക്കുകയാണ് എന്തെങ്കിലും ഉപദേശം എന്റെ ഭാഗത്ത് നിന്ന് വേണം എന്ന് പറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: താങ്കള്‍ക്ക് കുറെ ബസുകളുണ്ടെന്നല്ലെ പറഞ്ഞത്. അതില്‍ ഡ്രൈവര്‍മാരെയൊക്കെ തിരഞ്ഞെടുക്കുന്നത് എങ്ങിനെയാണ്? ഡ്രൈവിംഗ് അറിയാത്തവരെയൊക്കെ ബസോടിപ്പിക്കാന്‍ അനുവദിക്കുമോ? അദ്ദേഹത്തിന് പ്രാവീണ്യമുളള മേഖലയെകുറിച്ച് നല്ല ജ്ഞാനമാണ്; ഉടന്‍ മറുപടി വന്നു: ഏയ്, അതില്ല..അതെങ്ങിനെ ശരിയാവും? അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: എന്തടിസ്ഥാനത്തിലാണ് നിങ്ങളുടെ സിനിമ സംവിധാനം ചെയ്യാന്‍ ഈ സംവിധായകനെ ഏല്‍പ്പിച്ചത്. ബസിന്റെ കാര്യത്തിലുളള പരിചയം നിങ്ങള്‍ക്ക് സിനിമയിലില്ല. ഇനി ഉപദേശം കൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് തോന്നുന്നില്ല. നിങ്ങള്‍ മുന്നോട്ട് പോയി കഴിഞ്ഞു. ഇനി വരുന്നിടത്ത് വച്ച് കാണുക... അദ്ദേഹത്തിന്റെ സിനിമ പുറത്തിറങ്ങി. പതിവുപോലെ അദ്ദേഹത്തിന്റെ സിനിമയും തകര്‍ന്നു. നല്ല നിലയില്‍ ഓടിയിരുന്ന ബസുകളെല്ലാം ഓടാത്ത സിനിമമൂലം വിറ്റു. തൊണ്ണൂറ്റിയഞ്ചു ശതമാനം നിര്‍മ്മാതാക്കളുടെ കഥയും വ്യത്യസ്തമല്ല. ഇത്തരത്തിലുളള നിര്‍മ്മാതാക്കളുടെ ബലത്തിലാണ് സ്ഥിരമായി പരാജയപ്പെടുന്ന സിനിമകള്‍ സംവിധാനം ചെയ്യുന്നവര്‍ ജീവിച്ചു പോവുന്നത്.

സിനിമാ പ്രതിസന്ധിക്ക് പ്രതിഭാദാരിദ്യ്രം മാത്രമല്ല കാരണം. സിനിമയെപ്പറ്റി യാതൊരു ഗ്രാഹ്യവുമില്ലാത്ത ചിലരുടെ പെട്ടെന്ന് പ്രശസ്തരാകാനുള്ള ആഗ്രഹവും ഒരു കാരണമാണ്. പ്രത്യേകിച്ച് വിദേശ മലയാളികള്‍, അവര്‍ ഈ മേഖലയിലേക്ക് മുന്‍ പിന്‍ നോക്കാതെ പണമിറക്കുകയാണ്. ഇത്തരക്കാരെ ചില വിരുതന്മാരായ സംവിധായകരും ഇടനിലക്കാരും പാട്ടിലാക്കും. പ്രശസ്തി മാത്രം ലക്ഷ്യമിടുന്ന ഈ പ്രൊഡ്യൂസര്‍മാരെ പെട്ടെന്ന് കുപ്പിയിലാക്കാന്‍ കഴിയും. സിനിമാ മാസികയിലെ ഫോട്ടോകള്‍, ചാനല്‍ ഇന്റര്‍വ്യൂ, താരങ്ങളുടെ കൂടെ നിന്നുളള ഫോട്ടോ സെഷനുകള്‍, പ്രൊഡ്യൂസ് ചെയ്യുന്ന സമയത്ത് മറ്റുളളവര്‍ നല്‍കുന്ന ആദരവ്, ബഹുമാനം എല്ലാം കൂടി അവര്‍ വല്ലാത്തൊരു പ്രതീതിയിലായിരിക്കും. സിനിമ റിലീസ് ചെയ്യുന്ന അന്നൊരു വീഴ്ചയുണ്ട്. പടം പൊട്ടിയുള്ള വീഴ്ച. പലരും ആ വീഴ്ചയില്‍ ഇല്ലാതാവും. അതുവരെ തോളിലേറ്റി നടന്ന ആരും അന്നുമുതല്‍ കൂടെ കാണില്ല. ഫോണ്‍പോലും എടുക്കില്ല. എത്രയോ പേരുടെ ജീവിതം തകര്‍ന്നു. ഒരു പ്രൊഡ്യൂസര്‍; ബസ് മുതലാളിയാണ്. ഒരു ദിവസം തന്റെ പ്രദേശത്ത് മാത്രം അറിഞ്ഞാല്‍ പോരാ, കൂടുതല്‍ പ്രശസ്തനാവണം എന്ന ഉദ്ദേശത്തോടെ സിനിമ പിടിക്കാനിറങ്ങി. തുടര്‍ച്ചയായി നാലഞ്ച് സിനിമകള്‍ ചെയ്ത്, പരാജയപ്പെടുന്നതില്‍ വിജയം നേടിയ ഒരു സംവിധായകനാണ് ഇദ്ദേഹത്തെ കുരുക്കിയത്. ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഈ പ്രൊഡ്യൂസര്‍ എന്നെ പരിചയപ്പെട്ടു. ആദ്യമായി സിനിമയെടുക്കുകയാണ് എന്തെങ്കിലും ഉപദേശം എന്റെ ഭാഗത്ത് നിന്ന് വേണം എന്ന് പറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: താങ്കള്‍ക്ക് കുറെ ബസുകളുണ്ടെന്നല്ലെ പറഞ്ഞത്. അതില്‍ ഡ്രൈവര്‍മാരെയൊക്കെ തിരഞ്ഞെടുക്കുന്നത് എങ്ങിനെയാണ്? ഡ്രൈവിംഗ് അറിയാത്തവരെയൊക്കെ ബസോടിപ്പിക്കാന്‍ അനുവദിക്കുമോ? അദ്ദേഹത്തിന് പ്രാവീണ്യമുളള മേഖലയെകുറിച്ച് നല്ല ജ്ഞാനമാണ്; ഉടന്‍ മറുപടി വന്നു: ഏയ്, അതില്ല..അതെങ്ങിനെ ശരിയാവും? അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: എന്തടിസ്ഥാനത്തിലാണ് നിങ്ങളുടെ സിനിമ സംവിധാനം ചെയ്യാന്‍ ഈ സംവിധായകനെ ഏല്‍പ്പിച്ചത്. ബസിന്റെ കാര്യത്തിലുളള പരിചയം നിങ്ങള്‍ക്ക് സിനിമയിലില്ല. ഇനി ഉപദേശം കൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് തോന്നുന്നില്ല. നിങ്ങള്‍ മുന്നോട്ട് പോയി കഴിഞ്ഞു. ഇനി വരുന്നിടത്ത് വച്ച് കാണുക... അദ്ദേഹത്തിന്റെ സിനിമ പുറത്തിറങ്ങി. പതിവുപോലെ അദ്ദേഹത്തിന്റെ സിനിമയും തകര്‍ന്നു. നല്ല നിലയില്‍ ഓടിയിരുന്ന ബസുകളെല്ലാം ഓടാത്ത സിനിമമൂലം വിറ്റു. തൊണ്ണൂറ്റിയഞ്ചു ശതമാനം നിര്‍മ്മാതാക്കളുടെ കഥയും വ്യത്യസ്തമല്ല. ഇത്തരത്തിലുളള നിര്‍മ്മാതാക്കളുടെ ബലത്തിലാണ് സ്ഥിരമായി പരാജയപ്പെടുന്ന സിനിമകള്‍ സംവിധാനം ചെയ്യുന്നവര്‍ ജീവിച്ചു പോവുന്നത്. അവരുടെ ബഹുമാനിക്കലിലും ഓഛാനിക്കലിലും വിനീത വിധേയത്വഭാവങ്ങളിലുമല്ല സിനിമയുളളത് എന്ന പ്രാഥമികമായ അറിവ് തന്നെയാണ് പ്രധാനം.

 • നല്ലതല്ലെന്ന കാരണത്താല്‍ ഞാന്‍ ഉപേക്ഷിച്ച അഞ്ഞൂറ് സിനിമകളാണ് മലയാള സിനിമക്ക് എന്റെ സംഭാവന എന്ന താങ്കളുടെ പ്രശസ്തമായ വാചകം മലയാള സിനിമയെ സംബന്ധിച്ച് ഏറെ അര്‍ത്ഥവത്താണ്. താങ്കളെപ്പോലെ അല്ലെങ്കില്‍ താങ്കളെക്കാള്‍ പ്രതിബദ്ധതയുളള സൂപ്പര്‍ താരങ്ങള്‍ ഈ വാചകം അംഗീകരിക്കുമോ?

അംഗീകരിക്കാന്‍ വഴിയില്ല. എന്ന് വെച്ച് ഞാന്‍ സൂപ്പര്‍സ്റാറുകള്‍ക്ക് എതിരല്ല. സിനിമ ഉണ്ടായ കാലം മുതല്‍ അതിന്റെയൊരാകര്‍ഷണം എന്ന് പറയുന്നത് ചില അഭിനേതാക്കളും അഭിനേത്രികളും തന്നെയാണ്. കൂടുതല്‍ പ്രേക്ഷകര്‍ ഒരാളെ സിനിമയിലൂടെ കാണാന്‍ ആഗ്രഹിക്കുമ്പോഴാണ് അയാള്‍ താരമായി മാറുന്നത്. ഞാനാണിന്നത്തെ താരമെന്ന് ഞാന്‍ പറഞ്ഞാല്‍ ഞാന്‍ താരമാവില്ല. താരമാക്കപ്പെടുകയാണ്. ആരാധകരുടെ ബാഹുല്യം ഏറ്റവും കൂടുതലുളള ആളാണ് താരം. അതിനെ നമുക്കൊരിക്കലും നിഷേധിക്കാന്‍ കഴിയുകയില്ല. കാരണം സിനിമാ തിയറ്ററുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതില്‍ താരങ്ങള്‍ക്ക്് പങ്കുണ്ട്. രജനികാന്തിന്റെ താരപരിവേഷം കൊണ്ട് മാത്രം മികച്ചതല്ലാത്ത സിനിമകള്‍ വിജയിക്കുന്നു. അത് താരമൂല്യം കൊണ്ടാണ്. സിനിമ കാണണമെന്ന് ജനങ്ങളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം താരമാണ്. അതൊരു കാലത്തും ഇല്ലാതാവാന്‍ പോവുന്നില്ല. ഒരു താരം പോയി മറ്റൊരു താരം വരുമെന്നു മാത്രം.

താരമൂല്യമുളള ഒരാളെ ഉപയോഗിച്ചാല്‍ മാര്‍ക്കറ്റില്‍ നല്ല വില്‍പ്പന നടത്താമെന്ന് പ്രൊഡ്യൂസര്‍മാര്‍ക്ക് അറിയാം. പൈസ കുറച്ച് കൂടുതല്‍ കൊടുത്താലും ലാഭത്തോടെ പണം തിരികെ ലഭിക്കും എന്ന ഉറപ്പാണ് താരങ്ങള്‍. എന്നാല്‍, കേരളത്തിലെ ഒരവസ്ഥ എന്താണെന്ന് വെച്ചാല്‍, രജനികാന്തിന്റെ ലെവലിലുളള ഒരു താരസങ്കല്പം ഇവിടെയില്ല. ഇവിടെയാണെങ്കില്‍ താരങ്ങളുടെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടാറുണ്ട്. എന്നാലും പ്രേക്ഷകര്‍ പിന്നീട് വരുന്ന സിനിമയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കും. ഓരോ വിശ്വാസതകര്‍ച്ചയ്ക്ക് ശേഷവും പ്രതീക്ഷയോട് കൂടി അവര്‍ കാത്തിരിയ്ക്കയാണ്. ഇങ്ങനെ തന്നില്‍ പ്രതീക്ഷ പുലര്‍ത്തുന്ന പ്രേക്ഷകരോട് പ്രതിബദ്ധത, വകതിരിവ് തുടങ്ങിയവയൊക്കെ കാണിക്കാന്‍ സൂപ്പര്‍സ്റാര്‍ ബാധ്യസ്ഥനാണ്. തന്റെ സിനിമയുടെ നിലവാരം ഉറപ്പ് വരുത്താന്‍ അയാള്‍ക്ക് കഴിയണം. പണത്തിന് വേണ്ടി മാത്രം സിനിമയില്‍ അഭിനയിക്കില്ല എന്ന തീരുമാനമെടുക്കാനുളള കഴിവ്, അല്ലെങ്കില്‍ ചങ്കൂറ്റം വേണം. ദൌര്‍ഭാഗ്യവശാല്‍ ഇവിടുത്തെ പ്രമുഖ താരങ്ങള്‍ക്കൊന്നും അതില്ല. ചപ്പ് ചവറ് സിനിമകളാണെങ്കിലും അവര്‍ ചെയ്യും. പണത്തിന്റെ കാര്യത്തില്‍ മാത്രം വിട്ടുവീഴ്ചയില്ല. ഇതിനെ ഒരു വിധത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. ഇത് പ്രേക്ഷകരോടും സിനിമ നിര്‍മ്മിക്കുന്ന നിര്‍മ്മാതാക്കളോടും കാണിക്കുന്ന ക്രൂരതയാണ്. നിര്‍മ്മാതാവ് ആ സിനിമയോടെ തകര്‍ന്ന് തരിപ്പണമാവും. പക്ഷെ, അതൊന്നും നമ്മുടെ താരങ്ങള്‍ ശ്രദ്ധിക്കില്ല. അവരുടെ ഡേറ്റുകളെല്ലാം മുന്‍കൂട്ടി വില്‍പ്പന നടത്തുകയാണല്ലൊ. അതിനാല്‍ അവര്‍ക്കറിയാം, നിരവധി പരാജജയങ്ങള്‍ക്കിടയില്‍ ഒന്ന് വിജയിക്കും. ആ ഹിറ്റിന്റെ ബലത്തില്‍ അതുവരെയുള്ള വീഴ്ചകളെല്ലാം മായ്ച്ച് കളയാന്‍ കഴിയും. ഇത്രയും കാലത്തെ സിനിമാ ജീവിതത്തില്‍ നിന്ന് നമ്മുടെ സൂപ്പര്‍സ്റാറുകള്‍ക്ക് ലഭിച്ച വലിയ പാഠമാണിത്.

തീര്‍ത്തും പരാജയപ്പെടുമെന്നറിഞ്ഞുകൊണ്ട് സൂപ്പര്‍സ്റാറുകള്‍ അഭിനയിച്ച നിരവധി സിനിമകളെ കുറിച്ച് എനിക്കറിയാം. അവര്‍ ബുദ്ധിയുള്ളവരാണ്. അവര്‍ക്ക് കൃത്യമായറിയാം ഇന്ന സിനിമകളൊക്കെ തകരുമെന്നും ഇന്ന സിനിമകളൊക്കെ വിജയിക്കുമെന്നും. അഞ്ചാറ് സിനിമകള്‍ പൊട്ടിയാലും പ്രശ്നമില്ല, പിന്നെയൊരു സിനിമയുണ്ട്. അതിന്റെ സംവിധായകനും തിരക്കഥയും തരക്കേടില്ല. അത് ഹിറ്റാവും. സൂപ്പര്‍സ്റാറുകളുടെ ചിന്താവിഷയങ്ങളൊക്കെ ഇങ്ങനെയാണ്. എന്നാല്‍, ഹിറ്റിന്റെയും ഫ്ളാറ്റിന്റെയും ഡേറ്റുകളുടെ നിരക്ക് ഒരേ തരത്തിലാണ്. ആ ലക്ഷങ്ങള്‍ എന്നും ഹിറ്റ് നിരക്കില്‍ തന്നെയായിരിക്കും. ഒരു രൂപ കുറയ്ക്കാന്‍ സമ്മതിക്കില്ല. എനിക്ക് സൂപ്പര്‍സ്റാറുകളോടുള്ള അഭിപ്രായ വ്യത്യാസം ഈയൊരു കാര്യത്തില്‍ മാത്രമാണ്. അവര്‍ അനുഭവ സമ്പത്തുള്ളവരാണ്. ഉത്തരവാദിത്വമുള്ള ഒരു നിലയില്‍ നില്‍ക്കുന്ന അവര്‍ ആ ഉത്തരവാദിത്വം പ്രകടിപ്പിക്കണം. അങ്ങിനെ വരുമ്പോള്‍ പ്രേക്ഷകന്റെ പ്രതീക്ഷകള്‍ തകിടം മറിയില്ല, നിര്‍മ്മാതാക്കള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ല. സിനിമയില്‍ പുഴുക്കുത്തുകളായി നില്‍ക്കുന്ന സംവിധായകരില്‍ നിന്നും സിനിമയെ രക്ഷിക്കുകയും ചെയ്യാം. അറിയാതെ പറ്റിപ്പോവുന്നത് മനസ്സിലാക്കാം. ഇവരുടെ ചെയ്ത്ത് അറിഞ്ഞുകൊണ്ടുള്ളതാണ്. അതിനാല്‍ തന്നെ കടുത്ത അനീതിയുമാണ്.

ഉദയനാണ് താരം എന്ന സിനിമയിലൂടെ സിനിമയ്ക്കുള്ളിലെ കളികളെ കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്താന്‍ ശ്രമിച്ചിരുന്നു. ഒരു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഘോരഘോരങ്ങളായി ചില ചര്‍ച്ചകള്‍ നടന്നതല്ലാതെ മലയാള സിനിമയില്‍ പുതുതായി ഒന്നും സംഭവിച്ചില്ല. ചുരുക്കി പറഞ്ഞാല്‍ കലാസൃഷ്ടികള്‍ക്ക് അത്രയൊന്നും സ്വാധീനം ചെലുത്താന്‍ കഴിയുകയില്ല. കഥകളാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

 • താങ്കളുടെ പല തിരക്കഥകളിലും രാഷ്ട്രീയ പ്രവര്‍ത്തനത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. കേവലം തമാശയ്ക്ക് വേണ്ടിയും വിനോദത്തിന് വേണ്ടിയുമാണ് ഇവയൊക്കെ എന്ന് പറഞ്ഞൊഴിയാമെങ്കിലും അവ നല്‍കുന്ന സന്ദേശം ചിലപ്പോഴൊക്കെ അരാഷ്ട്രീയതയുടേതാണ്. താങ്കള്‍ തിരക്കഥ രചിച്ച നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയില്‍ വര്‍ഗീയ ഫാസിസ്റുകളെയും പുരോഗമന പ്രസ്ഥാനങ്ങളെയും ഒരേ തുലാസില്‍ തൂക്കി നോക്കാന്‍ വരെ ചില സീനുകളിലൂടെ ശ്രമിക്കുന്നുണ്ട്. വിനോദത്തിനാണെങ്കിലും അത് അപകടകരമല്ലെ? എന്നാല്‍, താങ്കളുമായി സംസാരിക്കുമ്പോള്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. എന്താണ് താങ്കളുടെ മനസ്സിലുളളത്?

തീര്‍ത്തും പരാജയപ്പെടുമെന്നറിഞ്ഞുകൊണ്ട് സൂപ്പര്‍സ്റാറുകള്‍ അഭിനയിച്ച നിരവധി സിനിമകളെ കുറിച്ച് എനിക്കറിയാം. അവര്‍ ബുദ്ധിയുള്ളവരാണ്. അവര്‍ക്ക് കൃത്യമായറിയാം ഇന്ന സിനിമകളൊക്കെ തകരുമെന്നും ഇന്ന സിനിമകളൊക്കെ വിജയിക്കുമെന്നും. അഞ്ചാറ് സിനിമകള്‍ പൊട്ടിയാലും പ്രശ്നമില്ല, പിന്നെയൊരു സിനിമയുണ്ട്. അതിന്റെ സംവിധായകനും തിരക്കഥയും തരക്കേടില്ല. അത് ഹിറ്റാവും. സൂപ്പര്‍സ്റാറുകളുടെ ചിന്താവിഷയങ്ങളൊക്കെ ഇങ്ങനെയാണ്. എന്നാല്‍, ഹിറ്റിന്റെയും ഫ്ളാറ്റിന്റെയും ഡേറ്റുകളുടെ നിരക്ക് ഒരേ തരത്തിലാണ്. ആ ലക്ഷങ്ങള്‍ എന്നും ഹിറ്റ് നിരക്കില്‍ തന്നെയായിരിക്കും. ഒരു രൂപ കുറയ്ക്കാന്‍ സമ്മതിക്കില്ല. എനിക്ക് സൂപ്പര്‍സ്റാറുകളോടുള്ള അഭിപ്രായ വ്യത്യാസം ഈയൊരു കാര്യത്തില്‍ മാത്രമാണ്. അവര്‍ അനുഭവ സമ്പത്തുള്ളവരാണ്. ഉത്തരവാദിത്വമുള്ള ഒരു നിലയില്‍ നില്‍ക്കുന്ന അവര്‍ ആ ഉത്തരവാദിത്വം പ്രകടിപ്പിക്കണം. അങ്ങിനെ വരുമ്പോള്‍ പ്രേക്ഷകന്റെ പ്രതീക്ഷകള്‍ തകിടം മറിയില്ല, നിര്‍മ്മാതാക്കള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ല. സിനിമയില്‍ പുഴുക്കുത്തുകളായി നില്‍ക്കുന്ന സംവിധായകരില്‍ നിന്നും സിനിമയെ രക്ഷിക്കുകയും ചെയ്യാം. അറിയാതെ പറ്റിപ്പോവുന്നത് മനസ്സിലാക്കാം. ഇവരുടെ ചെയ്ത്ത് അറിഞ്ഞുകൊണ്ടുള്ളതാണ്. അതിനാല്‍ തന്നെ കടുത്ത അനീതിയുമാണ്.

എനിക്ക് രാഷ്ട്രീയമുണ്ട്. അതൊരിക്കലും മതത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുളളതല്ല. മതനിരപേക്ഷവുമാണത്. ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. മതത്തിന്റെ പിന്നില്‍ അണിനിരക്കാനുള്ള ആഹ്വാനങ്ങളെ ഞാന്‍ പുച്ഛിച്ചുതള്ളുവാനാണ് ഇഷ്ടപ്പെടുന്നത്. ഒരു പുരോഗമനാത്മകമായ സമൂഹത്തില്‍ അതത്ര എളുപ്പവുമല്ല. ദുരിത കാലത്തുപോലും അമ്പലങ്ങളില്‍ പ്രാര്‍ത്ഥിക്കുവാനായി പോയി ദൈവങ്ങളെ ബുദ്ധമുട്ടിച്ചിട്ടില്ല. പണ്ട് സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ പരീക്ഷ ജയിക്കാനായി ഗുരുവായൂരപ്പനും മറ്റും നേര്‍ന്ന നേര്‍ച്ചകള്‍ ഇപ്പോഴും കടമായി കിടക്കുന്നുണ്ട്. അന്നതിനുള്ള പോക്കില്ലായിരുന്നു. ഇന്ന് വിശ്വാസം ഫാഷനായി കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടുന്നുമില്ല. സിനിമാലോകത്ത് വിശ്വാസികളുടെ പ്രളയമാണ്. പക്ഷെ, ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല.

എന്റെ രാഷ്ട്രീയമെന്നത് ദുരിതമനുഭവിക്കുന്ന സമൂഹത്തെ മാറ്റി മറിക്കാനും ഇവിടെ അധിവസിക്കുന്ന ജനങ്ങള്‍ക്ക് ജനാധിപത്യവും സ്വാതന്ത്യ്രവും സമത്വവും പ്രദാനം ചെയ്യുവാനും കഴിയുന്നതാവണം. നമ്മുടെ നാട്ടില്‍ ദുരിതമനുഭവിക്കുന്ന ജനവിഭാഗമാണ് വളരെ കൂടുതലുളളത്. സൌകര്യപൂര്‍വ്വം ജീവിക്കുന്നവര്‍ ന്യൂനപക്ഷമാണ്. ജീവിതസൌകര്യമില്ലാത്തവര്‍ക്ക് മറ്റുളളവരെപ്പോലെ സമത്വപൂര്‍വ്വം ജീവിക്കാനുളള സൌകര്യത്തിനു വേണ്ടിയുളളതാവണം രാഷ്ട്രീയം. ജാതിയുടെയോ മതത്തിന്റെയോ സമ്പത്തിന്റെയോ പേരില്‍ ആരും പരസ്പരം ചൂഷണം ചെയ്യപ്പെടാത്ത ഒരു സമൂഹത്തിനായുളള രാഷ്ട്രീയം. അത് മാര്‍ക്സിസമാവാം. ലോകമാകെ ഈ മനോഭാവമുളളവര്‍ ഇടതുപക്ഷത്തിന്റെ കൂടെയാണുളളത്. എന്നാല്‍, സ്വാഭാവികമായും എനിക്കൊരു സംശയമുണ്ട്. എന്തുകൊണ്ട് ഇത്രയും കാലമായിട്ടും നമ്മള്‍ ലക്ഷ്യമിടുന്ന സമൂഹത്തിലേക്ക് നമുക്കെത്താന്‍ കഴിയുന്നില്ല? തീര്‍ച്ചയായും അത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ധാരയില്‍ ചിലര്‍ പുലര്‍ത്തുന്ന അപചയങ്ങള്‍ മൂലമാണ്. അത് തത്വങ്ങളുടെ പ്രായോഗികതയില്ലായ്മയല്ല. പ്രവര്‍ത്തനങ്ങളിലെ അപാകതയാണ്. അതില്‍ ഞാന്‍ ഏറെ അസ്വസ്ഥനുമാണ്. എനിക്കതില്‍ അമര്‍ഷവുമുണ്ട്. ചിലപ്പോഴൊക്കെ എന്റെ രചനകളില്‍ അവ പ്രത്യക്ഷപ്പെടുന്നുണ്ടാവാം. ശ്രീനിവാസന്‍ എന്ന വ്യക്തിക്ക് പ്രതികരിക്കാന്‍ വേറെ വേദിയില്ല. ഏത് പ്രതികരണത്തേയും അസ്വസ്ഥതയോട് കൂടി നോക്കുന്നതെന്തിനാണ്. പ്രതികരണങ്ങളോടും പരാതികളോടും ക്രിയാത്മകമായി സംവദിക്കുകയും പ്രതികരിക്കുകയുമല്ലേ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. ഒരിക്കലും എനിക്ക് ഒരരാഷ്ട്രീയവാദിയാവാന്‍ കഴിയില്ല. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ചൂഷണാധിഷ്ഠിതമായ ആഗോളവ്യവസ്ഥിതിയ്ക്കെതിരെ ലോകമാകെ നടക്കുന്ന ഇടതുപക്ഷ മുന്നേറ്റവും അതിന്റെ ആവശ്യകതയും ഇടതുപക്ഷത്തിന്റെ പ്രസക്തിയും തിരിച്ചറിയുന്ന ഒരു വ്യക്തി തന്നെയാണ് ഞാന്‍.

എന്റെ തിരക്കഥകള്‍ ജനങ്ങളെ രസിപ്പിക്കാനുളളതാണ്. വിനോദം എന്ന നിലയിലാണ് ഞാന്‍ സിനിമയെ സമീപിക്കുന്നത്. എന്നെ വിശ്വസിച്ച് സിനിമയിലേക്ക് പണമിറക്കുന്ന നിര്‍മ്മാതാവിനെ സംരക്ഷിക്കുക എന്നതും ഒരു വിഷയമാണ്. സിനിമ പ്രേക്ഷകരെ രസിപ്പിക്കാനുളളതാണെന്നാണ് എന്റെ വിശ്വാസം. സിനിമ, കല എന്നതൊക്കെ സമൂഹത്തെ ഒരുപാട് സ്വാധീനിക്കും മാറ്റിമറിക്കും എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. മൊത്തത്തില്‍ സമൂഹം മാറ്റത്തിനു വേണ്ടിയുളള ഒരു മുന്നേറ്റത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആ ധാരയില്‍ സിനിമയടക്കമുളള കലാരൂപങ്ങള്‍ക്ക് ആവേശം പകരാന്‍ കഴിയുമായിരിക്കും. മറിച്ച്, ഇതു മാത്രം കൊണ്ട് ഒന്നും സംഭവിപ്പിക്കാന്‍ കഴിയുകയില്ല. കലാസ്വാദനം എന്നത് ജനങ്ങളെ പാഠം പഠിപ്പിക്കാനുളളതാണെന്ന് തോന്നുന്നില്ല. വൈലോപ്പിളളിയുടെ മാമ്പഴം എന്ന കവിതയില്‍ മാവിന്‍ പൂങ്കുല നുളളിയ കുഞ്ഞിനെ നോവിച്ചതോര്‍ത്ത്, ശാസിച്ചതോര്‍ത്ത് കുഞ്ഞു മരിച്ചുപോകുമ്പോള്‍ അമ്മ വിലപിക്കുന്നുണ്ട്. ഇത് വായിച്ച് എത്രയോ അമ്മമാര്‍ കരഞ്ഞിട്ടുണ്ട്. അതുകഴിഞ്ഞും പൂങ്കുല നുളളിയ കുഞ്ഞുങ്ങളെ അമ്മമാര്‍ തല്ലിയിട്ടുണ്ട്. ആസ്വാദകരെ അങ്ങിനെ പാഠം പഠിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എന്റെ തിരക്കഥയിലെ ചില പരാമര്‍ശങ്ങള്‍ ചിലപ്പോള്‍ ഇടതുപക്ഷത്തിന് എതിരാണെന്ന് വ്യാഖ്യാനിക്കാം. എന്നാല്‍, ആ സമയത്തെ രാഷ്ട്രീയ വര്‍ത്തമാനത്തിന്റെ ചുവടുപിടിച്ച് അതിനെ സിനിമാസ്വാദകരില്‍ രസമുളവാക്കാനായി എങ്ങിനെ ഉപയോഗിക്കാം എന്ന് മാത്രമാണ് ഞാന്‍ നോക്കിയിട്ടുളളത്. അതിലും വലിയ തലങ്ങളിലേക്ക് അവയെ എത്തിക്കേണ്ടതില്ല.

 • അരാഷ്ട്രീയത വളരുന്ന ആഗോളവത്കരണ കാലത്ത് പുരോഗമന രാഷ്ട്രീയത്തില്‍ നിന്നും താങ്കള്‍ എന്താണ് പ്രതീക്ഷിക്കുന്നത്. പുരോഗമന രാഷ്ട്രീയം എങ്ങിനെയാവണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത്?

വീടില്ലാത്തവര്‍ക്ക് വീട് ലഭ്യമാക്കാന്‍ ആത്മാര്‍ത്ഥതയുളള പ്രവര്‍ത്തനങ്ങള്‍, പഠിക്കാന്‍ കഴിവുണ്ടായിട്ടും സാഹചര്യമില്ലാത്ത അനേകര്‍ക്ക് പഠനം ലഭ്യമാക്കാനുളള പ്രവത്തനങ്ങള്‍, നിരാലംബരുടെ കണ്ണീരൊപ്പാനുളള സഹായഹസ്തങ്ങള്‍ ഇത്യാദി പ്രവര്‍ത്തനങ്ങള്‍ വോട്ട് എന്ന ലക്ഷ്യത്തിനുമപ്പുറത്ത് മാനുഷികമായ ഒരു ബോധത്തിന്റെ, തിരിച്ചറിവിന്റെ, പ്രതിബദ്ധതയുടെ വെളിച്ചത്തില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ വ്യാപിപ്പിക്കണം. ഏറ്റവും താഴേ തട്ട് മുതല്‍ മുകളറ്റം വരെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ നിലയ്ക്കാത്ത ധാരയുണ്ടാവണം. ഒരു മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ഒരു ക്യാമ്പയിനായല്ല ഇത് നടത്തേണ്ടത്. നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാവണം അത്. അങ്ങിനെയാവുമ്പോള്‍ ദുരിതമനുഭവിക്കുന്നവരുടെ ഹൃദയപക്ഷത്ത് ആ പ്രസ്ഥാനങ്ങളേയുണ്ടാവൂ. ചിലപ്പോള്‍ പ്രയോഗികമാവില്ല എന്ന് നമുക്ക് തോന്നുമായിരിക്കും. ഞാന്‍ ഏറ്റവും ആരാധിക്കുന്ന കമ്യൂണിസ്റ് നേതാവായ ഫിദെല്‍ കാസ്ട്രോവിന്റെ ആത്മകഥയില്‍ വായിച്ചിട്ടുണ്ട്. ക്യൂബയില്‍, ബാപ്റ്റിസ്റ എന്ന ഗവണ്‍മെന്റിനെ പുറത്താക്കി ഫിദെലിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം പറഞ്ഞത്: നഗരങ്ങളിലെ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ ഗ്രാമങ്ങളിലേക്ക് പോകണം, അവിടെ അക്ഷരാഭ്യാസമില്ലാത്ത ജനങ്ങളെ സാക്ഷരരാക്കണം. നിങ്ങള്‍ക്കുള്ള ഭക്ഷണം അവിടെ നിന്ന് കണ്ടെത്തണം... എന്നൊക്കെയാണ്. നമുക്കതൊക്കെ നടക്കില്ല എന്ന് സങ്കല്‍പ്പിക്കാനാണ് സൌകര്യം. എന്നാല്‍, ക്യൂബയില്‍ അത് നടന്നു. പാര്‍ട്ടി സംഘടന കെട്ടിപ്പടുക്കലും വളര്‍ത്തലുമൊക്കെ നടക്കുമ്പോള്‍ തന്നെ, അടിസ്ഥാനവര്‍ഗത്തിനു വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തണം. അപ്പോള്‍ പിന്നെ പ്രത്യേകിച്ച് ഒരു വോട്ട് തേടലിന്റെ ആവശ്യകത പോലുമുണ്ടാവില്ല. എന്റെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്റെ കൂടെ നില്‍ക്കുന്ന പാര്‍ട്ടി എന്നും എന്റേത് തന്നെയായിരിക്കും. അങ്ങനെയാണല്ലോ ഇവിടെ പാര്‍ട്ടി വളര്‍ന്നു വലുതായത്. അപ്പോള്‍, കൂടെനില്‍ക്കുക എന്നതിലാണ് കാര്യം.

 • പലതരത്തിലുളള തീവ്രവാദ-വര്‍ഗീയ സംഘടനകള്‍ കേരളത്തില്‍ സജീവമാവുന്നതും ഇവിടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതും ഇവിടുത്തെ ഇടതുപക്ഷത്തിന്റെ ദൌര്‍ബ്ബല്യം കൊണ്ടു തന്നെയാണ്. നമ്മള്‍ കാണുന്നില്ലെ, ആള്‍ദൈവങ്ങള്‍ തഴച്ചുവളരുന്നത്. ബാബാ രാംദേവിനെ കണ്ടില്ലെ? ആത്മീയതയെ ബിസിനസിനുവേണ്ടി ഉപയോഗിക്കുന്ന സന്യാസി എന്നതിന് ഇതിലും നല്ല വേറെ ഉദാഹരണം വേണോ? ആര്‍ക്കുമെന്തുമാവാം എന്ന നിലയിലേക്കാണ് കാര്യങ്ങളെത്തുന്നത്. കള്ളപ്പണത്തിലൂടെ ബിസിനസ് വളര്‍ത്തുന്ന സ്വാമിമാരെ കുറിച്ച്, സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിക്കുന്ന ആള്‍ദൈവങ്ങളെപറ്റി ഏത് വേദത്തിലും ഉപനിഷത്തിലുമാണ് പറഞ്ഞിട്ടുള്ളത്? ഹൈന്ദവദര്‍ശനങ്ങളുടെ പേരില്‍ ഇവരെ എങ്ങിനെയാണ് ന്യായീകരിക്കാന്‍ കഴിയുക?

എന്റെ രാഷ്ട്രീയമെന്നത് ദുരിതമനുഭവിക്കുന്ന സമൂഹത്തെ മാറ്റി മറിക്കാനും ഇവിടെ അധിവസിക്കുന്ന ജനങ്ങള്‍ക്ക് ജനാധിപത്യവും സ്വാതന്ത്യ്രവും സമത്വവും പ്രദാനം ചെയ്യുവാനും കഴിയുന്നതാവണം. നമ്മുടെ നാട്ടില്‍ ദുരിതമനുഭവിക്കുന്ന ജനവിഭാഗമാണ് വളരെ കൂടുതലുളളത്. സൌകര്യപൂര്‍വ്വം ജീവിക്കുന്നവര്‍ ന്യൂനപക്ഷമാണ്. ജീവിതസൌകര്യമില്ലാത്തവര്‍ക്ക് മറ്റുളളവരെപ്പോലെ സമത്വപൂര്‍വ്വം ജീവിക്കാനുളള സൌകര്യത്തിനു വേണ്ടിയുളളതാവണം രാഷ്ട്രീയം. ജാതിയുടെയോ മതത്തിന്റെയോ സമ്പത്തിന്റെയോ പേരില്‍ ആരും പരസ്പരം ചൂഷണം ചെയ്യപ്പെടാത്ത ഒരു സമൂഹത്തിനായുളള രാഷ്ട്രീയം. അത് മാര്‍ക്സിസമാവാം. ലോകമാകെ ഈ മനോഭാവമുളളവര്‍ ഇടതുപക്ഷത്തിന്റെ കൂടെയാണുളളത്.

നമ്മുടെ മന്ത്രിമാര്‍ ഇവര്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളിലെല്ലാം പങ്കെടുക്കുകയാണ്. ആള്‍ദൈവങ്ങളെ വാനോളം പുകഴ്ത്തുകയാണ്. വിമാനത്താവളത്തിലേക്ക് ഓടിയെത്തി രാംദേവുമാരെ സ്വീകരിക്കുകയാണ്. ഈ ആള്‍ദൈവങ്ങളെ വിദേശികളും സ്വദേശികളുമായ നിരവധി ഭക്തന്‍മാര്‍ നിരന്തരം വാഴ്ത്തുകയാണ്. വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും കോടിക്കണക്കിന് രൂപ ഇവരുടെ ആശ്രമങ്ങളിലേക്ക് ഒഴുകിയെത്തുന്നു. യുഎന്‍ അസംബ്ളിയില്‍വരെ ഈആള്‍ദൈവങ്ങള്‍ ആത്മീയപ്രഭാഷണം നടത്തുന്നു. ഇത്തരത്തില്‍ നിരവധിപേര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞാന്‍ സ്വാമിമാരിലും ആള്‍ദൈവങ്ങളിലും വിശ്വസിക്കുന്നില്ല.

സ്വന്തം സാമ്രാജ്യം വിസ്തൃതമാക്കാനുള്ള ആത്മീയബിസിനസ്സാണ് അവര്‍ നടത്തുന്നത്. വായുവില്‍ നിന്ന് ഭസ്മവും മോതിരവും മാലയുമൊക്കെ സൃഷ്ടിക്കുന്നത് ഇതിന്റെ ഭാഗമായാണ്. വായുവില്‍ നമുക്കാവശ്യമുള്ള എല്ലാമുണ്ടെങ്കില്‍ ഇവിടുത്തെ ദരിദ്രനാരായണന്‍മാര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും മരുന്നുമൊക്കെ ഇവര്‍ ഉണ്ടാക്കട്ടെ. പിന്നെയിവിടെ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമൊന്നും ആവശ്യമില്ലല്ലോ. വായുവില്‍ നിന്ന് സാധനങ്ങളെടുക്കുന്ന, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ചാനലുകളുമൊക്കെ നടത്തുന്ന കുറെ ആള്‍ദൈവങ്ങളും സ്വാമിമാരും പോരെ. ഇത്തരത്തിലുള്ള ആത്മീയവ്യവസായികള്‍ക്ക് നേരെയെല്ലാം നിയമത്തിന്റെ കണ്ണുകള്‍ തുറക്കണം. പണ്ട,് നാട്ടില്‍ കള്ളസ്വാമിമാര്‍ ഇല്ലാതിരുന്നത് നമ്മുടെ ഉയര്‍ന്ന പ്രതികരണശക്തിയുടെയും ബോധത്തിന്റെയും ഭാഗമായാണ്. എന്തുകൊണ്ട് ഇപ്പോള്‍ നമുക്കതിന് കഴിയുന്നില്ല. തീര്‍ച്ചയായും കേരളത്തിന്റെ നവോത്ഥാനവഴികളില്‍ ശക്തമായി നിലകൊണ്ട പുരോഗമനപ്രസ്ഥാനങ്ങള്‍ ഇതിന് മറുപടി പറഞ്ഞേ തീരൂ. കാരണം അവരുടെ ശ്രദ്ധക്കുറവു തന്നെയാണ് ഇത്തരത്തിലുള്ള തരിശുഭൂമികള്‍ സൃഷ്ടിക്കുന്നത്. തരിശുഭൂമികളിലാണ് പാഴ്മരങ്ങള്‍ വളരുന്നത്. അത്തരം തരിശുഭൂമികള്‍ ഇല്ലാതാക്കുക എന്നതാവണം പുരോഗമനാശയക്കാരുടെ പ്രധാനലക്ഷ്യം.

ഇന്ന് സമൂഹത്തില്‍ അരാജകത്വം പുലര്‍ത്തുന്ന, രാഷ്ട്രീയത്തിന് നേരെ മുഖം തിരിക്കുന്ന പുതിയതലമുറ വര്‍ദ്ധിച്ചുവരികയാണ്. ഇത് അടിയന്തിര പരിശോധനയ്ക്കും ചികിത്സക്കും വിധേയമാക്കേണ്ട വിഷയമാണ്. അഴിമതിയുടേയും അധികാരമോഹത്തിന്റേയും വക്താക്കളായി രാഷ്ട്രീയം മാറി എന്ന സന്ദേശമാണ് പൊതുവില്‍ സമൂഹത്തില്‍ മൂഴങ്ങുന്നത്. വളരെ ആസൂത്രിതമായാണ് അത് വ്യാപിക്കുന്നത്. മാധ്യമങ്ങള്‍ ഇതിനെ ഊട്ടിയുറപ്പിക്കുന്നു. ഇത്് മാറ്റിമറിക്കുന്ന രീതിയില്‍, മാറി നില്‍ക്കുന്നവര്‍ക്ക് മാതൃകയാവുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ആര്‍ക്കും പുറം തിരിഞ്ഞ് നില്‍ക്കാന്‍ കഴിയില്ല. ചില പ്രവര്‍ത്തകരുടെ, നേതാക്കളുടെ മൂല്യതകര്‍ച്ച ചൂണ്ടികാണിച്ചുകൊണ്ട് മൊത്തം രാഷ്ട്രീയപ്രസ്ഥാനങ്ങളും അവയുടെ ആശയങ്ങളും തെറ്റാണെന്ന് പറയുന്ന രീതിയും ശരിയല്ല.

രാഷ്ട്രീയത്തോടുള്ള മലയാളിയുടെ സമീപനത്തത്തിലും മാറ്റം വരണം. വിദ്യാഭ്യാസമൊക്കെ കഴിഞ്ഞു, തൊഴിലൊന്നുമായില്ല, എങ്കില്‍ ശരി, ഇനി കുറച്ച് രാഷ്ട്രീയ പ്രവര്‍ത്തനമാകാം എന്ന ലൈന്‍ നല്ലതിനല്ല. നന്നായി പ്രസംഗിക്കും എന്നതുമാവരുത് രാഷ്ട്രീയ പ്രവേശനത്തിനുള്ള യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ഒരു ഐ.ടി പ്രഫഷണലിനെ ഉള്‍ക്കൊള്ളാനും ഒരു സയിന്റിസ്റിന്റെ ഉയര്‍ന്ന ചിന്താമണ്ഡലത്തെ ഉപയോഗിക്കാനും ഒരു കലാകാരന്റെ സര്‍ഗാത്മകതയെ സ്വാംശീകരിക്കാനും കഴിയുന്ന ഒന്നാവണം പുരോഗമനരാഷ്ട്രീയം. ഏത് രാഷ്ട്രീയ ആശയഗതിയ്ക്കാണ് നമ്മുടെ ഭാവി നിര്‍ണ്ണയിക്കാന്‍ കഴിയുക എന്ന അന്വേഷണവും കണ്ടത്തലുമാണ് ആവശ്യം.

ചലച്ചിത്രസംവിധായകനായ മണിരത്നത്തിന്റെ മകന്‍ സി പി ഐ എംന്റെ സമ്മേളന വേദിയില്‍ വളണ്ടിയറായതും ഉന്നത വിദ്യാഭ്യാസം നേടുന്ന നടത്തുന്ന ആ യുവാവ് എന്തുകൊണ്ടാണ് താന്‍ ഈ പ്രസ്ഥാനത്തെ സ്വീകരിക്കുന്നത് എന്ന് വെളിപ്പെടുത്തിയതുമൊക്കെ ഇത്തരത്തിലുള്ള അന്വേഷണത്തിന്റേയും കണ്ടെത്തലുകളുടേയും ഭാഗമാണ്. ഇത്തരം അന്വേഷണങ്ങളും തിരിച്ചറിയലുകളും യുവതയ്ക്ക് നഷ്ടമാകുവാന്‍ പാടില്ല. ചുരുക്കി പറഞ്ഞാല്‍, രാഷ്ട്രീയപ്രവര്‍ത്തനം ജനങ്ങളെ സേവിക്കുന്നതിന് വേണ്ടിയുളളതാവണം. അതിന്റെ ലക്ഷ്യം അധികാരസ്ഥാനങ്ങളാകരുത്. രാഷ്ട്രീയത്തില്‍ നീയെന്ത് നേടി എന്ന ചോദ്യം ഉച്ചത്തില്‍ മുഴങ്ങുന്നത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ദിശ മാറിയതു കൊണ്ടാണ്. ആ ദിശ ശരിയാക്കിയെടുക്കാന്‍ കഴിയും എന്ന വിശ്വാസത്തില്‍ തന്നെയാണ് അനേകരുടെ കൂടെ ഞാനുമുളളത്.

 

തയ്യാറാക്കിയത് : പ്രീജിത്ത് രാജ്