3 March 2019, Sunday

പകരം വയ്ക്കാനെന്തുണ്ട്?

 

g
 

പാര്‍ട്ടിയംഗങ്ങളല്ലെങ്കിലും സജീവ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നവരല്ലെങ്കിലും ജീവിത നിരീക്ഷണങ്ങളില്‍ നിന്ന് ഒരു നിലപാട് സ്വീകരിച്ച ഒരുപാട് പേര്‍ പുരോഗമനപ്രസ്ഥനാത്തോടൊപ്പമുണ്ട് അവസാനത്തെ അത്താണി, അവസാനത്തെ ആശ്രുപത്രി എന്ന നിലയിലൊക്കെ ഈ പ്രസ്ഥാനത്തെ നോക്കി കാണുന്നവരാണവര്‍. അവരുടെ ഇടം നശിക്കുകയില്ല എന്ന് അവര്‍ക്ക് ഉറപ്പുനല്‍കാന്‍ പുരോഗമനപ്രസ്ഥാനത്തിന് കഴിയണം. അതിനാല്‍ വിശാലമായൊരു കാഴ്ച്ചപ്പാടില്‍ വളരെ വിപുലമായ അര്‍ത്ഥത്തിലും വ്യാപ്തിയിലും പ്രസ്ഥാനത്തെ നയിക്കണം. ഇല്ലെങ്കില്‍, സമൂഹത്തിന് മുഴുവന്‍ അത് ആപത്താകും.

ആമുഖങ്ങള്‍ ആവശ്യമില്ലാത്ത രണ്ടക്ഷരങ്ങളാണ് എം ടി. അക്ഷരമറിയാവുന്ന മലയാളിയുടെ മനസില്‍ തന്റെ വാക്കുകളുടെ മാന്ത്രിക സ്പര്‍ശവുമായി എത്രയോ പ്രാവശ്യം എം ടി തേരോട്ടം നടത്തിയിരിക്കുന്നു. ഇവിടെ എം ടി പറയുന്നത് ഈ നാടിന്റെ വര്‍ത്തമാനമാണ്. ആശയങ്ങളുടെ ഗരിമയെ എം ടി അടയാളപ്പെടുത്തുന്നു. തന്റെ അഭിപ്രായങ്ങള്‍ സ്വതസിദ്ധമായ രീതിയില്‍ തുറന്നടിക്കുന്നു. സാഹിത്യത്തിന്റെ, എഴുത്തിന്റെ വഴികളെ കുറിച്ചുള്ളതിനേക്കാള്‍ കൂടുതല്‍ എം ടി ഇവിടെ പങ്കുവെക്കുന്നത് ആശയങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള ചിന്തകള്‍ ആണ്. നിലനില്‍ക്കേണ്ടവയെ എം ടി എടുത്ത് കാട്ടുന്നു. ചില തിരുത്തലുകള്‍ വരുത്തേണ്ടതിന്റെ അവശ്യകതിയലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിക്കുന്നു. കടമകളും ഉത്തരവാദിത്തങ്ങളും നിറവേറ്റി പുരോഗമന പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കണമെന്ന് ആഗ്രഹിക്കുന്നു.

  • അറിവിനും തിരിച്ചറിവിനും ഉപയോഗിക്കാവുന്ന വായനയുടെ വലിയ ലോകം മലയാളത്തിന് തുറന്നിട്ട താങ്കള്‍ കേരളത്തിന്റെ വര്‍ത്തമാനത്തെ നോക്കികാണുന്നുണ്ടാവും എന്നത് തീര്‍ച്ചയാണ്. എം ടി മാഷിനെ പോലുള്ള ഒരു സാഹിത്യകാരന്, അക്ഷരത്തെ ആയുധമാക്കുന്ന ഒരു യോദ്ധാവിന് കണ്ണുകള്‍ തുറന്നുവെക്കാതിരിക്കാന്‍ സാധിക്കില്ല. ജാതിയും മതവും ഉച്ചനീചത്വങ്ങളും നുരച്ചിരുന്ന ഒരു സമൂഹത്തിനെ പ്രബുദ്ധതയാര്‍ന്നതായി മാറ്റിയെടുത്ത പ്രവര്‍ത്തന പന്ഥാവുകളെ എം ടിക്ക് കാണാതിരിക്കാനാവില്ല. നവോത്ഥാനത്തിന്റെ ധാരകളില്‍ എം ടിയുമുണ്ടായിരുന്നല്ലൊ. കേരളത്തിന്റെ സാമൂഹ്യഘടനയെ രൂപപ്പെടുത്തുന്നതില്‍ മാര്‍ക്സിസത്തിനുള്ള പങ്കിനെ, കമ്യൂണിസ്റ് പ്രസ്ഥാനം വഹിച്ച പങ്കിനെ താങ്കള്‍ എങ്ങിനെയാണ് നോക്കി കാണുന്നത്.? മാര്‍ക്സിസത്തിന്റെ പ്രസക്തിയെ എം ടി മാഷ് അടയാളപ്പെടുത്തുന്നത് എങ്ങിനെയാണ്?

എം ടി വാസുദേവന്‍ നായര്‍ : മാര്‍ക്സിസത്തിന് ഇന്നും പ്രസക്തിയുണ്ട്. എന്നും പ്രസക്തമാണത്. പീഡനങ്ങളും ചൂഷണവും പട്ടിണിയും നിലനില്‍ക്കുന്നിടത്തോളം മാര്‍കിസിസം പ്രസക്തമായിരിക്കും.

തിരിഞ്ഞുനോക്കുമ്പോള്‍, ഇവിടെ കേരളത്തില്‍ സാമുഹ്യപ്രതിബദ്ധതയും ഒരു സമൂഹത്തിന് അവശ്യം വേണ്ട നന്മയും പുരോഗമന ചിന്താഗതികളുമൊക്കെ പുലര്‍ത്തിപ്പോന്നിട്ടുള്ളത് പുരോഗമനവാദികളായ മാര്‍ക്സിസ്റുകള്‍ തന്നെയാണ്. കുറച്ച് തെറ്റുകളൊക്കെ പറ്റിയിട്ടുമുണ്ട്. ഈ തെറ്റുകള്‍ പറ്റിയില്ലായിരുന്നുവെങ്കില്‍ ഇന്നത്തേതിലും എത്രയോ മുന്നില്‍ എത്തുമായിരുന്നു. അതിന് ചെറിയ കാര്യങ്ങള്‍വരെ ഉദാഹരണമായുണ്ട്. ഇവിടെ ചെറുപ്പക്കാര്‍ അമ്പലത്തില്‍ പോകുവാന്‍ പാടില്ലെന്ന് ആഹ്വാനം ചെയ്തതായി കേട്ടിരുന്നു. എന്നാല്‍ ബംഗാളിലൊക്കെ സ്ഥിതി വ്യത്യസ്തമാണ്. ഞാന്‍ അവിടെ പോയപ്പോള്‍ രാവിലെയും വൈകുന്നേരവും കാളിക്ഷേത്രത്തില്‍ തൊഴുന്ന ചെറുപ്പക്കാരെ ഒരുപാട് കണ്ടിട്ടുണ്ട്. അവര്‍ ദുര്‍ഗാപൂജയുടെ ശ്രമക്കാരായി പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍, അവര്‍ അടിയുറച്ച മാര്‍ക്സിസ്റുകളാണ്. ഇലക്ഷനില്‍ അവര്‍ മാര്‍ക്സിസ്റു പാര്‍ട്ടിക്ക് മാത്രമേ വോട്ടു ചെയ്യുകയുള്ളു. അതിലവര്‍ക്ക് നിര്‍ബന്ധവുമുണ്ട്. ഇവിടെ പാര്യമ്പര്യങ്ങളില്‍ നിന്ന് നമ്മള്‍ ഒരുപാടകന്നു. പാരമ്പര്യങ്ങളൊക്കെ മോശമാണെന്നും പിന്തിരിപ്പനാണെന്നും വെറുതേ പറഞ്ഞു. അതുകൊണ്ടൊക്കെ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളുണ്ട്. പാരമ്പര്യങ്ങളൊക്കെ ചില രൂപകങ്ങളാണ്. ബംഗാളിക്ക് ദുര്‍ഗാപൂജ എന്ന് പറഞ്ഞാല്‍ വെറുമൊരു പൂജ മാത്രമല്ല, അതവിടുത്തെ സാമൂഹ്യജീവിതത്തിന്റെ ഭാഗം കൂടിയാണ്. അതില്‍ പങ്കെടുക്കുന്ന ആളുകളോട് ചോദിക്കുമ്പോള്‍ അവര്‍ പറയും. ഞാന്‍ മാര്‍ക്സിസ്റാണെന്ന്.

ഇവിടെ വള്ളുവനാട്ടിലെ പൂരങ്ങളും, അമ്പലങ്ങളിലെ ഉത്സവങ്ങളും, തെയ്യം, പൂതംകളി തുടങ്ങിയവയൊക്കെയും ഇവിടുത്തെ സാമൂഹ്യജീവിതത്തിന്റെ ഭാഗമാണ്. ഗ്രാമത്തിന്റെ ഉത്സവങ്ങളാണ്. നമ്മള്‍ അതില്‍ നിന്നൊക്കെ മാറി നില്‍ക്കണം എന്ന് പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല. അതിന്റെ ആവശ്യമില്ല. ഒരുവശത്ത് രാഷ്ട്രീയമായ അവബോധമുണ്ടാവണം. അതേസമയംതന്നെ സാമൂഹ്യജീവിതത്തിന്റെ ഭാഗമായുള്ളതെല്ലാം ഇതിന്റെ ഭാഗമാണെന്ന് വരുത്തണം യഥാര്‍ത്ഥത്തില്‍ അത് വരുത്തേണ്ട ഒന്നല്ല. നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് ഒരാള്‍ അമ്പലത്തില്‍ പോകുന്നു, ഒരാള്‍ പൂരകമ്മിറ്റിയുടെ സംഘാടക സമിതിയിലുണ്ടാകുന്നു, ഒരാള്‍ തെയ്യം കെട്ടിയാടുന്നു, മറ്റൊരാള്‍ അതില്‍ പങ്കുകൊള്ളുന്നു. ഇതൊക്കെ സാമൂഹ്യജീവിതത്തിന്റെ ഭാഗംതന്നെയാണ്. ഇപ്പോള്‍ കാഴ്ചപ്പാടില്‍ കുറച്ചൊക്കെ മാറ്റമുണ്ടെന്ന് തോന്നുന്നു. സാഹിത്യം സംബന്ധിച്ച കാര്യങ്ങളിലും ഇങ്ങനെതന്നെയായിരുന്നു. ഇ എം എസ് വളരെ കഴിഞ്ഞാണ് പറഞ്ഞത്, നമ്മള്‍ അന്ന് പറഞ്ഞതില്‍ കുറച്ച് തെറ്റുകളൊക്കെയുണ്ടെന്ന്. സാഹിത്യത്തില്‍ സൌന്ദ്യര്യാ•കവശവും മാനദണ്ഡമാക്കണം. ഇ എം എസിന് അങ്ങനെ പറയാനുള്ള മാന്യതയുണ്ടായിരുന്നു. കുറെ കഴിഞ്ഞാണെങ്കിലും താന്‍ നേരത്തെ പറഞ്ഞത് ശരിയായില്ല, അത് തിരുത്തപ്പെടണം എന്നൊക്കെ പറഞ്ഞല്ലൊ. സാധാരണ അങ്ങനെയാരും പറയാറില്ല. പറഞ്ഞതില്‍തന്നെ പിടിച്ചുതൂങ്ങി നില്‍ക്കാറാണ് പതിവ്. ആ പറച്ചിലും ഒരു കമ്യൂണിസ്റ് ഗുണമാണ്.

കേരളത്തില്‍ മാര്‍ക്സിസം ഒരു ശക്തിയായി നിന്നില്ലായെങ്കില്‍ ഇവിടെ ജീവിതം എന്നു പറയുന്നത് വളരെ അപകടകരമായ ഒരവസ്ഥയില്‍ എത്തിച്ചേരുമായിരുന്നു. ജാതി, മതാന്ധത, അതിന്റേതായിട്ടുള്ള ചേരിതിരിവുകള്‍ ഇതൊക്കെ അതിന് കാരണമാവും. എളുപ്പത്തില്‍ ആളുകളെ കൂട്ടാവുന്ന ചില മാര്‍ഗങ്ങളാണല്ലോ ഇതൊക്കെ. എന്റെ മതം അപകടത്തില്‍, നമ്മുടെ ജാതി അപകടത്തില്‍ തുടങ്ങിയുള്ള മുറവിളികളൊന്നും പണ്ടുണ്ടായിരുന്നില്ല. പണ്ട് കേരളത്തില്‍ പ്രബുദ്ധതയുടെ ഒരടിവേരുണ്ടായിരുന്നു. സാധാരണക്കാരില്‍വരെ തുടിച്ചു നിന്ന ഒരു മാര്‍ക്സിയന്‍ ചിന്താഗതി. ആ അടിവേരുകള്‍ക്കു മുകളിലാണ് ഇന്ന് ജാതി മതാന്ധതകളുടെ കാല്‍പ്പാടുകള്‍ പതിയുന്നത്. ജാതി മത ശക്തികള്‍ വളരുന്നതിനൊപ്പം മാര്‍ക്സിസത്തിന് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ വളരാന്‍ പറ്റില്ല. ജാതി മത ശക്തികളുടെ കൂടെ മാര്‍ക്സിസം വളരുന്നുണ്ട് എന്ന് പറയുമ്പോള്‍ അതില്‍ എന്തോ ഒരു വെള്ളം ചേര്‍ക്കലുണ്ട്. അത് മനസിലാക്കി പ്രതിരോധിച്ചില്ലെങ്കില്‍ ഉദ്ദശിച്ച ലക്ഷ്യത്തിലേക്ക് എത്തി എന്നു വരില്ല. രണ്ടില്‍ ഒന്നേ വളരൂ.

മാധ്യമങ്ങള്‍ അവരുടെ ഉത്തരവാദിത്തം മറന്നാണ് പലപ്പോഴും പ്രവര്‍ത്തിക്കുന്നത് അവര്‍ക്ക് സെന്‍സേഷന്‍ മാത്രം മതി എന്ന അവസ്ഥയാണ്. അടഞ്ഞ വാതിലിനകത്തുള്ള യോഗത്തില്‍ ഇന്നതൊക്കെ നടന്നിരിക്കാം എന്ന ധാരണയില്‍ നിന്നാണിതൊക്കെ വരുന്നത്. പക്ഷെ ഇതുകൊണ്ടൊന്നും, ഒരു തത്വശാസ്ത്രത്തെ അതിന്റെ ജീവിത വീക്ഷണത്തെ തകര്‍ക്കാനാവില്ല. മാര്‍ക്സിസത്തിന്റേതായ ജീവിതവീക്ഷണമുണ്ടല്ലൊ, അത്, വളരെ പ്രധാനപ്പെട്ടതാണെന്ന് വിശ്വസിക്കുന്നവരാണ് സമൂഹത്തില്‍ അധികമുള്ളത്. ഐഡിയോളജിയെ മുറുകെ പിടിക്കുക, ഐഡിയോളജിയിലേക്ക് തിരിച്ചു പോകുക. അതാണ് വേണ്ടത്. കമ്യൂണിസ്റ് ഭരണകൂടങ്ങള്‍ക്ക് തകര്‍ച്ചയുണ്ടായിട്ടുണ്ടല്ലൊ? അത് തത്ത്വശാത്രത്തിന്റെ തകര്‍ച്ചയല്ല. അത് പ്രയോഗത്തിന്റെ പരിമിതിയാണ്.

കേരളം അത്രപിന്നോക്കം നില്‍ക്കുന്ന സംസ്ഥാനമൊന്നുമല്ല. ഇന്നും ആദിവാസികളുടെയൊക്കെ പ്രശ്നങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഇവിടുത്തെ ദളിതരും, പിന്നോക്ക വിഭാഗങ്ങളുമൊക്കെ വളരെയധികം ഭേദപ്പെട്ട നിലയിലാണെന്നതാണ് സത്യം. തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്ന വേതനം കിട്ടുക, അവരുടെ അവകാശങ്ങളെക്കുറിച്ച് അവര്‍ ബേധ്യരായിരിക്കുക അതൊക്കെ ഈ പ്രസ്ഥാനം കൊണ്ടുണ്ടായതാണ്. അത് നമുക്ക് വിസ്മരിക്കാന്‍ പറ്റില്ല.

  • ഇത് ആക്ഷേപങ്ങളുടെ കാലമാണ്. മാര്‍ക്സിസം കാലഹരണപ്പെട്ടു എന്നൊക്കെ പ്രചരിപ്പിക്കപ്പെടുന്നു. വര്‍ഗരാഷ്ട്രീയത്തിന് പകരം സ്വത്വ രാഷ്ട്രീയം പകരംവെക്കണം എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. ഇതിനോടൊക്കെ എങ്ങനെ പ്രതികരിക്കുന്നു?

പകരം വെക്കാനെന്തുണ്ട്? ഒരു സാധാരണക്കാരന്, പുറത്ത് നിന്ന് നോക്കിക്കാണുന്ന ഒരാള്‍ക്ക് ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നവരോട് ചോദിക്കാനുള്ളത്; ഇതിന് പകരം വെക്കാനെന്തുണ്ട്? എന്നാണ്. പകരം വെക്കാവുന്നൊരു തത്വസംഹിത; സാമ്പത്തികശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും ഒക്കെ മികച്ചുനില്‍ക്കുന്നത് വേറൊന്നില്ല. അതു തീര്‍ച്ച.

റുമാനിയ പോലുള്ള പലേടത്തും കമ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം ഏകാധിപത്യമാണ് വന്നത്. അത് പട്ടാള ഏകാധിപത്യത്തിലേക്ക് എത്തി. അത് ആ സമൂഹത്തില്‍ വെല്ലുവിളി ഉണ്ടാക്കി. സോവിയറ്റ് യൂണിയന്റെ സ്ഥിതി നോക്കൂ. പരിതാപകരമാണ്. കമ്യൂണിസം കാലഹരണപ്പെട്ടു എന്ന് പറയുന്നവര്‍ ചുറ്റും നോക്കുന്നില്ല. അവര്‍ക്ക് പകരം വെക്കാനൊന്നുമില്ല. ഗാന്ധിസം പകരം വെക്കാവുന്നതാണ്. ഞാനതിനെ അംഗീകരിക്കുന്നു. അപ്പോളൊരു ചോദ്യവുമുണ്ട്. എവിടെയാണ് ഗാന്ധിസമുള്ളത്? ഇന്നും അവശേഷിച്ചിട്ടുള്ള വേരുകളുള്ളത് മാര്‍ക്സിസത്തിന് മാത്രമാണ്. ഇന്നും പ്രതീക്ഷ അര്‍പ്പിക്കാവുന്ന തത്വശാസ്ത്രവും മാര്‍ക്സിസം തന്നെയാണ്. ശരിയായ ഗാന്ധിസം ഇന്നില്ല. ഗാന്ധിസത്തെ ആരും പഠിച്ചില്ല, അതിനെ പ്രായോഗിക ജീവിതത്തിലേക്ക് കൊണ്ടുവന്നില്ല. ഗാന്ധിയുടെ പിന്‍ഗാമികള്‍ക്ക് ഇത് പിന്തുടര്‍ന്ന് കൊണ്ടുപോകാന്‍ പറ്റിയില്ല.

മുതലാളിത്തമാണ് ഇന്ന് ലോകത്തെ കൈയ്യടക്കുന്നത്. ഒരു ക്ളീഷേ വാചകമാണെങ്കിലും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകല്‍ച്ചയുണ്ടല്ലോ അത് കൂടുതല്‍ കൂടുതല്‍ വ്യാപ്തി നേടുന്നു. എവിടെയൊക്കെ എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടോ അത് കൈയ്യടക്കാനുള്ള നിരന്തരപരിശ്രമങ്ങള്‍ മുതലാളിത്തം നടത്തിക്കൊണ്ടിരിക്കും. അവര്‍ക്ക് പണ്ട് ഭയപ്പെടാന്‍, സോവിയറ്റ് യൂണിയന്‍ എന്ന മഹാശക്തി അപ്പുറത്തുണ്ടായിരുന്നു. ഇന്നിപ്പോള്‍ അമേരിക്കയ്ക്ക്് ആ ഭയമില്ല. ഇന്നവര്‍ ചൈനയെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാവണം ചൈനയെ അവര്‍ ലാളിച്ച് മയപ്പെടുത്താന്‍ പരിശ്രമിക്കുകയാണ്. അത് ഭയം മുലമാണ്.

ചൈനയില്‍ ഞാന്‍ പോയിട്ടുണ്ട്. കാലാനുസൃതവും ദേശാനുസൃതവുമായ മാറ്റങ്ങള്‍ എവിടെയായാലും അനിവാര്യമാണ്. അത് ജനജീവിതത്തിന് ഗുണം ചെയ്യും. എന്ന് വെച്ചാല്‍ എല്ലാം അടിയറ വെക്കണം തോന്നിയത് പോലെ ചെയ്യണം എന്നല്ല. കാലത്തിനനുസരിച്ച് പരിഷ്കാരങ്ങള്‍ കൊണ്ടുവരാതെ യാതൊരു നിവൃത്തിയുമില്ല. ചൈനയെ കാണുന്നില്ലേ. അവിടെ മറ്റുള്ളവര്‍ വന്ന് വ്യവസായം തുടങ്ങുന്നുണ്ട് ഗണ്‍മെന്റ് അനുവാദം കൊടുക്കുന്നു. അതവര്‍ സ്വയം വളര്‍ച്ചക്കായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. ആളുകളെ റിക്രൂട്ട് ചെയ്യുമ്പോള്‍ ഞങ്ങളുടെ രീതിയിലായിരിക്കണം എന്നവര്‍ പറയും. അവര്‍ക്ക് ടെക്നിക്കല്‍ എക്സ്പെര്‍ട്സിനെ കൊണ്ടുവരാന്‍ അനുവാദം നല്‍കും. ചൈനക്കാരന് കുറഞ്ഞ ശമ്പളവും വേറൊരാള്‍ക്ക് വലിയ ശമ്പളവും എന്ന രീതി അവിടെ അനുവദിക്കുന്നില്ല. അങ്ങനെ പലകാര്യങ്ങളിലും അവര്‍ വ്യത്യസ്തമായ ചുവട് വെപ്പുകളോടെ നേട്ടം കൊയ്യുന്നു. ടൂറിസം വികസത്തിന്റെ ഭാഗമായി പഴയ പീക്കിങ്ങ് ബാലെയും മറ്റും അവതരിപ്പിക്കുന്നു. അത് നമ്മുടെ കഥകളി പോലെയുള്ള ഒരു കലാരൂപമാണ് ഒരു രാത്രി പുലരുവോളം ഉണ്ടാകും. അതവര്‍ രണ്ട് മണിക്കൂറൊക്കെയായി ചുരുക്കി നമുക്ക് മുന്നില്‍ അവതരിപ്പിക്കും. അതേ സമയത്ത് പഴയ സമ്പ്രദായത്തിലുള്ള ബാലെയും പീക്കിങ്ങ് ഓപ്പറയുമൊക്കെ അവിടെയുള്ള ആസ്വാദകര്‍ക്ക് വേണ്ടി പാര്യമ്പര്യതനിമ നഷ്ടപ്പെടാതെ അവതരിപ്പിക്കുന്നുമുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളേ അവര്‍ വരുത്തുന്നുള്ളു. ഇവിടെയും അങ്ങിനെയൊക്കെ ആലോചിക്കാവുന്നതാണ്.

  • കാലാനുസൃതവും ദേശാനുസൃതമായ മാറ്റങ്ങള്‍ എന്ന് താങ്കള്‍ പറഞ്ഞു. ഒന്നുകൂടി വിശദമാക്കാമോ?

എന്റെ ചെറുപ്പകാലത്ത് വായിച്ചതില്‍നിന്നും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത് മാര്‍ക്സ് അപ്രായോഗികമായ ഒന്നും എഴുതിയിട്ടില്ല എന്നാണ്. ഗാന്ധിസമാകുമ്പോള്‍ ആധ്യാത്മിതകവശവുംകൂടി ചേരുമ്പോഴാണ് അത് പൂര്‍ണ്ണമാകുന്നത്. നേരെമറിച്ച് ഭൌതിക ജീവിത സാഹചര്യങ്ങളെ പഠിച്ചുകൊണ്ടുള്ള കാര്യങ്ങളാണ് കാറല്‍ മാര്‍ക്സ് എഴുതിവെച്ചത് അതില്‍ കാലത്തിനനുസരിച്ചും ദേശത്തിനനുസരിച്ചും മാറ്റങ്ങള്‍ വേണം. ആരാധനാ സമ്പ്രദായത്തില്‍ പോലും അതുണ്ട്. ആഫ്രിക്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ കാണുന്ന ക്രിസ്തു വേറെയാണ്. കറുത്ത ക്രിസ്തുവാണ്. കറുത്ത മറിയമാണ്. ആ ദേശത്തിന്റെ സംസ്കാരവും പാരമ്പര്യവും അനുസരിച്ചാണ് അതുണ്ടാവുന്നത് അവര്‍, മറ്റ് പള്ളികളും അവിടെത്തെ യേശുവും ശരിയല്ല എന്ന് പറയുന്നില്ല. തിരിച്ചും പറയുന്നില്ല. അവിടെ ആരാധനക്രമങ്ങള്‍ നിലനില്‍ക്കണമെങ്കില്‍, കൂടുതല്‍ ആരാധകരെ ഉണ്ടാക്കണമെങ്കില്‍ അവിടത്തെ രീതിയില്‍ തന്നെ നിലനിര്‍ത്തണമെന്ന് അവര്‍ മസ്സിലാക്കിയിട്ടുണ്ട്. സ്വിറ്റ്സര്‍ലണ്ടില്‍ ഏറ്റവും അധികം ആളുകള്‍ പോകുന്ന പള്ളി, ബ്ളാക് മഡോണയുടേതാണ് അവിടത്തെ മാതാവ് കറുത്ത സുന്ദരമായ ഒരു വിഗ്രഹമാണ്, അത് ശരിയല്ല, മഡോണ ഇങ്ങനെ കറുത്തിട്ടല്ല എന്നൊക്കെ പറഞ്ഞ് ബഹളം കൂട്ടുന്നത് ശരിയാണോ? പാര്യമ്പര്യം, കാലാവസ്ഥ, പ്രകൃതി, ഭൂമിശാസ്ത്രം ഇവയൊക്കെ ആശ്രയിച്ചാണ് പ്രയോഗം നിര്‍ണ്ണയിക്കപ്പെടേണ്ടത്. മാര്‍ക്സിസത്തിനും ഇതുബാധകമാണ്. മാറ്റം മാര്‍ക്സിസത്തിന് അന്യമായ ഒന്നല്ല.

സാഹിത്യത്തിന് നേര്‍ക്കുനേരെ ഒരു പ്രതിരോധത്തില്‍ ഏര്‍പ്പെടാനാവില്ല. എന്നാല്‍, ഇവിടെ പുരോഗമനാഭിമുഖ്യം നഷ്ടപ്പെട്ടുപോയാല്‍ ജനതയ്ക്കും സമൂഹത്തിനും വരാന്‍പോകുന്ന അപചയത്തെപറ്റി എഴുത്തുകാര്‍ക്ക് ബോധ്യമുണ്ടാവണം. അതവരുടെ മനസ്സിലുണ്ടെങ്കില്‍ അവരുടെ വാക്കിലും എഴുത്തിലും പ്രവൃത്തിയിലും അത് പ്രതിഫലിക്കും. പ്രതിഫലിക്കണം. തീര്‍ത്തും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായുള്ള രചനകളെപ്പോലെതന്നെ, വ്യക്തി സംഘര്‍ഷങ്ങളെപ്പറ്റി എഴുതുമ്പോഴും, ഒരു സൃഷ്ടി കലാപരമായി വാര്‍ത്തെടുക്കുമ്പോഴും പുരോഗമനാംശങ്ങള്‍ അതില്‍ അടങ്ങണം. അതിന്റെ ആകെത്തുക മാനവീകത തന്നെയായിരിക്കണം. മാര്‍ക്സിസത്തെ പരിശോധിക്കുമ്പോഴും കാണുന്നത് മാനവീകത തന്നെയാണ്.

  • സാമ്രാജ്യത്വം പല രീതിയില്‍ നമ്മളിലേക്ക് കടന്ന് കയറാന്‍ ശ്രമിക്കയാണ്. വാള്‍ മാര്‍ട്ട് പോലുള്ള കുത്തകകള്‍ രാജ്യത്തെ ലക്ഷ്യം വെച്ച് എന്തിനും തയ്യാറായി നില്‍ക്കുന്നുണ്ട്. മൂലധനത്തിന്റെ സാര്‍വ്വദേശിയമായ കടന്നക്രമണത്തെയാണ് നമ്മള്‍ അഭിമുഖീകരിക്കുന്നത്. എന്നാല്‍, പ്രതീക്ഷ നശിക്കുന്നില്ല. ആഗോളവത്കരണത്തിന്റെകാലം കമ്യൂണിസ്റ് മാനിഫെസ്റോയുടെ കൂടി കാലമാണെന്ന് ലോകം വിളിച്ച് പറയുന്നുമുണ്ട്. മാര്‍ക്സിസത്തിന്റെ ആശയധാരകള്‍ ഉയര്‍ത്തിപ്പിടിച്ച് സാമ്രാജ്യത്വത്തിനെതിരായുള്ള ശക്തമായ പ്രതിരോധങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും അലയടിക്കുന്നുണ്ട്. എം ടി മാഷിന്റെ നോട്ടത്തില്‍ നമ്മുടെ പ്രതിരോധം എങ്ങനെയായിരിക്കണം?

വിശാലമായിരിക്കണം. പ്രകൃതിയോടും മനുഷ്യനോടുമുള്ള സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ മാര്‍ക്സിസത്തിന്റെ വെളിച്ചം ഉപകാരപ്രദമാണ്. പക്ഷെ, ഈ പ്രതിരോധത്തില്‍ എല്ലാവരും വേണം. എല്ലാതരത്തിലുമുള്ള ആളുകളും അണിനിരക്കണം. വര്‍ണവും വര്‍ഗവും ലിംഗവും അതിന് ഒരു തടസമാവാന്‍ പാടില്ല. പ്രതിരോധത്തിന്റെ ദൃഢതവര്‍ദ്ധിപ്പിക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് പ്രകൃതിയെപ്പറ്റി പരിസ്ഥിതിയെപ്പറ്റി, കൂടുതല്‍ അറിവുകള്‍ പകര്‍ന്ന് നല്‍കണം. എന്റെയൊക്കെ കുട്ടിക്കാലത്ത് അതൊക്കെ ഉണ്ടായിരുന്നു. ഞനൊക്കെ കുട്ടിയായിരുന്ന കാലത്ത് പുഴ മരിക്കും എന്ന് സങ്കല്‍പ്പിക്കാന്‍ കഴിയില്ലായിരുന്നു. പുഴകളും മലകളും കാടുകളുമൊക്കെ നിത്യസത്യങ്ങളായി നില്‍ക്കുകയായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ സ്ഥിതി മാറി. ഇന്നിപ്പോള്‍ കുട്ടികള്‍ക്ക് പ്രകൃതിയെ വേണ്ട. അവരുടെ കണ്‍സ്യൂമറിസത്തെ ചിലപ്പേള്‍ നമുക്ക് എതിര്‍ക്കാന്‍ കഴിയുന്നില്ല. കുട്ടികള്‍ നാല് ടൂത്ത്പേസ്റിന്റെ പരസ്യം കാണുന്നു. അത് വാങ്ങുന്നു. പക്ഷെ, ഇതിന്റെയൊക്കെ പിറകില്‍ വേറൊരു തരത്തിലുള്ള കൈയ്യേറ്റമുണ്ട് എന്ന്, പതുക്കെ പതുക്കെ ഇവരെ ബേധ്യപ്പടുത്താനും നമുക്ക് ബാധ്യതയുണ്ട്.

ചരിത്രം നമ്മള്‍ വേണ്ടമാതിരി മനസ്സിലാക്കിയിട്ടില്ല. അത് ഒരിക്കലും വേണ്ടരീതിയില്‍ എഴുതപ്പെട്ടിട്ടില്ല. വികലമായ ചരിത്രമാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഇവര്‍ പഠിക്കുന്ന ഇന്ത്യയുടെ ചരിത്രം എന്താണ്? ഇന്ത്യയെ ഓരോകാലത്തും കീഴടക്കാന്‍ വന്നിട്ടുള്ളവരുടെ ചരിത്രമാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ചരിത്രം എവിടെയും എഴുതിയിട്ടില്ല. ജംഖിസ്ഖാന്റെയും തിമൂറിന്റെയും മുഗള്‍വംശത്തിന്റെയുമൊക്കെ ചരിത്രം ഇങ്ങനെ തന്നെയാണ്. ബ്രിട്ടീഷ് ഹിസ്ററി ക്ളൈവ് ഇവിടെ വന്ന് ഒരു സാമ്രാജ്യം എങ്ങനെ പിടിച്ചടക്കി എന്നതിന്റെ ചരിത്രമാണ്. ഇതൊക്കെ നിമിത്തം കാര്യമായൊരു ചരിത്രാവബോധം നമുക്കില്ല. പ്രതിരോധം എന്ന് പറയുന്നത് വിദ്യാഭ്യാസകാലത്ത് ലഭിക്കുന്ന നേരറിവുകളില്‍നിന്ന് ലഭിക്കുന്നതാണ്. പക്ഷേ നാം അവിടെ പലപ്പോഴും പരാജയപ്പെടുന്നു.

നമ്മുടെ കുട്ടികളുടെ പ്രകൃതിയോടും സഹജീവികളോടുമുള്ള സമീപനത്തില്‍ മാറ്റമുണ്ടാക്കണം അവരില്‍ മാനവികത വിളയിക്കുമ്പോഴാണ് പ്രതിരോധത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും വര്‍ദ്ധിക്കുന്നത്. ഈ വിദ്യാഭ്യാസ പ്രവര്‍ത്തനമാണ് വിപുലമായ പ്രതിരോധത്തിന്റെ ആദ്യചുവട്.

എനിക്കറിയാകുന്ന, ഞാന്‍ കുട്ടിക്കാലത്ത് കണ്ടിരുന്ന തൊഴിലാളി എന്ന് പറയുന്നത് ഒരു വലിയ നിക്ഷേപമാണ്. അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്ന അധ്വാനം വലിയൊരു ഇന്‍വെസ്റ്മെന്റാണ് എന്നൊരു ബോധം എന്നില്‍ ഉണ്ടായിത്തീരുകയും ചെയ്തിരുന്നു. അതുപോലുള്ള ഒരു അവബോധം ഉണ്ടായിവരണമെന്നും അതിന് നിലനില്‍പ്പുണ്ടാവണം എന്നുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത്തരത്തിലുള്ള അവബോധങ്ങളുടെ ആശയപ്രചാരകരായി ഇന്നിവിടെയുള്ളത് മാര്‍ക്സിസ്റുകളാണ്. കാരണം ഇന്ന് മുതലാളിത്തത്തെ, വളരുന്ന സാമ്രാജ്യത്വശക്തികളുടെ സ്വാധീനത്തെ ഒന്ന് പിടിച്ച് നിര്‍ത്താന്‍; ജനങ്ങള്‍ക്ക് വേണ്ടി ഒപ്പോസ് ചെയ്യാന്‍ അവര്‍ മാത്രമേ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുള്ളു. നോക്കൂ, ചില്ലറവ്യാപാര മേഖലയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം വരുമ്പോള്‍ നാല് കോടിയില്‍പരം പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതം കറുത്ത് പോകും. വാള്‍മാര്‍ട്ട് ഒരു സൂപ്പര്‍സ്റോര്‍ തുറക്കുമ്പോള്‍ നൂറ്റിയമ്പത് പേരെങ്കിലും തൊഴില്‍രഹിതരാവും സാമ്രാജ്യത്വത്തിന്റെ അധിപര്‍ക്ക് സാധനങ്ങള്‍ വില്‍പ്പന നടത്താന്‍ പറ്റുന്ന കമ്പോളമാക്കി നമ്മുടെ രാജ്യത്തെ മാറ്റുക എന്ന തന്ത്രമാണ് അവര്‍ പ്രയോഗിക്കുന്നത്. ഇതൊക്കെ ജനങ്ങളോട് പറയണം. നിങ്ങളുടെ ജീവിതത്തില്‍ ആപത്താണ് സംഭവിക്കാന്‍ പോകുന്നത്് എന്ന് സാധാരണക്കാരെ അറിയിക്കാന്‍ കഴിയണം. എന്നുവെച്ച് വാതിലും ജനലുമെല്ലാം അടച്ചിട്ടു കഴിയുക എന്നര്‍ത്ഥമാക്കാനും പാടില്ല.

ഉള്ളവര്‍, ഇല്ലാത്തവര്‍, അദ്ധ്വാനിക്കുന്നവര്‍, അധ്വാനത്തെ മുതലെടുത്ത് പണമുണ്ടാക്കുന്നവര്‍ ഈ വിഭാഗങ്ങളൊക്കെ എന്നുമുണ്ടാവും. ഇത് മുന്‍പും ഉണ്ടായിരുന്നു. ഇപ്പോഴും തുടരുന്നു. അത് തമ്മിലുള്ള അകല്‍ച്ച ഇല്ലാതാക്കാനാണ് മാര്‍ക്സിസ്റുകള്‍ ഏത് കാലത്തും ശ്രമിച്ചത്. ഇന്നും അത് വളരെയധികം ആവശ്യമാണ് ഇന്നിപ്പോള്‍ ആഗോളവത്ക്കരണത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി ലോകത്തെ ഇടതുപക്ഷ ശക്തികളെല്ലാം തന്നെ ചെയ്യുന്നത് അതാണ്.

എന്തുകൊണ്ട് ഈയൊരു തിരിച്ചറിവ് പകരുന്നതിന് നാം വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല? രാജ്യത്തിന്റെ പലഭാഗങ്ങളിലുമുള്ള കൃഷിക്കാര്‍ പെപ്സി ഉപയോഗിച്ച് പെസ്റിസൈഡ് ഉണ്ടാക്കി കുറഞ്ഞ ചെലവിലുള്ള കീടനാശിനി ഇതാണെന്ന് കണ്ടുപിടിച്ചു. പെപ്സി ഒരു കീടനാശിനിയാണ് എന്നതിന് ഒരു മറുവശം കൂടിയുണ്ട്. അതായത,് പെപ്സിയില്‍ മാരകമായ വിഷാംശങ്ങളുണ്ട് എന്ന സത്യം. എന്തുകൊണ്ട് ഇതറിഞ്ഞിട്ടും വ്യാപകമായ ഒച്ചപ്പാടുകളൊന്നും ഉണ്ടായില്ല. എവിടെയൊക്കെയോ പറയേണ്ട പലതും വെളിച്ചത്ത് വരുന്നില്ല. ഹൈലൈറ്റ് ചെയ്യേണ്ട പലതും മൂടിവെക്കപ്പെടുന്നു എന്നാണതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. പറയേണ്ടവര്‍ മൌനം പാലിക്കുന്നു.

കര്‍ണ്ണാടകത്തില്‍ കുറെ കൃഷിക്കാര്‍ ഈ കാര്യം എക്സിപിരിമെന്റ് ചെയ്ത് ആള്‍ക്കാരെ വിളിച്ചുകാണിച്ചുകൊടുത്തു. സാധാരണ ഉപയോഗിക്കുന്ന കീടനാശിനിയാകുമ്പോള്‍ ഉണ്ടാകുന്ന ചെലവും, പെപ്സി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവും താരതമ്യം ചെയ്യുമ്പോള്‍ പെപ്സിയാണ് ലാഭം. അപ്പോള്‍ പെപ്സിയായാലും കൊക്കക്കോളയായാലും മറ്റ് വലിയ കമ്പനികളായാലും ഇവര്‍ അവികസിത രാജ്യങ്ങളിലെ വിലകുറഞ്ഞ ലേബറും അവരുടെ ബുദ്ധിയും ഒക്കെ ഉപയോഗിച്ചുകൊണ്ട് അവരുടെ സാമ്രാജ്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പരിശ്രമിക്കയാണ്. ഇതിനൊക്കെ ഒരു തടയണ വേണമെന്നുണ്ടെങ്കില്‍ മാര്‍ക്സിസം ആവശ്യമാണ്.

ബൈബിളില്‍നിന്നോ ഖുറാനില്‍ നിന്നോ ഉള്ളവരികളുടെ ബലത്തിലല്ല, തത്വസംഹിതയായി ഒരു ഫിലോസഫിയായി രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക മേഖലകളെ മുഴുവന്‍ സ്പര്‍ശിക്കുന്ന ഒരു മനുഷ്യ തത്വസംഹിത എന്ന നിലയിലാണ് മാര്‍ക്സിസം വികസിച്ചതും നിലനില്‍ക്കുന്നതും. പരിഷ്കൃതരാജ്യങ്ങളിലുള്ള പല ആളുകളും മാര്‍ക്സിസത്തിന്റെ പ്രസക്തിയെപ്പറ്റി അറിയാവുന്നവരാണ്. സാമ്പത്തിക ശാസ്ത്രം അറിയുന്നവര്‍. പരിസ്ഥിതിയെ തൊട്ടറിഞ്ഞവര്‍. അവരുടെ ശബ്ദം മുഴുങ്ങുന്നുണ്ട്. പക്ഷെ, അവര്‍ക്കൊന്നും വലിയൊരു കൂട്ടായ്മ പടുത്തുയര്‍ത്താന്‍ സാധിക്കുന്നില്ല. അവര്‍ എഴുതുന്നു, പറയുന്നു എന്ന നിലയിലേ ചെയ്യാനാവുന്നുള്ളു. എങ്കിലും മാര്‍ക്സിസത്തെ പിന്തള്ളാന്‍ കഴിയില്ല എന്ന പരമാര്‍ത്ഥം കൂടുതല്‍ തെളിയുന്നുണ്ട്. കമ്യുണിസ്റ് ഭരണകൂടം പലയിടത്തും തകര്‍ന്നു എന്നത് വസ്തുതയാണ്. എന്നുവെച്ച് ഇതിന്റെ ആധാരശിലയായിട്ടുള്ള ഒരു തത്വസംഹിതയുണ്ട് അതിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്ന് വിശ്വസിക്കാന്‍ ഞാന്‍ തയ്യാറല്ല. അത് കൂടുതല്‍ ശക്തിപ്പെടണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

നല്ല വില്‍പനസാധ്യതയുള്ള ചരക്കായി ആത്മീയത പലയിടങ്ങളിലും മാറിക്കൊണ്ടിരിക്കുന്നു. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. പക്ഷെ ഒന്നുണ്ട്, നമ്മളെന്ത് പറഞ്ഞാലും ഇവിടെ ജാതിയുണ്ട്, മതവുമുണ്ട് യാഥാര്‍ത്ഥ്യമാണത്. കപടമായ വര്‍ഗീയ-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അവ കളത്തിലിറങ്ങി കളിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് വേണ്ടത്. അത് കുട്ടികളില്‍ നിന്നും യുവജനങ്ങളില്‍ നിന്നുമാണ് തുടങ്ങേണ്ടത്. നിങ്ങള്‍ക്ക് നിങ്ങളുടെതായ രീതിയില്‍ ആരാധന നടത്താം നിങ്ങളില്‍നിന്ന് വ്യത്യസ്തമായി ആരാധന നടത്തുന്ന എത്രയോ ആളുകളുണ്ട്. അവര്‍ ഇവിടെ എത്രയോ കാലങ്ങളായി ജീവിച്ചുവരുന്നവരാണ് ഈ ആരാധനയുടെ രീതി മാറ്റി നിര്‍ത്തിയാല്‍ ഇതിലൊന്നും യാതൊരു വ്യത്യാസവുമില്ല. പണ്ട് കബീര്‍ പറഞ്ഞതുപോലെ ‘ഒരേ ആകാശത്തിന്റെ കീഴില്‍ ഒരേ വായു ശ്വസിച്ചുകൊണ്ട് ഒരേ സൂര്യന്റെ വെളിച്ചം കിട്ടുന്നവരാണ് നമ്മള്‍, ഒരേ കുംഭാകാരനുണ്ടാക്കുന്ന കളിമണ്‍ പാത്രങ്ങള്‍.’

  • എം ടി മാഷ് മുന്‍പ് എഴുതിയിട്ടുണ്ട്, സ്പിരിച്ച്വല്‍ ഷോപ്പുകളെ പറ്റി. അവിടെ ആത്മീയത വിറ്റഴിക്കുകയാണെന്ന് താങ്കള്‍ എഴുതിയപ്പോള്‍ അത് പലര്‍ക്കും രുചിച്ചില്ല. മതം സൃഷ്ടിക്കുന്ന കപട രാഷ്ട്രീയബോധം, കപടമായ ആത്മീയത, അന്ധവിശ്വാസങ്ങള്‍ ഇവയെയൊക്കെ എങ്ങനെ പ്രതിരോധിക്കണം?

ആത്മീയ വിപണന ശാലകള്‍. ശരിയാണ്. നല്ല വില്‍പനസാധ്യതയുള്ള ചരക്കായി ആത്മീയത പലയിടങ്ങളിലും മാറിക്കൊണ്ടിരിക്കുന്നു. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. പക്ഷെ ഒന്നുണ്ട്, നമ്മളെന്ത് പറഞ്ഞാലും ഇവിടെ ജാതിയുണ്ട്, മതവുമുണ്ടണ്ട് യാഥാര്‍ത്ഥ്യമാണത്. കപടമായ വര്‍ഗീയ-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അവ കളത്തിലിറങ്ങി കളിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് വേണ്ടത്. അത് കുട്ടികളില്‍ നിന്നും യുവജനങ്ങളില്‍ നിന്നുമാണ് തുടങ്ങേണ്ടത്. നിങ്ങള്‍ക്ക് നിങ്ങളുടെതായ രീതിയില്‍ ആരാധന നടത്താം നിങ്ങളില്‍നിന്ന് വ്യത്യസ്തമായി ആരാധന നടത്തുന്ന എത്രയോ ആളുകളുണ്ട്. അവര്‍ ഇവിടെ എത്രയോ കാലങ്ങളായി ജീവിച്ചുവരുന്നവരാണ് ഈ ആരാധനയുടെ രീതി മാറ്റി നിര്‍ത്തിയാല്‍ ഇതിലൊന്നും യാതൊരു വ്യത്യാസവുമില്ല. പണ്ട് കബീര്‍ പറഞ്ഞതുപോലെ ‘ഒരേ ആകാശത്തിന്റെ കീഴില്‍ ഒരേ വായു ശ്വസിച്ചുകൊണ്ട് ഒരേ സൂര്യന്റെ വെളിച്ചം കിട്ടുന്നവരാണ് നമ്മള്‍, ഒരേ കുംഭകാരനുണ്ടാക്കുന്ന കളിമണ്‍ പാത്രങ്ങള്‍.’ ആ രീതിയിലുള്ള വിശാലമായ കാഴ്ചപ്പാട് കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ കഴിയണം. അപ്പോള്‍ കപട ആത്മീയതയുടെ വിപണനശാലകള്‍ ഇവിടെയുണ്ടാക്കാന്‍ കഴിയുകയില്ല. മറ്റുള്ളവരും മനുഷ്യരാണ്. അവര്‍ക്ക് ഊന്നി നില്‍ക്കാനും ഇവിടെ മണ്ണുണ്ട് എന്ന വസ്തുത ഉള്‍ക്കൊണ്ടാല്‍, പരസ്പരം മനസ്സിലാക്കാന്‍ അത് ഗുണകരമാവും.

  • ഉപഭോഗാസക്തി മനുഷ്യനെ കീഴടക്കുന്ന ഒരവസ്ഥയിലാണ്. കച്ചവടത്തിന്റെ മുതലാളിത്ത രീതിശാസ്ത്രമാണ് എവിടെയും പ്രയോഗിക്കപ്പെടുന്നത്. ആഗോളവത്ക്കരണവും അവര്‍ മുന്നോട്ട് വെക്കുന്ന മൂല്യങ്ങളുമൊക്കെ ചേര്‍ന്ന് തെറ്റേത് ശരിയേത് എന്ന് മനസിലാക്കാന്‍ സാധിക്കാത്ത വല്ലാത്തൊരവസ്ഥ ഉണ്ടാവുന്നില്ലേ?

ശരിയാണ്, ദിശാബോധം നഷ്ടപ്പെടുന്ന ഒരവസ്ഥ കൂടിയാണ് അത്. ഇവിടെ എല്ലാം കച്ചവടമാക്കുകയാണ്. വല്ലാത്ത പ്രതിസന്ധിയാണത്. ചുറ്റിലും പ്രതികൂല സാഹചര്യങ്ങളാണ്. അധിനിവേശത്തിന്റെ ഭാഗംതന്നെയാണിത്. വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവുമൊക്കെ കച്ചവടവല്‍ക്കരിക്കുന്നത് സാമ്രാജ്യത്വാനുകൂലനയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗം തന്നെയാണ് എല്ലാറ്റിനെയും ഉടനടി മാറ്റിമറിക്കാന്‍ എളുപ്പമല്ല. എന്നാല്‍ ആദ്യപടി എന്ന നിലയില്‍ കച്ചവടവത്ക്കരണത്തിനെതിരായുള്ള ഒരവബോധം പൊതുവെയും പ്രത്യേകിച്ച് വളര്‍ന്നു വരുന്ന തലമുറയിലും ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കണം. ആ ദിശയിലായിരിക്കണം നമ്മുടെ ഇടപെടല്‍. കണ്‍സ്യൂമറിസം അതിന്റെ മൂര്‍ദ്ധന്യത്തില്‍. കടക്കെണി അതിന്റെ മൂര്‍ദ്ധന്യത്തില്‍. ഒരാള്‍ ഒരു കാര്‍ വാങ്ങണം എന്നാരോടെങ്കിലും പറഞ്ഞാല്‍ പത്ത് ബാങ്കുകാര്‍ കടം തരാന്‍ തയ്യാറായി വരികയാണ്. പണ്ടിതൊന്നുമുണ്ടായിരുന്നില്ല. 500 രൂപ കടംകിട്ടാന്‍ അന്ന് ആധാരം കൊണ്ടുപോകണം. ഇന്നതൊന്നും വേണ്ട. പക്ഷെ അവസാനം കടം വാങ്ങുന്നവന്‍ അടിപ്പെടും.

അങ്ങനെ ആളുകളെ മുഴുവന്‍ കെണിയില്‍പ്പടുത്തുകയാണ്. ഇത് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ ഭാഗമായുള്ള ഒരവസ്ഥയാണ്. അവിടെയെല്ലാം ഹയര്‍പര്‍ച്ചേസാണ്. കാറും, വീടും, ഫ്രിഡ്ജും എല്ലാ സുഖസൌകര്യങ്ങളും. അമേരിക്കന്‍ സ്വാധീനമാണിത്. നമ്മുടെ ജീവിതത്തെ നമ്മുടെ നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നത് മാത്രമാണ് പോംവഴി.

  • പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഇത്തരത്തിലുള്ള പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയുമോ?

അതിജീവിക്കാന്‍ കഴിയണം, കഴിയേണ്ടതാണ്. ഇല്ലെങ്കില്‍ സമൂഹത്തിന് ബുദ്ധിമുട്ടാവും വലിയ നഷ്ടങ്ങള്‍ സംഭവിക്കും.

  • ഒരുപാട് എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ് കേരളത്തിലെ പുരോഗമനപ്രസ്ഥാനം വളര്‍ന്നു വന്നത് ഇന്നും അങ്ങിനെ തന്നെ. നേരിട്ടുള്ള രാഷ്ട്രീയമായ എതിര്‍പ്പും ആക്രമണവും ഒരുവശത്ത്, മാധ്യമങ്ങള്‍ നടത്തുന്ന ഗൂഢമായ ആക്രമണപദ്ധതികളും മുതലാളിത്ത ശക്തികളുടെ കടന്നാക്രമണങ്ങളും മറുവശത്ത് ഒരു പക്ഷേ മറ്റൊരു പ്രസ്ഥാനത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്തത്ര എതിര്‍പ്പുകളാണ് മുന്നിലുള്ളത്. താങ്കള്‍ ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

എതിപ്പുകളുണ്ടാവും. വൈവിധ്യമാര്‍ന്ന ആക്രമണങ്ങളെ മനസ്സിലാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കണം. എങ്കിലേ യഥാര്‍ത്ഥ പ്രതിരോധം സൃഷ്ടിക്കാനാവൂ. വിപത്തുകളേതൊക്കെ? എന്തൊക്കെയാണ്? ഇതൊക്കെ നന്നായി മനസിലാക്കണം. ഈ വര്‍ത്തമാനം ജനങ്ങളുടെ സജീവത തന്നെയാണാവശ്യപ്പെടുന്നത്. ഭാവി വളരെ ആശങ്കയിലാണ് വളരെ പോസിറ്റീവായി കാര്യങ്ങളെ കാണാനും ജീവിതത്തോട് ഒരു പ്രതിബദ്ധത പുലര്‍ത്താനും ഏവര്‍ക്കുമാവണം. അപ്പോള്‍ ആക്രമണങ്ങളെ ചെറുക്കാനുള്ള ആര്‍ജ്ജവം ലഭിക്കും.

മാധ്യമങ്ങള്‍ അവരുടെ ഉത്തരവാദിത്തം മറന്നാണ് പലപ്പോഴും പ്രവര്‍ത്തിക്കുന്നത് അവര്‍ക്ക് സെന്‍സേഷന്‍ മാത്രം മതി എന്ന അവസ്ഥയാണ്. അടഞ്ഞ വാതിലിനകത്തുള്ള യോഗത്തില്‍ ഇന്നതൊക്കെ നടന്നിരിക്കാം എന്ന ധാരണയില്‍ നിന്നാണിതൊക്കെ വരുന്നത്. പക്ഷെ ഇതുകൊണ്ടൊന്നും, ഒരു തത്വശാസ്ത്രത്തെ അതിന്റെ ജീവിത വീക്ഷണത്തെ തകര്‍ക്കാനാവില്ല. മാര്‍ക്സിസത്തിന്റേതായ ജീവിതവീക്ഷണമുണ്ടല്ലൊ, അത്, വളരെ പ്രധാനപ്പെട്ടതാണെന്ന് വിശ്വസിക്കുന്നവരാണ് സമൂഹത്തില്‍ അധികമുള്ളത്. ഐഡിയോളജിയെ മുറുകെ പിടിക്കുക, ഐഡിയോളജിയിലേക്ക് തിരിച്ചു പോകുക. അതാണ് വേണ്ടത്. കമ്യൂണിസ്റ് ഭരണകൂടങ്ങള്‍ക്ക് തകര്‍ച്ചയുണ്ടായിട്ടുണ്ടല്ലൊ? അത് തത്ത്വശാത്രത്തിന്റെ തകര്‍ച്ചയല്ല. അത് പ്രയോഗത്തിന്റെ പരിമിതിയാണ്. തകര്‍ന്ന് പോയിടങ്ങളില്‍ മറ്റെന്താണുള്ളത്? പകരം വയ്ക്കാന്‍ ഒന്നുമുള്ളതായി കാണുന്നില്ല. അതിനാല്‍ എതിര്‍പ്പുകളൊന്നും അടിസ്ഥാനപരമായി പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തും ഏന്നെനിക്ക് തോന്നുന്നില്ല.

  • മാര്‍ക്സിസത്തിന്റെ മാനവീകതയ്ക്ക് മുറിവേല്‍ക്കുമ്പോള്‍ പ്രതിബദ്ധതയുള്ള ഒരു സാഹിത്യകാരന് നോക്കിയിരിക്കാന്‍ സാധിക്കുമോ? പുരോഗമനപ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെയും ഒറ്റപ്പെടുത്തലുകളെയും പ്രതിരോധിക്കേണ്ടതില്‍ സാഹിത്യത്തിനും പങ്കുവേണ്ടേ?

നിശ്ചയമായും പക്ഷേ, സാഹിത്യത്തിന് നേര്‍ക്കുനേരെ ഒരു പ്രതിരോധത്തില്‍ ഏര്‍പ്പെടാനാവില്ല. എന്നാല്‍, ഇവിടെ പുരോഗമനാഭിമുഖ്യം നഷ്ടപ്പെട്ടുപോയാല്‍ ജനതയ്ക്കും സമൂഹത്തിനും വരാന്‍പോകുന്ന അപചയത്തെപറ്റി എഴുത്തുകാര്‍ക്ക് ബോധ്യമുണ്ടാവണം. അതവരുടെ മനസ്സിലുണ്ടെങ്കില്‍ അവരുടെ വാക്കിലും എഴുത്തിലും പ്രവൃത്തിയിലും അത് പ്രതിഫലിക്കും. പ്രതിഫലിക്കണം.

തീര്‍ത്തും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായുള്ള രചനകളെപ്പോലെതന്നെ, വ്യക്തി സംഘര്‍ഷങ്ങളെപ്പറ്റി എഴുതുമ്പോഴും, ഒരു സൃഷ്ടി കലാപരമായി വാര്‍ത്തെടുക്കുമ്പോഴും പുരോഗമനാംശങ്ങള്‍ അതില്‍ അടങ്ങണം. അതിന്റെ ആകെത്തുക മാനവീകത തന്നെയായിരിക്കണം. മാര്‍ക്സിസത്തെ പരിശോധിക്കുമ്പോഴും കാണുന്നത് മാനവീകത തന്നെയാണ് എവിടെയൊക്കെ ത്യാഗം സഹിക്കുന്നവരുണ്ടോ അവരുടേതാണത്. നിങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയുക, നഷ്ടപ്പെടുവാനായൊന്നുമില്ല, ലോകത്തുള്ള കഷ്ടപ്പെടുന്നവരെ നിങ്ങളെല്ലാം യോജിക്കുക; എന്നൊക്കെ പറയുമ്പോള്‍ അതിലുള്ളത് മാനവീകത തന്നെയാണ്. ഇത് മനുഷ്യ സ്നേഹത്തില്‍ നിന്ന് രൂപം കൊണ്ടിട്ടുള്ളതാണ്. വേദന അനുഭവിക്കുന്ന, കഷ്ടപ്പെടുന്ന, ഒരുപാട് ജീവിത സൌകര്യങ്ങളൊന്നുമില്ലാത്ത, അംഗീകാരം കിട്ടാത്ത, സമൂഹത്തില്‍ ജീവിക്കാന്‍ ഇടംകിട്ടാത്ത സമൂഹത്തിലെ ഭൂരിപക്ഷത്തിന് വേണ്ടിയുള്ള വാദങ്ങളാണ് ഇതില്‍ മുഴങ്ങുന്നത് നമുക്കിന്ന് നഷ്ടമാവുന്നതും ആ മാനവീകതയാണ്. അത് തിരിച്ചുപിടിക്കാന്‍ എഴുത്തുകാരന് ബാധ്യതയുണ്ട്. ആ മാനവീകതയെ വീണ്ടെടുക്കണമെങ്കില്‍ ഇതേപോലുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ സമൂഹത്തില്‍ സജീവമായി നിലനില്‍ക്കുകയും വേണം. പ്രസ്ഥാനങ്ങള്‍ക്ക് അപചയങ്ങളെ അതിജീവിക്കാനുമാവണം.

പകരം വെക്കാനെന്തുണ്ട്? ഒരു സാധാരണക്കാരന്, പുറത്ത് നിന്ന് നോക്കിക്കാണുന്ന ഒരാള്‍ക്ക് ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നവരോട് ചോദിക്കാനുള്ളത്; ഇതിന് പകരം വെക്കാനെന്തുണ്ട്? എന്നാണ്. പകരം വെക്കാവുന്നൊരു തത്വസംഹിത; സാമ്പത്തികശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും ഒക്കെ മികച്ചുനില്‍ക്കുന്നത് വേറൊന്നില്ല. അതു തീര്‍ച്ച.

  • കുത്തക മാധ്യമങ്ങളുടെ നിറം പിടിപ്പിച്ച നുണകളും വല്ലാത്ത രീതിയിലുള്ള അക്രമണങ്ങളും കൊണ്ട് പണ്ട് പുരോഗമന പ്രസ്ഥാനത്തെ അത്താണിയായി കണ്ടിരുന്നവരും ഒരാശ്വാസമെന്ന പോലെ കൂടെ നടന്നവരും കുറച്ചൊക്കെ മാറി നടക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രസ്ഥാനം ഏറെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. മാനവീകത പുലരുന്ന ഒരു പ്രസ്ഥാനത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ്, തീര്‍ച്ചയായും ഒരു ജനകീയ പ്രസ്ഥാനമാവുമ്പോള്‍ പല സ്വഭാവങ്ങളിലുള്ളവര്‍, പല ചിന്താധാരയിലുള്ളവര്‍, പല തലങ്ങളില്‍ ജീവിതത്തെ നോക്കി കാണുന്നവര്‍ എല്ലാം കാണും. ഇവരെല്ലാം പ്രത്യശാസ്ത്രപരമായി പൂര്‍ണതയുള്ളവര്‍ ആയിരിക്കിണമെന്നില്ല. കുറവുകളുള്ളവരും കാണും. അറിയാതെയും അറിഞ്ഞും തെറ്റുകള്‍ ചെയ്യുന്നവര്‍ കാണും. അങ്ങനെയുള്ളവരെ മനസിലാക്കിയാല്‍ തിരുത്താനുള്ള ശ്രമം പ്രസ്ഥാനം എന്നുള്ള നിലയില്‍ നടത്തുന്നുണ്ടാവാം വിജയിക്കുന്നുണ്ടാവാം. ശരിയാവാത്ത പുഴുക്കുത്തുകളെ പുറന്തള്ളുന്നുണ്ടാവാം. ആത്യന്തികമായുള്ള ലക്ഷ്യത്തിന്റെ നന്‍മ, മാനവീകത അതല്ലേ നമ്മള്‍ കാണേണ്ടത്?

പാര്‍ട്ടിയംഗങ്ങളല്ലെങ്കിലും സജീവ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നവരല്ലെങ്കിലും ജീവിത നിരീക്ഷണങ്ങളില്‍ നിന്ന് ഒരു നിലപാട് സ്വീകരിച്ച ഒരുപാട് പേര്‍ പുരോഗമനപ്രസ്ഥനാത്തോടൊപ്പമുണ്ട് അവസാനത്തെ അത്താണി, അവസാനത്തെ ആശ്രുപത്രി എന്ന നിലയിലൊക്കെ ഈ പ്രസ്ഥാനത്തെ നോക്കി കാണുന്നവരാണവര്‍. അവരുടെ ഇടം നശിക്കുകയില്ല എന്ന് അവര്‍ക്ക് ഉറപ്പുനല്‍കാന്‍ പുരോഗമനപ്രസ്ഥാനത്തിന് കഴിയണം. അതിനാല്‍ വിശാലമായൊരു കാഴ്ച്ചപ്പാടില്‍ വളരെ വിപുലമായ അര്‍ത്ഥത്തിലും വ്യാപ്തിയിലും പ്രസ്ഥാനത്തെ നയിക്കണം. ഇല്ലെങ്കില്‍, സമൂഹത്തിന് മുഴുവന്‍ അത് ആപത്താകും. നിങ്ങള്‍ക്കറിയാമോ, എന്റെ ചെറുപ്പത്തില്‍ ഞങ്ങളുടെ ഗ്രാമത്തിലൊക്കെ, ഇയാള്‍ ഒരു കമ്യൂണിസ്റുകാരനാണെന്ന് പറഞ്ഞാല്‍ ആദ്യകാലത്ത് ഭയന്നിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത്. അവരുടെ ഉപദ്രവം പേടിച്ച്. പിന്നീട് കമ്യൂണിസ്റുകാരന്‍ എന്നത് ഏറ്റവും നല്ല സ്വഭാവശുദ്ധിയുള്ള ഒരാളാണ് എന്ന നിലയുണ്ടായി. അയാളെ നമുക്ക് എന്ത് കാര്യവും ഏല്‍പ്പിക്കാം. ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാവില്ല. അയാളുടെ കൂടെ ഒരു പെണ്‍കുട്ടിയെ അയക്കാം. അയാളുടെ സ്വാഭാവവും മാനസിക നിലവാരവുമൊക്കെ ഏറ്റവും മൂര്‍ത്തമാണ്. അങ്ങിനെയാണ് ഇവിടങ്ങളിലെ ഗ്രാമങ്ങളിലൊക്കെ ഈ പ്രസ്ഥാനം വളര്‍ന്നത്. എല്ലാകാര്യത്തിലും ഇടപെടുത്താവുന്ന, വിശ്വാസത്തിലെടുക്കാവുന്ന, സുതാര്യതയുള്ള സ്വാഭാവവൈശിഷ്ട്യമുള്ള ആളുകള്‍. അങ്ങനെയാണ് ഈ പ്രസ്ഥാനം വേര് പിടിച്ചത് അവര്‍ അവരുടെ സ്വന്തം കാര്യങ്ങള്‍ക്കല്ല, പൊതു കാര്യങ്ങള്‍ക്കായാണ് സമയവും അധ്വാനവും വിനിയോഗിച്ചത് അത് കൈമോശം വന്നിട്ടുണ്ടെന്ന തോന്നല്‍ സമൂഹത്തിന് ഉണ്ടാവാന്‍ പാടില്ല. പല കാരണങ്ങള്‍ കൊണ്ടും പ്രചരണങ്ങള്‍ കൊണ്ടും സമൂഹത്തില്‍ ഇപ്പോള്‍ അങ്ങനെയുള്ള തോന്നല്‍ കുറച്ചൊക്കെയുണ്ട്. കമ്യൂണിസ്റുകളെക്കുറിച്ചുള്ള ആ നല്ല വിശ്വാസങ്ങള്‍ പൂര്‍വ്വാധികം നന്‍മയോടെ തിരികെ കൊണ്ടുവരണം. എല്ലാവരും ഒരു മനസ്സോടെ വിചാരിച്ചാല്‍ അതിന് സാധിക്കും.

എവിടെ മനുഷ്യന് ദുതിതമുണ്ടോ അവിടെയുണ്ടാവണം മാര്‍ക്സിസത്തെ ഉയര്‍ത്തിപ്പിടിക്കുന്നവന്‍. നേരിട്ടതിനെ പരിഹരിക്കാന്‍ പറ്റിയില്ലെങ്കില്‍ മനസ്സ് അവരുടെ കൂടെയുണ്ട് എന്ന് സ്ഥാപിക്കണം. ഞങ്ങള്‍ നിങ്ങളുടെ വേദന പങ്കുവയ്ക്കുന്നു, ഞങ്ങള്‍ നിങ്ങളുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നിങ്ങളഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക്, പ്രതിസന്ധികള്‍ക്ക് ശാശ്വാതമായ പരിഹാരമുണ്ടാക്കാനുള്ള ഒരു വ്യവസ്ഥ ഉണ്ടാക്കാനായി പരിശ്രമിക്കുന്നു എന്ന് പറയാന്‍ കഴിയണം. അതിനായി പ്രവര്‍ത്തിക്കാന്‍ കഴിയണം. മാനവീകതയെ അംഗീകരിക്കാതിരിക്കാന്‍ ആര്‍ക്കും സാധിക്കില്ല.

 

തയ്യാറാക്കിയത്: പ്രീജിത്ത് രാജ്