22 January 2018, Monday

അഭിമുഖങ്ങൾ

എട്ടു തവണ ബജറ്റ് അവതരിപ്പിച്ച കെ എം മാണി കര്‍ഷകര്‍ക്ക് പെന്‍ഷന്‍ എന്നത് ആലോചിച്ചിട്ടുപോലുമുണ്ടാകില്ല. ഈ സര്‍ക്കാരാണ് പെന്‍ഷന്‍ അനുവദിച്ചത്. കേന്ദ്രം നെല്ലിന് എട്ടു രൂപ താങ്ങുവില നല്‍കുമ്പോള്‍ കേരളത്തില്‍ 14 രൂപയാണ്. എല്ലാ കാര്‍ഷികവിളയ്ക്കും ഒരുപോലെ വില കിട്ടുന്ന കാലമാണിത്. കര്‍ഷക ആത്മഹത്യ ഇല്ലാതാക്കി. കേന്ദ്രം കാര്‍ഷികകടാശ്വാസത്തില്‍ വെള്ളം ചേര്‍ത്തപ്പോള്‍ കേരളത്തിലെ കാര്‍ഷിക കടാശ്വാസ നിയമമാണ് കര്‍ഷകരെ രക്ഷിച്ചത്.

അടിസ്ഥാനവര്‍ഗം നടത്തിയ ഉജ്വലമായ പോരാട്ടത്തിന്റെ സൃഷ്‌ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. സിപിഐ എം അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ടിയാണെന്നതുകൊണ്ടുതന്നെ ഈ വിഭാഗത്തെ മറന്നു കൊണ്ട് ഒന്നും ചെയ്യാന്‍ ഈ സര്‍ക്കാരിന് കഴിയില്ല.

സ്മാര്‍ട്ട്സിറ്റി വരാത്തത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് പ്രതിപക്ഷം നടത്തിവന്ന പ്രചാരണ കുമിളകള്‍ പെട്ടെന്ന് പൊട്ടിപ്പോയതിന്റെ വൈക്ളബ്യം മറച്ചുവയ്ക്കാന്‍ പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധമാണ്. യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാനും സങ്കീര്‍ണമായ വിഷയങ്ങളെ കഠിനമായി അവതരിപ്പിച്ച് തെറ്റിദ്ധാരണ പരത്താനുമാണ് അദ്ദേഹത്തിന്റെ ശ്രമം.

ഭാവനാപൂര്‍ണമായ നടപടികളിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്കുയര്‍ത്തുകയും വ്യവസായ മേഖലയ്ക്ക് ഉണര്‍വേകുകയുംചെയ്ത വ്യവസായവകുപ്പിന്റെ കാര്യക്ഷമതയെ എടുത്തുപറയാതിരിക്കാന്‍ വയ്യ.വ്യവസായ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ തിരുവനന്തപുരത്തെ സെന്റർ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിലെ ഫെലോ പ്രൊഫ. പി മോഹനന്‍പിള്ള വിലയിരുത്തുന്നു.

1957-ലെ മന്ത്രിസഭയില്‍ സി അച്യുതമേനോനുശേഷം ഡോ. തോമസ് ഐസക്കിനെപ്പോലെ ഇത്രയും പ്രാഗത്ഭനായ ധനമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല. മൂന്നുവര്‍ഷം ധനവകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ പറയും, 'ഔട്ട്സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ്' ആണെന്ന്. സര്‍ക്കാരിനെയും മികച്ച ധനമാനേജ്‌മെന്റും സാമ്പത്തികമേഖലയിലെ വിപ്ളവാത്മകപരിഷ്‌കാരങ്ങളും മുന്‍ ധനസെക്രട്ടറിയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. ഡി ബാബുപോള്‍ വിലയിരുത്തുന്നു.

സര്‍ക്കാര്‍ ആശുപത്രികളെ തകർത്തുകൊണ്ടിരുന്ന അവസ്ഥയില്‍നിന്നാണ് ശ്രീമതി ടീച്ചര്‍ കേരളത്തിന്റെ ആരോഗ്യരംഗത്തെ കൈപിടിച്ചുയര്‍ത്തിയത്. ജനകീയാരോഗ്യമേഖലയിലെ അവിശ്വസനീയമായ ഈ നേട്ടങ്ങള്‍ മുഖ്യധാരാമാധ്യമങ്ങള്‍ മറച്ചുവയ്ക്കുന്നതാണ് കഷ്ടം.

Pages