16 March 2019, Saturday

ആന്റണി ശ്രമിക്കുന്നത് അഴിമതിക്കാരായ സഹപ്രവർത്തകരെ സംരക്ഷിക്കാൻ

സ്ത്രീപീഡകരും അഴിമതിക്കാരുമായ മുന്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ ഉയരുന്നന്നജനരോഷം തടയാനാണ് കേന്ദ്രമന്ത്രി എ കെ ആന്റണി ശ്രമിക്കുന്നതെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആന്റണി ഉയര്‍ത്തുന്നന്നചോദ്യങ്ങള്‍ യുഡിഎഫ് സര്‍ക്കാരുകളുടെ ജീര്‍ണമുഖം കൂടുതൽ വെളിപ്പെടുത്തുകയാണ്. സ്ത്രീപീഡനം, പെൺ‌വാണിഭം, കൊലപാതകം, ഗുണ്ട-മാഫിയ വിളയാട്ടം എന്നിവയായിരുന്നു ആന്റണിയും ഉമ്മന്‍ചാണ്ടിയും മാറിമാറി ഭരിച്ച 2001 മുതല്‍ല്‍2006 വരെയുള്ള കാലത്തെ പ്രത്യേകത. ഭരണ അസ്ഥിരതയുടെ നാളുകളായിരുന്നു അത്. യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ ഈ ജീര്‍ണത ആവര്‍ത്തിക്കും.

സ്ത്രീപീഡനക്കേസുകളില്‍ എല്‍ഡിഎഫ് എന്തു നടപടിയെടുത്തു എന്നാണ് ആന്റണിയുടെ ചോദ്യം. യുഡിഎഫിന്റെ കാലത്ത് നടന്നന്നഎല്ലാ സ്ത്രീപീഡന- പെൺ‌വാണിഭ കേസിലും നടപടിയുണ്ടായത് എല്‍ഡിഎഫ് കാലത്താണെന്ന് ആന്റണി മറക്കരുത്. സൂര്യനെല്ലി പെൺ‌വാണിഭം നടന്നത് യുഡിഎഫ് കാലത്താണ്. ഈ കേസ് തേച്ചുമാച്ച് കളയാനായിരുന്നു യുഡിഎഫ് ശ്രമം. യുഡിഎഫ് നേതാക്കളടക്കം ആരോപണവിധേയരായ ഈ കേസില്‍ കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ല്‍കൊണ്ടുവന്നത് എല്‍ഡിഎഫാണ്.

കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍, തോപ്പുംപടി, വിതുര, കിളിരൂര്‍, കവിയൂര്‍ തുടങ്ങി എല്ലാ കുപ്രസിദ്ധ പെൺ‌വാണിഭസംഭവങ്ങളും യുഡിഎഫിന്റെ കാലത്താണ് നടന്നത്. ഈ കേസുകളില്ലൊം നടപടിയുണ്ടായത് എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍മാത്രമാണ്. കിളിരൂര്‍ - കവിയൂര്‍ കേസുകള്‍ സിബിഐയാണ് അന്വേഷിക്കുന്നത്. ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞു. ഐസ്ക്രീം പാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണസംഘം തുടരന്വേഷണം നടത്തുകയുമാണ്. എല്‍ഡിഎഫ് ഭരണകാലത്ത് ഉയര്‍ന്നുവന്ന അപൂര്‍വം കേസുകളില്‍ കാലവിളംബമില്ലാതെ നടപടി സ്വീകരിച്ച് കുറ്റവാളികളെ നിയമനടപടിക്കുവിധേയമാക്കി.
സന്തോഷ് മാധവന്‍ എന്ന ആത്മീയവ്യാപാരി പ്രായപൂര്‍ത്തിയാകാത്ത പെകുട്ടികളെ പീഡിപ്പിച്ച കേസ് ഇതിനുദാഹരണം. യുഡിഎഫ് ഇത്തരം കേസുകളില്‍ കൈക്കൊള്ളുന്നന്ന സമീപനമല്ല എല്‍ഡിഎഫിന്റേതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. അഴിമതിക്കെതിരെ എല്‍ഡിഎഫ് എന്തുചെയ്തു എന്നാണ് ആന്റണിയുടെ മറ്റൊരു ചോദ്യം. യുഡിഎഫ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന കെ കെ രാമചന്ദ്രന്‍ മാസ്ററും ടി എച്ച് മുസ്തഫയും ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് ആന്റണി ഈ വിഷയം പൊതുവേദിയിൽ ഉന്നയിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.

യുഡിഎഫ് മന്ത്രിസഭയില്‍ പിഡബ്ള്യുഡി മന്ത്രിയായിരുന്ന എം കെ മുനീര്‍ അഴിമതിക്കേസില്‍ പ്രതിയായി ജാമ്യമെടുക്കേണ്ടിവന്നു. ഭക്ഷ്യമന്ത്രിയായിരുന്നന്നഅടൂര്‍ പ്രകാശിനെതിരെ കുറ്റപത്രം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. കരിയാര്‍കുറ്റി- കാരപ്പാറ കേസില്‍ ജലവിഭവമന്ത്രിയായിരു ടി എം ജേക്കബ്ബിനെതിരായ പ്രോസിക്യൂഷന്‍ അനുമതി പിന്‍വലിക്കുകയാണ് യുഡിഎഫ് ചെയ്തത്. ഇതിനെതിരെ എല്‍ഡിഎഫ് സുപ്രീംകോടതിയില്‍ല്‍ അപ്പീല്‍ല്‍നല്‍കിയതിന്റെ ഫലമായി അത് വീണ്ടും കോടതി പരിഗണിക്കുകയാണ്. ഇടമലയാര്‍ കേസില്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തയ്യാറായില്ല. വി എസ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നില്ലെങ്കില്‍ അഴിമതിക്കാര്‍ രക്ഷപ്പെടുമായിരുന്നു. പാമൊലിന്‍ കേസ് പിന്‍വലിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. ഇങ്ങനെ അഴിമതിക്കാരെ സംരക്ഷിക്കുക എന്നതായിരുന്നു യുഡിഎഫ് നയം. അഴിമതിക്കേസില്‍ പ്രതികളായ അരഡസന്‍പേരെ യുഡിഎഫ് സ്ഥാനാര്‍ഥികളാക്കിയിരിക്കുകയാണ്.

സ്ത്രീപീഡന ആരോപണങ്ങളില്‍പ്പെട്ടവരും യുഡിഎഫിന്റെ സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്. ഇവര്‍ക്കുവേണ്ടി വോട്ട് ചോദിക്കുകയാണ് എ കെ ആന്റണി ഇപ്പോള്‍ ചെയ്യുന്നത്. ഇതാണോ ആദര്‍ശധീരത. പെൺവാണിഭക്കാരെ ജയിലില്‍ അടയ്ക്കണമെന്നന്നപ്രസ്താവന ഐസ്ക്രീം പാര്‍ലര്‍ കേസില്‍ല്‍ആരോപണവിധേയനായ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവച്ചുള്ളതാണോ എന്ന് അദ്ദേഹം വ്യക്തമാക്കണം.

കേരളത്തിലെ ക്രമസമാധാനനിലയെപ്പറ്റിയുള്ള ആന്റണിയുടെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ ശരിയായി പഠിക്കാതെ നടത്തിയിട്ടുള്ളതാണ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിതന്നെ കേരളത്തിന്റെ ക്രമസമാധാനനിലയെ പ്രശംസിക്കുകയുണ്ടായി. കേരളം ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും മുന്നിലാണെന്നന്നവസ്തുത കേരളീയര്‍ക്ക് ഉത്തമബോധ്യമുണ്ട്. അതില്ലാതാക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രിയുടെ ഉണ്ടയില്ലാവെടിക്ക് സാധ്യമല്ല.

Image: Antony faints during an Army parade at Delhi