24 November 2017, Friday

ഐ.എൻ.എൽ

ഡോ. എ എ അമീൻ

ഐ.എൻ.എൽ കേന്ദ്ര സെക്രട്ടറിയറ്റ് അംഗവും കൊല്ലം ജില്ലാ പ്രസിഡന്റുമാണ്. സ്വാതന്ത്ര്യസമര സേനാനി പരേതനായ വേളുർ അബ്ദുറഹ്മാന്റെ മകനാണ്. സൈക്യാട്രിസ്റ്റാണ്. എം.ഇ.എസ്. സ്ഥാപകൻ പി. കെ. അബ്ദുൾഗഫൂറിന്റെ മകളും ഡോ. ഫസൽഗഫൂറിന്റെ സഹോദരിയുമായ ഫൗസിനാണ് ഭാര്യ.

Malayalam

പ്രൊഫ. എ പി അബ്ദുൾവഹാബ്

നിയമസഭാ തെരഞ്ഞെടുപ്പിൽ 2001ൽ തിരൂരു നിന്നും 2006ൽ മഞ്ചേരിയിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി. 1998ൽ മഞ്ചേരിയിൽ നിന്നും ലോകസഭയിലേക്കും മത്സരിച്ചു. ഐഎൻഎൽ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമാണു്.

Malayalam

ഒ കെ തങ്ങൾ

കന്നിയങ്കം. ഐ.എൻ.എൽ. മലപ്പുറം ജില്ലാ പ്രസിഡന്റ്. സംസ്ഥാനകമ്മിറ്റി അംഗം. നാഷണൽ ലേബർ യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി, അഡീഷണൽ ഗവൺമെന്റ് പ്ലീഡറും പബ്ലിക്‍ പ്രോസിക്യൂട്ടറുമായി.

Malayalam

സയ്യിദ് അലവി പുതിയവളപ്പില്‍

മുസ്ലിംലീഗിലെ പ്രശസ്ത നേതാവ് സികെപി ചെറിയമമ്മുക്കേയിയുടെ മൂത്തമകൻ. ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റാണ്‌ ഈ തലശ്ശേരി സ്വദേശി. എംഎസ്‌എഫ്‌ തലശേരി ടൗണ്‍ കമ്മിറ്റി ജോയന്റ്സെക്രട്ടറിയായി 1963ല്‍ രാഷ്ട്രീയരംഗത്തെത്തിയ എസ്‌എ പുതിയവളപില്‍ എംഎസ്‌എഫ്‌ സംസ്ഥാന ട്രഷറര്‍, ജനറല്‍സെക്രട്ടറി, വൈസ്പ്രസിഡന്റ്‌, യൂത്ത്ലീഗ്‌ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തലശേരി മണ്ഡലം മുസ്ലിംലീഗ്‌ ജനറല്‍സെക്രട്ടറിയും സംസ്ഥാന കൗണ്‍സിലറുമായി പ്രവര്‍ത്തിക്കവെ 1994-ല്‍ ഐഎന്‍എല്ലില്‍ ചേര്‍ന്നു. ഐഎന്‍എല്‍ കണ്ണൂര്‍ ജില്ല പ്രസിഡന്റായിരുന്നു. 2004 മുതല്‍ സംസ്ഥാന പ്രസിഡന്റ്ാ‍യി.

Malayalam

കെ. പി ഇസ്മയിൽ

ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയറ്റംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമാണ്. ഇത് കന്നി മല്‍സരമാണിത്.

Malayalam

അസീസ് കടപ്പുറം

 

നാഷണല്‍ യൂത്ത് ലീഗിന്റെ സംസ്ഥാന ട്രഷററായ അസീസ് ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. എംഎസ്എഫിലൂടെയാണ് പൊതുരംഗത്തെത്തിയത്.

Malayalam
Subscribe to RSS - ഐ.എൻ.എൽ