20 October 2017, Friday

ജനാധിപത്യ കേരള കോൺഗ്രസ്

പി സി ജോസഫ്

മൂവാറ്റുപുഴയിൽ നിന്നും 1977ൽ ആദ്യമായി നിയമസഭയിൽ. 1975ൽ കെ എസ് സി സംസ്ഥാന പ്രസിഡന്റ്. അഗ്രോ ഇൻഡസ്ട്രീസ് ചെയർമാനായിരുന്നു. 2014ൽ കസ്തൂരിരംഗൻ വിഷയത്തിൽ പ്രതിഷേധിച്ച് കേരള ഫീഡ്സ് ചെയർമാൻ സ്ഥാനം രാജിവച്ചു.

Malayalam

ഡോ. കെ സി ജോസഫ്

1982 മുതൽ 2006 വരെ തുടർച്ചയായി കുട്ടനാട് എംഎൽഎ. കെ എസ് സിയിലൂടെ രാഷ്ട്രീയത്തിലേക്ക്. കോഴിക്കോട് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റും കേരളകോൺഗ്രസ് ജില്ലാ പ്രസിഡന്റുമായിരുന്നു. 1982-‘87ൽ കാബിനറ്റ് റാങ്കോടെയുള്ള ആദ്യ ചീഫ് വിപ്പ്.

Malayalam

അഡ്വ. ആന്റണി രാജു

തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ 1996ൽ എൽ ഡി എഫ് പ്രതിനിധിയായി ജയിച്ചു. സ്റ്റുഡന്റ്സ് കോൺഗ്രസ്സിലൂടെ പൊതു രംഗത്തേക്ക്. കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചു.

Malayalam

ഫ്രാൻസിസ് കെ ജോർജ്

നിയമസഭയിലേക്ക് കന്നിയങ്കം. 1999ലും 2000ലും ഇടുക്കിയെ പ്രതിനിധീകരിച്ച് പാർലമെന്റ് അംഗം. അഞ്ചു തവണ പാർലമെന്റിലേക്ക് മത്സരിച്ചു. ജനാധിപത്യ കേരള കോൺഗ്രസ്‌ ചെയർമാൻ. കേരള കോൺഗ്രസ്‌ സ്ഥാപക നേതാവ് കെ.എം. ജോര്ജിൻന്റെ മകൻ.

Malayalam
Subscribe to RSS - ജനാധിപത്യ കേരള കോൺഗ്രസ്