19 December 2018, Wednesday

സി.പി.ഐ.

കെ ടി ജോസ്

ഇരിക്കൂറിൽ കന്നിയങ്കം. സിപിഐ കണ്ണൂർ ജില്ലാ അസ്സിറ്റന്റ് സെക്രട്ടറി. എ ഐ ടി യു സി സംസ്ഥാന വർക്കിംഗ്‌ കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയുമാണ് . ആറളം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

Malayalam

മൊഹമ്മദ് മുഹ്സിൻ പി

എഐഎസ്എഫ് ഡൽഹി സംസ്ഥാന കമ്മിറ്റി അംഗം. ജെഎൻയുവിലെ എഐഎസ്എഫ് യൂണിറ്റ് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ബി.എസ്.സി (ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) ബിരുദം, അമൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും രണ്ടാംറാങ്കോടെ എം എസ് ഡബ്ല്യു, മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും എം ഫിൽ. 2012ൽ പി എച്ച് ഡി പഠനത്തിനായി സ്‌കോളർഷിപ്പോടെ ജെ എൻ യുവിൽ പ്രവേശനം ലഭിച്ചു. ജെഎൻയുവിലും ഡൽഹിയിലും നടന്ന വിദ്യാർഥി സമരങ്ങളിൽ കനയ്യകുമാറിനൊപ്പം മുന്നണിപ്പോരാളിയായിരുന്നു. 2012 മുതൽ സി പി ഐ പട്ടാമ്പി ടൗൺ ബ്രാഞ്ച് അംഗമാണ്.

Malayalam

കെ പി സുരേഷ് രാജ്

രണ്ടാം മത്സരം. കഴിഞ്ഞ തവണ പട്ടാമ്പിയില്‍ മല്‍സരിച്ചു. സി.പി.ഐ. പാലക്കാട് ജില്ലാ സെക്രട്ടറി. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ശ്രീകൃഷ്ണപുരം ഉപ്പുക്കുഴിയില്‍ യു. മാധവന്റെ മകന്‍.

Malayalam

അഡ്വ. കെ. രാജു

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം. പുനലൂര്‍ മണ്ഡലത്തെ കഴിഞ്ഞ രണ്ട് നിയമസഭകളിലും പ്രതിനിധീകരിച്ചു. ഇത് മൂന്നാംതവണയാണ് ജനവിധിതേടുന്നത്. എഐഎസ്എഫ് പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തനം ആരംഭിച്ചു. അഞ്ചല്‍ സെന്റ്‌ജോണ്‍സ് കോളജില്‍ നിന്ന് പൊളിറ്റിക്‌സില്‍ ബിരുദം നേടി. തിരുവനന്തപുരം ഗവ. ലോ കോളജില്‍ നിന്ന് നിയമബിരുദവും. എഐവൈഎഫ് ഭാരവാഹിയായിരുന്ന അദ്ദേഹം പിന്നീട് 12 വര്‍ഷക്കാലം പാര്‍ട്ടിയുടെ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 25-ാമത്തെ വയസില്‍ ഏരൂര്‍ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

Malayalam

ജി എസ് ജയലാല്‍

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം. വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തി. കമ്മ്യൂണിസറ്റ് പാര്‍ട്ടിയുടെ ചാത്തന്നൂര്‍ മണ്ഡലത്തിലെ പ്രമുഖ നേതാക്കളിലൊരാളും കല്ലുവാതുക്കല്‍ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ഗോപാലകൃഷ്ണപിള്ളയുടെയും സതീഭായിയുടെയും മകനാണ്. എഐവൈഎഫ് മണ്ഡലം സെക്രട്ടറിയായിരുന്നു. നിരവധി ട്രേഡ്‌യൂണിയനുകളുടെ ഭാരവാഹിയാണ്. സ്പിന്നിങ് മില്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) പ്രസിഡന്റ്, വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, നിര്‍മ്മാണത്തൊഴിലാളി യൂണിയന്‍ മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

Malayalam

ആര്‍. രാമചന്ദ്രന്‍

സിപിഐ കൊല്ലം ജില്ലാസെക്രട്ടറിയും സംസ്ഥാനകൗണ്‍സില്‍ അംഗവുമാണ്. എല്‍ഡിഎഫിന്റെ ജില്ലാകണ്‍വീനര്‍ കൂടിയായ ഇദ്ദേഹം കരുനാഗപ്പള്ളി, തൊടിയൂര്‍ സ്വദേശിയാണ്. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായും സിഡ്‌കോ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കരുനാഗപ്പള്ളി അര്‍ബന്‍ സഹകരണബാങ്കിന്റെ പ്രസിഡന്റ്, മുഖത്തല സി അച്യുതമേനോന്‍ സ്മാരക ജില്ലാസഹകരണ ആശുപത്രിയുടെ പ്രസിഡന്റ് എന്നീ ചുമതലകളും നിര്‍വ്വഹിക്കുന്നു. എഐഎസ്എഫിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്.

Malayalam

മുല്ലക്കര രത്നാകരന്‍

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം. വിഎസ് മന്ത്രിസഭയില്‍ കൃഷിവകുപ്പ് മന്ത്രിയായിരുന്നു. എഐവൈഎഫിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സിപിഐ കൊല്ലം ജില്ലാ അസി. സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 'തൊഴില്‍ അല്ലെങ്കില്‍ ജയില്‍' അടക്കം നിരവധി ശ്രദ്ധേയമായ യുവജനപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിരവധി തവണ പൊലീസ് മര്‍ദ്ദനത്തിനും ജയില്‍വാസത്തിനും വിധേയനായി. എല്‍ഡിഎഫ് മന്ത്രിസഭയില്‍ കൃഷി വകുപ്പ് മന്ത്രിയെന്ന നിലയില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

Malayalam

ചിറ്റയം ഗോപകുമാർ

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം. ബാലവേദി, വിദ്യാര്‍ത്ഥി യുവജന രംഗങ്ങളിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി. കര്‍ഷകത്തൊഴിലാളി, കശുവണ്ടിത്തൊഴിലാളി, ചെത്ത് മദ്യവ്യവസായ തൊഴിലാളി തുടങ്ങി വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിത്വങ്ങള്‍ വഹിക്കുന്നു. 1995 ല്‍ കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റായി. ഇപ്പോള്‍ കശുവണ്ടി തൊഴിലാളി കേന്ദ്ര കൗണ്‍സില്‍ (എ ഐ ടി യു സി) സംസ്ഥാന സെക്രട്ടറി. കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ കൊല്ലം ജില്ലാ പ്രസിഡന്റ്, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം, ദേശീയ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

Malayalam

പി. തിലോത്തമന്‍

സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി. മണ്ഡലത്തില്‍ തുടര്‍ച്ചയായ മൂന്നാംമത്സരത്തിനിറങ്ങുന്നു. 2006, 2011 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. എഐവൈഎഫ് ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2012 മുതല്‍ സിപിഐ ജില്ലാ സെക്രട്ടറി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

Malayalam

പി. പ്രസാദ്

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം. എഐഎസ്എഫിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ചു. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ ആദിവാസി മഹാസഭ ദേശിയ എക്‌സിക്യൂട്ടീവ് അംഗം, കേരള സര്‍വകലാശാല സെനറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സിപിഐ സംസ്ഥാന പരിസ്ഥിതി സബ് കമ്മിറ്റി കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു.

Malayalam

Pages

Subscribe to RSS - സി.പി.ഐ.