20 October 2017, Friday

സി.പി.ഐ.(എം) സ്വതന്ത്രൻ

അബ്ദുൾ റസാഖ്

കൊടുവള്ളി സ്വദേശി. മുസ്ലീം ലീഗിന്റെ അഴിമതി രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച് മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

Malayalam

അഡ്വ. പി ടി എ റഹീം

കുന്ദമംഗലത്ത് രണ്ടാമൂഴം. കൊടുവള്ളി സ്വദേശി. 2006ൽ കൊടുവള്ളിയിൽ കെ മുരളീധരനെ പരാജയപ്പെടുത്തി. നാഷണൽ സെക്കുലർ കോൺഫറൻസ് (എൻ എസ് സി) സംസ്ഥാന പ്രസിഡന്റ്. 12 വർഷം കൊടുവള്ളി പഞ്ചായത്ത് പ്രസിഡന്റ്. 2002ൽ മുസ്ലീം ലീഗ് വിട്ടു.

Malayalam

ഡോ. കെ റ്റി ജലീൽ

മൂന്നാമൂഴം. 2006 ൽ കുറ്റിപ്പുറത്ത് പി. കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി സംസ്ഥാന തലത്തിൽ ശ്രദ്ധേയനായി. 2011ൽ തവനൂരിൽ നിന്ന് വിജയിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ അംഗമായിരുന്നു.

Malayalam

പി വി അൻവർ

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിലും സ്വതന്ത്രനായി മത്സരിച്ചു. കെ.എസ്.യു. സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌, ഡി.ഐ.സി. ജില്ലാ വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു.

Malayalam

ഗഫൂർ പി. ലില്ലീസ്

നിയമസഭയിലേക്ക് കന്നിയങ്കം. എസ്.എഫ്.ഐ.യിലൂടെ പൊതുരംഗത്ത്‌. പൊന്നാനി എം.ഇ.എസ്. കോളേജ് യൂണിയൻ ചെയർമാൻ. 1994 മുതൽ അബുദാബിയിൽ. കേരള സോഷ്യൽ സെന്റർ, മലയാളി സമാജം തുടങ്ങിയ സംഘടനകളുടെ ഭാരവാഹി. പ്രവാസി സംഘം ലോക്കൽ സെക്രട്ടറി.

Malayalam

വി അബ്ദുറഹ്മാൻ

നിയമസഭയിലേക്ക് കന്നിയങ്കം. ലോകസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ എല്‍.ഡി.എഫ്. സ്ഥാനാർഥി ആയിരുന്നു. കെ.പി.സി.സി. അംഗം, യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. തിരൂർ നഗരസഭാ വൈസ് ചെയർമാൻ ആയിരുന്നു.

Malayalam

കെ പി ബീരാൻകുട്ടി

സി.എച്ച്. മുഹമ്മദ്‌ കോയ രാജിവെച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ ആദ്യ മത്സരം. മൂന്ന് തവണ പുളിക്കൽ പഞ്ചായത്ത് അംഗം. കോളേജ് ഫുട്ബോൾ ക്യാപ്റ്റൻ.

Malayalam
Subscribe to RSS - സി.പി.ഐ.(എം) സ്വതന്ത്രൻ