24 July 2017, Monday

സി.പി.ഐ.(എം)

അഡ്വ. കെ കെ രാമചന്ദ്രൻ നായർ

ചെങ്ങന്നൂരിൽ രണ്ടാം മത്സരം. സിപിഐ(എം) ചെങ്ങന്നൂർ ഏരിയ കമ്മിറ്റി അംഗം. ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടി. ചെങ്ങന്നൂർ ബാറിലെ അഭിഭാഷകൻ. നിരവധി സംഘടനകളുടെ ഭാരവാഹി.

Malayalam

അഡ്വ. ബിനോയ് കുര്യൻ

കന്നിയങ്കം. സിപിഐ എം ജില്ലാകമ്മിറ്റി അംഗം. ഇരിട്ടി ഏരിയ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവും. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.k

Malayalam

ഇ പി ജയരാജൻ

മട്ടന്നൂരിൽ ഇതു രണ്ടാമൂഴം. 1991-ൽ അഴീക്കോടുനിന്ന് ആദ്യമായി നിയമസഭയിൽ. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ദേശാഭിമാനി ജനറൽമാനേജറും. കർഷകസംഘം സംസ്ഥാനപ്രസിഡന്റ്, വ്യാപാരിവ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി.

Malayalam

കെ കെ ശൈലജ

നാലാമങ്കം. കൂത്തുപറമ്പിൽ രണ്ടാമങ്കം. 1996-ൽ ജയിച്ചു. 2006-ൽ പേരാവൂരിൽ ജയം. സിപിഎം കേന്ദ്രകമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനസെക്രട്ടറി, സ്ത്രീശബ്ദം മാസികയുടെ പത്രാധിപർ. അദ്ധ്യാപകജോലി ഉപേക്ഷിച്ചു പൊതുരംഗത്തു സജീവമായി.

Malayalam

എ എൻ ഷംസീർ

നിയമസഭയിലേക്ക് കന്നിയങ്കം. 2011 ലോകസഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എസ്.എഫ്.ഐ. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായിരുന്നു.

Malayalam

പിണറായി വിജയൻ

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം. ഒന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം വീണ്ടും പാർലമെന്ററി രംഗത്തേക്ക്. ഇത് അഞ്ചാമൂഴം. മുൻ സഹകരണ-വൈദ്യുതി മന്ത്രി. 17 വർഷം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി.

Malayalam

എം വി നികേഷ് കുമാർ

മലയാള ദൃശ്യമാധ്യമസംസ്കാരത്തിന് പുതിയ രൂപഭാവങ്ങൾ നൽകിയ മാധ്യമ പ്രതിഭ. റിപ്പോർട്ടർ ടി വി മാനേജിംഗ് ഡയറക്ടറും എഡിറ്റർ ഇൻ ചീഫുമാണ്. പാപ്പിനിശേരി വിഷചികിത്സാ സൊസൈറ്റി ഭരണ സമിതി അംഗം.

Malayalam

ജയിംസ് മാത്യു

തളിപ്പറമ്പിൽ രണ്ടാം ഊഴം. നേരത്തെ രണ്ടു വട്ടം ഇരിക്കൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം. എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.

Malayalam

ടി വി രാജേഷ്

കല്ല്യാശ്ശേരിയിൽ രണ്ടാം ഊഴം. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും. നിയമസഭാ വിദ്യാഭ്യാസം, സാംസ്കാരികം, കായികം സബ്ജക്ട് കമ്മിറ്റികളിൽ അംഗം. യുവജനക്ഷേമം, പ്രവാസിക്ഷേമം സഭാസമിതികളിലും അംഗം.

Malayalam

സി കൃഷ്ണൻ

പയ്യന്നൂരിൽ രണ്ടാം ഊഴം . സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം. സി ഐ ടി യു ജില്ലാ ജനറൽ ജില്ലാ സെക്രട്ടറി, ഖാദി വർക്കേഴ്സ് ഫെഡറേഷൻ (സി ഐ ടി യു) സംസ്ഥാന ജനറൽ സെക്രട്ടറി. വിവിധ ബോർഡുകളിൽ ഭരണ സമിതി അംഗം.

Malayalam

Pages

Subscribe to RSS - സി.പി.ഐ.(എം)