12 June 2018, Tuesday

ജനതാദൾ (സെക്കുലർ)

കെ കൃഷ്ണൻകുട്ടി

മൂന്നുതവണ ചിറ്റൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവേശനം. കെപിസിസി അംഗമായിരുന്നു. പിന്നീട് ജനതാപാർട്ടിയിലും ജനതാദളിലും സജീവമായി. ജനതാദൾ ജനറൽ സെക്രട്ടറിയായിരുന്നു. പെരുമാട്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പാലക്കാട് ജില്ലാ സഹകരണബാങ്കിന്റെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും ഡയറക്ടർ, നാഷണൽ ലേബർ ഓർഗനൈസേഷന്റെ സംസ്ഥാന ട്രഷറർ, ജനതാപാർട്ടിയുടെ ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Malayalam

മാത്യു ടി തോമസ്‌

സിറ്റിംഗ് എം എൽ എ. 1987ൽ ആദ്യ വിജയം. 2000ൽ എൽ ഡി എഫ് സർക്കാരിൽ ഗതാഗത മന്ത്രിയായി. ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ്‌. കേരള വിദ്യാർഥി ജനതയിലൂടെ രാഷ്ട്രീയരംഗത്തെത്തി. വിദ്യാർഥി ജനതയുടെ സംസ്ഥാന സെക്രട്ടറിയായി.

Malayalam

ബെന്നി മൂഞ്ഞേലി

കന്നിയങ്കം. അങ്കമാലി നഗരസഭാ മുന്‍ ചെയര്‍മാന്‍. ജനതാദള്‍ എസ് നിയോജകമണ്ഡലം പ്രസിഡന്റ്. രണ്ടു തവണ അങ്കമാലി- എറണാകുളം അതിരൂപതാ പാസ്റ്ററല്‍ കൌണ്‍സില്‍ അംഗം. അങ്കമാലി ബസലിക്കാപള്ളി ഡോൺബോസ്കോ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ്.

Malayalam

സി കെ നാണു

സിറ്റിങ് എംഎൽഎ. 2000-’01 വരെ എൽഡിഎഫ് സർക്കാരിന്റെ വനം - ഗതാഗത മന്ത്രിയായിരുന്നു. ജനതാദൾ എസ് ദേശീയ കമ്മിറ്റിയംഗം. 1958 മുതൽ പൊതുപ്രവർത്തകൻ. ജനതാദൾ രൂപീകരണം മുതൽ സംസ്ഥാനകമ്മിറ്റി അംഗം.

Malayalam

ജമീല പ്രകാശം

രണ്ടാം ഊഴം. ജനതാദൾ എസ് ദേശീയ എക്സിക്യൂട്ടീവ് അംഗവും പാർലമെന്ററി പാർടി സെക്രട്ടറിയുമാണ്‌. 31 വർഷം ബാങ്കിംഗ് മേഖലയിൽ സേവനം. 2011ൽ എസ് ബി ടി ഡെപ്യൂട്ടി ജനറൽ മാനേജറായിരിക്കെ സ്വയം വിരമിച്ച് പൊതുപ്രവർത്തകായി

Malayalam

മാത്യു ടി തോമസ്

കഴിഞ്ഞ മന്ത്രിസഭയിലെ ഗതാഗത വകുപ്പും,മോട്ടോർ വാഹന വകുപ്പും കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു മാത്യു ടി. തോമസ്. കേരള വിദ്യാര്‍ത്ഥി ജനതയിലൂടെ പൊതുരംഗത്ത് സജീവമായ മാത്യൂ ടി തോമസ് അടിയന്തരാവസ്ഥയുടെ നാളുകളിലാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 1987ലും 2006 ലും and 2011ലും കേരള നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരുപക്ഷത്തിനാണ് തിരുവല്ലയില്‍ നിന്നും വിജയിച്ചത്. ഗതാഗത മന്ത്രിയായിരിക്കെ കെ.എസ്.ആര്‍.ടിസിയെ സാമ്പത്തിക കുരുക്കില്‍ നിന്നും കൈപിടിച്ച് കയറ്റാന്‍ മാത്യു ടി തോമസിന്റെ നേതൃത്ത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ ശ്രദ്ദേയമായിരുന്നു.

Malayalam

സി കെ നാണു

വടകരയിൽ സികെ കുഞ്ഞാപ്പുവിന്റെയും ചിരുതയുടെയും മകനായി 1937ൽ ജനനം. കോൺഗ്രസ് സേവാ ദളിലും കെ.എസ്.യുവിലുമായി രാഷ്ട്രീയപ്രവേശം. 1977ൽ ജനതാ പാർടി അംഗമായി. അടിയന്തരാവസ്ഥയ്ക്കെതിരേ നടന്ന യൂത്ത് കോൺഗ്രസ് ലൿനൌ സമ്മേളനത്തിൽ പങ്കെടുത്തതിന് തടവിലടയ്ക്കപ്പെട്ടു. ജനതാ ദൾ (സെക്യുലർ) ഇടതുമുന്നണി ഘടകക്ഷിയായതിൽ പിന്നെ തുടർച്ചയായി വടകരയിൽ നിന്ന് 2 തവണ തെരഞ്ഞെടുക്കപ്പെട്ടു. 2000-2001 കാലഘട്ടത്തിൽ നായനാർ സർക്കാരിലെ വനം,ഗതാഗതം,ദേവസ്വം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി സേവനമനുഷ്ഠിച്ചു. ഭാര്യ മാധവിയും രണ്ട് ആണ്മക്കളുമടങ്ങിയതാണ് കുടുംബം.

Malayalam

ജോസ് തെറ്റയിൽ

വിദ്യാർത്ഥിയായിരിക്കുമ്പോൾ കെ.എസ്.യൂവിലൂടെ രാഷ്ട്രീയ പ്രവേശം. എം. ഏ ജോണിന്റെ പരിവർത്തനവാദി കോൺഗ്രസ്സിൽ സജീവമായിരുന്നു. നിയമബിരുദധാരി. ജനതാദൾ (സെക്കുലർ) സ്ഥാനാർത്ഥിയായി 2006ൽ നിയമസഭയിലെത്തി. മാത്യു ടി തോമസിനു പിന്നാലെ 2009 ആഗസ്റ്റു മാസം ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേറ്റു ശ്രദ്ധേയമായ പ്രവർത്തനം നടത്തി. വിവിധ ട്രേഡ് യൂണിയനുകളിൽ ഭാരവാഹിയായിട്ടുണ്ട്. 1989-90 കാലഘട്ടത്തിൽ അങ്കമാലി മുനിസിപ്പാലിറ്റി ചെയർമാനായി. സിനിമാ നിരൂപകനും ഡോക്യുമെന്ററി സം‌വിധായകനും കൂടിയാണ്. സിനിമയും രാഷ്ട്രീയവും എന്ന പുസ്തകമെഴുതിയിട്ടുണ്ട്. കേരള ഹൈക്കോടതിയിൽ സർക്കാർ പ്ലീഡർ ആയി സേവനമനുഷ്ഠിച്ചു.

Malayalam

മാത്യു ടി തോമസ്

ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റായ മാത്യു ടി തോമസ് 25 വയസില്‍ കന്നിയങ്കത്തില്‍ തന്നെ എംഎല്‍എ ആയി. 2006ല്‍ തിരുവല്ലയില്‍നിന്ന് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് മന്ത്രിസഭയില്‍ രണ്ടരവര്‍ഷം മന്ത്രി. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ജനതാ ദളിൽ പ്രവേശിച്ചു. എംഎസ്സി, എല്‍എല്‍ബി ബിരുദധാരിയാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗമായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ സുതാര്യമായ നടപടികളിലൂടെ കെഎസ്ആര്‍ടിസിയെ പ്രവര്‍ത്തന ലാഭത്തിലേക്ക് നയിക്കുന്നതിന് നേതൃത്വം നല്‍കി ശ്രദ്ധേയനായി.

Malayalam

Pages

Subscribe to RSS - ജനതാദൾ (സെക്കുലർ)