24 November 2017, Friday

എൻ.സി.പി.

തോമസ് ചാണ്ടി

കുട്ടനാട് എംഎല്‍എയായ തോമസ്ചാണ്ടി ഇത് മൂന്നാം തവണയാണ് കുട്ടനാട്ടില്‍നിന്ന് ജനവിധി തേടുന്നത്. ആദ്യം ഡിഐസി സ്ഥാനാര്‍ഥിയായും പിന്നീട് എന്‍സിപിയിലൂടെ എല്‍ഡിഎഫ് പാനലിലും മത്സരിച്ച് വിജയിച്ചു. ഒരു പതിറ്റാണ്ടിനിടെ കുട്ടനാട്ടില്‍ നടപ്പാക്കിയ വികസന പദ്ധതികളുടെ നേട്ടവുമായാണ് ഇക്കുറി വീണ്ടും ജനകീയാംഗീകാരം തേടുന്നത്. കുട്ടനാട് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി സ്വന്തം പണം ചെലവിട്ട് സ്ഥലംവാങ്ങി നല്‍കിയതുള്‍പ്പെടെ എടുത്തുപറയത്തക്ക നിരവധി നേട്ടങ്ങള്‍ തോമസ് ചാണ്ടിയുടേതായുണ്ട്.  

Malayalam

മാണി സി കാപ്പൻ

എൻസിപി സംസ്ഥാന ട്രഷറർ. കേന്ദ്ര നാളികേരവികസന ബോർഡ് വൈസ് ചെയർമാൻ ആയിരുന്നു. പാലായിൽ മൂന്നാം തവണ. മുൻ പാലാ മുനിസിപ്പൽ കൗൺസിലർ, സിനിമാ നിർമ്മാതാവ്, നടൻ, സംവിധായകൻ, മുൻ അന്താരാഷ്ട്ര വോളിബോൾ താരം.

Malayalam

എ കെ ശശീന്ദ്രൻ

ഏലത്തൂർ മണ്ഡലത്തിൽ രണ്ടാമങ്കം. സിറ്റിങ് എംഎൽഎ. 2006ൽ ബാലുശേരിയിൽ നിന്നും 1980ൽ പെരിങ്ങളത്തുനിന്നും 1982ൽ എടയ്ക്കാട്ടുനിന്നും ജയിച്ചു. കോൺഗ്രസ് എസിന്റെയും എൻസിപിയുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.

Malayalam

എൻ എ മുഹമ്മദ്കുട്ടി

കന്നിയങ്കം. എസ്.എഫ്.ഐ.-യിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത്. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമാണ്. സംസ്ഥാന പ്രൊഡക്റ്റിവിറ്റി കൗണ്‍സില്‍ സെക്രട്ടറി, എറണാകുളം ജില്ലാ ബാങ്ക് ഡയറക്റ്റര്‍, കളമശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

Malayalam

സി പി കെ ഗുരുക്കൾ

സിപികെ ഗുരുക്കള്‍ എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. എല്‍ഡിഎഫ് മലപ്പുറം ജില്ലാ കവീനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സുബൈദ, മക്കള്‍: യാസിര്‍ അരാഫത്ത്(ദുബായ്), ഫെബിന്‍, ഹാരിസ് ഗുരുക്കള്‍.

Malayalam

മാണി സി കാപ്പൻ

സംസ്ഥാന ട്രഷററും ദേശീയ സമിതിയംഗവുമായ മാണി സി കാപ്പന്‍ കോട്ടയം പാലാ സ്വദേശിയും സിനിമാ നിര്‍മാതാവും സംവിധായകനുമാണ്. ഓവര്‍സീസ് സെല്‍ ദേശീയ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. പാലാ മുനിസിപ്പാലിറ്റിയില്‍ കൌസിലറായിരുന്നു. ഭാര്യ: ആലീസ്. മക്കള്‍: ചെറിയാന്‍ (എംബിഎ വിദ്യാര്‍ഥി,യുകെ), ടീന, ദീപ.

Malayalam

തോമസ് ചാണ്ടി

നിലവില്‍ കുട്ടനാട്ടിലെ സിറ്റിങ് എംഎല്‍എ ആയ തോമസ് ചാണ്ടി പാര്‍ട്ടി ദേശീയ സമിതി അംഗമാണ്. ഭാര്യ: മേഴ്സി ചാണ്ടി. മക്കള്‍: ബെറ്റി(ഫിലാഡല്‍ഫിയ), ഡോ. ടോബി(ബല്‍ഗാം), ടെസി (എല്‍എല്‍ബി വിദ്യാര്‍ഥിനി, ഡല്‍ഹി).

Malayalam

എ കെ ശശീന്ദ്രന്‍

കണ്ണൂര്‍ ജില്ലയിലെ എളയാവൂര്‍ സ്വദേശി. നിലവില്‍ ബാലുശേരി എംഎല്‍എ. എന്‍സിപി ദേശീയ പ്രവര്‍ത്തകസമിതി അംഗം. 1980ല്‍ പെരിങ്ങളത്തുനിന്നും '82ല്‍ എടക്കാട്ടുനിന്നും നിയമസഭയിലെത്തി. കെഎസ്യുവിലൂടെ പൊതുരംഗത്ത്. 1980ല്‍ കോണ്‍ഗ്രസ്-യുവിലൂടെ ഇടതുപക്ഷത്തേക്ക്. 1982 മുതല്‍ 99വരെ കോണ്‍ഗ്രസ് എസിന്റെയും പിന്നീട് എന്‍സിപിയുടെയും സംസ്ഥാന ജനറല്‍സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.65 വയസ്.

Malayalam
Subscribe to RSS - എൻ.സി.പി.