14 December 2017, Thursday

ഏഷ്യാനെറ്റ് ഇലക്ഷന്‍ സര്‍വേ അട്ടിമറിച്ചെന്ന് ആരോപണം

Author: 
http://malayal.am

വ­രു­ന്ന നി­യ­മ­സ­ഭാ­തെ­ര­ഞ്ഞെ­ടു­പ്പില്‍ യു­ഡി­എ­ഫ് അധി­കാ­ര­ത്തില്‍­വ­രു­മെ­ന്ന ഏഷ്യാനെറ്റ് ചാ­ന­ലി­ന്റെ സര്‍­വേ ഫലം അട്ടി­മ­റി­ക്ക­പ്പെ­ട്ട­താ­ണെ­ന്നു റി­പ്പോര്‍­ട്ട്. പ്ര­മുഖ വെ­ബ്സൈ­റ്റായ കേ­ര­ളാ വാ­ച്ച് ആണ് ഈ ആരോ­പ­ണം ആദ്യമുന്നയിച്ചത്. മു­ഖ്യ­മ­ന്ത്രി­യു­ടെ ഐടി ഉപ­ദേ­ഷ്ടാ­വ് സ്ഥാ­ന­ത്തു­നി­ന്ന് പാര്‍­ട്ടി ഇട­പെ­ട്ട് നി­ക്കം ചെ­യ്ത ജോ­സ­ഫ് സി മാ­ത്യു­വി­ന്റെ സഹോ­ദ­ര­ന്റെ ഉട­മ­സ്ഥ­ത­യി­ലു­ള്ള­താ­ണ് കേ­രള വാ­ച്ച് ന്യൂ­സ് പോര്‍­ട്ടല്‍ .

ക­ഴി­ഞ്ഞ ദി­വ­സ­മാ­ണ് ഏഷ്യ­നെ­റ്റ് ചാ­നല്‍ യു­ഡി­എ­ഫ് അനു­കൂല സര്‍­വേ­ഫ­ലം പു­റ­ത്തു­വി­ട്ട­ത്. എന്നാല്‍, ഇത് ചാ­നല്‍ അധി­കൃ­ത­രു­ടെ താല്‍‌­പ­ര്യം മൂ­ലം മാ­റ്റി­മ­റി­ച്ച ഫല­മാ­യി­രു­ന്നു­വെ­ന്നാ­ണ് സൂ­ച­ന­കള്‍. വി­ഭി­ന്ന സര്‍­വേ­ക­ളില്‍ വ്യ­ത്യ­സ്ത­മായ ഫല­മാ­യി­രു­ന്നു ഉണ്ടാ­യി­രു­ന്ന­തെ­ന്നും എന്നാല്‍ ആദ്യ­ഫ­ല­ത്തെ അപേ­ക്ഷി­ച്ച് ഇട­തി­നു കാ­ര്യ­മായ മേല്‍­ക്കൈ നല്‍­കിയ രണ്ടാ­മ­ത്തെ റി­പ്പോര്‍­ട്ട് മറ­ച്ചു­വ­ച്ച് യു­ഡി­എ­ഫ് അനു­കൂല സര്‍­വേ­ഫ­ലം മാ­ത്ര­മാ­ണ് പു­റ­ത്തു­വി­ട്ട­തെ­ന്നു­മാ­ണ് സൂ­ച­ന.

ആ­ദ്യ­സര്‍­വ്വേ നട­ക്കു­മ്പോള്‍ വി­‌എ­സ് അച്യു­താ­ന­ന്ദ­ന്റെ സ്ഥാ­നാര്‍­ത്ഥി­ത്വ­ത്തില്‍ തീ­രു­മാ­ന­മാ­യി­രു­ന്നി­ല്ല. യു­ഡി­‌എ­ഫ് 77 മു­തല്‍ 87 വരെ സീ­റ്റു­കള്‍ നേ­ടു­മെ­ന്ന് ആ സര്‍­വെ­യു­ടെ അടി­സ്ഥാ­ന­ത്തില്‍ പ്ര­വ­ചി­ക്ക­പ്പെ­ട്ടു. എന്നാല്‍ വി­‌എ­സ് മത്സ­രി­ക്കും എന്ന തീ­രു­മാ­ന­ത്തി­ന് ശേ­ഷം ആദ്യ ഗ്രൂ­പ്പ് നട­ത്തിയ സര്‍­വ്വേ­യില്‍ എല്‍ ഡി എഫ് അനു­കൂല റി­പ്പോര്‍­ട്ടാ­ണു­ണ്ടാ­യ­ത്. ഇത് ചാ­നല്‍ മാ­നേ­ജ്മെ­ന്റി­ന്റെ ഇട­പെ­ട­ലി­നെ­ത്തു­ടര്‍­ന്ന് മാ­റ്റി­വ­യ്ക്കു­ക­യാ­യി­രു­ന്നെ­ന്നു കേ­ര­ളാ­വാ­ച്ച് പറ­യു­ന്നു­.

യു­ഡി­എ­ഫി­നു മുന്‍­തൂ­ക്കം കി­ട്ടിയ സര്‍­വേ­യി­ലും മു­ഖ്യ­മ­ന്ത്രി­സ്ഥാ­ന­ത്തേ­ക്ക് കൂ­ടു­തല്‍ പേ­രും വി­‌എ­സ് അച്യു­താ­ന­ന്ദ­നെ­യാ­ണ് നിര്‍­ദേ­ശി­ച്ചി­രു­ന്ന­ത്.

ഇ­തി­നി­ടെ അട്ടി­മ­റി സം­ബ­ന്ധി­ച്ച കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍ പു­റ­ത്തു­വ­ന്നു. ഫോര്‍­ത്ത് എസ്റ്റേ­റ്റ് ക്രി­ട്ടി­ക്‍ എന്ന മെ­യി­ലി­ങ് ലി­സ്റ്റി­ലൂ­ടെ­യാ­ണ് സര്‍­വേ അട്ടി­മ­റി­ക്ക­പ്പെ­ട്ട­താ­ണെ­ന്ന് ഉറ­പ്പി­ക്കാ­നു­ത­കു­ന്ന സൂ­ച­ന­കള്‍ പു­റ­ത്താ­യ­ത്.

തുടര്‍ന്ന് വായിക്കുക : http://malayal.am/node/10680