28 April 2017, Friday

ആഭ്യന്തരം

കടന്നുപോയത് ശാന്തിയുടെയും സമാധാനത്തിന്റേയും അഞ്ചു വര്‍ഷങ്ങള്‍

'ദൈവത്തിന്റെ സ്വന്തം നാട്' എന്ന കേരളത്തിന്റെ അംഗീകാരം അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തോളം ആഭ്യന്തര വകുപ്പ് സംസ്ഥാനത്ത് നടത്തിയത്. യു ഡി എഫ് ഭരണ കാലത്ത് വര്‍ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്ന സംസ്ഥാനമായിരുന്ന കേരളെത്ത അതില്‍ നിന്നു വിമുക്തമാക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ മൂലം സാധിച്ചിട്ടുണ്ട്. നിയമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് പൊലീസ്, ജയില്‍ വിഭാഗങ്ങളെ പൂര്‍ണമായും ആധുനികവല്‍ക്കരിക്കുന്നതിന് സാധിച്ചപ്പോള്‍ നിരവധിപ്പേര്‍ക്ക് പുതുതായി നിയമനം നല്‍കാനും കഴിഞ്ഞു.

മനോരമയുടെ സർക്കാർവിരുദ്ധ മനോരോഗം പൊലീസിന്റെ നെഞ്ചത്ത്

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്താനാണ് മനോരമയുടെ കുടിലനീക്കം. പരിശീലന കാലാവധി പൂര്‍ത്തിയാക്കാതെയാണ് പാസിങ് ഔട്ട് നടത്തിയതെന്ന വാര്‍ത്തയിലെ പരാമര്‍ശവും ശരിയല്ല.

തെരഞ്ഞെടുപ്പ് കമീഷനും സമ്മതിച്ചു : ഭദ്രം ക്രമസമാധാനം

ക്രമസമാധാനപാലനത്തിന് രാജ്യത്തെ മികച്ച സംസ്ഥാനമായി കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്ത കേരളത്തിന് മറ്റൊരു അംഗീകാരം കൂടിയാവുകയാണ് ഈ തീരുമാനം. വര്‍ഗീയ അസ്വാരസ്യങ്ങളൊന്നുമില്ലാതെയാണ് അഞ്ചുവര്‍ഷം കടന്നുപോയത്. കലാപശ്രമങ്ങളെയെല്ലാം ജാഗ്രതയോടെ നേരിട്ടു. യുഡിഎഫ് ഭരണകാലത്ത് പതിനൊന്നുപേര്‍ കൊല്ലപ്പെടാനും മനസ്സുകളെ ആഴത്തില്‍ മുറിവേല്‍പ്പിക്കാനും ഇടയാക്കിയ മാറാട് കലാപം പോലൊന്ന് ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കൈയെടുത്തു. ഒപ്പം അകന്നുപോയ മനുഷ്യരെ കൂട്ടിച്ചേര്‍ക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിക്കുകയുംചെയ്തു.

പൊലീസ് ജനസൌഹൃദം; കാര്യക്ഷമം

ജനപ്രിയ പൊലീസ്

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കീഴില്‍ പൊലീസ് സേനയില്‍ വന്ന വിപ്ലവാത്മകമായ മാറ്റങ്ങളെക്കുറിച്ചും, സാങ്കേതികപരമായ ആധുനികവല്‍ക്കരണങ്ങളെക്കുറിച്ചും, പ്രസ്തുത നവീകരണങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ പൊലീസ് സേനയെക്കുറിച്ചുള്ള അഭിപ്രായങ്ങളെ എതൊക്കെ രീതിയില്‍ സ്വാധീനിച്ചതെന്നും വിവരിക്കുന്ന ഒരു ലേഖനം.

Subscribe to RSS - ആഭ്യന്തരം